വാഹന ഇൻഷുറൻസ് എടുക്കാത്തവർ കുറവാണ്. എല്ലാ വർഷവും കൃത്യസമയത്ത് ഇൻഷുറൻസ് പുതുക്കാറുണ്ടെങ്കിലും ക്ലെയ്മിനെക്കുറിച്ചു ധാരണയുണ്ടാകില്ല. ചെറിയ അപകടങ്ങളാണെങ്കിൽ വലിയ നൂലാമാലകളില്ലാതെ കാര്യം നടക്കും. മരണം പോലുള്ള വലിയ അപകടങ്ങളാണെങ്കിൽ ക്ലെയിം വൈകും. മാത്രമല്ല, നിയമലംഘനങ്ങൾ ഉണ്ടായാലും ക്ലെയിം

വാഹന ഇൻഷുറൻസ് എടുക്കാത്തവർ കുറവാണ്. എല്ലാ വർഷവും കൃത്യസമയത്ത് ഇൻഷുറൻസ് പുതുക്കാറുണ്ടെങ്കിലും ക്ലെയ്മിനെക്കുറിച്ചു ധാരണയുണ്ടാകില്ല. ചെറിയ അപകടങ്ങളാണെങ്കിൽ വലിയ നൂലാമാലകളില്ലാതെ കാര്യം നടക്കും. മരണം പോലുള്ള വലിയ അപകടങ്ങളാണെങ്കിൽ ക്ലെയിം വൈകും. മാത്രമല്ല, നിയമലംഘനങ്ങൾ ഉണ്ടായാലും ക്ലെയിം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഹന ഇൻഷുറൻസ് എടുക്കാത്തവർ കുറവാണ്. എല്ലാ വർഷവും കൃത്യസമയത്ത് ഇൻഷുറൻസ് പുതുക്കാറുണ്ടെങ്കിലും ക്ലെയ്മിനെക്കുറിച്ചു ധാരണയുണ്ടാകില്ല. ചെറിയ അപകടങ്ങളാണെങ്കിൽ വലിയ നൂലാമാലകളില്ലാതെ കാര്യം നടക്കും. മരണം പോലുള്ള വലിയ അപകടങ്ങളാണെങ്കിൽ ക്ലെയിം വൈകും. മാത്രമല്ല, നിയമലംഘനങ്ങൾ ഉണ്ടായാലും ക്ലെയിം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഹന ഇൻഷുറൻസ് എടുക്കാത്തവർ കുറവാണ്. എല്ലാ വർഷവും കൃത്യസമയത്ത് ഇൻഷുറൻസ് പുതുക്കാറുണ്ടെങ്കിലും ക്ലെയ്മിനെക്കുറിച്ചു ധാരണയുണ്ടാകില്ല. ചെറിയ അപകടങ്ങളാണെങ്കിൽ വലിയ നൂലാമാലകളില്ലാതെ കാര്യം നടക്കും. മരണം പോലുള്ള വലിയ അപകടങ്ങളാണെങ്കിൽ ക്ലെയിം വൈകും. മാത്രമല്ല, നിയമലംഘനങ്ങൾ ഉണ്ടായാലും ക്ലെയിം നിഷേധിക്കപ്പെടാം. 

 

ADVERTISEMENT

ഇവയ്ക്കു കവറേജ് കിട്ടും

 

മോട്ടർ ഇൻഷുറൻസ് പോളിസിയിലെ സെക്‌ഷൻ 1 പ്രകാരം താഴെപ്പറയുന്ന നഷ്ടം അല്ലെങ്കിൽ കേടുപാടുകൾക്ക് കവറേജ് നൽകുന്നു.

 

ADVERTISEMENT

1. വാഹനത്തിനു സ്വയം അല്ലെങ്കിൽ ഇടിമിന്നൽ മൂലം തീപിടിക്കുകയോ സ്ഫോടനം സംഭവിക്കുകയോ ചെയ്യുക

2. കാറിനകത്തെ മോഷണം അല്ലെങ്കിൽ വാഹന മോഷണം (housebreaking or theft)

3. കലാപം, പ്രക്ഷോഭം

4. ഭൂകമ്പത്താൽ (തീ, ഷോക്ക് കേടുപാടുകൾ)

ADVERTISEMENT

5. വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, 

കൊടുങ്കാറ്റ്, ഉരുൾപൊട്ടൽ, മലയിടിച്ചിൽ

6. ആകസ്മികമായി അപകടങ്ങൾ സംഭവിച്ചാൽ

7. അക്രമം

8. തീവ്രവാദം

9. റോഡ്, റെയിൽ, ജലപാത, വിമാനമാർഗം എന്നിവ വഴിയുള്ള ഗതാഗതത്തിൽ അപകടമുണ്ടായാൽ

മുകളിൽ പറയുന്ന ഏതെങ്കിലും അപകടങ്ങൾ നഷ്ടത്തിനു കാരണമായെങ്കിൽ മാത്രമേ ഏതൊരു ക്ലെയിമും സ്വീകാര്യമാകൂ. അല്ലെങ്കിൽ ആഡ്-ഓൺ കവർ കൊണ്ടുപോലും ഫലമുണ്ടാവില്ല. 

 

കവറേജില്ല, മോട്ടർ ഇൻഷുറൻസ് പോളിസിയിൽ ഒഴിവാക്കപ്പെട്ടിട്ടുള്ള ഘടകങ്ങൾ 

 

1. ഭൂമിശാസ്ത്രപരമായ പ്രദേശത്തിനു പുറത്തുണ്ടാകുന്ന അപകടങ്ങൾക്കും 

നഷ്ടങ്ങൾക്കും ക്ലെയിം ലഭിക്കില്ല. 

2. ഏതെങ്കിലും കരാർ ബാധ്യതയിൽ (contractual liability) നിന്ന് ഉണ്ടാകുന്ന 

നഷ്ടങ്ങൾക്കു ക്ലെയിം കിട്ടില്ല. 

ഉദാ– നമ്മുടെ വാഹനം എന്തെങ്കിലും സാധനങ്ങൾ നിശ്ചിത സ്ഥലത്തേക്ക് എത്തിക്കുന്നതിനിടയിൽ അപകടമുണ്ടായി, ലക്ഷ്യസ്ഥാനത്ത് എത്താൻ വൈകിയാലുണ്ടാകുന്ന സ്വകാര്യ ബാധ്യതകൾക്ക് ഇൻഷുറൻസ് കിട്ടില്ല.   

3. ഇൻഷുർ ചെയ്‌തിരിക്കുന്ന വാഹനത്തിൽ അപകടം മൂലം സംഭവിക്കുന്ന നാശനഷ്ടങ്ങളും ബാധ്യതകളും ക്ലെയിമിൽനിന്ന് ഒഴിവാക്കപ്പെടും 

(എ) ഒരു വാഹനത്തിന്റെ ഉപയോഗം എന്താണോ അതിനല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചതുമൂലം നാശനഷ്ടങ്ങൾ ഉണ്ടായാൽ ക്ലെയിം കിട്ടില്ല. 

ഉദാ–ലോഡ് കൊണ്ടുപോകുന്ന വാഹനത്തിൽ ആളുകളെ കൊണ്ടുപോയതുമൂലം അപകടം സംഭവിച്ചാൽ ക്ലെയിം നിഷേധിക്കപ്പെടാം. അല്ലെങ്കിൽ 

(ബി) ഏതു വാഹനമാണെങ്കിലും അത് ഓടിക്കുന്നതിനുള്ള ലൈസൻസ് ഇല്ലാത്ത വ്യക്തി ഓടിച്ചതുമൂലം ഉണ്ടായ അപകടങ്ങൾക്ക് ഇൻഷുറൻസ് കമ്പനി ബാധ്യത ഏറ്റെടുക്കില്ല.     

4. (എ) അപകടം മൂലം ഒരു വ്യക്തിക്കുണ്ടാകുന്ന സ്വകാര്യ നഷ്ടങ്ങൾക്കു കവറേജ് ലഭിക്കില്ല. 

(ബി) സാധാരണ വാഹനങ്ങൾ ആണവനിലയങ്ങൾ പോലുള്ള ഭാഗങ്ങളിൽ ഉപയോഗിക്കുന്നതിന് അനുമതിയില്ല. ഏതെങ്കിലും കാരണത്താൽ ആണവ 

വികിരണങ്ങൾ മൂലം വാഹനങ്ങൾക്കുണ്ടാകുന്ന നഷ്ടത്തിനു ക്ലെയിം ലഭിക്കില്ല. 

5. ആണവായുധം പോലുള്ളവ വാഹനത്തിൽ കൊണ്ടുപോയതുമൂലം നാശനഷ്ടമുണ്ടായാലും ക്ലെയിം തള്ളിപ്പോകും.

 

പോളിസിയിൽ ഉൾപ്പെടാത്ത ഭാഗങ്ങൾ 

 

1. ഉപഭോഗവസ്തുക്കൾ, എണ്ണ, ലൂബ്രിക്കന്റുകൾ, കൂളന്റുകൾ

2. പോളിസി പ്രകാരം ഇൻഷുർ ചെയ്തിട്ടില്ലാത്ത അധിക ഫിറ്റിങ്സ്

3. അനധികൃതമായോ നിയമവിരുദ്ധമായോ ഉള്ള പരിഷ്കാരങ്ങൾ (സിഎംവി നിയമങ്ങളുടെ (Commercial Motor Vehicle Laws) ലംഘനം)

4. തേയ്മാനത്തിനു വിധേയമായ ഭാഗങ്ങൾ

5. പോളിസിക്കു കീഴിലുള്ള ഒഴിവാക്കലിനു വിധേയമായ ഭാഗങ്ങൾ

6. അപകടത്തിനുശേഷം അജ്ഞതയോ അശ്രദ്ധയോ മൂലം വാഹനം കൈകാര്യം ചെയ്തതുമൂലം ഉണ്ടായ കേടുപാടുകൾ സംഭവിച്ച ഏതെങ്കിലും സ്പെയർ/ ഭാഗങ്ങൾ

7. പോളിസിയിൽ ഉൾപ്പെടാത്ത ഭാഗങ്ങളുടെയോ സ്‌പെയർ പാർട്ടുകളുടെയോ പെയിന്റിങ്

8. ഇൻഷുർ ചെയ്ത വാഹനത്തിന്റെ ടയറുകൾ കൂടാതെ/അല്ലെങ്കിൽ ബാറ്ററിയുടെ നഷ്ടം അല്ലെങ്കിൽ കേടുപാടുകൾ

9. പോളിസിയുടെ പരിധിയിൽ വരാത്ത അപകടങ്ങളിൽനിന്ന് ഉണ്ടാകുന്ന ഏതൊരു നഷ്ടവും 

10. ഹൈഡ്രോസ്റ്റാറ്റിക് ലോക്ക് കാരണം എൻജിനുണ്ടാകുന്ന കേടുപാടുകൾ 

11. കൂളന്റ് ചോർച്ച മൂലം എൻജിനുണ്ടാകുന്ന കേടുപാടുകൾ. 

12. എൻജിൻ ഓയിൽ ചോർച്ച മൂലം എൻജിനുണ്ടാകുന്ന കേടുപാടുകൾ

 

ക്ലെയിം ഉണ്ടായാൽ എന്തുചെയ്യണം 

 

1. അപകടത്തിൽ മരണം സംഭവിച്ചാൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുകയും സാഹചര്യം അനുസരിച്ചു പെരുമാറുകയും വേണം. 

2. 24 മണിക്കൂറിനകം പൊലീസിൽ അറിയിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യുക.

3. അപകടം സംഭവിച്ച സ്ഥലത്തു സ്പോട്ട് സർവേ ആവശ്യമാണെങ്കിൽ ഇൻഷുറൻസ് കമ്പനിയെ അറിയിക്കുക.

4. നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം പൊലീസിന്റെ അനുവാദത്തോടെ വാഹനം റിപ്പയറിങ്ങിനായി മാറ്റുക.

 

ക്ലെയിമിന് അപേക്ഷിച്ചുകഴിഞ്ഞാൽ

 

1. ഇൻഷുറൻസ് കമ്പനി ആവശ്യമെങ്കിൽ ഇൻഷുറർ സർവേയറെയോ ഇൻവെസ്റ്റിഗേറ്ററെയോ നിയമിക്കുന്നു. 

2. സർവേയർ വർക്‌ഷോപ്പ് സന്ദർശിച്ച് വാഹനം പരിശോധിച്ച് കേടുപാടുകൾ 

സംഭവിച്ച വാഹനത്തിന്റെ ഫോട്ടോകൾ എടുക്കുകയും വാഹന റജിസ്‌ട്രേഷൻ നമ്പർ, വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ (ഷാസി നമ്പർ) എന്നിവ നേരിട്ടു 

പരിശോധിച്ച് മോഡ് ഓഫ് ക്ലെയിം സെറ്റിൽമെന്റ് തീരുമാനിക്കുകയും ചെയ്യുന്നു. 

3. വാഹനത്തിൽ കണ്ടെത്തിയ കേടുപാടുകൾ സംബന്ധിച്ച് ക്ലെയിമുമായി ബന്ധപ്പെട്ട വസ്തുതകൾ ശരിയാണെന്നു ബോധ്യപ്പെട്ടാൽ റിപ്പയർ പ്രവർത്തനങ്ങൾ ആരംഭിക്കാം. 

4. ഇൻഷുററുടെ ബാധ്യത ഐഡിവിയുടെ 75% കവിയുന്നുവെങ്കിൽ, ക്ലെയിം മൊത്തം നഷ്ടത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ തീർപ്പാക്കുകയുള്ളൂ. 

5. അറ്റകുറ്റപ്പണിക്കാരൻ വാഹനം പൊളിച്ചുമാറ്റുകയും അധിക സ്‌പെയർ പാർട്ട്സുകൾ ഉണ്ടെങ്കിൽ സർവേയറുടെ പരിശോധനയ്ക്കും അനുമതിക്കും ശേഷം തുടർനടപടികളുമായി മുന്നോട്ടുപോകുകയും ചെയ്യുന്നു. 

6. മേജർ ലയബിലിറ്റി ക്ലെയിം ആണെങ്കിൽ അല്ലെങ്കിൽ ചില സ്പെയർ പാർട്സ് മാറ്റിസ്ഥാപിക്കുന്നതിന് അനുമതി ആവശ്യമാണെങ്കിൽ, റിപ്പയർ പ്രക്രിയയ്ക്കിടയിൽ സർവേയർ വാഹനം പരിശോധിക്കും. 

7. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം സർവേയർ വീണ്ടും വാഹനം പരിശോധിക്കുകയും അറ്റകുറ്റപ്പണികൾ കൃത്യമായി നടന്നിട്ടുണ്ടോയെന്നു സ്ഥിരീകരിക്കുകയും ചെയ്യുന്നു. 

8. സ്‌പെയർ പാർട്ട്സ് മാറ്റിസ്ഥാപിച്ച വാഹനത്തിന്റെ ഫോട്ടോകൾ ഫിസിക്കൽ വെരിഫിക്കേഷൻ ഉപയോഗിച്ച് സ്‌പെയർ റീപ്ലേസ്‌മെന്റ് സ്ഥിരീകരിക്കുന്നു. 

9. അറ്റകുറ്റപ്പണികൾക്കുള്ള ലേബർ ചാർജുകൾ റിപ്പയർ സർവേയറുമായി ചർച്ച ചെയ്യുകയും ക്ലെയിം തീർപ്പാക്കിയ ശേഷം റിപ്പയർ ബില്ലുകൾ ജനറേറ്റ് ചെയ്യുകയും ചെയ്യുന്നു. 

10. സർവേ റിപ്പോർട്ട് തയാറാക്കുന്നതിനായി അഡീഷനൽ എസ്റ്റിമേറ്റ് റിപ്പയർ ബില്ലുകൾ ഇൻഷുറർക്കും സർവേയർക്കും സമർപ്പിക്കുന്നു. 

11. ക്ലെയിം ഡിസ്ചാർജ് വൗച്ചർ/ 

സ്റ്റാറ്റിസ്ഫാക്‌ഷൻ വൗച്ചർ (കാഷ് ലെസ് ക്ലെയിമിന്), ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, കെ‌വൈ‌സി, പാൻ, ഇൻഷുർ ചെയ്തയാളുടെ / റിപ്പയറിന്റെ ഐഡി പ്രൂഫ് (കാഷ് ലെസ് ക്ലെയിമുകൾക്ക്) എന്നിവ കസ്റ്റമർ ഇൻഷുറൻസ് കമ്പനിക്കു നൽകണം.    

12. ലേബർ ബില്ലുകൾ, സ്പെയർപാർട്സ് ബിൽ പോളിസി കവറേജ് / റിപ്പയർ ബില്ലുകൾ എന്നിവ അടിസ്ഥാനമാക്കിയാണ് സർവേ റിപ്പോർട്ട് തയാറാക്കി ഇൻഷുറൻസ് കമ്പനിക്കു സമർപ്പിക്കുന്നത്.  

13. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം ഇൻഷുറൻസ് കമ്പനി അനുവദിക്കുന്നു. 

 

ഇൻഷുറൻസ് ഓഫിസിലെ നടപടിക്രമങ്ങൾ

 

1. ക്ലെയിമിന്റെ മാർഗനിർദേശങ്ങൾ ഉപയോഗിച്ച് സർവേ റിപ്പോർട്ട് ക്രോസ് വെരിഫൈ ചെയ്യുന്നു. 

2. സർവേ റിപ്പോർട്ടിന്റെ സൂക്ഷ്മപരിശോധനയ്ക്കിടെ ക്ലെയിം ലയബിലിറ്റി, പോളിസിയിലെ ബ്രേക്ക് ഇൻ, ക്ലോസ് പ്രോക്സിമിറ്റി, ആഡ് ഓൺ കവറേജ്, നോ ക്ലെയിം ബോണസ് തെറ്റായി പ്രഖ്യാപിക്കൽ, നിലവിലുള്ള നാശനഷ്ടങ്ങൾ തുടങ്ങി വിവിധ ഘടകങ്ങൾ പരിശോധിച്ച് ക്ലെയിം നഷ്ടപരിഹാരം ക്രമത്തിലാക്കാൻ സർവേ റിപ്പോർട്ട് ശരിയാക്കുന്നു.

3. സർവേ റിപ്പോർട്ട് ശരിയാണെന്നു കണ്ടെത്തിയാൽ, പേയ്‌മെന്റുകൾ റിലീസ് ചെയ്യുന്നതിന് ക്ലെയിം സെറ്റിൽമെന്റ് അക്കൗണ്ട്സ് വകുപ്പിനു കൈമാറും. 

4. ഇൻഷുറൻസ് ഉടമ ക്ലെയിമുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എന്തെങ്കിലും തെറ്റായ വിവരങ്ങൾ നൽകുകയും അവ ഇൻഷുറൻസ് കമ്പനി തിരിച്ചറിഞ്ഞാൽ  ക്ലെയിം നിഷേധിക്കപ്പെടും. 

 

ആവശ്യമായ രേഖകൾ

 

അപകടമുണ്ടായാൽ 7 ദിവസത്തിനുള്ളിൽ ഇൻഷുറൻസ് കമ്പനിയെ വിവരം അറിയിക്കണം.

ക്ലെയിം ഫോമിൽ താഴെപ്പറയുന്ന അനുബന്ധ രേഖകളോടൊപ്പം 

പൂരിപ്പിച്ചു നൽകുക. 

∙ പോളിസിയുടെ ഫോട്ടോകോപ്പി 

∙ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഫോട്ടോകോപ്പി (RC)

∙ ഡ്രൈവിങ് ലൈസൻസിന്റെ ഫോട്ടോകോപ്പി (DL)

∙ ജിഡി എൻട്രി അല്ലെങ്കിൽ എഫ്‌ഐആർ

∙ പെർമിറ്റിന്റെ ഏതെങ്കിലും ഫോട്ടോകോപ്പി (വാണിജ്യ വാഹനങ്ങൾക്കു മാത്രം) 

∙ ഫിറ്റ്‌നസിന്റെ ഫോട്ടോകോപ്പി (വാണിജ്യ വാഹനങ്ങൾക്കു മാത്രം) 

∙ അറ്റകുറ്റപ്പണികളുടെ എസ്റ്റിമേറ്റ് 

∙ ലഭ്യമാണെങ്കിൽ സ്പോട് ഫോട്ടോകൾ

 

വിവരങ്ങൾക്ക് കടപ്പാട്: ബിനു വർക്കി മോട്ടർ ഇൻഷുറൻസ് സർവേയർ 

 

English Summary: Things To Keep In Mind While Claiming Insurance