ഫോഴ്സ് ഗൂർഖയെ വീടാക്കി, യാത്രയും താമസവുമെല്ലാം ഈ എസ്യുവിയിൽ

വാഹനങ്ങൾ വീടുകളായി മാറ്റി താമസിക്കുകയും യാത്രകൾ പോകുകയും ചെയ്യുന്നത് നമ്മുടെ നാട്ടിലേക്കെത്തിയിട്ടു അധികം കാലമായിട്ടില്ല. റോഡ് മാർഗം നീണ്ട യാത്രകൾ ചെയ്യുന്നവർക്കു ഏറെ ഉപകാരപ്രദമാണ് ഇത്തരത്തിൽ രൂപമാറ്റം വരുത്തിയിട്ടുള്ള വാഹനങ്ങൾ. സമൂഹ മാധ്യമങ്ങളിലൂടെ പ്രശസ്തരായ ഒരു ഇന്ത്യൻ ദമ്പതികൾ യാത്രകൾ

വാഹനങ്ങൾ വീടുകളായി മാറ്റി താമസിക്കുകയും യാത്രകൾ പോകുകയും ചെയ്യുന്നത് നമ്മുടെ നാട്ടിലേക്കെത്തിയിട്ടു അധികം കാലമായിട്ടില്ല. റോഡ് മാർഗം നീണ്ട യാത്രകൾ ചെയ്യുന്നവർക്കു ഏറെ ഉപകാരപ്രദമാണ് ഇത്തരത്തിൽ രൂപമാറ്റം വരുത്തിയിട്ടുള്ള വാഹനങ്ങൾ. സമൂഹ മാധ്യമങ്ങളിലൂടെ പ്രശസ്തരായ ഒരു ഇന്ത്യൻ ദമ്പതികൾ യാത്രകൾ ചെയ്യാനായി 5 ഡോർ ഫോഴ്‌സ് ഗൂർഖയെ ഒരു സ്റ്റുഡിയോ അപ്പാർട്മെന്റ് ആയാണ് മാറ്റിയെടുത്തിരിക്കുന്നത്. തങ്ങളുടെ വാഹനത്തിൽ വരുത്തിയ മാറ്റങ്ങളെല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വിഡിയോ ആയി പങ്കുവെച്ചിട്ടുണ്ട് ഇരുവരും.
സ്റ്റുഡിയോ അപ്പാർട്മെന്റ് എന്നോ കാരവൻ എന്നോ വിളിക്കാൻ കഴിയുന്ന രീതിയിലാണ് വാഹനത്തിനു വരുത്തിയിരിക്കുന്ന രൂപമാറ്റം. വാഹനത്തിന്റെ ക്യാബിനിൽ ഒരു ചെറിയ അടുക്കള, രണ്ടുപേർക്കു കിടക്കാനും മടക്കിയിട്ടാൽ നാലു പേർക്ക് ഇരിക്കാനും കഴിയുന്ന ഒരു ബെഡ്, ചെറിയൊരു ഫ്രിഡ്ജ്, വസ്തുക്കൾ സൂക്ഷിക്കുന്നതിനായി ധാരാളം സ്റ്റോറേജ് ഏരിയ, കൂടാതെ ഇരുവരുടെയും അരുമമൃഗമായ പേർഷ്യൻ ക്യാറ്റിനായി പ്രത്യേകം ഒരിടം എന്നിങ്ങനെയാണ് വാഹനത്തിന്റെ ഉൾവശത്തിനു വരുത്തിയിരിക്കുന്ന മാറ്റങ്ങൾ. ദൃശ്യങ്ങളിൽ വളരെ വിശദമായി തന്നെ അടുക്കള കാണിക്കുന്നുണ്ട്. രണ്ടു ബർണർ ഉള്ള അടുപ്പ്, ചെറിയ ഗ്യാസ് സിലിണ്ടർ, അടുക്കളയിലെ ആവശ്യവസ്തുക്കൾ സൂക്ഷിക്കുന്നതിനായി താഴെയും മുകളിലും കമ്പാർട്മെന്റുകൾ, പച്ചക്കറികളും പഴങ്ങളും പുതുമയോടെ സൂക്ഷിക്കുന്നതിനായി ഫ്രിഡ്ജ്.
വെള്ളത്തിനായി വാഹനത്തിന്റെ അടിയിലായി ടാങ്കും ടാപ്പുമുണ്ട്. സ്റ്റീൽ കൊണ്ട് നിർമിച്ചിരിക്കുന്ന ഈ ടാങ്കിനു 35 ലീറ്റർ ജലം ഉൾക്കൊള്ളാൻ കഴിയും. ഇത് കൂടാതെ പുറത്തു പാചകം ചെയ്യണമെങ്കിൽ അതിനുള്ള സൗകര്യങ്ങളും ഈ ദമ്പതികളുടെ വാഹനത്തിലുണ്ട്. വാഹനത്തിലേക്ക് ആവശ്യമായ വൈദ്യുതിക്കായി 225 വാട്ട് വീതമുള്ള രണ്ടു സോളാർ പാനലുകളാണ് സ്ഥാപിച്ചിട്ടുള്ളത്. കൂടെ ഒരു ഇൻവെർട്ടറും. ഗൂർഖയിലെ അകത്തും പുറത്തുമുള്ള ലൈറ്റുകൾ പ്രവർത്തിപ്പിക്കുന്നത് അലെക്‌സയ്ക്കു നൽകുന്ന നിർദേശത്താലാണ്. മിക്സർ, പോർട്ടബിൾ എക്സ്ഹോസ്റ്റ് ഫാൻ, വിനോദത്തിനായി ഒരു മിനി പ്രൊജക്ടറും തുടങ്ങിയവയും വാഹനത്തിലുണ്ട്. ഇതിനെല്ലാം പുറമെ ഗൂർഖയ്ക്ക് മുകൾ ഭാഗത്തായി ഒരു ടെന്റും സജ്ജീകരിച്ചിട്ടുണ്ട്. വാഹനത്തിനു നൽകിയ ഈ രൂപമാറ്റത്തിന്ന് എത്ര ചെലവായെന്നത് ദമ്പതികൾ വെളിപ്പെടുത്തുന്നില്ല. ഫോഴ്സ് ഗൂർഖയുടെ എക്സ് ഷോറൂം വില വരുന്നത് 18 ലക്ഷം രൂപയാണ്.