കോവിഡ് വിലങ്ങുകൾ അഴിച്ച് യാത്രകൾ വീണ്ടും സജീവമാകാനൊരുങ്ങുമ്പോൾ വില്ലനായി വരികയാണ് ഇന്ധനവില. സെഞ്ചുറിയും കടന്ന് പെട്രോൾ വില പോകുമ്പോൾ ഗുഡ്ബൈ പറഞ്ഞ് ബദൽമാർഗങ്ങളിലേക്ക് പോകാതെ വയ്യ. ലാഭത്തിനൊപ്പം പ്രകൃതി സൗഹൃദവുമായ ഇന്ധനമായ സിഎൻജി വൻ സ്വീകാര്യത നേടുന്നത് ഈ സാഹചര്യത്തിലാണ്. അന്തരീക്ഷ മലിനീകരണം രൂക്ഷമായ

കോവിഡ് വിലങ്ങുകൾ അഴിച്ച് യാത്രകൾ വീണ്ടും സജീവമാകാനൊരുങ്ങുമ്പോൾ വില്ലനായി വരികയാണ് ഇന്ധനവില. സെഞ്ചുറിയും കടന്ന് പെട്രോൾ വില പോകുമ്പോൾ ഗുഡ്ബൈ പറഞ്ഞ് ബദൽമാർഗങ്ങളിലേക്ക് പോകാതെ വയ്യ. ലാഭത്തിനൊപ്പം പ്രകൃതി സൗഹൃദവുമായ ഇന്ധനമായ സിഎൻജി വൻ സ്വീകാര്യത നേടുന്നത് ഈ സാഹചര്യത്തിലാണ്. അന്തരീക്ഷ മലിനീകരണം രൂക്ഷമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് വിലങ്ങുകൾ അഴിച്ച് യാത്രകൾ വീണ്ടും സജീവമാകാനൊരുങ്ങുമ്പോൾ വില്ലനായി വരികയാണ് ഇന്ധനവില. സെഞ്ചുറിയും കടന്ന് പെട്രോൾ വില പോകുമ്പോൾ ഗുഡ്ബൈ പറഞ്ഞ് ബദൽമാർഗങ്ങളിലേക്ക് പോകാതെ വയ്യ. ലാഭത്തിനൊപ്പം പ്രകൃതി സൗഹൃദവുമായ ഇന്ധനമായ സിഎൻജി വൻ സ്വീകാര്യത നേടുന്നത് ഈ സാഹചര്യത്തിലാണ്. അന്തരീക്ഷ മലിനീകരണം രൂക്ഷമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് വിലങ്ങുകൾ അഴിച്ച് യാത്രകൾ വീണ്ടും സജീവമാകാനൊരുങ്ങുമ്പോൾ വില്ലനായി വരികയാണ്  ഇന്ധനവില. സെഞ്ചുറിയും കടന്ന് പെട്രോൾ വില പോകുമ്പോൾ ഗുഡ്ബൈ പറഞ്ഞ് ബദൽമാർഗങ്ങളിലേക്ക് പോകാതെ വയ്യ. ലാഭത്തിനൊപ്പം പ്രകൃതി സൗഹൃദവുമായ ഇന്ധനമായ സിഎൻജി വൻ സ്വീകാര്യത നേടുന്നത് ഈ സാഹചര്യത്തിലാണ്. അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡൽഹിയിൽ നേരത്തെ തന്നെ വ്യാപകമായ ഇന്ധനമാണ് സിഎൻജി. കേരളം ഉൾപ്പെടെ രാജ്യത്തെ മറ്റിടങ്ങളിലേക്കും സിഎൻജി വേഗത്തിൽ കടന്നു വരികയാണ്.

എന്തുകൊണ്ട് സിഎൻജി ?

ADVERTISEMENT

സിഎൻജി എന്ന കംപ്രസ്ഡ് നാചുറൽ ഗ്യാസ് പെട്രോൾ, ഡീസൽ, എൽപിജി തുടങ്ങിയവയുടെ ബദൽ ഇന്ധനമായി ലോകമെങ്ങും വാഹന നിർമാതാക്കൾ സ്വീകരിച്ചിട്ടുണ്ട്. കാർബൺ ബഹിർഗമനം കുറവായതിനാൽ അന്തരീക്ഷ മലിനീകരണമുണ്ടാക്കില്ലെന്നതാണ് സിഎൻജി വാഹനങ്ങളുടെ ഏറ്റവും വലിയ മെച്ചം. ‘മീതൈൻ’ ആണ് സിഎൻജിയുടെ പ്രധാന ഘടകം. വായുവുമായി ചേർന്ന് കത്തുമ്പോൾ വാഹനങ്ങളുടെ എൻജിൻ പ്രവർത്തിപ്പിക്കാനുള്ള കരുത്തുണ്ടാവുന്നു. പുറന്തള്ളുന്ന കണങ്ങളിൽ കാർബൺ, ലെഡ്, സൾഫർ അളവ് കുറഞ്ഞതിനാൽ ‘ഗ്രീൻ ഫ്യൂവൽ’ എന്നും ക്ലീൻ ഫ്യൂവൽ’ എന്നും അറിയപ്പെടുന്നു സിഎൻജി.

മാറ്റം എങ്ങനെ ?

എല്ലാ പെട്രോൾ വാഹനങ്ങളും എളുപ്പത്തിൽ സിഎൻജിയിലേക്ക് മാറ്റാവുന്നതാണ്. ഇതിന് അംഗീകൃത കൺവെർഷൻ കിറ്റും സിഎൻജി ടാങ്കും വാഹനത്തിൽ പിടിപ്പിക്കണം. കൊച്ചിയിൽ ഇത്തരം മാറ്റം നടത്തുന്ന സർക്കാർ അംഗീകൃത സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. ഡീസൽ വാഹനങ്ങളിലും മാറ്റം സാധ്യമാണെങ്കിലും ചെലവ് കൂടുതലായതിനാൽ പ്രായോഗികമല്ല. പ്രമുഖ വാഹന നിർമാതാക്കൾ ഇപ്പോൾ സിഎൻജി മോഡലുകൾ പുറത്തിറക്കുന്നതിനാൽ പുതിയ വാഹനം വാങ്ങുന്നവർക്ക് കമ്പനി ഫിറ്റഡ് സിഎൻജി വാഹനങ്ങൾ വാങ്ങാനാവും. പെട്രോൾ മോഡലിനേക്കാൾ അൽപം കൂടി വില കൂടും സിഎൻജി മോഡലുകൾക്ക്. മാരുതി മിക്കവാറും എല്ലാ മോഡലിലും ഇപ്പോൾ സിഎൻജി വെർഷൻ പുറത്തിറക്കുന്നുണ്ട്.

മാറ്റം രേഖാമൂലം

ADVERTISEMENT

പുതിയ സിഎൻജി വാഹനങ്ങൾ ഷോറൂമിൽ നിന്ന് വാങ്ങിയാൽ രേഖകളിലും ഇൻഷുറൻസിലും മാറ്റം വരുത്തേണ്ട കാര്യമില്ല. പഴയ വാഹനങ്ങൾ സിഎൻജിയിലേക്ക് മാറ്റിയാൽ ആർസി യിൽ ഉൾപ്പെടെ ഇത് രേഖപ്പെടുത്തണം. ഇൻഷുറൻസ് കമ്പനിയെ മാറ്റം അറിയിക്കുകയും പ്രീമിയത്തിൽ വ്യത്യാസമുണ്ടെങ്കിൽ അത് അടയ്ക്കുകയും വേണം. 

ഏതൊക്കെ വാഹനങ്ങൾ

ഓട്ടോറിക്ഷയും ബസും ലോറിയും ഉൾപ്പെടെമിക്കവാറും എല്ലാത്തരം വാഹനങ്ങളും സിഎൻജിയിലേക്ക് മാറ്റാമെന്നതാണ് ഇതിന്റെ പ്രധാന മെച്ചം. ഡൽഹിയിലെ ബസുകൾ സിഎൻജിയിൽ ഓടുമ്പോൾ കൊച്ചിയിൽ ഏതാനും സ്വകാര്യ ബസുകൾ ഈ മാറ്റം വരുത്തിക്കഴിഞ്ഞു. കെഎസ്ആർടിസി സിഎൻജിയിലേക്ക് മാറാനുള്ള പദ്ധതി കുറച്ചുകാലമായി സജീവപരിഗണനിയിലാണ്

ലാഭകരമോ?

ADVERTISEMENT

പെട്രോളിന്റെ പകുതിയോളം മാത്രം വില വരികയും പെട്രോളിനേക്കാൾ മൈലേജ് കൂടുതൽ കിട്ടുകയും ചെയ്യുമെന്നതിനാൽ നിലവിൽ ഏറ്റവും ലാഭകരമായ ഇന്ധനമാണ് സിഎൻജി. ഉദാഹരണത്തിന് പെട്രോളിൽ 20 കിലോമീറ്റർ ഓടുന്ന കാർ തത്തുല്യമായ സിഎൻജി ഇന്ധനത്തിൽ 30 കിലോമീറ്ററെങ്കിലും ഓടും. ഓൺലൈൻ ടാക്സികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വ്യാപകമായി സിഎൻജിയിലേക്ക് മാറുന്നത് ഈ ലാഭം മുന്നിൽകണ്ടു തന്നെയാണ്.

എവിടെ കിട്ടും

വേണ്ടത്ര സ്ഥലങ്ങളിൽ ലഭ്യമായിട്ടില്ല എന്നതാണ് സിഎൻജിയിലേക്കുള്ള മാറ്റത്തിന്റെ പ്രധാന പ്രതിസന്ധി. കേരളത്തിൽ കൊച്ചിയിൽ 10 പെട്രോൾ പമ്പുകളിലെങ്കിലും ഇപ്പോൾ ലഭ്യമാണ്. ഇവിടെത്തന്നെ കൂടുതൽ സ്ഥലങ്ങളിലേക്ക് ഉടൻ എത്തും. തൃശൂരിൽ ഏതാനും പമ്പുകളിൽ ലഭ്യമായി കഴിഞ്ഞു. പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂർ നഗരങ്ങളിലും വൈകാതെയെത്തും. എന്നാൽ തെക്കൻ ജില്ലകളിൽ ലഭ്യമാവുന്നത് വൈകിയേക്കും.

അൽപം അസൗകര്യവും

സിഎൻജി വാഹനങ്ങളിൽ ടാങ്ക് ഫിറ്റ് ചെയ്യാനുള്ള സ്ഥലം നഷ്ടമാവുന്നതാണ് ഒരു അസൗകര്യം. ഹാച്ച്ബാക്ക് കാറുകളിൽ ഡിക്കിയിലെ സ്ഥലം നഷ്ടമാവും. വലിയ വാഹനങ്ങളിൽ അത്രയും പ്രശ്നമില്ല. കാറുകളിൽ 200 മുതൽ 300 മുതൽ കിലോമീറ്റർ ഓടാനുള്ള ഇന്ധനമേ ഒറ്റത്തവണ നിറയ്ക്കാനാവൂ. ഏകദേശം 10 കിലോ സിഎൻജിയാണ് 60 ലീറ്റർ  ടാങ്കുകളിൽ നിറയ്ക്കാനാവുക. പെട്രോളിൽ സ്റ്റാർട്ട് ചെയ്ത് സിഎൻജിയിലേക്ക് മാറുകയാണ് രീതി. സിഎൻജി തീർന്നാൽ നിറയ്ക്കും വരെ പെട്രോളിൽ ഓടാമെന്ന ഗുണവും ഇത്തരം വാഹനങ്ങൾക്കുണ്ട്.

റിവേഴ്സ് ഗിയർ: ചെത്തു കുട്ടപ്പന്മാർക്കുള്ളതല്ല സിഎൻജി വാഹനങ്ങൾ, കാരണം പെട്രോളിനേക്കാൾ പവർ കുറവായിരിക്കും സിഎൻജിയിൽ ഓടുമ്പോൾ. നിയമം പാലിച്ച്  ഓടിക്കുന്ന മര്യാദരാമന്മാർക്ക് പണം പോക്കറ്റിലിരിക്കാനുള്ള മാർഗമാണിത്.

English Summary: Know More About CNG