ബസ് ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളില്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്താല്‍ ഇനി പിഴ! സെപ്റ്റംബറിനുള്ളില്‍ ബെൽറ്റ് ഘടിപ്പിക്കണം. കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ ആഘോഷിച്ച വാര്‍ത്തയാണ്. കേന്ദ്ര നിയമത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വാര്‍ത്ത ആഘോഷിക്കപ്പെട്ടത്. ഈ നിയമപ്രകാരം വലിയ വാഹനങ്ങളിലും സീറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബസ് ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളില്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്താല്‍ ഇനി പിഴ! സെപ്റ്റംബറിനുള്ളില്‍ ബെൽറ്റ് ഘടിപ്പിക്കണം. കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ ആഘോഷിച്ച വാര്‍ത്തയാണ്. കേന്ദ്ര നിയമത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വാര്‍ത്ത ആഘോഷിക്കപ്പെട്ടത്. ഈ നിയമപ്രകാരം വലിയ വാഹനങ്ങളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണ്. ലോറികളില്‍ മുന്നിലിരിക്കുന്ന 2 യാത്രികരും സീറ്റ്‌ബെല്‍റ്റ് ധരിക്കണം. ക്യാബിനുള്ള ബസ് ആണെങ്കില്‍ മുന്നിലിരിക്കുന്ന 2 പേരും ക്യാബിനില്ലാത്ത ബസില്‍ ഡ്രൈവറും നിര്‍ബന്ധമായി ബെല്‍റ്റ് ധരിക്കണമെന്നാണ് നിയമം. ബസ് യാത്രക്കാര്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കുന്നതിനെക്കുറിച്ച് നിയമത്തില്‍ പറയുന്നില്ലെങ്കിലും യാത്രക്കാര്‍ക്കു സുരക്ഷ ബാധകമല്ലേ എന്നൊരു ചോദ്യം ഉയര്‍ന്നുവരുന്നുണ്ട്. യഥാർഥത്തില്‍ ബസ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് ആവശ്യമുണ്ടോ? പരിശോധിക്കാം.

ADVERTISEMENT

സീറ്റ് ബെല്‍റ്റ്

അപകടം അല്ലെങ്കില്‍ പെട്ടെന്ന് വാഹനം നിശ്ചലമാകുന്ന സാഹചര്യങ്ങളില്‍ യാത്രക്കാരുടെ ചലനം സുരക്ഷിതമാക്കാനാണ് സീറ്റ്‌ബെല്‍റ്റ് അഥവാ സേഫ്റ്റി ബെല്‍റ്റ്. അപകടത്തെത്തുടര്‍ന്ന് എയര്‍ബാഗ് തുറക്കാതിരിക്കുന്നത് മൂലമുള്ള അപകട സാധ്യത കുറയ്ക്കാനും ബെല്‍റ്റ് സഹായിക്കുന്നു. വളവുകളിലും മറ്റും സുഖപ്രദമായ യാത്ര ഉറപ്പാക്കാനും ബെല്‍റ്റ് സഹായിക്കും. എന്നാല്‍ ബസുകളില്‍ സീറ്റ് ബെല്‍റ്റ് നല്‍കാത്തത് എന്തുകൊണ്ടെന്ന് പലപ്പോഴും നമ്മളൊക്കെ ചോദിച്ച ചോദ്യമായിരിക്കും.

ADVERTISEMENT

എന്തുകൊണ്ട് ബസുകളിൽ സീറ്റ് ബെൽറ്റില്ല

ബസുകള്‍ക്ക് മറ്റു യാത്രാവാഹനങ്ങളെക്കാള്‍ ഭാരവും വലുപ്പവുമുണ്ട്. സാധാരണ ചെറിയ അപകടങ്ങളില്‍ ബസിനും യാത്രക്കാര്‍ക്കും ഗുരുതര പരുക്കുകള്‍ സംഭവിക്കുന്നത് വിരളമാണ്. മാത്രമല്ല, ബസിന്റെ സീറ്റുകള്‍ക്കിടയില്‍ നിശ്ചിത അകലം ക്രമീകരിച്ചിട്ടുള്ളതിനാല്‍, അപകട സമയങ്ങളില്‍ യാത്രക്കാർ പെട്ടെന്നു നിശ്ചലമാക്കപ്പെടുന്നതിന്റെയും കൂട്ടിയിടിയുടെയും ആഘാതം കുറയാന്‍ സാധ്യതയുണ്ട്. യാത്രക്കാര്‍ കൂടുതല്‍ സുരക്ഷിതമായിരിക്കുമെന്നതും അവർക്കു പിടിച്ചിരിക്കാനുള്ള സംവിധാനം ഉണ്ടാകുമെന്നതും ആഘാതം കുറയാൻ കാരണമാകുന്നു. ഇവയൊക്കെയാണ് ബസുകളില്‍ യാത്രക്കാര്‍ക്ക് സുരക്ഷ ബെല്‍റ്റുകള്‍ നല്‍കാത്തതിലുള്ള കാരണങ്ങള്‍. എന്നാല്‍ പ്രധാന കാരണം ഇവയൊന്നുമല്ല, ഒരു ബസിലെ മുഴുവന്‍ യാത്രികര്‍ക്കും സുരക്ഷാ ബെല്‍റ്റ് നല്‍കുന്നതിനുള്ള ചെലവ് നിര്‍മാതാക്കളെയും വാഹന ഉടമകളെയും വലിയ തോതില്‍ ബാധിക്കുമെന്നതാണ് കാരണം.

ADVERTISEMENT

കംപാര്‍ട്ട്‌മെന്റൈസേഷന്‍

വാഹന വിദഗ്ധരുടെ പഠന പ്രകാരം ബസുകളിലെ കംപാര്‍ട്ട്‌മെന്റൈസേഷനാണ് സീറ്റ് ബെല്‍റ്റിന്റെ ആവശ്യകത കുറയ്ക്കുന്നത്. സീറ്റുകള്‍ തമ്മിലുള്ള തുല്യ അകലം മൂലം ചെറിയ അറകള്‍ പോലെയുള്ള ഇടങ്ങളിലായിരിക്കും യാത്രക്കാര്‍ ഇരിക്കുന്നത്. കൃത്യമായ അകലത്തില്‍ ഇരിക്കുന്ന യാത്രക്കാര്‍ കൂടുതല്‍ സുരക്ഷിതരായിരിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. (ഉദാ: മുട്ട സൂക്ഷിക്കുന്ന പാത്രത്തിലെ ആഘാതം നോക്കാം). അതിനാല്‍ സീറ്റ് ബെല്‍റ്റ് ഉൾപ്പെടുത്തുന്നത് ബസിന്റെ വില 40 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ കാരണമാകുമെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു. സീറ്റിങ് കുറവാകാനും ഇത് കാരണമായേക്കാം. ഇതിനാലാണ് നിലവില്‍ ബസുകളില യാത്രക്കാര്‍ക്ക് സീറ്റ്‌ബെല്‍റ്റ് എന്ന സൗകര്യം ഒഴിവാക്കപ്പെടുന്നത്.

ഭാവി

കൂടുതല്‍ സുരക്ഷ പരിഗണിച്ച് ഭാവിയില്‍ ബസുകളിലെ യാത്രക്കാര്‍ക്കും സീറ്റ്‌ബെല്‍റ്റ് എന്ന സുരക്ഷാ ഉപാധി ലഭ്യമാകാനുള്ള സാധ്യതയും വിദൂരമല്ല. എന്നാല്‍ നിന്നു യാത്ര ചെയ്യുന്ന ആളുകളുള്ള ഇന്ത്യ പോലെയുള്ള രാജ്യത്ത് ഇത് പ്രാവര്‍ത്തികമാകുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്. ബസുകളുടെ വില വര്‍ധനയും നിന്നുള്ള യാത്രക്കാരെ ഒഴിവാക്കിയാലുള്ള നഷ്ടവും പരിഗണിച്ചാല്‍ വലിയ എതിര്‍പ്പ് ഉണ്ടാകാനും സാധ്യതയുണ്ട്.

English Summary: Why You Don’t Have To Wear Seat Belts In Buses?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT