രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി കാറുകൾക്കു തീപിടിച്ച് രണ്ടു പേർ മരിച്ചത് അടുത്തിടെയാണ്. പൊള്ളലേറ്റ ഒരാൾ സംഭവ സ്ഥലത്തും മറ്റൊരാൾ ആശുപത്രിയിലുമാണ് മരിച്ചത്. വാഹനങ്ങൾക്കു തീപിടിക്കുന്നത് തുടർക്കഥയാകുമ്പോൾ ആശങ്കയിലാണ് കാർ ഉപഭോക്താക്കൾ. എന്തൊക്കെയാണ് തീപിടിക്കാനുള്ള കാരണങ്ങള്‍? എലി കരണ്ട

രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി കാറുകൾക്കു തീപിടിച്ച് രണ്ടു പേർ മരിച്ചത് അടുത്തിടെയാണ്. പൊള്ളലേറ്റ ഒരാൾ സംഭവ സ്ഥലത്തും മറ്റൊരാൾ ആശുപത്രിയിലുമാണ് മരിച്ചത്. വാഹനങ്ങൾക്കു തീപിടിക്കുന്നത് തുടർക്കഥയാകുമ്പോൾ ആശങ്കയിലാണ് കാർ ഉപഭോക്താക്കൾ. എന്തൊക്കെയാണ് തീപിടിക്കാനുള്ള കാരണങ്ങള്‍? എലി കരണ്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി കാറുകൾക്കു തീപിടിച്ച് രണ്ടു പേർ മരിച്ചത് അടുത്തിടെയാണ്. പൊള്ളലേറ്റ ഒരാൾ സംഭവ സ്ഥലത്തും മറ്റൊരാൾ ആശുപത്രിയിലുമാണ് മരിച്ചത്. വാഹനങ്ങൾക്കു തീപിടിക്കുന്നത് തുടർക്കഥയാകുമ്പോൾ ആശങ്കയിലാണ് കാർ ഉപഭോക്താക്കൾ. എന്തൊക്കെയാണ് തീപിടിക്കാനുള്ള കാരണങ്ങള്‍? എലി കരണ്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി കാറുകൾക്കു തീപിടിച്ച് രണ്ടു പേർ മരിച്ചത് അടുത്തിടെയാണ്. പൊള്ളലേറ്റ ഒരാൾ സംഭവ സ്ഥലത്തും മറ്റൊരാൾ ആശുപത്രിയിലുമാണ് മരിച്ചത്. വാഹനങ്ങൾക്കു തീപിടിക്കുന്നത് തുടർക്കഥയാകുമ്പോൾ ആശങ്കയിലാണ് കാർ ഉപഭോക്താക്കൾ. എന്തൊക്കെയാണ് തീപിടിക്കാനുള്ള കാരണങ്ങള്‍?

 

ADVERTISEMENT

എലി കരണ്ട വയറുകള്‍!

 

വാഹനങ്ങളുടെ വയറുകള്‍ എലി കരണ്ട് ഇലക്ട്രിക്കൽ നാശങ്ങൾ ഉണ്ടാകുന്നതു മൂലമുള്ള ഇൻഷുറൻസ് ക്ലെയിമുകൾ സമീപകാലത്ത് ഏറെ കൂടിയിട്ടുണ്ട്. വൈദ്യുതി പ്രവഹിക്കുന്ന വയറുകളുടെ ഇൻസുലേഷൻ നഷ്ടപ്പെട്ട് ലോഹവുമായി സമ്പർക്കത്തിലായാൽ ഷോർട്ട് സർക്യൂട്ട് വരാനുള്ള സാധ്യത കൂടുതലാണ്. ഈ ഷോർട്ട് സർക്യൂട്ട് സംഭവിക്കുന്നത് വാഹനത്തിന്റെ ഫ്യൂവൽ ലൈനിനു സമീപമാണെങ്കിൽ തീ അതിവേഗം ഇന്ധന ടാങ്കിലേക്കു പടരാനും പൊട്ടിത്തെറി ഉണ്ടാകാനും സാധ്യതയുണ്ട്. 

 

ADVERTISEMENT

അൽപം പഴക്കം ചെന്ന വാഹനങ്ങളിൽ വയർ എലി കടിച്ചു മുറിച്ചാലും നമ്മൾ അറിയണമെന്നില്ല. കാരണം സെൻസറുകൾക്ക് നിർദേശം ലഭിച്ചാൽ മാത്രമേ അവ നമുക്ക് മുന്നറിയിപ്പ് നൽകുകയുള്ളു. അതുകൊണ്ടാണ് പഴയ വാഹനങ്ങിൽ തീപിടുത്തം കൂടിവരുന്നത്. എന്നാൽ പുതിയ ബിഎസ് 6 വാഹനങ്ങളിൽ ഓൺബോർഡ് ഡയഗണോസിസ് സിസ്റ്റം 2 ആണ് ഉപയോഗിക്കുന്നത്. ഇതുള്ളതു മൂലം ചെറിയ തകരാറുകളിലും ഡ്രൈവർക്ക് മുന്നറിയിപ്പ് ലഭിക്കും.

 

ശ്രദ്ധിച്ചാൽ ഒഴിവാക്കാം ഷോർട്ട് സർക്യൂട്ട് അപകടം

 

ADVERTISEMENT

എലി കരണ്ടാലും വാഹനത്തിന്റെ മോഡിഫിക്കേഷൻ നടത്തിയാലും ഷോർട്ട് സർക്യൂട്ട് ഉണ്ടാകാം. ഷോർട്ട് സർക്യൂട്ട് സംഭവിക്കുന്നതിനു മുൻപ് വാഹനം ചില ‘രോഗലക്ഷണങ്ങൾ’ കാണിക്കാറുണ്ട്. മിക്കവാറും സന്ദർഭങ്ങളിൽ ‘ഫ്യൂസ്’ എരിഞ്ഞമരുന്നു. സ്വാഭാവികമായും ഫ്യൂസ് എരിഞ്ഞമർന്നതിന്റെ കാരണം മനസ്സിലാക്കി, അവിടെയാണ് അറ്റകുറ്റപ്പണികൾ നടത്തേണ്ടത്. പക്ഷേ, പലപ്പോഴും സമയക്കുറവുകൊണ്ട് എല്ലാവരും ‘സ്വയം ചികിൽസ’ ആരംഭിക്കുന്നു. ഫ്യൂസ് മാറ്റി വാഹനം ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുവാൻ നോക്കുമ്പോൾ അത് ചിലപ്പോൾ ഷോർട്ട് സർക്യൂട്ടിന് കാരണമാകുന്നു. അതുകൊണ്ടുതന്നെ അംഗീകൃത സർവീസ് സെന്ററുമായി ബന്ധപ്പെടാതെ ഇത്തരം ജോലികൾ സ്വയം ചെയ്യാതിരിക്കുന്നതാണ് ഉചിതം.

 

സീൽ പൊട്ടിയതോ കൃത്യമല്ലാത്തതോ ആയ വയറിങ്ങും ഷോർട്ട് സർക്യൂട്ടിനു കാരണമാകാം. എൻജിൽ ഓയിൽ, ഇന്ധനം എന്നിവ പോലെ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കളുടെ ചോർച്ചയും അപകടം ക്ഷണിച്ചു വരുത്തിയേക്കാം. ഫ്യൂവൽ ഇൻജക്ടർ, ഫ്യൂവൽ പ്രഷർ റെഗുലേറ്റർ എന്നിവയിലുണ്ടാകുന്ന തകരാർ മൂലം ഇന്ധനം ലീക്കാകാം. ഇത്തരത്തിൽ ചോരുന്ന ഇന്ധനം ഇഗ്നീഷ്യൻ‌ സോഴ്സുമായി ചേർന്നാൽ പെട്ടെന്നു തീപിടിക്കും. ശരിയായി കണക്ട് െചയ്യാത്ത ബാറ്ററി, സ്റ്റാർട്ടർ, തുടങ്ങി സ്റ്റീരിയോ പോലും ചിലപ്പോൾ തീപിടുത്തത്തിനു കാരണമായേക്കാം.

 

ചിലപ്പോഴൊക്കെ വാഹനത്തിൽനിന്നു പ്ലാസ്റ്റിക്കോ റബറോ കത്തിയ മണം വരും. ഇത് അവഗണിക്കാതെ, വാഹനം എൻജിൻ ഓഫാക്കി നിർത്തി ഇറങ്ങി ദൂരെമാറിനിന്ന് സർവീസ് സെന്ററുമായി ബന്ധപ്പെടുക. ‌അടിയന്തര സാഹചര്യങ്ങളിൽ പരിഭ്രമം തോന്നാമെങ്കിലും സമചിത്തതയോടെ സാഹചര്യങ്ങളെ നേരിടുന്നത്, വാഹനം മുഴുവനായും കത്തിയമർന്നാലും യാത്രക്കാരെ രക്ഷിക്കും. 

 

ലൈറ്ററുകൾ അപകടം, എസി ഗ്യാസോ?

 

വാഹനത്തിനുള്ള ലൈറ്ററുകൾ സൂക്ഷിക്കുന്നത് അപകടമാണ്. ലൈറ്ററുകളിൽനിന്ന് ഗ്യാസ് പ്രവഹിച്ചാൽ ചിലപ്പോൾ തീപിടുത്തമുണ്ടായേക്കാം. അതുകൊണ്ടുതന്നെ ലൈറ്ററുകൾ കാറിൽ സൂക്ഷിക്കാതിരിക്കുകയായിരിക്കും ഉത്തമം. എസി ഗ്യാസ് ചോർന്ന് തീപിടിക്കാനുള്ള സാധ്യത വളരെ വിരളമാണ്. കാരണം എസിയിൽ ഉപയോഗിക്കുന്നത് എളുപ്പം തീ പിടിക്കുന്ന ഗ്യാസല്ല. 

 

വണ്ട് വില്ലനോ?

 

പെട്രോളിലെ എഥനോളിന്റെ സാന്നിധ്യമാണ് വണ്ടുകളെ ആകർഷിക്കുന്നത്. അഴുകുന്ന തടികളിൽ കടന്നുകയറി ദ്വാരങ്ങളുണ്ടാക്കുന്ന ഈ വണ്ട് അതേ തരത്തിലാണു റബർ പൈപ്പുകളും തുരക്കുന്നത്. മിക്ക വാഹനങ്ങളിലേയും റിട്ടേണ്‍ ഫ്യൂവൽ പൈപ്പുകളാണ് ഈ വണ്ട് തുരക്കുന്നത്. എന്നാൽ ഇത്തരം ചോർച്ച നമുക്ക് പെട്ടെന്നു തിരിച്ചറിയാനാകും. പെട്രോളിന്റെ രൂക്ഷഗന്ധം വരുമ്പോൾത്തന്നെ ഇന്ധനച്ചോർച്ചയുണ്ടെന്ന് കണ്ടെത്താനാകും. അതുകൊണ്ടുതന്നെ തീപിടുത്തം ഇതുമൂലമാകാൻ സാധ്യത കുറവാണ് എന്നാണ് വിദഗ്ധർ പറയുന്നത്. മിക്ക വാഹനങ്ങളിലും താഴ്ഭാഗത്തായിരിക്കും ഈ ലൈനുകള്‍. അതുകൊണ്ട് ഇന്ധനം പുറത്തേക്ക് ഒഴുകാനായിരിക്കും സാധ്യത. 

 

കാറിൽ എലി കയറാതെ സൂക്ഷിക്കാം

 

പുറമേക്ക് ഒരു തെളിവു പോലും അവശേഷിപ്പിക്കാതെ കാറുകളുടെ ഉള്ളു തുരന്നെടുക്കാന്‍ മിടുക്കരാണ് എലികള്‍. പ്രത്യേകിച്ചും സെന്‍സറുകള്‍ക്കും വയറുകള്‍ക്കും വലിയ പ്രാധാന്യമുള്ള ആധുനിക കാറുകളില്‍ എലികള്‍ വഴിയുണ്ടായേക്കാവുന്ന സാമ്പത്തിക നഷ്ടം വളരെ വലുതാണ്. മഴക്കാലമാവുന്നതോടെ കൂടുതല്‍ സുരക്ഷിതമായ ഇടം തേടി നടക്കുന്ന എലികള്‍ നിങ്ങളുടെ കാറിനെ സ്വന്തം മാളമാക്കി മാറ്റാതിരിക്കാന്‍ നല്ല ശ്രദ്ധയും മുന്‍കരുതലും വേണ്ടി വരും. എലികളെ കാറുകളില്‍ അടുപ്പിക്കാതിരിക്കാനുള്ള ചില പൊടിക്കൈകള്‍ നോക്കാം. 

 

ഇരുട്ട്

 

ഇരുട്ടില്‍ കഴിയാന്‍ ഇഷ്ടപ്പെടുന്ന ജീവികളാണ് എലികള്‍. അതുകൊണ്ടുതന്നെ വെളിച്ചമില്ലാത്തിടത്ത് പാര്‍ക്ക് ചെയ്യുന്ന കാറുകളില്‍ അവര്‍ മാളങ്ങള്‍ കണ്ടെത്തും. പൂച്ച, മൂങ്ങ പോലുള്ള വേട്ടക്കാരില്‍നിന്നു രക്ഷ തേടാന്‍ കൂടിയാണ് എലികള്‍ ഇരുട്ടിലൊളിക്കാന്‍ ഇഷ്ടപ്പെടുന്നത്. കാറുകള്‍ വെളിച്ചമുള്ളിടത്ത് പാര്‍ക്ക് ചെയ്താല്‍ എലികള്‍ക്ക് അതൊരു വെല്ലുവിളിയാവും.

 

പുകയില

 

എലികളെ ഓടിക്കാന്‍ പറ്റിയ വഴിയായി പുകയില നിരവധി പേര്‍ ഉപയോഗിക്കാറുണ്ട്. കാറിലെ എൻജിനോടു ചേര്‍ന്നും മറ്റും പുകയില വയ്ക്കുന്നത് എലികളെ അകറ്റും. ദീര്‍ഘകാലം നിര്‍ത്തിയിടേണ്ടി വരാറുള്ള കാറുകളില്‍ എലികളെ ഓടിക്കാനായി പുകയില ഉപയോഗിക്കാനാവുമെന്ന് നിരവധി അനുഭവസ്ഥര്‍ സാക്ഷ്യം പറഞ്ഞിട്ടുമുണ്ട്.

 

സ്‌പ്രേ

 

എലിയെയും പാറ്റകളെയുമൊക്കെ ഓടിക്കാനായി ഉപയോഗിക്കുന്ന സ്‌പ്രേകളും ഈ ആവശ്യത്തിനായി ഉപയോഗിക്കാം. ഇത്തരം സ്‌പ്രേകൾ ഓണ്‍ലൈനിലും കടകളിലും വാങ്ങാൻ കിട്ടും.

 

വളര്‍ത്തുമൃഗങ്ങള്‍

 

വീട്ടില്‍ പൂച്ചയും നായയുമൊക്കെയുണ്ടെങ്കില്‍ എലികളെ അകറ്റി നിര്‍ത്താം. എന്നാല്‍ രാത്രികാലങ്ങളില്‍ അവയുടെ സാന്നിധ്യം കാര്‍ പാര്‍ക്കു ചെയ്തിടത്തും ഉണ്ടാവുമെന്ന് ഉറപ്പു വരുത്തണം.

 

തീ പിടിച്ചാൽ എന്തു ചെയ്യണം?

 

എന്തുകൊണ്ടാണ് വാഹനങ്ങൾക്കു തീ പിടിക്കുന്നത്, നാം ഓടിക്കുന്ന വാഹനം സുരക്ഷിതമാണോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഇത്തരം വാർത്തകൾ അവശേഷിപ്പിക്കുന്നത്. വാഹനത്തിനു തീപിടിച്ചാൽ വാഹനത്തിൽനിന്നു സുരക്ഷിത അകലം പാലിക്കുക എന്നതാണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ട കാര്യം. തീ കെടുത്താൻ ശ്രമിച്ചാൽ ജീവഹാനി വരെ സംഭവിച്ചേക്കാം.

 

തീപിടിക്കാനുള്ള കാരണങ്ങൾ 

 

എളുപ്പം തീപിടിക്കാവുന്ന വസ്തുക്കൾ വാഹനങ്ങളിൽ കൊണ്ടുപോകരുത്. വാഹനങ്ങളിൽ ഇരുന്ന് പുകവലിക്കരുത്. കൃത്യമായ മെയിന്റനൻസ് വാഹനങ്ങൾക്കു നൽകണം. മികച്ചൊരു മെക്കാനിക്കിനു മാത്രമേ വാഹനത്തിന്റെ ശരിയായ അവസ്ഥ മനസ്സിലാക്കാൻ കഴിയൂ. ചിലപ്പോൾ വാഹനത്തിന്റെ ഇലക്ട്രിക്കൽ പാർട്ടുകൾ മാറ്റേണ്ടതുണ്ടാകും. മറ്റു ചിലപ്പോൾ നാം നിസ്സാരം എന്നു കരുതി അവഗണിക്കുന്ന കാര്യങ്ങളായിരിക്കും വലിയ അപകടത്തിലേക്ക് വഴിതെളിക്കുക. 

 

വാഹനത്തിനു തീപിടിച്ചാൽ 

 

വാഹനത്തിൽ തീ പിടിക്കുന്നുവെന്ന് കണ്ടാൽ ആദ്യം വാഹനം ഓഫാക്കുക. വാഹനത്തിൽനിന്നു സുരക്ഷിത അകലം പാലിക്കുക. ഒരിക്കലും സ്വയം തീ അണയ്ക്കാൻ ശ്രമിക്കരുത്. കാരണം വാഹനത്തിന്റെ ഘടകങ്ങളിൽ തീ പിടിക്കുന്നതുമൂലം വിഷമയമായ വായു പ്രവഹിക്കാം, അത് നിങ്ങളുടെ ജീവനു തന്നെ അപകടം വരുത്താം. ബോണറ്റിനകത്താണു തീപിടിക്കുന്നതെങ്കിൽ ബോണറ്റ് ഉയർത്താൻ ശ്രമിക്കരുത്. അതു തീ കൂടുതൽ പടരാൻ കാരണമാകും. ഓക്‌സിജനുമായി കൂടുതൽ സമ്പർക്കത്തിലെത്തുന്നതാണ് ഇതിനു കാരണം.

 

English Summary: Real Reason Behind Car Fire