ഇന്ത്യയില്‍ സ്‌ക്രാം 440 ഔദ്യോഗികമായി പുറത്തിറക്കി റോയല്‍ എന്‍ഫീല്‍ഡ്. എഡിവി ക്രോസ്ഓവര്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രവേശം കൂടിയാണ് സ്‌ക്രാം 440യുടെ വരവ്. ട്രെയില്‍, ഫോഴ്‌സ് എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് സ്‌ക്രാം 440 എത്തുന്നത്. റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 411ന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയില്‍ സ്‌ക്രാം 440 ഔദ്യോഗികമായി പുറത്തിറക്കി റോയല്‍ എന്‍ഫീല്‍ഡ്. എഡിവി ക്രോസ്ഓവര്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രവേശം കൂടിയാണ് സ്‌ക്രാം 440യുടെ വരവ്. ട്രെയില്‍, ഫോഴ്‌സ് എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് സ്‌ക്രാം 440 എത്തുന്നത്. റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 411ന്റെ പകരമായെത്തുന്ന സ്‌ക്രാം 440യുടെ കൂടുതല്‍ മികച്ച പ്രകടനവും കരുത്തുള്ള എന്‍ജിനും കൂടുതല്‍ അഡ്വഞ്ചര്‍ ഫീച്ചറുകളുമുള്ള വാഹനമായിരിക്കും.

രൂപകല്‍പനയും വിലയും

ADVERTISEMENT

പൊതുവില്‍ സ്‌ക്രാം 411ന്റെ സ്റ്റൈലിങിലാണ് സ്‌ക്രാം 440 എത്തുന്നത്. അതേ ചേസിസിലെങ്കിലും സ്‌ക്രാം 440യിലേക്കെത്തിയപ്പോള്‍ അളവുകളിലും ഭാരത്തിലും മാറ്റമുണ്ട്. 795എംഎം സീറ്റ് ഉയരം. 200എംഎം ഗ്രൗണ്ട് ക്ലിയറന്‍സും ടോപ് ബോക്‌സില്‍ 10 കിലോഗ്രാം പേലോഡ് കപ്പാസിറ്റിയുള്ളതും ഓഫ് റോഡിങിനും റോഡ് ട്രിപ്പുകള്‍ക്കും അനുയോജ്യമാക്കുന്നു.

1.99 ലക്ഷം മുതല്‍ 2.15 ലക്ഷം രൂപ വരെയാണ് വില. സ്‌ക്രാം 440യുടെ ട്രയില്‍(2,08,000) വകഭേദത്തില്‍ നീല, പച്ച എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകള്‍. നീല, ചാരം, നീലയും പച്ചയും കലര്‍ന്ന-ടീല്‍ നിറങ്ങളിലാണ് ഫോഴ്‌സ് വകഭേദം എത്തുന്നത്. 

ADVERTISEMENT

ഫീച്ചറുകള്‍

സാഹസിക യാത്രക്ക് സഹായിക്കുന്ന നിരവധി ഫീച്ചറുകള്‍ സ്‌ക്രാം 440യിലുണ്ട്. കൂടുതല്‍ വിസിബിലിറ്റി നല്‍കുന്നുണ്ട് പുതിയ എല്‍ഇഡി ഹെഡ്‌ലാംപ്. ട്രിപ്പര്‍ നാവിഗേഷന്‍ സൗകര്യമുള്ള ഡിജിറ്റല്‍ അനലോഗ് ക്ലസ്റ്റര്‍. 15 ലീറ്റര്‍ കപ്പാസിറ്റിയുള്ള ഇന്ധന ടാങ്ക് ദീര്‍ഘ യാത്രകള്‍ക്ക് സഹായകരമാണ്. 19/17 ഇഞ്ച് ട്യൂബ്‌ലെസ് അലോയ് വീലുകള്‍. ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം സുരക്ഷ വര്‍ധിപ്പിക്കുന്നു.

ADVERTISEMENT

എന്‍ജിന്‍

443സിസി എയര്‍ ആന്റ് ഓയില്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് സ്‌ക്രാം 440യുടെ കരുത്ത്. 6,250ആര്‍പിഎമ്മില്‍ 25.4എച്ച്പി കരുത്തും 4,000ആര്‍പിഎമ്മില്‍ 34 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സുമായാണ് എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്ന്. സ്‌ക്രാം 411ല്‍ 5 സ്പീഡ് ട്രാന്‍സ്മിഷനായിരുന്നു. കൂടുതല്‍ മികച്ച പ്രകടനം ഉറപ്പു നല്‍കുന്നുണ്ട് പുതിയ 443സിസി എന്‍ജിന്‍.

ബ്രേക്കിങും സസ്‌പെന്‍ഷനും

മുന്നില്‍ 300എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 240എംഎം ഡിസ്‌ക് ബ്രേക്കുമാണ്. സ്വിച്ചബിള്‍ എബിഎസ് സൗകര്യവുമുണ്ട്. സ്‌ക്രാം 411 ലെ സസ്‌പെന്‍ഷന്‍ സിസ്റ്റമാണ് സ്‌ക്രാം 440യില്‍ ഉള്ളത്. 190എംഎം ടെലസ്‌കോപിക് ഫ്രണ്ട് ഷോക്കും പിന്നില്‍ 180എംഎം മോണോഷോക്കുമാണുള്ളത്.

യെസ്ഡ് സ്‌ക്രാംബ്ലര്‍, ട്രയംഫ് സ്‌ക്രാംബ്ലര്‍ 400എക്‌സ്, ഹക്‌സ്‌വര്‍ണ സ്വാര്‍ട്ട്പിലന്‍ 401 എന്നിവയാണ് പ്രധാന എതിരാളികള്‍. ഈ വര്‍ഷം തന്നെ 450 സിസി, 650 സിസി, 750 സിസി എന്നീ വിഭാഗങ്ങളില്‍ പുതു മോഡലുകള്‍ പുറത്തിറക്കാന്‍ റോയല്‍എന്‍ഫീല്‍ഡിന് പദ്ധതിയുണ്ട്.

Show comments