കാർ പോർച്ച് പണിയുകയാണോ? ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കൂ
കാർ പോർച്ചുകളില്ലാത്ത വീടുകൾ ഇപ്പോൾ ചുരുക്കമാണ്. കാറില്ലെങ്കിലും കാർ പോർച്ച് പണിയാറുണ്ട്. എന്നാൽ പിന്നീട് വാഹനം വാങ്ങുമ്പോൾ കുറച്ചു ഭാഗം മഴകൊണ്ട് നനയും. വാഹനത്തിന്റെ വലുപ്പം നോക്കാതെ വീടിന്റെ ഭംഗിമാത്രം നോക്കിയായിരിക്കും മിക്ക ആളുകളും പോർച്ച് ഉണ്ടാക്കുന്നത്. വാഹനം സൗകര്യപൂർവം ഇടാനുള്ളത് മാത്രമല്ല

കാർ പോർച്ചുകളില്ലാത്ത വീടുകൾ ഇപ്പോൾ ചുരുക്കമാണ്. കാറില്ലെങ്കിലും കാർ പോർച്ച് പണിയാറുണ്ട്. എന്നാൽ പിന്നീട് വാഹനം വാങ്ങുമ്പോൾ കുറച്ചു ഭാഗം മഴകൊണ്ട് നനയും. വാഹനത്തിന്റെ വലുപ്പം നോക്കാതെ വീടിന്റെ ഭംഗിമാത്രം നോക്കിയായിരിക്കും മിക്ക ആളുകളും പോർച്ച് ഉണ്ടാക്കുന്നത്. വാഹനം സൗകര്യപൂർവം ഇടാനുള്ളത് മാത്രമല്ല ചുറ്റം നടക്കാനുള്ള സൗകര്യങ്ങൾ കൂടി പോർച്ചിൽ വേണം. കാർ പോർച്ച് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
∙ പല വലുപ്പത്തിലുള്ള വാഹനങ്ങൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. നിലവിലുള്ള വാഹനത്തിന്റെ വലുപ്പം മാത്രം നോക്കാതെ അൽപ്പം കൂടി വലുപ്പത്തിൽ പോർച്ച് പണിയുന്നതായിരിക്കും നല്ലത്. കാരണം ഭാവിയിൽ നമ്മൾ വലിയ വാഹനങ്ങൾ വാങ്ങാനുള്ള സാധ്യത കൂടുതലുണ്ട്.
∙ പാർക്ക് ചെയ്തു കഴിഞ്ഞ ശേഷം ചുറ്റും നടക്കുന്നതിനായി സ്പെയ്സ് വേണം. ചുരുങ്ങിയത് രണ്ട് അടിയെങ്കിലും സ്പെയ്സ് ഉണ്ടാകണം. രണ്ടു വാഹനങ്ങളുണ്ടെങ്കിൽ അതിന് യോജിച്ച പോർച്ച് പണിയുന്നതായിരിക്കും ഉത്തമം.
∙ പോർച്ചിന്റെ ഫ്ലോർ മുറ്റത്തിന്റെ നിരപ്പിൽനിന്ന് ഉയർന്നു വേണം നിൽക്കാൻ. മഴവെള്ളവും ചെളിയുമൊന്നും ഒഴുകിയെത്താതിരിക്കാനും കെട്ടി നിൽക്കാതിരിക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത്. ഇങ്ങനെ വെള്ളം കെട്ടി നിന്നാൽ വാഹനത്തിന്റെ ടയറിന് കേടുപാടുകൾ വരാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ഫ്ലോറിൽ അധികം മിനുസമില്ലാത്ത ഗ്രിപ്പുള്ള ടൈൽ നൽകുന്നതായിരിക്കും നല്ലത്. വീടിൽ നിന്ന് അൽപം മാറിയാണ് പോർച്ച് പണിയാൻ ഉദ്ദേശിക്കുന്നതെങ്കിലും തറയ്ക്ക് അൽപം ഉയരം നൽകാൻ ശ്രദ്ധിക്കുക.
∙ കാർ പോർച്ചിൽ തന്നെ ഒരു കാർ വാഷ് പോയിന്റ് നൽകാൻ മറക്കേണ്ട. ഇവിടെയുള്ള ടാപ്പിലേക്ക് കാർ വാഷ് പമ്പ് ഘടിപ്പിച്ചാൽ കാർ കഴുകാൻ എളുപ്പമായി. പൈപ്പ് കണക്‌ഷൻ നൽകുന്നതിനൊപ്പം വെള്ളം ഒഴുകിപ്പോകാനുള്ള ഡ്രെയ്നേജ് സൗകര്യവും ഉറപ്പാക്കണം.
∙ വീടിന് കൂടുതൽ ഭംഗി നൽകാൻ ടഫൻഡ് ഗ്ലാസ്, പോളി കാർബണേറ്റ് ഷീറ്റ്, പർഗോള എന്നിവ ഉപയോഗിക്കാറുണ്ട്. എന്നാൽ കാഴ്ചയിൽ ഭംഗിയുണ്ടെങ്കിലും വാഹനത്തിലേക്ക് വെയിൽ അടിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ വാഹനം ചൂടുപിടിക്കാനും വൈപ്പർ, റബർ ഡോർ ബീഡിങ്ങുകൾ എന്നിവ ഉറഞ്ഞു പോകാനും സാധ്യതയുണ്ട്. എന്നാൽ തണലുള്ള ഇടങ്ങളിൽ സുതാര്യമായ മെറ്റീരിയൽ ഉപയോഗിച്ച് റൂഫിങ് ചെയ്യാം. ഉയരത്തിൽ റൂഫ് പണിതാല്‍ മഴക്കാലത്ത് വെള്ളം അടിച്ചു കയറുകയും വേനൽക്കാലത്ത് വെയിൽ ഉള്ളിലെത്തുകയും ചെയ്യും.
English Summary: Things To Remember Befor Building Car Porch