ബിഎസ് 6 നിലവാരം നടപ്പിൽ വരാൻ‌ ഇനി ദിവസങ്ങൾ മാത്രം ബാക്കി. മാരുതി അടക്കമുള്ള പല നിർമാതാക്കളും വാഹനങ്ങളെല്ലാം ബിഎസ് 6 നിലവാരത്തിലേക്ക് ഉയർത്തികഴിഞ്ഞു. ഏപ്രിൽ ഒന്നുമുതൽ റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾ ബിഎസ് 6 നിലവാരത്തിലുള്ളവയായിരിക്കണം. യൂറോപ്യൻ മാനദണ്ഡങ്ങളുടെ (യൂറോ) ചുവടുപിടിച്ച് മോട്ടോർ വാഹനങ്ങൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിഎസ് 6 നിലവാരം നടപ്പിൽ വരാൻ‌ ഇനി ദിവസങ്ങൾ മാത്രം ബാക്കി. മാരുതി അടക്കമുള്ള പല നിർമാതാക്കളും വാഹനങ്ങളെല്ലാം ബിഎസ് 6 നിലവാരത്തിലേക്ക് ഉയർത്തികഴിഞ്ഞു. ഏപ്രിൽ ഒന്നുമുതൽ റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾ ബിഎസ് 6 നിലവാരത്തിലുള്ളവയായിരിക്കണം. യൂറോപ്യൻ മാനദണ്ഡങ്ങളുടെ (യൂറോ) ചുവടുപിടിച്ച് മോട്ടോർ വാഹനങ്ങൾക്ക് ഇന്ത്യ നിശ്ചയിച്ചിരിക്കുന്ന മലിനീകരണ നിയന്ത്രണത്തോതുകളാണ് ഭാരത് സ്റ്റേജ്. പെട്രോൾ, ഡീസൽ മുതലായ വാഹനങ്ങൾക്ക് പരമാവധി പുറംതള്ളാവുന്ന വിഷഘടകങ്ങളുടെ അളവ് ഭാരത് സ്റ്റേജ് നിലവാരങ്ങൾ കൊണ്ട് സർക്കാർ‌ നിജപ്പെടുത്തിയിരിക്കുന്നു. 

നിലവിൽ ഭാരത് സ്റ്റേജ് 4 (ബിഎസ് 4) നിലവാരമുള്ള വാഹനങ്ങളും ഇന്ധനവുമാണ്. അതിൽ നിന്ന് ബിഎസ് 5 എന്ന നിലവാരത്തെയും മറികടന്ന് ബിഎസ് 6 എന്ന നിലവാരം എത്തിപ്പിടിക്കുകയാണു രാജ്യം. നിലവിലെ ബിഎസ് 4 ഡീസൽ എൻജിൻ‌ വാഹനങ്ങൾ ബിഎസ് 6 നിലവാരത്തിലേക്ക് ഉയർത്താൻ വാഹനങ്ങളുടെ സാങ്കേതികവിദ്യയിൽ, എൻജിനീയറിങിൽ സമൂലമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്, ചില ഘടകങ്ങൾ കൂടുതലായി വേണ്ടി വരും. അവ എന്തൊക്കെയാണെന്ന്? 

ADVERTISEMENT

* ഡീസൽ പർട്ടിക്കുലേറ്റ് ഫിൽട്ടർ (ഡിപിഎഫ്) ഡീസൽ എൻജിൻ വാഹനങ്ങളെ ബിഎസ് 6 നിലവാരത്തിലെത്തിക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നു. മികച്ച രീതിയിൽ ഇവ പ്രവർത്തിക്കുന്നതിന് ഒരു നിശ്ചിത താപനില ആവശ്യമായുണ്ട്. എൻജിൻ കപ്പാസിറ്റി, ഡ്രൈവിങ് സ്പീഡ്, ട്രാഫിക് എന്നീ പരിമിതികൾക്കിടയിൽ പ്രവർത്തിക്കുന്ന ഡിപിഎഫ് ഡിസൈൻ ചെയ്യേണ്ടതായുണ്ട്. 

* കാറ്റലിറ്റിക് കൺവേർട്ടർ – ഡീസൽ ഓക്സിഡേഷൻ കാറ്റലിസ്റ്റ് വഴി കാർബൺ മോണോക്സൈഡിന്റെയും ഹൈഡ്രോ കാർബണിന്റെയും തോത് ബിഎസ് 6 നിലവാരത്തിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നു. സിലക്ടീവ് കാറ്റലിറ്റിക് റിഡക്‌ഷൻ കാറ്റലിസ്റ്റും വാഹന നിർമാതാക്കൾ ഉപയോഗിക്കേണ്ടതായി വരും. 

ADVERTISEMENT

* ലീൻ എൻ‌ഒഎക്സ് ട്രാപ് – നൈട്രജൻ ഓക്സൈഡിന്റെ തോത് കുറയ്ക്കുവാൻ ഉപയോഗിക്കേണ്ടതുണ്ട്. 

* ഓൺബോർഡ് ഡയഗ്‌നോസ്റ്റിക്സ് – ഒബിഡി അഥവാ ഒരു മിനി കംപ്യൂട്ടർ സിസ്റ്റം, വിവിധ ഘടകങ്ങളുടെ പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിച്ച് മുന്നറിയിപ്പുകൾ നൽകുന്നു. അതിനാൽത്തന്നെ വാഹനത്തിന്റെ ആയുസ്സു തീരുവോളം അതിൽ നിന്നു പുറപ്പെടുന്ന മലിനീകരണം പരിധിക്കുള്ളിലാണെന്ന് ഉറപ്പു വരുത്തുന്നു.