കാറുകളെക്കാൾ ബൈക്കുകളോട് പ്രിയമുണ്ട് നടൻ മാധവന്. വിലയേറിയ, ധാരാളം മോട്ടോർ സൈക്കിളുകൾ സ്വന്തമായുള്ള താരം പുതിയൊരു ഇരുചക്ര വാഹനം കൂടി സ്വന്തമാക്കിയിരിക്കുന്നു. കഴിഞ്ഞ വർഷമൊടുവിൽ ഇന്ത്യൻ വിപണിയിലെത്തിയ ഓസ്‌ട്രേലിയൻ മോട്ടോർ സൈക്കിൾ കമ്പനിയായ ബ്രിക്സ്റ്റണിന്റെ ക്രോംവെൽ 1200 എന്ന വാഹനമാണ് താരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാറുകളെക്കാൾ ബൈക്കുകളോട് പ്രിയമുണ്ട് നടൻ മാധവന്. വിലയേറിയ, ധാരാളം മോട്ടോർ സൈക്കിളുകൾ സ്വന്തമായുള്ള താരം പുതിയൊരു ഇരുചക്ര വാഹനം കൂടി സ്വന്തമാക്കിയിരിക്കുന്നു. കഴിഞ്ഞ വർഷമൊടുവിൽ ഇന്ത്യൻ വിപണിയിലെത്തിയ ഓസ്‌ട്രിയൻ മോട്ടോർ സൈക്കിൾ കമ്പനിയായ ബ്രിക്സ്റ്റണിന്റെ ക്രോംവെൽ 1200 എന്ന വാഹനമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ബ്രിക്സ്റ്റണിന്റെ ഇന്ത്യയിലെ ആദ്യത്തെ ഉപഭോക്താവാണ് മാധവൻ. 

കെ എ ഡബ്ള്യു വെലോസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇന്ത്യൻ കമ്പനിയുമായി സഹകരിച്ചാണ് ഓസ്‌ട്രിയൻ കമ്പനി ഇന്ത്യയിൽ എത്തിയിരിക്കുന്നത്. താരത്തിന് പുതിയ വാഹനം കൈമാറുന്നതിന്റെ വിഡിയോ ബ്രിക്സ്റ്റൺ ഇന്ത്യ തങ്ങളുടെ സമൂഹ മാധ്യമ പേജുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഒലിവ് ഗ്രീൻ നിറമാണ് തന്റെ പ്രിയപ്പെട്ട വാഹനത്തിനായി താരം തിരഞ്ഞെടുത്തിരിക്കുന്നത്. 7.84 ലക്ഷം രൂപയാണ് ഈ ബൈക്കിനു എക്സ് ഷോറൂം വില. 

ADVERTISEMENT

റൗണ്ട് എൽ ഇ ഡി ഹെഡ്‍ലാംപുകൾ, 6 ലീറ്റർ ഫ്യുവൽ ടാങ്ക്, ഫ്ലാറ്റ് സിംഗിൾ സീറ്റ്, യു എസ് ബി പോർട്ട്, ട്രാക്ഷൻ കൺട്രോൾ, ക്രൂയിസ് കൺട്രോൾ, മോഡുകൾ തുടങ്ങി നിരവധി ഫീച്ചറുകൾ കൊണ്ട് സമ്പന്നമാണ് ക്രോംവെൽ 1200. 1222 സി സി ലിക്വിഡ് കൂൾഡ് ട്വിൻ സിലിണ്ടർ എൻജിൻ 82 ബി എച്ച് പി പവറും 108 എൻ എം ടോർക്കും ഉൽപാദിപ്പിക്കും. തികഞ്ഞ ഒരു ബൈക്ക് പ്രേമിയായ മാധവന്റെ ഗാരിജിൽ യമഹ വിമാക്സ്, ഇന്ത്യൻ റോഡ്മാസ്റ്റർ, ഹോണ്ട ഗോൾഡ് വിങ്, ട്രയംഫ് റോക്കറ്റ് 3 ആർ തുടങ്ങി നിരവധി ബൈക്കുകളുണ്ട്. 

English Summary:

Bollywood actor R Madhavan adds a Brixton Cromwell 1200 to his impressive motorcycle collection, becoming the first Indian customer. The olive green bike boasts impressive features and a powerful engine.

Show comments