2025 ൽ സ്റ്റൈലൻ മാറ്റങ്ങളുമായി ഹോണ്ട ആക്റ്റീവ 125; അടിമുടി പുത്തൻ ഫീച്ചറുകൾ
Mail This Article
ഫീച്ചറുകളും ഡിസൈനും കൂടുതൽ നിറങ്ങളും ഉൾപ്പെടെ അടിമുടി മാറ്റങ്ങളുമായി 2025 ഹോണ്ട ആക്റ്റീവ 125 പുറത്തിറക്കി. DLX (ബേസ് വേരിയന്റ്), എച്ച്-സ്മാർട്ട് (ടോപ്പ് വേരിയന്റ്) എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ആക്റ്റീവ 125 അവതരിപ്പിച്ചത്. വില 94,422 രൂപ മുതൽ 97,146 രൂപ വരെയാണ് (എക്‌സ് ഷോറൂം, ഡൽഹി). സ്കൂട്ടർ ഓടിക്കുന്ന വ്യക്തിക്ക് മുന്നറിയിപ്പുകൾ നൽകുന്ന ഒബിഡി2ബി (OBD2 –On-Board Diagnostic II) സംവിധാനം ഉൾപ്പെടെ നിരവധി വലിയ മാറ്റങ്ങളുമായാണ് പുതിയ ഹോണ്ട ആക്ടിവ എത്തിയത്.
∙ ഫീച്ചറുകൾ
ഉപഭോക്താക്കൾ മികച്ച റൈഡിങ്ങ് അനുഭവം നൽകാൻ തക്കവണ്ണം നിരവധി പുതുമകൾ പുത്തൻ ആക്റ്റീവ 125ൽ ഉണ്ട്. അതില്‍ പ്രധാനമായത് ഒബിഡി2ബി നിബന്ധന പാലിക്കുന്ന 123.92 സിസി, സിംഗിള്‍-സിലിണ്ടര്‍ പിജിഎം-എഫ്ഐ എൻജിനാണ്. ഈ എൻജിന്‍ 6.20 കിലോവാട്ട് ഊര്‍ജ്ജവും 10.5 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ആധുനിക ഐഡിലിങ്ങ് സ്‌റ്റോപ്പ് സിസ്റ്റം മറ്റൊരു പ്രധാന സവിശേഷതയാണ്.
ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 4.2 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ, ഹോണ്ട റോഡ്‌സിങ്ക് ആപ്, കോള്‍-മെസേജ് അലര്‍ട്ടുകള്‍ എന്നിവയും പുതിയ ഫീച്ചറുകളാണ്. ഇതോടൊപ്പം ഡിവൈസുകള്‍ സൗകര്യപ്രദമായി എപ്പോഴും ചാര്‍ജ് ചെയ്യാൻ യുഎസ്ബി ടൈപ്പ്-സി ചാര്‍ജിങ് പോര്‍ട്ടുമുണ്ട്. ആക്റ്റീവ 125 ന്റെ സിലൗട്ട് നിലനിര്‍ത്തിയിരിക്കുന്നു. എന്നാൽ അതിൽ കോണ്‍ട്രാസ്റ്റിൽ ബ്രൗണ്‍ നിറത്തിലുള്ള സീറ്റുകളും ഇന്നര്‍ പാനലുകളും വരുത്തി കാഴ്ചയില്‍ കൂടുതല്‍ മനോഹരമാക്കി. രണ്ട് വേരിയന്റുകളായ ഡിഎല്‍എക്‌സ്, സ്മാര്‍ട് എന്നിവയിലാണ് ഇവ ലഭിക്കുക. പേള്‍ ഇഗ്നുവസ് ബ്ലാക്ക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, പേള്‍ ഡീപ്പ് ഗ്രൗണ്ട് ഗ്രേ, പേള്‍ സൈറന്‍ ബ്ലൂ, റബല്‍ റെഡ്ഡ് മെറ്റാലിക്, പേള്‍ പ്രഷ്യസ് വൈറ്റ് എന്നീ 6 നിറങ്ങളില്‍ ഇത് ലഭ്യമാണ്.
ഇന്ത്യന്‍ ഉപഭോക്താക്കളുടെ റൈഡിങ്ങ് അനുഭവം പുനര്‍ നിര്‍വചിക്കുക എന്നതാണ് ലക്ഷ്യമെന്നും ഇരുചക്രവാഹന മേഖലയില്‍ പുതിയ ഒരു നിലവാരം തന്നെ ഈ മോഡലുകളും സൃഷ്ടിക്കുമെന്ന് ഉറപ്പുണ്ടെന്നും ആക്റ്റീവ 125 അവതരിപ്പിച്ചു കൊണ്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍&സ്‌കൂട്ടര്‍ ഇന്ത്യ സിഇഒയും മാനേജിങ് ഡയറക്ടറുമായ സുസുമു ഒട്ടാനി പറഞ്ഞു. ഇന്നത്തെ കാലത്തെ റൈഡര്‍മാരുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ പരിഹരിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നതെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍& സ്‌കൂട്ടര്‍ ഇന്ത്യ സെയിൽസ് ആൻഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു. ആക്റ്റീവ 125 ൽ ഇപ്പോൾ കൊണ്ടുവന്ന മാറ്റങ്ങൾ സെഗ്‌മെന്റില്‍ ആധിപത്യം സ്ഥാപിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
∙വിലയും ലഭ്യതയും
രാജ്യത്തുടനീളമുള്ള എച്ച് എം എസ് ഐ ഡീലര്‍ഷിപ്പില്‍ നിന്നും ലഭ്യമാകും.
വേരിയന്റ് – ഡിഎൽഎക്സ്
വില – 94422 രൂപ (എക്സ്-ഷോറൂം ഡൽഹി)
വേരിയന്റ് – സ്മാർട്
വില – 94422 രൂപ (എക്സ്-ഷോറൂം ഡൽഹി)