ഇലക്ട്രിക് കാർ ചാർജ് ചെയ്യാൻ എത്ര യൂണിറ്റ് വൈദ്യുതി വേണം?കിലോമീറ്ററിന് എത്ര രൂപ ചിലവാകും
വരാനിരിക്കുന്നത് ഇലക്ട്രിക് കാറുകളുടെ യുഗമാണ്. പെട്രോളും ഡീസലും വേണ്ടാത്ത വൈദ്യുതിയിലോടുന്ന ഇലക്ട്രിക് കാറുകളുടെ യുഗം. 2030ൽ വിൽക്കുന്ന സ്വകാര്യ കാറുകളിൽ 30 ശതമാനം ഇലക്ട്രിക് കാറാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. അതായത് ഓരോ പത്തു കാറിലും 3 എണ്ണം ഇലക്ട്രിക്. കൂടാതെ കോമേഷ്യൻ വാഹനങ്ങളുടെ 70

വരാനിരിക്കുന്നത് ഇലക്ട്രിക് കാറുകളുടെ യുഗമാണ്. പെട്രോളും ഡീസലും വേണ്ടാത്ത വൈദ്യുതിയിലോടുന്ന ഇലക്ട്രിക് കാറുകളുടെ യുഗം. 2030ൽ വിൽക്കുന്ന സ്വകാര്യ കാറുകളിൽ 30 ശതമാനം ഇലക്ട്രിക് കാറാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. അതായത് ഓരോ പത്തു കാറിലും 3 എണ്ണം ഇലക്ട്രിക്. കൂടാതെ കോമേഷ്യൻ വാഹനങ്ങളുടെ 70 ശതമാനവും ബസുകളുടെ 40 ശതമാനവും ഇരുചക്ര മുചക്ര വാഹനങ്ങളിൽ 80 ശതമാനവും ഇലക്ട്രിക് ആക്കാനാണ് ശ്രമിക്കുന്നത്.
റോക്കറ്റിന്റെ വരെ മൈലേജ് ചോദിക്കുന്നവർ എന്ന ചീത്തപ്പേരുള്ള നാം ആദ്യ ചിന്തിക്കുക ഇലക്ട്രിക് കാറിന്റെ റേഞ്ചിനെപ്പറ്റിയായിരിക്കും, കൂടെ വഴിയിൽ കിടക്കുമോ എന്ന പേടിയും. എന്നാൽ 100 മുതൽ 400 കിലോമീറ്റർ വരെ മൈലേജുള്ള ഇലക്ട്രിക് കാറുകൾ വിപണിയിലെത്തിക്കഴിഞ്ഞു, അതിലധികം റേഞ്ചുള്ളവ വരാനിരിക്കുന്നു. റേഞ്ചു കഴിഞ്ഞാൽ രണ്ടാമത്തെ ചോദ്യം ഒരു പ്രവശ്യം ചാർജ് ചെയ്യാൻ എത്ര യൂണിറ്റ് വൈദ്യുതി ചിലവാകും എന്നായിരിക്കും.
ഓരോ വാഹനങ്ങളുടെ ബാറ്ററി കപ്പാസിറ്റിക്ക് അനുസരിച്ചാണ് വൈദ്യുതിയുടെ ചിലവുവരുന്നത്. ടാറ്റ ടിഗോറിന്റേത് ഏകദേശം 17 കിലോവാട്ട് അവർ കപ്പാസിറ്റിയുള്ള ബാറ്ററിയാണ്. ഈ അടുത്തിടെ പുറത്തിറങ്ങിയ ഹ്യുണ്ടേയ് കോനയുടേത് ആകട്ടെ 39.2 കിലോവാട്ട് അവറും. ഹ്യുണ്ടേയ് കോനയെ ഉദാഹരണമായി എടുത്താൽ ഒരു പ്രാവശ്യം ഫുൾ ചാർജു ചെയ്യാൻ 39.2 യൂണിറ്റ് വൈദ്യുതി വേണ്ടി വരും.
കോന ഒരു പ്രവശ്യം പൂർണമായും ചാർജ് ചെയ്താൽ 452 കിലോമീറ്റർ വരെ സഞ്ചരിക്കും എന്നാണ് എആർഎഐ കണക്ക്. ഓട്ടോമൊബൈൽ റിസേർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പരീക്ഷണ സാഹചര്യങ്ങളായിരിക്കില്ല നിരത്തിൽ. നമ്മുടെ സാഹചര്യത്തിൽ ഒരു പ്രവശ്യം ചാർജ് ചെയ്താൽ 400 കിലോമീറ്റർ ഓടുമെന്നും കണക്കാക്കാം. യൂണിറ്റിന് 7 രൂപ വെച്ച് കൂട്ടിയാലും 400 കിലോമീറ്റർ ഓടാൻ വെറും 275 രൂപ. അതായത് ഒരു കിലോമീറ്റർ ഓടാൻ 0.68 പൈസ (ലീറ്ററിന് 25 കിലോമീറ്റർ മൈലേജുള്ള ഒരു ഡീസൽ കാർ ഇന്നത്തെ ഇന്ധന വിലയ്ക്ക് ഓടാൻ കിലോമീറ്ററിന് 2.80 രൂപ വേണം).
ദിവസവും 100ൽ അധികം കിലോമീറ്റർ ഉപയോഗിക്കുന്നവരാണെല്ലെങ്കിൽ മൂന്ന് അല്ലെങ്കിൽ നാലു ദിവസത്തിൽ ഒരിക്കൽ റീചാർജ് ചെയ്യണം. മൂന്നു ദിവസത്തിൽ ഒരിക്കൽ റീചാർജ് എന്ന് കൂട്ടിയാലും ഒരു മാസം 2750 രൂപ. ദിവസവും 100 കിലോമീറ്റർ ഓടുന്ന ഡീസൽ കാർ മാസം 3000 കിലോമീറ്റർ ഓടാൻ വേണ്ട ഇന്ധനത്തിന്റെ ചിലവ് മാത്രം 8400 രൂപ വരും. പെട്രോൾ ഡീസൽ കാറുകളെപ്പോലെ ഇടയ്ക്കുള്ള മെയ്ന്റനൻസും വേണ്ട.