മഴക്കാലത്തെ വാഹനങ്ങളുടെ സംരക്ഷണവും ചെയ്യേണ്ട കാര്യങ്ങളുമെല്ലാം പൂർത്തിയാക്കിയാലും ഡ്രൈവർമാരുടെ ഉറക്കം കെടുത്തുന്ന ഒരു പ്രതിഭാസമാണ് ഹൈഡ്രോപ്ലെയിനിങ് അഥവാ ജലപാളീ പ്രവർത്തനം. മിനുസമുള്ള റോഡിൽ ജലത്തിന്റെ അളവ് കൂടുതലാകുന്ന സമയങ്ങളിൽ റോഡിനും ടയറിനുമിടയിൽ ഘർഷണം നഷ്ടപ്പെട്ട് വാഹനം നിയന്ത്രിക്കാനാകാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴക്കാലത്തെ വാഹനങ്ങളുടെ സംരക്ഷണവും ചെയ്യേണ്ട കാര്യങ്ങളുമെല്ലാം പൂർത്തിയാക്കിയാലും ഡ്രൈവർമാരുടെ ഉറക്കം കെടുത്തുന്ന ഒരു പ്രതിഭാസമാണ് ഹൈഡ്രോപ്ലെയിനിങ് അഥവാ ജലപാളീ പ്രവർത്തനം. മിനുസമുള്ള റോഡിൽ ജലത്തിന്റെ അളവ് കൂടുതലാകുന്ന സമയങ്ങളിൽ റോഡിനും ടയറിനുമിടയിൽ ഘർഷണം നഷ്ടപ്പെട്ട് വാഹനം നിയന്ത്രിക്കാനാകാതെ തെന്നി നീങ്ങുന്ന പ്രതിഭാസമാണ് ഹൈഡ്രോപ്ലെയിനിങ് അഥവാ അക്വാപ്ലെയിനിങ്. ഏതൊരു വിദഗ്ധ ഡ്രൈവർക്കും വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുമെന്നതാണ് ഹൈഡ്രോപ്ലെയിനിങ് എന്ന പ്രതിഭാസത്തിനെ ഭയക്കാനുള്ള കാരണം. 

വാഹനത്തിന്റെ നിയന്ത്രണത്തിൽ എൻജിനും സ്റ്റിയറിങ്ങിനും ഒക്കെ പ്രധാന്യമുണ്ടെങ്കിലും ആത്യന്തികമായി ടയറുകളിലാണ് നിയന്ത്രണത്തിന്റെ പ്രവർത്തനം അവസാനിക്കുന്നത്. റോഡും ടയറുകളും തമ്മിലുള്ള ഘർഷണം മൂലമാണ് സുരക്ഷിതമായ നീക്കം സാധ്യമാകുന്നത്. ടയർ ട്രെഡ് അഥവ വെയർ ആൻഡ് ടിയർ ഇൻഡിക്കേറ്റിങ് ലൈനുകളിൽ കുറവുണ്ടാകുമ്പോഴാണ് ഈ പ്രതിഭാസം പ്രധാനമായി സംഭവിക്കുന്നത്.

ADVERTISEMENT

എങ്ങനെയുണ്ടാകുന്നു?

മിനുസമുള്ള റോഡിൽ ജലത്തിന്റെ അളവ് കൂടുമ്പോൾ വേഗതയിൽ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ടയറിന്റെ പമ്പിങ് ഇഫക്ട് മൂലം ടയറിനും റോഡിനുമിടയിൽ വെള്ളത്തിന്റെ ഒരു പാളി രൂപപ്പെടും. സാധാരണ ഗതിയിൽ ടയറിന്റെ ട്രെഡുകളുടെ സഹായത്തോടെ ഈ വെള്ളത്തിന്റെ പാളി മുന്നിലേക്കും പിന്നിലേക്കും തെന്നിമാറ്റപ്പെടുന്നു. എന്നാൽ വാഹനത്തിന്റെ വേഗത കൂടുംതോറും ടയറിനു പുറന്തള്ളാൻ കഴിയുന്നതിലും കൂടുതൽ അളവ് ജലം ഈ പാളിയിലുണ്ടാകും. ഈ സാഹചര്യത്തിൽ ജലപാളിയുടെ മർദ്ദം ടയറുകളുടെ ഘർഷണം ഇല്ലാതെയാകുകയും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യും. ഇതാണ് ജലപാളി പ്രവർത്തനം അഥവാ ഹൈഡ്രോപ്ലെയിനിങ്.  

ADVERTISEMENT

എങ്ങനെ ഒഴിവാക്കാം?

വേഗത തന്നെയാണ് ഹൈഡ്രോപ്ലെയിനിങ്ങിനു പ്രധാന കാരണം. പ്രത്യേകിച്ച് വെള്ളത്തിന്റെ അളവ് കൂടുതലുള്ള വലിയ പാതകളിൽ വേഗത കുറയ്ക്കണം. ട്രെഡ് കൂടുതലുള്ള ടയറുകളാണ് വാഹനത്തിലെന്ന് ഉറപ്പുവരുത്താം. കൃത്യമായ അളവിൽ മാത്രം കാറ്റ് ടയറുകളിലുണ്ടെന്ന് ഉറപ്പാക്കണം. എയർ പ്രഷർ കൂടുയാൽ ഹൈഡ്രോപ്ലെയിനിങ് സാധ്യതയും ഉയരും. വീതി കൂടിയ ടയറുകൾ ഹൈഡ്രോപ്ലെയിനിങ്ങിനെ തടുക്കും. വാഹനത്തിൽ അനുവദനീയമായ തരത്തിലുള്ള വലിയ ടയർ പ്രയോജനപ്പെടുത്താം. ജലാംശമുള്ള റോഡിലെ മിനുസവും ഓയിലുകളുടെ സാന്നിധ്യവും സാധ്യത വർധിപ്പിക്കുന്നു. ഇവയും ശ്രദ്ധിക്കാം. 

ADVERTISEMENT

ജലപാളീ പ്രവർത്തനം നടന്നു നിയന്ത്രണം നഷ്ടമായാൽ എന്തു ചെയ്യാം? 

ജലാംശമുള്ള റോഡിൽ സ്റ്റിയറിങ്, ബ്രേക്ക് എന്നിവയെല്ലാം നിയന്ത്രണാതീതമായി എന്നു ബോധ്യപ്പെട്ടാൽ ഹൈഡ്രോപ്ലെയിനിങ് ഉണ്ടായെന്നു ഉറപ്പാക്കാം. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു എന്നു തോന്നിയാൽ ആക്സിലറേറ്റർ പിൻവലിക്കണം. സഡൻ ബ്രേക്കിങ്, സ്റ്റിയറിങ് വെട്ടിത്തിരിക്കൽ തുടങ്ങിയ അബദ്ധങ്ങളൊന്നും കാണിക്കരുത്. വാഹനത്തിന്റെ വേഗത നിയന്ത്രിക്കാനാകുന്നുവെന്ന് ബോധ്യപ്പെടുന്ന സമയം ഇടവേളയിട്ട് ബ്രേക്ക് ചെറുതായി അമർത്തി വാഹനം നിർത്താം. 

English Summary: What is Hydroplaning Know More About It