മാരുതി 800നും ഉണ്ടൊരു ‘തത്കാൽ’ മോഡൽ, കേട്ടിട്ടുണ്ടോ ഇതിനെപ്പറ്റി ?
ഓരോ വർഷവും പുതുപുത്തൻ കാറുകളും പുതിയ ബ്രാന്റുകളും നമുക്ക് മുന്നിലേക്ക് എത്തുന്നുണ്ട്. പക്ഷെ പുതുതായി എന്തൊക്കെ വന്നാലും ചില പേരുകൾ അങ്ങനെ തന്നെ നിൽക്കും. അതുപോലൊന്നാണ് ‘മാരുതി 800’. ഈ പേരിൽ പലർക്കും പല ഓർമകളായിരിക്കും. പലരുടെയും സ്വപ്നമായിരുന്നു ഒരിക്കൽ മാരുതി 800. താങ്ങാവുന്ന വിലയായതുകൊണ്ടുതന്നെ

ഓരോ വർഷവും പുതുപുത്തൻ കാറുകളും പുതിയ ബ്രാന്റുകളും നമുക്ക് മുന്നിലേക്ക് എത്തുന്നുണ്ട്. പക്ഷെ പുതുതായി എന്തൊക്കെ വന്നാലും ചില പേരുകൾ അങ്ങനെ തന്നെ നിൽക്കും. അതുപോലൊന്നാണ് ‘മാരുതി 800’. ഈ പേരിൽ പലർക്കും പല ഓർമകളായിരിക്കും. പലരുടെയും സ്വപ്നമായിരുന്നു ഒരിക്കൽ മാരുതി 800. താങ്ങാവുന്ന വിലയായതുകൊണ്ടുതന്നെ വളരെ പെട്ടന്ന് ജനപ്രീതിയും നേടി. എന്നാൽ ഈ മാരുതി 800 ന് തത്കാൽ വേരിയന്റ് ഉള്ളതായി നിങ്ങൾക്കറിയുമോ? കേട്ടിട്ടുണ്ടോ അങ്ങനെ ഒന്നിനെപറ്റി?
എന്താണ് തത്കാൽ വേരിയന്റ്?
പേര് സൂചിപ്പിക്കുന്നത് പോലെ പെട്ടന്നുള്ള ഡെലിവറി തന്നെ ലക്ഷ്യം. മാരുതിക്ക് അത്രയും ഡിമാന്റുള്ള ആ സമയത്ത് മാരുതി 800 ന് വേണ്ടി ഒരുപാട് കാലം ആളുകൾ കാത്തിരുന്നിട്ടുണ്ട്. മാസങ്ങളോ വർഷങ്ങളോ നീണ്ടുനിൽക്കുന്ന കാത്തിരിപ്പായിരുന്നു പലർക്കും. ഇത് ഒഴിവാക്കാൻ പെട്ടന്ന് ഡെലിവറി നൽകുന്ന ഓപ്ഷനായാണ് തത്കാൽ വേരിയന്റ് അവതരിപ്പിച്ചത്. 1989-1990 കാലഘട്ടത്തിൽ മാരുതി സുസുക്കി നൽകിയ ഒരു പ്രത്യേക ഓഫറായിരുന്നു ഇത്. ഡിമാന്റ് കൂടിയതോടെ കരിഞ്ചന്തകളിൽ വരെ മാരുതി 800 ന്റെ വിൽപനയെത്തി. ഇത് നിയന്ത്രിക്കുക എന്നു കൂടിയായിരുന്നു ഈ വേരിയന്റ് ഇറക്കിയതു കൊണ്ടുള്ള ലക്ഷ്യം.
പക്ഷെ ഈ കാത്തിരിപ്പൊക്കെ കുറയ്ക്കുമെങ്കിലും തത്കാൽ വെറുതെയങ്ങ് കിട്ടുമോ? ഒരിക്കലുമില്ല, സാധാരണ മോഡലിനെക്കാൾ അധിക തുക നൽകണം. എന്നാൽ മാത്രമെ ലഭിക്കുകയുള്ളൂ. ഏകദേശം 50000 രൂപ ഈ കാറിനായി നൽകണമായിരുന്നു. ഈ മോഡൽ എല്ലായ്പ്പോഴും ലഭ്യമായിരുന്നില്ല. ഉൽപാദന ശേഷിയെ അടിസ്ഥാനമാക്കിയായിരുന്നു കാറിന്റെ നിർമാണം.
മാരുതി 800 ഉം തത്കാലും തമ്മിൽ വലിയ വ്യത്യാസങ്ങളൊന്നുമില്ല. തത്കാൽ വേരിയന്റ് ആദ്യം സ്റ്റാന്റേർഡ് മോഡലിലായിരുന്നു വന്നിരുന്നത്. പിന്നീട് അന്നത്തെ കാലത്തെ വലിയ മാറ്റമായ എയർ കണ്ടീഷനിങ് സൗകര്യത്തോടുകൂടി ഡീലക്സ് വേരിയന്റിലേക്ക് മാറി. ഡിഎക്സ്, സ്റ്റന്റേർഡ് വേരിയന്റുകളിൽ ഫാബ്രിക് സീറ്റുകൾ, ഡോർ ട്രിമ്മുകൾ, സ്പ്ലിറ്റ് റിയർ സീറ്റുകൾ, ലാമിനേറ്റഡ് വിൻഡ്ഷീൽഡ് എന്നിവയും വന്നു. ഈ വാഹനങ്ങളെ തിരിച്ചറിയാൻ ബൂട്ട് ലിഡിൽ "TK" സ്റ്റിക്കർ ഉണ്ടായിരുന്നു. 39.5 ബിഎച്ച്പി കരുത്തും 2,500 ആർപിഎമ്മിൽ 59 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 796 സിസി എഫ്8ബി എൻജിനാണ് കാറിന് നൽകിയിരുന്നത്.
1983 ൽ എസ്എസ് 80 എന്ന പേരിലായിരുന്നു മാരുതി 800 പുറത്തിറങ്ങിയത്. നീണ്ട 31 വർഷം പ്രൊഡക്ഷനിലുണ്ടായിരുന്ന കാർ പിന്നീട് പല മാറ്റങ്ങളിലൂടെയും കടന്നു പോയി. അവസാനം 2014 ൽ നിർമാണം അവസാനിപ്പിക്കുകയും ചെയ്തു.