ഡബിൾ ‍ഡക്കർ ട്രെയിൻ കേരളത്തിലേക്ക്

Photo Courtesy: YouTube

സൂപ്പർ ഫാസ്റ്റ് എസി ഡബിൾ ഡക്കർ ട്രെയിൻ കേരളത്തിലേയ്ക്ക്. തിരുവനന്തപുരം ചെന്നൈ റൂട്ടിലാകും അതിവേഗ ഡബിൾ ഡക്കർ ട്രെയിന്‍ സർവീസ് നടത്തുക. ആഴ്ച്ചയിൽ രണ്ടു ദിവസമായിരിക്കും ട്രെയിൻ സർവീസ് നടത്തുക. റെയിൽവേ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒക്ടോബർ ആദ്യം ഡബിൾ‌ ‍ഡക്കർ ട്രെയിൻ സർവീസ് ആരംഭിക്കും എന്നാണ് കരുതുന്നത്.

ഉദയ് എന്ന പേരിട്ടിരിക്കുന്ന ട്രെയിൻ വൈകിട്ട് 7 മണിക്ക് തിരുവന്തപുരത്ത് നിന്ന് ആരംഭിക്കുന്ന 14 മണിക്കൂറുകൊണ്ട് ചെന്നൈയിലെത്തും. പൂർണ്ണമായും ശീതികരിച്ച 11 ചെയർകാർ ബോഗികളാകും ട്രെയിനിലുണ്ടാകുക. ഒരോ ബോഗിയിലും 110 പേരെ വീതം വഹിക്കാനാവും. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിന്‍ കൂടുതൽ യാത്രക്കാരെ ആകർഷിക്കും എന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്.

നിലവിൽ ഇന്ത്യൻ റെയിൽവേയ്ക്ക് പത്ത് സൂപ്പർഫാസ്റ്റ് ഡബിള്‍‌ ഡക്കർ എസി ട്രെയിനുകളുണ്ടെങ്കിലും ദക്ഷിണ റെയിൽവേയുടെ കീഴിൽ ഒരു ഡബിൽ ഡക്കർ ട്രെയിൻ മാത്രമേ സർവീസ് നടത്തുന്നുള്ളു. ചെന്നൈ-ബാംഗ്ലൂർ റൂട്ടില്‍ ഓടുന്ന ട്രെയിൻ 2013 ഏപ്രിൽ 25 നാണ് സർവീസ് ആരംഭിച്ചത്.