നിങ്ങളുടെ കാറിനെ തുരുമ്പിൽ നിന്ന് രക്ഷിക്കാം

car-rust
SHARE

ഉടമയുടെ ശ്രദ്ധയിൽപ്പെടാതെ ഒളിഞ്ഞിരുന്ന് ആക്രമിച്ച് കാറിന്റെ സൗന്ദര്യവും ജീവനും കവരുന്ന ഒന്നാണ് തുരുമ്പ്. കാറിന്റെ ലോഹഭാഗത്ത് ഉണ്ടാകുന്ന ചെറിയൊരു പോറൽ പോലും തുരുമ്പിന്റെ വ്യാപനത്തിന് കാരണമായേക്കാം. കാർ കൃത്യമായി വൃത്തിയാക്കി കൊണ്ടുനടക്കുക മാത്രമാണ് പ്രാഥമികമായ പ്രോംവഴി. തുരുമ്പിന്റെ ഒരംശം കണ്ടാൽ മതി നിങ്ങളുടെ കാറിന്റെ റീസെയിൽ വാല്യു കുത്തനെ ഇടിയും എന്ന കാര്യവും മറക്കരുത്. 

1. കാറിന്റെ അടിവശം, വീൽ ഇരിക്കുന്ന ഇടം എന്നിവയാണ് തുരുമ്പ് പിടിക്കാൻ സാധ്യതകൂടുതൽ. അവിടെ പറ്റിപ്പിടിച്ചിരിക്കുന്ന ചെളിയിലെയും മറ്റും ഉപ്പിന്റെ അംശമാണ് പ്രധാന വില്ലൻ. ഇടയ്ക്കിടെ ഇവിടെ വെള്ളം നല്ലവണ്ണം ചീറ്റിച്ചു കഴുകുക. കാർ ബോഡിയിൽ അധികനാൾ അഴുക്ക് കഴുകിക്കളയാതെ വയ്ക്കുന്നതു തുരുമ്പിന് പ്രോത്സാഹനമാണ്. അണ്ടർ ബോഡി കോട്ടിങ്ങ് ചെയ്യുന്നത് ഇതിനൊരു പരിഹാരമാണ്. 

2. കാർ കഴുകുമ്പോൾ ഒരു ടേബിൾ സ്പൂൺ ബേക്കിങ് സോഡ സോപ്പുവെള്ളത്തിൽ ചേർത്താൽ തുരുമ്പിനെ പ്രതിരോധിക്കാൻ സഹായിക്കും. തുരുമ്പിന് കാരണമാകുന്ന ഉപ്പിന്റെആക്രമണശക്തിയെ ബേക്കിങ് സോഡ ദുർബലപ്പെടുത്തും. 

3. കടപ്പുറത്ത് കാറുമായി അധികനേരം ചെലവിടുകയോ, കടൽ വെള്ളത്തിലൂടെ കാർ ഓടിക്കുകയോ ചെയ്താൽ മടങ്ങിയെത്തിയ ശേഷം ഉറപ്പായും കാറിന്റെ അടിഭാഗം ഉൾപ്പെടെ കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കുക. കടൽവെള്ളം തെറിപ്പിച്ച് കാർ കടപ്പുറത്തുകൂടെ ഓടിക്കുന്നതും നന്നല്ല. എൻജിൻ ക്യാബിനിൽ ഉപ്പുവെള്ളം കയറിയാൽ കാറിന്റെ ഭാവിക്ക് ദോഷകരമാണ്. ഇസിയുവിലെ സെൻസറുകൾക്ക് ഹാനികരമാണ് എന്നതിനാൽ ഈ ഭാഗത്ത് വെള്ളം അടിച്ചു കഴുകുന്നത് സാധ്യമല്ലെന്നും ഓർക്കുക. 

4. വാക്‌സ് ഉപയോഗിച്ച് കാർ പോളിഷ് ചെയ്യുന്നതും തുരുമ്പിനെ പ്രതിരോധിക്കാൻ സഹായിക്കും. 

5. കാറിന്റെ ലോഹഭാഗത്തെ ചെറിയ ഒരു പോറലാണെങ്കിൽ പോലും പോട്ടേ എന്നു വയ്ക്കരുത്. തീർത്തും പെയിന്റ് ഉരഞ്ഞു പോയിട്ടുണ്ടെങ്കിൽ അവിടെ വീണ്ടും പെയിന്റടിച്ച് തുരുമ്പിനുള്ള സാധ്യത തടയാൻ ശ്രമിക്കുക. തീരെ ചെറിയ പോറലാണെങ്കിൽ റബ് ചെയ്ത് കളഞ്ഞാലും മതി. 

6. മഴക്കാലത്തും മറ്റും കാറിനകത്ത് വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഫ്‌ളോർ മാറ്റുകൾ എപ്പോഴും ഉണക്കിസൂക്ഷിക്കുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA