ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ആര്‍വി ബ്ലേസ്എക്‌സ് പുറത്തിറക്കി റിവോള്‍ട്ട് മോട്ടോഴ്‌സ്. 1,14,990 രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. ആധുനിക സൗകര്യങ്ങള്‍ക്കൊപ്പം മലിനീകരണമില്ലാത്ത സുസ്ഥിരമായ യാത്രകളും ആര്‍വി ബ്ലേസ്എക്‌സ് വാഗ്ദാനം ചെയ്യുന്നു. ഒറ്റ ചാര്‍ജില്‍ 150 കിലോമീറ്റര്‍ യാത്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ആര്‍വി ബ്ലേസ്എക്‌സ് പുറത്തിറക്കി റിവോള്‍ട്ട് മോട്ടോഴ്‌സ്. 1,14,990 രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. ആധുനിക സൗകര്യങ്ങള്‍ക്കൊപ്പം മലിനീകരണമില്ലാത്ത സുസ്ഥിരമായ യാത്രകളും ആര്‍വി ബ്ലേസ്എക്‌സ് വാഗ്ദാനം ചെയ്യുന്നു. ഒറ്റ ചാര്‍ജില്‍ 150 കിലോമീറ്റര്‍ യാത്ര ചെയ്യാനാവുമെന്നതാണ് മറ്റൊരു സവിശേഷത.

4 കിലോവാട്ട് മോട്ടോറാണ് ആര്‍വി ബ്ലേസ്എക്‌സിലുള്ളത്. പരമാവധി വേഗത മണിക്കൂറില്‍ 85 കിലോമീറ്ററും റേഞ്ച് 150 കിലോമീറ്ററുമാണ്. എടുത്തുമാറ്റാവുന്ന 3.24കിലോവാട്ട് ലിത്തിയം അയേണ്‍ ബാറ്ററി(ഐപി67-റേറ്റഡ്) ഡ്യുവല്‍ ചാര്‍ജിങ് സൗകര്യവും നല്‍കുന്നു. ഫാസ്റ്റ് ചാര്‍ജിങ് ഉപയോഗിച്ച് 80 ശതമാനം ബാറ്ററി ചാര്‍ജിലെത്താന്‍ 80 മിനുറ്റ് മതിയാവും. അതേസമയം സാധാരണ ഹോം ചാര്‍ജറാണെങ്കില്‍ മൂന്നര മണിക്കൂറാണ് ചാര്‍ജിങ് സമയം.

ADVERTISEMENT

ഹെഡ്‌ലൈറ്റുകളിലും ടെയില്‍ ലൈറ്റുകളിലും എല്‍ഇഡിയാണ്. സിബിഎസ് ബ്രേക്കിങ് സിസ്റ്റം, ടെലസ്‌കോപിക് ഫ്രണ്ട് ബ്രേക്കിങ് സിസ്റ്റം, ടെലസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്ക്, ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍ എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ സുരക്ഷയും യാത്രാസുഖവും ഉറപ്പിക്കുന്നു. മൂന്നു റൈഡിങ് മോഡുകള്‍ക്കൊപ്പം റിവേഴ്‌സ് മോഡും ബ്ലേസ്എക്‌സില്‍ റിവോള്‍ട്ട് നല്‍കിയിട്ടുണ്ട്.

ജിയോ ഫെന്‍സിങ്, ഓവര്‍ ദ എയര്‍(ഒടിഎ) അപ്‌ഡേറ്റുകള്‍, 4ജി ടെലിമാറ്റിക്‌സ് എന്നിങ്ങനെ നിരവധി സ്മാര്‍ട്ട് ഫീച്ചറുകളും ആര്‍വി ബ്ലേസ്എക്‌സില്‍ നല്‍കിയിട്ടുണ്ട്. 6 ഇഞ്ച് എല്‍സിഡി ക്ലസ്റ്ററില്‍ ഇന്‍ബില്‍റ്റ് ജിപിഎസും റിയല്‍ ടൈം നാവിഗേഷന്‍, റൈഡ് ഡാറ്റ, റിമോട്ട് മോണിറ്ററിങ് ഓപ്ഷനുകള്‍ എന്നിവയുമുണ്ട്. സ്റ്റെര്‍ലിങ് സില്‍വര്‍ ബ്ലാക്ക്, എക്ലിപ്‌സ് റെഡ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകള്‍. മുന്നില്‍ സ്റ്റോറേജ് ബോക്‌സും അണ്ടര്‍ സീറ്റര്‍ ചാര്‍ജര്‍ കമ്പാര്‍ട്ട്‌മെന്റുമുണ്ട്.

ADVERTISEMENT

മൂന്നു വര്‍ഷം/45,000 കിലോമീറ്ററാണ് ആര്‍വി ബ്ലേസ്എക്‌സിന് റിവോള്‍ട്ട് മോട്ടോഴ്‌സ് നല്‍കുന്ന വാറണ്ടി. ഔദ്യോഗിക വെബ് സൈറ്റ് വഴിയോ ഡീലര്‍ഷിപ്പുകള്‍ വഴിയോ ആര്‍വി ബ്ലേസ്എക്‌സ് ബുക്കു ചെയ്യാനാവും. മാര്‍ച്ച് ആദ്യ വാരം മുതല്‍ വിതരണം ആരംഭിക്കും.

'സുസ്ഥിരതക്കും പുതിയ കണ്ടെത്തലുകള്‍ക്കും ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നു. നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും യാത്രികര്‍ക്ക് താങ്ങാവുന്ന വിലയിലുള്ള ഉയര്‍ന്ന പെര്‍ഫോമെന്‍സുള്ള ഇലക്ട്രിക് മോട്ടോര്‍ സൈക്കിളായിരിക്കും ആര്‍വി ബ്ലേസ്എക്‌സ്. ആധുനിക കണക്ടിവിറ്റി, മികച്ച റേഞ്ച്, ആധുനിക ഡിസൈന്‍ എന്നിവയെല്ലാമുള്ള ആര്‍വി ബ്ലേസ്എക്‌സ് സുസ്ഥിര യാത്ര എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനുള്ള പ്രധാന നാഴികകല്ലായിരിക്കും' രത്തന്‍ ഇന്ത്യ എന്റര്‍പ്രൈസസ് ലിമിറ്റഡ് ചെയര്‍പേഴ്‌സണ്‍ അഞ്ജലി രാജന്‍ പറഞ്ഞു.

English Summary:

Revolt RV BlazeX: The Revolt RV BlazeX electric motorcycle offers a compelling combination of performance, affordability, and sustainability. With a 150km range and a host of smart features, it's a game-changer in the Indian electric vehicle market.