നിയന്ത്രണം വിട്ട് റൺവേയിൽനിന്നു തെന്നിയിറങ്ങിയ വിമാനം സമീപത്തെ ഹൈവേയിലേക്ക് ഇടിച്ചിറങ്ങി. ഇറ്റലിയിലെ ബഗാമോയിലെ ഒറിയോ അൽ സെറിയോ രാജ്യാന്തര വിമാനത്താവളത്തിലാണ് കനത്ത മഴയിൽ റൺവേയിലിറങ്ങിയ വിമാനത്തിനു നിയന്ത്രണം വിട്ടത്. ഡിഎച്ച്എൽ കൊറിയർ സർവീസിന്റെയാണ് ബോയിങ് 737-400 വിമാനം.
നമ്പർ പ്ലേറ്റിൽ ‘നമ്പർ’ ഇറക്കല്ലെ... പണി ‘പെറ്റി’യായി വരും
വെള്ളിയാഴ്ച പ്രാദേശികസമയം പുലർച്ചെ നാലുമണിക്കാണ് അപകടമുണ്ടായത്. ആ സമയത്ത് ഹൈവേയിൽ വാഹനങ്ങളില്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. അപകടത്തെത്തുടർന്ന് വിമാനത്താവളത്തിലെ ഗതാഗതം തടസ്സപ്പെട്ടു. പല സർവീസുകളും റദ്ദാക്കി. രണ്ടു മണിക്കൂറിനു ശേഷം വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു.
റോഡിലെ വരകൾ എന്തിന് ?
പാരിസിൽനിന്ന് ഇറ്റലിയിലേക്കു വരികയായിരുന്ന വിമാനത്തിലുണ്ടായിരുന്ന മൂന്നു ജീവനക്കാരും സുരക്ഷിതരാണെന്നാണ് വിമാനത്താവള അധികൃതർ നൽകുന്ന വിവരം.