ഒഎൽഎക്‌സ് വഴി വിൽക്കുന്നത് മാസം രണ്ടു ലക്ഷം യൂസ്ഡ് കാർ

ഉപയോഗിച്ച സാധനങ്ങളുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ വിപണിയായ ഒഎൽഎക്‌സ് വഴി പ്രതിമാസം വിറ്റഴിക്കുന്നത് 200,000 യൂസ്ഡ് കാറുകൾ പ്രതിമാസം 3,70,000 യൂസ്ഡ് കാറുകളാണ് ഒഎൽഎക്‌സിൽ റജിസ്റ്റർ ചെയ്യപ്പെടുന്നത്.

ഒഎൽഎക്‌സ് വഴി ഓരോ മാസവും വിറ്റഴിക്കപ്പെടുന്ന പഴയ കാറുകളുടെ മൊത്തം മൂല്യം 65 കോടി രൂപ. യൂസ്ഡ് കാർ, മോട്ടോർ സൈക്കിളുകൾ, പഴയ ഗാർഹികോപകരണങ്ങൾ എന്നീ മേഖലകളിൽ ഒഎൽഎക്‌സ് വലിയ സാന്നിധ്യമാണ്. വാഹന വിഭാഗമാണ് ഒഎൽഎക്‌സിലെ ഏറ്റവും വലിയ വിഭാഗം (45%) എന്ന് ഒഎൽഎക്‌സ് ഇന്ത്യ സിഇഒ അമർജിത് സിങ്ങ് ബത്ര പറഞ്ഞു.

രാജ്യത്ത് 10 പുതിയ കാർ വിൽക്കുമ്പോൾ 12 യൂസ്ഡ് കാർ വിൽക്കുന്നുണ്ട്. ഒഎൽഎക്‌സിലെ ഓരോ കാർ ലിസ്റ്റിങ്ങും ശരാശരി 1000 തവണയെങ്കിലും വീക്ഷിക്കപ്പെടുന്നു.

52% ലിസ്റ്റിങ്ങുകളും എത്തുന്നത് മുംബൈ, ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത എന്നീ മെട്രോ നഗരങ്ങളിൽ നിന്നാണ്. മാരുതി സുസുകി, ഹുണ്ടായ്, ടാറ്റ, മഹീന്ദ്ര, ടൊയോട്ട ബ്രാൻഡുകളാണ് ഒഎൽഎക്‌സ് വഴി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത്.