ഹമ്മറിനെ തോൽപ്പിക്കാൻ റഷ്യയിൽ നിന്നൊരു സൈനിക വാഹനം എത്തുന്നു. ലോകത്തിലെ ഏറ്റവും മികച്ച മിലിറ്ററി വാഹനങ്ങളിലൊന്നായാണ് ഹമ്മറിനെ കണക്കാക്കുന്നത്. മിലിറ്ററി വാഹനങ്ങൾ നിർമിക്കുന്ന സിൽ എന്ന റഷ്യൻ കമ്പനിയാണ് ഈ വാഹനവുമായി എത്തിയിരിക്കുന്നത്. മറ്റ് നിരവധി വാഹനങ്ങൾ പുറത്തിറക്കിയിട്ടുണ്ടെങ്കിലും ഹമ്മറിന് അടുത്തെത്താൽ അവർക്കൊന്നുമായിട്ടില്ല.
ബാറ്റ്മാന്റെ മിലിറ്ററി വാഹനത്തോട് സാമ്യം തോന്നുന്ന വാഹനം മുന്നിൽ കാണുന്ന പ്രതിബന്ധങ്ങളെയെല്ലാം ഇടിച്ചു നിരപ്പാക്കും. ബുള്ളറ്റ് പ്രൂഫായ വാഹനത്തിന് ബോംബ് ആക്രമണത്തെ വരെ പ്രതിരോധിക്കാൻ സാധിക്കും എന്നാണ് നിർമാതാക്കൾ പറയുന്നത്. പത്തു പേർക്കിരിക്കാവുന്ന വാഹനത്തിൽ നിരവധി വേടിക്കോപ്പുകളും ഘടിപ്പിക്കാൻ സാധിക്കും. വാഹനത്തിന്റെ എല്ലാഭാഗത്തും നിന്നുള്ള കാഴ്‍ച്ച ഡ്രൈവർക്ക് ലഭിക്കാനായി ചുറ്റും ആറ് വിഡിയോ ക്യാമറകളുണ്ട്.
ഏത് ടറൈനിലൂടെയും സഞ്ചരിക്കാൻ സാധിക്കും കമ്പനി അവകാശപ്പെടുന്നത്. റഷ്യൻ സൈന്യത്തിന് വേണ്ടി നിർമിച്ച വാഹനം ഇപ്പോൾ പരീക്ഷണയോട്ടത്തിലാണ്. വി 8 എന്‍ജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 730 ബിഎച്ച്പി കരുത്തുണ്ട്. ഇത്തരത്തിലുള്ള 20 വാഹനങ്ങൾ റഷ്യൻ മിലിറ്ററിക്ക് വേണ്ടി നിർമിക്കുന്നുണ്ടെന്നാണ് കമ്പനി പറയുന്നത്. ഏകദേശം 1.6 കോടി രൂപയാണ് വാഹനത്തിന്റെ നിർമ്മാണ ചെലവ്.