കാറിൽ വെള്ളം കയറിയോ? പേടിക്കണ്ട, വൃത്തിയാക്കാൻ എളുപ്പവഴികളുണ്ട് !
മഴക്കാലത്ത് കാറിനു പുറത്തു മാത്രമല്ല അകത്തും വെള്ളം കയറും. അതുകൊണ്ടുണ്ടാവുന്ന പൊല്ലാപ്പുകള്‍ ചെറുതല്ല. പരവമാവധി കുറച്ചു വെള്ളം മാത്രം കാറിനകത്തേക്കു കയറുന്നതാണ് കാറിനും നമുക്കു നല്ലത്. എങ്കില്‍ പോലും കാറിന്റെ വിൻഡോ അറിയാതെ തുറന്നിടുകയോ മറ്റോ ചെയ്താല്‍ പരിധിയില്‍ കൂടുതല്‍ വെള്ളം കയറാനും

മഴക്കാലത്ത് കാറിനു പുറത്തു മാത്രമല്ല അകത്തും വെള്ളം കയറും. അതുകൊണ്ടുണ്ടാവുന്ന പൊല്ലാപ്പുകള്‍ ചെറുതല്ല. പരവമാവധി കുറച്ചു വെള്ളം മാത്രം കാറിനകത്തേക്കു കയറുന്നതാണ് കാറിനും നമുക്കു നല്ലത്. എങ്കില്‍ പോലും കാറിന്റെ വിൻഡോ അറിയാതെ തുറന്നിടുകയോ മറ്റോ ചെയ്താല്‍ പരിധിയില്‍ കൂടുതല്‍ വെള്ളം കയറാനും സാധ്യതയുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ കാര്‍ എളുപ്പത്തില്‍ വൃത്തിയാക്കാന്‍ എന്തൊക്കെ ചെയ്യാമെന്ന് നോക്കാം.
സണ്‍റൂഫിലെ ചോര്‍ച്ച വഴിയോ തുറന്നിട്ട വിന്‍ഡോ വഴിയോ വെള്ളം കാറിനകത്തേക്കെത്തിയാല്‍ ആദ്യം ചെയ്യേണ്ടത് എത്രമാത്രം വെള്ളമുണ്ടെന്നു നോക്കുകയാണ്. ഏതാണ്ടെല്ലാ കാറിലും വെള്ളം പുറത്തേക്കു കളയാനുള്ള ഡ്രെയിന്‍ പ്ലഗുകളുണ്ട്. ഇതു തുറന്നാല്‍ത്തന്നെ കാറിനകത്തെ വെള്ളം പുറത്തേക്ക് ഒഴുകും. എങ്കിലും ചില കാറുകളിലെങ്കിലും ഡ്രെയിന്‍ പ്ലഗുകള്‍ കണ്ടു പിടിക്കുക അല്‍പം പ്രയാസമാണ്.
മഴക്കാലത്ത് കാറിൽ അത്യാവശ്യം വേണ്ട ഒന്നാണ് മൈക്രോഫൈബര്‍ ക്ലോത്ത്. വേഗത്തില്‍ വെള്ളം വലിച്ചെടുക്കുന്ന ഇത്തരം തുണികള്‍ സീറ്റിലും ഡാഷ് ബോര്‍ഡിലുമെല്ലാമുള്ള വെള്ളം തുടയ്ക്കാനും അത്യാവശ്യം സന്ദര്‍ഭങ്ങളില്‍ കാര്‍പെറ്റിലുള്ള വെള്ളം തുടച്ചെടുക്കാനും സഹായിക്കും.
വെള്ളം വലിച്ചെടുക്കുന്ന തുണി പോലെതന്നെ ഉപകാരപ്രദമാണ് പോര്‍ട്ടബിള്‍ ഫാനും. ഇത്തരം കൊണ്ടു നടക്കാവുന്ന ചെറുഫാനുകള്‍ കാറിനുള്ളില്‍ വായു സമ്പര്‍ക്കം ഉണ്ടാക്കാനും നനഞ്ഞ ഭാഗങ്ങള്‍ വേഗത്തില്‍ ഉണങ്ങാനും സഹായിക്കും. ഹെയര്‍ ഡ്രൈയറുകളേയും ഇത്തരം സന്ദര്‍ഭങ്ങളില്‍ ബുദ്ധിപൂര്‍വം ഉപയോഗിക്കാനാവും.
മഴക്കാലത്ത് വെള്ളമെത്തുന്നതുകൊണ്ടുതന്നെ കാറിനകത്ത് ഈര്‍പ്പവും കൂടുതലായി കണ്ടുവരാറുണ്ട്. ഈ അധികമുള്ള ഈര്‍പ്പം വലിച്ചെടുക്കാന്‍ സിലിക്ക ജെല്ലുകള്‍ സഹായിക്കും. കാറിനകത്ത് പൂപ്പല്‍ വരാതിരിക്കാന്‍ സിലിക്ക ജെല്ലുകള്‍ സഹായിക്കും.
English Summary: How To Dry Out Wet Car Interior – 5 Simple Steps