റോൾസ് റോയ്സിന്റെ ആഡംബരത്തിന് ഇനി പുതിയ മുഖം
റോള്‍സ് റോയ്സ് ഗോസ്റ്റ് സീരീസ് II ഫേസ് ലിഫ്റ്റ് രണ്ടു മാസങ്ങള്‍ക്കു മുമ്പാണ് പുറത്തിറങ്ങിയത്. സ്റ്റാന്‍ഡേഡ്, എക്സ്റ്റെന്‍ഡഡ്, ബ്ലാക്ക് ബാഡ്ജ് എന്നിങ്ങനെയുള്ള മൂന്നു മോഡലുകളിലായാണ് ഗോസ്റ്റ് സീരീസ് II എത്തുന്നത്. ഗോസ്റ്റ് സ്റ്റാന്‍ഡേഡിന് 8.95 കോടി രൂപയും എക്സ്റ്റെന്ഡഡിന് 10.19 കോടി രൂപയും

റോള്‍സ് റോയ്സ് ഗോസ്റ്റ് സീരീസ് II ഫേസ് ലിഫ്റ്റ് രണ്ടു മാസങ്ങള്‍ക്കു മുമ്പാണ് പുറത്തിറങ്ങിയത്. സ്റ്റാന്‍ഡേഡ്, എക്സ്റ്റെന്‍ഡഡ്, ബ്ലാക്ക് ബാഡ്ജ് എന്നിങ്ങനെയുള്ള മൂന്നു മോഡലുകളിലായാണ് ഗോസ്റ്റ് സീരീസ് II എത്തുന്നത്. ഗോസ്റ്റ് സ്റ്റാന്‍ഡേഡിന് 8.95 കോടി രൂപയും എക്സ്റ്റെന്ഡഡിന് 10.19 കോടി രൂപയും ബ്ലാക്ക് ബാഡ്ജിന് 10.52 കോടി രൂപയുമാണ് വിലയിട്ടിരിക്കുന്നത്. ഗോസ്റ്റിന്റെ ഫേസ്ലിഫ്റ്റ് മോഡലിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
സാധാരണ റോള്‍സ് റോയ്സ് മോഡലുകളെ അപേക്ഷിച്ച് വലിപ്പം കുറഞ്ഞ മുന്‍ ഗ്രില്ലുകളാണ് ഫേസ്ലിഫ്റ്റ് ഗോസ്റ്റിലുള്ളത്. പ്രധാന പ്രൊജക്ടര്‍ ലാംപുകളുടെ കോണുകളിലാണ് ഡിആര്‍എല്ലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പിന്നിലെ ടെയില്‍ ലൈറ്റുകളിലും പുതുമകളുണ്ട്. 22 ഇഞ്ച് അലോയ് വീലും തെരഞ്ഞെടുക്കാനാവും.
ഗോസ്റ്റ് വാങ്ങുന്നവര്‍ കാറിന്റെ വിലയില്‍ പത്തു ശതമാനം മുടക്കുന്നത് കസ്റ്റമൈസേഷനാണെന്നാണ് റോള്‍സ് റോയ്സ് തന്നെ അറിയിച്ചിട്ടുള്ളത്. ഫേസ് ലിഫ്റ്റ് മോഡലിന് ഉള്ളില്‍ കൂടുതല്‍ മെറ്റീരിയല്‍ ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ട്. ഡ്യുവാലിറ്റി ട്വില്‍ ഇന്റീരിയര്‍ 20 മണിക്കൂറെടുത്താണ് പൂര്‍ത്തിയാക്കുകയെന്നാണ് റോള്‍സ് റോയ്സ് അറിയിക്കുന്നത്. 22 ലക്ഷം തുന്നലുകളും 17.7 കിലോമീറ്റര്‍ നൂലും ഇതിനായി വേണ്ടി വരുമെന്നു കൂടി റോള്‍സ് റോയ്സ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
ഡാഷ്ബോര്‍ഡിന്റെ വീതിയിലുള്ള പുതിയ ഗ്ലാസ് പാനലാണ് കാബിനിലെ സവിശേഷത. വാഹനത്തിന്റെ നിറത്തിലേക്ക് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന്റെ നിറം മാറ്റാനാവും. ഇന്‍ കാര്‍ കണക്ടിവിറ്റി സിസ്റ്റവും അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്. പിന്നില്‍ രണ്ട് സ്ക്രീനുകളില്‍ ഒരേ സ്ട്രീമിങ് സാധ്യമാണ്. വയര്‍ലെസ് ഹെഡ്ഫോണുകളും പിന്നിലെ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം പിന്തുണക്കുന്നുണ്ട്. 1,400W യൂണിറ്റിന്റേതാണ് മ്യൂസിക് സിസ്റ്റം.
മുഖം മിനുക്കിയെത്തുന്ന ഗോസ്റ്റിന്റെ പവര്‍ട്രെയിനില്‍ മാറ്റങ്ങളില്ല. 6.75 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി12 എന്ജിന് തന്നെയാണ് പുതിയ ഗോസ്റ്റിലുമുള്ളത്. 8 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ ബോക്സ്. സ്റ്റാന്‍ഡേഡ്, എക്സ്റ്റെന്‍ഡഡ് വകഭേദങ്ങളില്‍ എന്ജിന് 563എച്ച്പി കരുത്തും 850എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ഏറ്റവും ഉയര്‍ന്ന ബ്ലാക്ക് ബാഡ്ജ് വകഭേദത്തിലാവട്ടെ 592എച്ച്പി കരുത്തും 900എന്‍എം ടോര്‍ക്കും പുറത്തെടുക്കും.
സ്പെക്ട്ര, ഗോസ്റ്റ്, കള്ളിനന്, ഫാന്റം എന്നിങ്ങനെ നാല് റോള്‍സ് റോയ്സ് മോഡലുകളാണ് ഇന്ത്യന്‍ വിപണിയില്‍ വില്പനയിലുള്ളത്. ഇതില്‍ 7.62 കോടി രൂപയുള്ള സ്പെക്ട്രയാണ് ഏറ്റവും വില കുറഞ്ഞ മോഡല്‍. കള്ളിനനില്‍ സ്റ്റാന്‍ഡേഡ്(10.33 കോടി രൂപ), ബ്ലാക്ക് ബാഡ്ജ്(11.92 കോടി രൂപ) വകഭേദങ്ങളാണുള്ളത്. സ്റ്റാന്‍ഡേഡ്(12.87 കോടി രൂപ), എക്സ്റ്റെന്‍ഡഡ്(15.07 കോടി രൂപ) വകഭേദങ്ങളിലാണ് ഫാന്റം എത്തുന്നത്. ഗോസ്റ്റ് മാത്രമാണ് സ്റ്റാന്‍ഡേഡ്, എക്സ്റ്റെന്‍ഡഡ്, ബ്ലാക്ക് ബാഡ്ജ് വകഭേദങ്ങളില്‍ ഇറങ്ങുന്നുള്ളൂ.
കഴിഞ്ഞ സെപ്തംബറില്‍ കള്ളിനന് സ്റ്റാന്‍ഡേഡ് 10.50 കോടി രൂപക്കും ബ്ലാക്ക് ബാഡ്ജ് 12.25 കോടി രൂപക്കുമാണ് പുറത്തിറങ്ങിയിരുന്നത്. നിലവില്‍ ഈ മോഡലുകളില്‍ യഥാക്രമം 17 ലക്ഷം രൂപയും 33 ലക്ഷം രൂപയും കുറവു വരുത്തിയിട്ടുണ്ട് റോള്‍സ് റോയ്സ്. അതേസമയം ജനുവരിയില്‍ പുറത്തിറങ്ങിയ സ്പെക്ട്ര ഇവിയുടെ വില 12 ലക്ഷം കൂട്ടിയാണ് 7.62 കോടിയിലേക്കെത്തിയിരിക്കുന്നത്.