പുറത്തിറങ്ങിയിട്ട് 25 വര്‍ഷമായിട്ടും ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഒട്ടും ഇടിവില്ലാത്ത മാരുതി സുസുക്കി മോഡലാണ് വാഗണ്‍ ആര്‍. കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷങ്ങളിലെ വില്‍പനയുടെ കണക്കെടുത്താല്‍ ബെസ്റ്റ് സെല്ലര്‍ നേട്ടം സ്വന്തമാക്കിയ കാറാണ് വാഗണ്‍ ആര്‍. 2024 നവംബര്‍ വരെയുള്ള കാര്‍ വില്‍പനയുടെ കണക്കുകള്‍

പുറത്തിറങ്ങിയിട്ട് 25 വര്‍ഷമായിട്ടും ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഒട്ടും ഇടിവില്ലാത്ത മാരുതി സുസുക്കി മോഡലാണ് വാഗണ്‍ ആര്‍. കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷങ്ങളിലെ വില്‍പനയുടെ കണക്കെടുത്താല്‍ ബെസ്റ്റ് സെല്ലര്‍ നേട്ടം സ്വന്തമാക്കിയ കാറാണ് വാഗണ്‍ ആര്‍. 2024 നവംബര്‍ വരെയുള്ള കാര്‍ വില്‍പനയുടെ കണക്കുകള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുറത്തിറങ്ങിയിട്ട് 25 വര്‍ഷമായിട്ടും ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഒട്ടും ഇടിവില്ലാത്ത മാരുതി സുസുക്കി മോഡലാണ് വാഗണ്‍ ആര്‍. കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷങ്ങളിലെ വില്‍പനയുടെ കണക്കെടുത്താല്‍ ബെസ്റ്റ് സെല്ലര്‍ നേട്ടം സ്വന്തമാക്കിയ കാറാണ് വാഗണ്‍ ആര്‍. 2024 നവംബര്‍ വരെയുള്ള കാര്‍ വില്‍പനയുടെ കണക്കുകള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുറത്തിറങ്ങിയിട്ട് 25 വര്‍ഷമായിട്ടും ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഒട്ടും ഇടിവില്ലാത്ത മാരുതി സുസുക്കി മോഡലാണ് വാഗണ്‍ ആര്‍. കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷങ്ങളിലെ വില്‍പനയുടെ കണക്കെടുത്താല്‍ ബെസ്റ്റ് സെല്ലര്‍ നേട്ടം സ്വന്തമാക്കിയ കാറാണ് വാഗണ്‍ ആര്‍. 2024 നവംബര്‍ വരെയുള്ള കാര്‍ വില്‍പനയുടെ കണക്കുകള്‍ പുറത്തു വന്നപ്പോള്‍ വാഗണ്‍ ആറിനെ മറികടക്കുന്ന പ്രകടനമാണ് എര്‍ട്ടിഗ നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ കാര്‍ വിപണിയുടെ ചാട്ടം എങ്ങോട്ടാണെന്നതിന്റെ കൃത്യമായ സൂചന നല്‍കുന്നുണ്ട് ഈ കണക്കുകള്‍.

2021ലും 2022ലും 2023ലും വില്‍പനയില്‍ ഒന്നാമതായിരുന്ന മാരുതി വാഗണ്‍ ആറിനേക്കാള്‍ 483 യൂണിറ്റുകള്‍ കൂടുതലാണ് ഇക്കുറി എര്‍ട്ടിഗ വിറ്റിരിക്കുന്നത്. 2024 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള വില്‍പനയുടെ കണക്കുകളിലാണ് എര്‍ട്ടിഗയുടെ പടിപടിയായുള്ള മുന്നേറ്റം. 11 മാസത്തില്‍ 1,74,035 യൂണിറ്റുകള്‍ വിറ്റാണ് എര്‍ട്ടിഗ എംപിവി മാരുതി സസുക്കിയുടെ ഇതുവരെയുള്ള ബെസ്റ്റ് സെല്ലര്‍ പട്ടം നേടിയിരിക്കുന്നത്. രണ്ടാമതുള്ള വാഗണ്‍ ആര്‍ ഇതേ കാലയളവില്‍ 1,73,552 എണ്ണമാണ് വിറ്റത്. ഇതോടെ ഡിസംബറിലെ കണക്കുകള്‍ പുറത്തുവന്നാല്‍ മാത്രമേ ആരാണ് മാരുതി സുസുക്കിയുടെ ബെസ്റ്റ് സെല്ലറെന്ന കാര്യത്തില്‍ തീരുമാനമാവൂ എന്ന നിലയാണ്.

ADVERTISEMENT

2023 കലണ്ടര്‍ വര്‍ഷത്തില്‍ 2,01,301 വാഗണ്‍ ആറുകളാണ് വിറ്റു പോയതെങ്കില്‍ ഇതേ കാലയളവില്‍ വിറ്റ എര്‍ട്ടിഗയുടെ എണ്ണം 1,29,968 മാത്രമായിരുന്നു. 2023ല്‍ എര്‍ട്ടിഗയേക്കാള്‍ 71,333 വാഗണ്‍ ആറുകള്‍ വിറ്റു പോയിരുന്നു. ഈ വ്യത്യാസം കൂടി കണക്കിലെടുത്താലേ എര്‍ട്ടിഗയുടെ 2024ലെ കുതിപ്പ് കൂടുതല്‍ വ്യക്തമാവൂ. മാരുതിയുടെ ഉപഭോക്താക്കള്‍ ഹാച്ച് ബാക്കുകളില്‍ നിന്നും കൂടുതല്‍ വലിയ യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നുവെന്നതിന്റെ സൂചനയും ഇത് നല്‍കുന്നു.

കഴിഞ്ഞ വര്‍ഷത്തെ(2023 ജനുവരി-നവംബര്‍ 1,16,993) അപേക്ഷിച്ച് 49 ശതമാനത്തിന്റെ കുതിപ്പാണ് 2024ല്‍ എര്‍ട്ടിഗ(1,74,035) നടത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഉത്സവ സീസണായ ഒക്ടോബറിലാണ്(18,785) എര്‍ട്ടിഗയുടെ വില്‍പനയും പൊടിപൊടിച്ചത്. എര്‍ട്ടിഗയുടെ സിഎന്‍ജി മോഡലിനായിരുന്നു സവിശേഷ വില്‍പന. ഇതുവരെ 44,067 സിഎന്‍ജി എര്‍ട്ടിഗകള്‍ വിറ്റുപോയി. ഡിസംബറിലെ കണക്കുകള്‍ പുറത്തു വരും മുമ്പു തന്നെ സിഎന്‍ജി എര്‍ട്ടിഗയുടെ വില്‍പന 2023നെ മറികടന്നിട്ടുമുണ്ട്.

ADVERTISEMENT

ജനുവരി മുതല്‍ നവംബര്‍ വരെയുള്ള 11 മാസങ്ങളില്‍ അഞ്ചു മാസങ്ങളില്‍ മാത്രമാണ് എര്‍ട്ടിഗ വില്‍പനയില്‍ മുന്നിലെത്തിയത്. ജൂണില്‍ ആദ്യമായി വാഗണ്‍ ആറിന്റെ വില്‍പനയെ മറികടന്ന എര്‍ട്ടിഗ ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ ഈ മുന്നേറ്റം തുടരുകയും ചെയ്തു. ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെ 69,956 എര്‍ട്ടിഗകള്‍ വിറ്റപ്പോള്‍ 57,693 വാഗണ്‍ ആറുകളാണ് മാരുതി സുസുക്കിക്ക് വില്‍ക്കാനായത്. ഈ മാസങ്ങളില്‍ നേടിയ 12,263 യൂണിറ്റുകളുടെ മുന്‍തൂക്കമാണ് എര്‍ട്ടിഗക്ക് വാഗണ്‍ ആറിനെ മറികടക്കാന്‍ സഹായമായത്.

കഴിഞ്ഞ മൂന്നു വര്‍ഷം തുടര്‍ച്ചയായി ബെസ്റ്റ് സെല്ലറായ മാരുതി സുസുക്കി മോഡലാണ് വാഗണ്‍ ആര്‍. 2022 സാമ്പത്തിക വര്‍ഷം 1,88,827 യൂണിറ്റുകളും 2023ല്‍ 2,12,340 യൂണിറ്റുകളും 2024ല്‍ 2,00,177 യൂണിറ്റുകളുമായിരുന്നു വാഗണ്‍ ആറിന്റെ വില്‍പന. എന്നാല്‍ 2024ലെത്തിയപ്പോള്‍ വാഗണ്‍ ആറിന്റെ വില്‍പന കുറഞ്ഞിരിക്കുകയാണ്. ജനുവരി മുതല്‍ നംബര്‍ വരെയുള്ള കണക്കില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനം കുറവ് വാഗണ്‍ ആറുകള്‍ മാത്രമാണ് വില്‍ക്കാനായത്.

ADVERTISEMENT

മാരുതി സുസുക്കി ഹാച്ച്ബാക്കുകളും(ആള്‍ട്ടോ, എസ് പ്രസോ, ബലേനോ, സ്വിഫ്റ്റ്, വാഗണ്‍ ആര്‍, സെലേറിയോ, ഇഗ്നിസ്) സെഡാനുകളും(ഡിസയര്‍, സിയാസ്) ചേര്‍ത്ത് കഴിഞ്ഞ 11 മാസം 8,43,261 വാഹനങ്ങളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 12 ശതമാനം കുറവാണിത്. ഈ വില്‍പനയിലെ കുറവിന്റെ പ്രതിഫലനമാണ് വാഗണ്‍ ആറിന്റെ വില്‍പനയിലുമുണ്ടായത്. അതേസമയം യൂട്ടിലിറ്റി വെഹിക്കിളുകളുടെ വില്‍പനയില്‍ കുതിപ്പു നടത്താനും മാരുതി സുസുക്കിക്ക് സാധിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനം വര്‍ധനവോടെ 6,55,020 യുവികള്‍ വില്‍ക്കാന്‍ മാരുതി സുസുക്കിക്ക് സാധിച്ചു.

നാല് മാരുതി സുസുക്കി യുവികള്‍ ഇക്കാലയളവില്‍ ലക്ഷത്തിലേറെ വില്‍പന നടത്തിയെന്നതും ശ്രദ്ധേയമാണ്. 1,73,035 യൂണിറ്റ് വില്‍പനയുമായി എര്‍ട്ടിഗ മുന്നിലുള്ളപ്പോള്‍ കോംപാക്ട് എസ് യു വികളായ ബ്രസയും(1,70,823) ഫ്രോങ്‌സുമാണ്(1,45,484) പിന്നിലുള്ളത്. മറ്റൊരു യൂട്ടിലിറ്റി വാഹനമായ ഗ്രാന്‍ഡ് വിറ്റാരയുടെ 1,15,564 യൂണിറ്റുകളാണ് നവംബര്‍ വരെ വിറ്റുപോയത്. വാഗണ്‍ ആറിനൊപ്പം ബലേനോ(1,62,982), സ്വിഫ്റ്റ്(1,62,387), ഡിസയര്‍(1,51,415), ഈകോ(1,27,027) എന്നീ മോഡലുകളും ഒരു ലക്ഷത്തിലേറെ വില്‍പന നടത്തി.

2024 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 16,25,308 കാറുകളാണ് മാരുതി സുസുക്കി ഇന്ത്യ വിറ്റഴിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒരു ശതമാനം വില്‍പന വളര്‍ച്ച നേടാനും മാരുതി സുസുക്കിക്കായി. ഇതേ കാലയളവില്‍ 2023ല്‍ 16,02,890 യൂണിറ്റുകളാണ് വിറ്റിരുന്നത്. ഡിസംബറിലെ കണക്കുകള്‍ കൂടി പുറത്തു വരുന്നതോടെ 2024ല്‍ ഒരു ലക്ഷം വില്‍പന പിന്നിടാന്‍ സാധ്യതയുള്ള മറ്റൊരു മാരുതി സുസുക്കി മോഡല്‍ ആള്‍ട്ടോയാണ്(98,512). സെലേറിയോ(35,299), എസ് പ്രസോ(26,172), ഇഗ്നിസ്(26,111), ജിമ്‌നി(7,634), സിയാസ്(6,831), ഇന്‍വിക്ടോ(3,191) എന്നിങ്ങനെയാണ് മറ്റു മോഡലുകളുടെ വില്‍പന കണക്കുകള്‍.

English Summary:

The Maruti Suzuki Ertiga surpasses the Wagon R as India's top-selling car in 2024 (up to November). Discover the surprising sales figures and shifting market trends in this detailed analysis.