സുസുക്കിയെ ഇന്നത്തെ നിലയിലാക്കി മാറ്റിയ നായകനാണ് ഒസാമു സുസുക്കി. ആ ജാപ്പനീസ് വാഹന ബ്രാൻഡിന്റെ പ്രശസ്തി ലോകം മുഴുവനും എത്തിച്ചതിൽ പ്രധാന പങ്കുവച്ചതും മുൻ ചെയർമാൻ കൂടിയായ അദ്ദേഹം തന്നെയാണ്. 40 വർഷത്തോളം അദ്ദേഹം സുസുക്കി കമ്പനിയെ നയിച്ചു. ലോകത്തിൽ ഏറ്റവും അധികം കാലം ഒരു വാഹന കമ്പനിയെ നയിച്ചയാളും ഒസാമു

സുസുക്കിയെ ഇന്നത്തെ നിലയിലാക്കി മാറ്റിയ നായകനാണ് ഒസാമു സുസുക്കി. ആ ജാപ്പനീസ് വാഹന ബ്രാൻഡിന്റെ പ്രശസ്തി ലോകം മുഴുവനും എത്തിച്ചതിൽ പ്രധാന പങ്കുവച്ചതും മുൻ ചെയർമാൻ കൂടിയായ അദ്ദേഹം തന്നെയാണ്. 40 വർഷത്തോളം അദ്ദേഹം സുസുക്കി കമ്പനിയെ നയിച്ചു. ലോകത്തിൽ ഏറ്റവും അധികം കാലം ഒരു വാഹന കമ്പനിയെ നയിച്ചയാളും ഒസാമു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുസുക്കിയെ ഇന്നത്തെ നിലയിലാക്കി മാറ്റിയ നായകനാണ് ഒസാമു സുസുക്കി. ആ ജാപ്പനീസ് വാഹന ബ്രാൻഡിന്റെ പ്രശസ്തി ലോകം മുഴുവനും എത്തിച്ചതിൽ പ്രധാന പങ്കുവച്ചതും മുൻ ചെയർമാൻ കൂടിയായ അദ്ദേഹം തന്നെയാണ്. 40 വർഷത്തോളം അദ്ദേഹം സുസുക്കി കമ്പനിയെ നയിച്ചു. ലോകത്തിൽ ഏറ്റവും അധികം കാലം ഒരു വാഹന കമ്പനിയെ നയിച്ചയാളും ഒസാമു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുസുക്കിയെ ഇന്നത്തെ നിലയിലാക്കി മാറ്റിയ നായകനാണ് ഒസാമു സുസുക്കി. ആ ജാപ്പനീസ് വാഹന ബ്രാൻഡിന്റെ പ്രശസ്തി ലോകം മുഴുവനും എത്തിച്ചതിൽ പ്രധാന പങ്കുവച്ചതും മുൻ ചെയർമാൻ കൂടിയായ അദ്ദേഹം തന്നെയാണ്. 40 വർഷത്തോളം അദ്ദേഹം സുസുക്കി കമ്പനിയെ നയിച്ചു. ലോകത്തിൽ ഏറ്റവും അധികം കാലം ഒരു വാഹന കമ്പനിയെ നയിച്ചയാളും ഒസാമു തന്നെ. ഒസാമുവിന്റെ കാലത്താണ് ചെറുകാറുകളിൽ മാരുതി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. സുസുക്കിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച ഇന്ത്യൻ വിപണിയിലേക്കുള്ള ഈ രംഗപ്രവേശത്തിനു പിന്നിലെ ബുദ്ധികേന്ദ്രം ഒസാമു ആയിരുന്നു. 1982ലാണ് ഇന്ത്യൻ സർക്കാരുമായി സുസുക്കി കരാർ ഒപ്പിട്ടതും‌ം മാരുതി ഉദ്യോഗ് ലിമിറ്റഡ് പിറന്നതും. അത്തരത്തിൽ നോക്കിയാൽ ഇന്ത്യയുടെ വാഹനലോകത്തെ തന്നെ മാറ്റിമറിച്ച ഒരു അതികായന്റെ ഓർമകളാണ് അദ്ദേഹത്തിന്റെ വിയോഗത്തോടെ ബാക്കിയാകുന്നതും.

Osamu Suzuki, AFP PHOTO/Toru YAMANAKA

∙ ദത്തുപുത്രൻ, വഴിയെ സുസുക്കിയുടെ പര്യായം

ADVERTISEMENT

സുസുക്കി വ്യവസായ സാമ്രാജ്യം പേരിനൊപ്പമുണ്ടെങ്കിലും ആ കുടുംബത്തിലെ ദത്തുപുത്രനാണ് ഒസാമു. 1930 ൽ ജപ്പാനിലെ ജിറോ നഗരത്തിലായിരുന്നു ജനനം. പഠനത്തിനു ശേഷം ബാങ്ക് ജീവനക്കാരനായി ഔദ്യോഗികജീവിതം തുടങ്ങി. സുസുക്കി സ്ഥാപകൻ മിഷിയോ സുസുകിയുടെ പേരക്കുട്ടിയായ ഷോകോ സുസുക്കിയെ വിവാഹം കഴിച്ചതോടെയാണ് ഒസാമു സുസുക്കി കുടുംബത്തിന്റെ ഭാഗമാകുന്നത്. വ്യവസായ പാരമ്പര്യത്തിനു അനന്തരാവകാശിയാകാൻ കുടുംബത്തിൽ ആൺകുട്ടികളില്ലാതിരുന്നതിനാൽ ഒസാമുവിന്റേത് ദത്തെടുക്കൽ വിവാഹമായിരുന്നു. അങ്ങനെ ജാപ്പനീസ് ആചാരമനുസരിച്ച് ഭാര്യയുടെ കുടുംബപ്പേരായ സുസുകി, ഒസാമുവിന്റെ പേരിനൊപ്പം ചേർന്നു, വൈകാതെ സുസുക്കി എന്ന വാഹനസാമ്രാജ്യവും.

Osamu Suzuki introduces the new boxy styled mini wagon "Lapin" at a Tokyo hotel, 22 January 2002. AFP PHOTO/Yoshikazu TSUNO

1958ലാണ് ഒസാമു ഔദ്യോഗികമായി സുസുകി മോട്ടോർ കോർപറേഷനിൽ ജോലിയിൽ പ്രവേശിച്ചത്. ജൂനിയർ മാനേജ്മെന്റ് തസ്തികയിൽ തുടങ്ങി കമ്പനിയിലെ വിവിധ തസ്തികകളിലെ അനുഭവസമ്പത്തുമായി 1963ൽ അദ്ദേഹം ഡയറക്ടർ സ്ഥാനത്തെത്തി. ജൂനിയർ, സീനിയർ തസ്തികകളിലേക്കുള്ള ചവിട്ടുപടികൾ കൂടി പിന്നിട്ട് 1978ൽ കമ്പനിയുടെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായി. 2000ൽ ചെയർമാൻ സ്ഥാനം ഏറ്റെടുത്തു.

Osamu Suzuki, introduces the company's new 'Swift' in Tokyo on August 26, 2010. AFP PHOTO / Toru YAMANAKA
ADVERTISEMENT

∙ ഒസാമുവിന്റെ സുസുക്കി

ചെറുകാറുകളുടെ ലോകവിപണി സുസുക്കി പിടിച്ചടക്കിയത് ഒസാമുവിന്റെ നേതൃത്വത്തിലാണ്. വാഹനരംഗത്തെ അതികായരോടു മത്സരിക്കാൻ നിൽക്കാതെ  ചെറുകാറുകളിൽ വ്യത്യസ്തങ്ങളായ വിപണി കണ്ടെത്തുകയാണ് ഒസാമു സുസുക്കി ചെയ്തത്. ചെറു കാറുകൾക്കു വിപണി തേടി അദ്ദേഹം ലോകമെങ്ങും യാത്രചെയ്തു. അതാതിടങ്ങളിൽ പുതിയ ബന്ധങ്ങൾ സൃഷ്ടിച്ചും പങ്കാളികളുമായി കൈകോർത്തും ഈ വിപണിയിൽ ശക്തമായ സാന്നിധ്യമായി.  സുസുക്കിയുടെ ജപ്പാനിലെ ജനപ്രിയ മോഡൽ ഓൾട്ടോയുടെ പുറത്തിറക്കലും ഒസാമുവിന്റെ നേതൃത്വത്തിലായിരുന്നു. എഴുപതുകളിൽ ടൊയോട്ടയുമായി സഹകരിച്ച് ചെറു കാറുകളുടെ എൻജിൻ നിർമിക്കാനുള്ള തീരുമാനം സുസുക്കിയുടെ വിജയചരിത്രത്തിന്റെ വഴിത്തിരിവായി.

Osamu Suzuki waves as he poses in front of Maruti-Suzuki's Swift car at the assembly line at the new autoplant in Manesar in Haryana. AFP PHOTO/Prakash SINGH
ADVERTISEMENT

ഒസാമുവിന്റെ ചെലവു ചുരുക്കൽ രീതിയും പ്രശസ്തമായിരുന്നു. ഒരു ദിവസം ഫാക്ടറി പരിശോധന പൂർത്തിയാക്കി തിരിച്ചു പോകുമ്പോൾ അമ്പരപ്പിക്കുന്നൊരു നിർദേശം കമ്പനി മേധാവി നൽകി. ഫാക്ടറിയിലെ 1900 ബൾബുകൾ ഉടൻ നീക്കണം. അത്തവണത്തെ വൈദ്യുതി ബില്ലിൽ അതിലൂടെ മാത്രം 40,000 യുഎസ് ഡോളർ കുറയ്ക്കാനായതറിഞ്ഞപ്പോൾ ഞെട്ടിയത് കമ്പനി ജീവനക്കാർ മാത്രമല്ല. അന്ന് ഫാക്ടറിയിലെ പരിശോധന കഴിഞ്ഞുപോകുമ്പോൾ അനാവശ്യ ചെലവുകളുടെ ഇനത്തിൽ മാത്രം 215 കാര്യങ്ങളാണ് അദ്ദേഹം കണ്ടെത്തി തിരുത്തിയതും.

English Summary:

Osamu Suzuki, former chairman of Suzuki Motor Corporation, revolutionized the automotive industry with his focus on small cars and his pivotal role in establishing Maruti Suzuki in India. Learn about his impactful career and legacy