ടയറിന്റെ ആയുസ്സ് കൂട്ടാം

വാഹനത്തെ റോഡുമായി ബന്ധിപ്പിക്കുന്ന ഓരേ ഒരു ഭാഗമാണ് ടയർ. ടയറിന്റെ കുഴപ്പങ്ങൾ വാഹനത്തെിന്റെ എല്ലാ മൊത്തം പ്രവർത്തനത്തെ ബാധിക്കുമെന്നതിനാലും അപകടങ്ങളുണ്ടാക്കാനിടയാകുമെന്നതിനാലും അതീവശ്രദ്ധ പുലർത്തേണ്ടതുണ്ട്. ടയർ പെട്ടെന്ന് മാറേണ്ടിവന്നാൽ പോക്കറ്റ് കാലിയാകുകയും ചെയ്യും. അൽപ്പം ശ്രദ്ധിച്ചാൽ ടയറിന്റെ ആയുസ്സ് കൂട്ടാം.

ടയർ നിർമ്മാതാക്കൾ മികച്ച പ്രകടനം നടത്താനായി പുതിയ ടയർ ഗവേഷണത്തിനും മറ്റും ഒരു നല്ല തുകയാണ് ചെലവഴിക്കുന്നത്. എങ്കിലും വളരെയൊന്നും അധികം ഇത്തരം ഗവേഷണങ്ങൾ വാണിജ്യ അടിസ്ഥാനത്തിൽ മുന്നോട്ട് പോയിട്ടില്ല അതിനാൽ വാഹനങ്ങളുടെ ടയറിനെ ബാധിക്കുന്ന സാധാരണ പ്രശ്നങ്ങളും അവയുടെ പരിഹാരവും ഒന്നു നോക്കാം.

മുപ്പത്തി അയ്യായിരം കിലോമീറ്ററാണ് ഒരു ടയറിന്റെ ആയുസ് എന്നു കരുതി ഒരു പത്തുവർഷത്തേക്ക് ടയർ മാറാതിരിക്കരുത്. കുറഞ്ഞത് 5 വർഷം വരെയാണ് നിർമ്മാതാക്കള്‍ പറയുന്ന ആയുസ്സ് ഇത് കൃത്യമായി പരിശോധിക്കുക.‌ പണം ലാഭിക്കാന്‍ തേഞ്ഞ ടയര്‍ പരമാവധി ഉപയോഗിക്കാമെന്ന് കരുതരുത്. തേയിമാനം കൂടുന്തോറും ഗ്രിപ്പ് കുറയുമെന്നത് മറക്കാതിരിക്കുക. വാഹന അപകടത്തിൽപ്പെടാനുള്ള സാധ്യത വർദ്ധിക്കും.

ടയറിൽ ആവശ്യത്തിന് മർദ്ദം ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. നിങ്ങളുടെ കാർ മാനുവൽ വായിച്ച് എത്ര മർദ്ദമാണ് വേണ്ടതെന്ന് പരിശോധിക്കുകയും ടയറിൽ ആവശ്യമായ മർദ്ദമുണ്ടോയെന്നും പരിശോധിക്കുക. അമിതമായി മർദ്ദമുള്ള ടയറുകളും അപകടകാരികളാണ്. ടയർ ചൂടാകുമ്പോൾ അതിനുള്ളിലെ വായു വികസിക്കുന്നു. ഇതും ടയർ എളുപ്പത്തിൽ പൊട്ടാൻ കാരണമാകുന്നു. മർദ്ദം കുറഞ്ഞാൽ കാർ സ്റ്റിയറിംഗ് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാകും.

വാഹനങ്ങളില്‍ ലോഡ് പരിധിക്കുള്ളിലായിരിക്കാൻ ശ്രദ്ധിക്കുക. ലോഡ് പരിധി കവിഞ്ഞു എങ്കിൽ ടയറുകൾ വേഗത്തിൽ ചൂടാകുകയും ചിലപ്പോൾ പൊട്ടുകയും ചെയ്തേക്കാം. പുതിയ എല്ലാ ടയറുകളിലും എത്രമാത്രം ഭാരമാണ് കയറ്റാനാവുമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വീൽ ബാലൻസിംഗും അലൈൻമെന്റുമൊക്കെ കൃത്യസമയത്ത് നോക്കിയില്ലെങ്കിൽ ഭാവിയിൽ വലിയ പ്രശ്നമാകും. ഒരു കാർ മോശം റോഡ് വഴി പോകുമ്പോഴും ടയറുകൾക്ക് വിന്യാസം നഷ്ടമായേക്കാം. ഭാരം എല്ലാ ടയറുകളിലേക്കും ഒരേപോലെ കേന്ദ്രീകരിക്കാൻ കൃത്യമായ വിന്യാസം സഹായിക്കും. ഓരോ അയ്യായിരം കിലോമീറ്റർ കഴിയുമ്പോഴും ടയറുകൾ സ്ഥാനമാറ്റം ചെയ്യുന്നത്. ടയറിന്റെ ആയുസ് നിലനിർത്താൻ സഹായിക്കും.

അമിതവേഗത്തിൽ വാഹനമോടിക്കുന്നത് ടയർ കൂടുതൽ ചൂടാകാൻ ഇടയാക്കും. അമിതമായി ടയർ ചൂടായി ഒരുപാട് നേരം ഇരിക്കുന്നത് ടയറിന് തകരാർ ഉണ്ടാകാൻ കാരണമാകും. ഓരോ റോഡിനും ചേരുന്ന ടയറുകൾ ഉപയോഗിക്കുക, ഓഫ്റോഡ് യാത്രകൾക്ക് പ്രത്യേകം നിർമ്മിച്ച ടയറുകൾ‌ അത്തരം യാത്രകൾക്കായിരിക്കും അനുയോജ്യമാകുക. ടയറിന്റെ ആയുസിനെ ബാധിക്കുന്ന മറ്റൊരുസ കാര്യമാണ് ഡ്രൈവിംഗ്. പെട്ടെന്നുള്ള വേഗമെടുക്കല്‍ , സഡന്‍ ബ്രേക്കിങ് , ഗട്ടറുകളിലൂടെ വേഗത്തില്‍ ഓടിക്കുക, റോഡിന്റെ കൂർത്ത വശങ്ങളിലൂടെ വാഹനം ഇറക്കുക, വളവുകള്‍ വീശിയെടുക്കുക എന്നിവയെല്ലാം ടയറിന്റെ ആയുസിനെ ബാധിക്കുമെന്ന് ഓർക്കുക.