130 കിലോമീറ്റർ 24 രൂപയ്ക്ക്, കേരളത്തിലെ ആദ്യ ഓല സ്കൂട്ടർ ഉടമ പറയുന്നു- വിഡിയോ
ബുക്കിങ്ങിന് 499 രൂപ, ഒറ്റ ചാർജിൽ 130 കിലോമീറ്റർ, മനോഹര ലുക്ക്... ഓലയുടെ ഇലക്ട്രിക് സ്കൂട്ടറിലേക്ക് ആളുകളെ ആകർഷിച്ച പ്രധാന ഘടകങ്ങൾ ഇവയെല്ലാമായിരുന്നു. കേരളത്തിലെ ആദ്യ ഓല സ്കൂട്ടർ ഉടമ സ്റ്റാജനെ ആകർഷിച്ചതും മറ്റൊന്നുമായിരുന്നില്ല. മുൻപും ഒന്നുരണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിച്ചിട്ടുള്ള ഈ
ബുക്കിങ്ങിന് 499 രൂപ, ഒറ്റ ചാർജിൽ 130 കിലോമീറ്റർ, മനോഹര ലുക്ക്... ഓലയുടെ ഇലക്ട്രിക് സ്കൂട്ടറിലേക്ക് ആളുകളെ ആകർഷിച്ച പ്രധാന ഘടകങ്ങൾ ഇവയെല്ലാമായിരുന്നു. കേരളത്തിലെ ആദ്യ ഓല സ്കൂട്ടർ ഉടമ സ്റ്റാജനെ ആകർഷിച്ചതും മറ്റൊന്നുമായിരുന്നില്ല. മുൻപും ഒന്നുരണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിച്ചിട്ടുള്ള ഈ
ബുക്കിങ്ങിന് 499 രൂപ, ഒറ്റ ചാർജിൽ 130 കിലോമീറ്റർ, മനോഹര ലുക്ക്... ഓലയുടെ ഇലക്ട്രിക് സ്കൂട്ടറിലേക്ക് ആളുകളെ ആകർഷിച്ച പ്രധാന ഘടകങ്ങൾ ഇവയെല്ലാമായിരുന്നു. കേരളത്തിലെ ആദ്യ ഓല സ്കൂട്ടർ ഉടമ സ്റ്റാജനെ ആകർഷിച്ചതും മറ്റൊന്നുമായിരുന്നില്ല. മുൻപും ഒന്നുരണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിച്ചിട്ടുള്ള ഈ
ബുക്കിങ്ങിന് 499 രൂപ, ഒറ്റ ചാർജിൽ 130 കിലോമീറ്റർ, മനോഹര ലുക്ക്... ഓലയുടെ ഇലക്ട്രിക് സ്കൂട്ടറിലേക്ക് ആളുകളെ ആകർഷിച്ച പ്രധാന ഘടകങ്ങൾ ഇവയെല്ലാമായിരുന്നു. കേരളത്തിലെ ആദ്യ ഓല സ്കൂട്ടർ ഉടമ സ്റ്റാജനെ ആകർഷിച്ചതും മറ്റൊന്നുമായിരുന്നില്ല. മുൻപും ഒന്നുരണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിച്ചിട്ടുള്ള ഈ പരസ്യചിത്ര സംവിധായകൻ എന്തുകൊണ്ടും ഓലയുടെ കേരളത്തിലെ ആദ്യ ഉടമയാകാൻ അർഹനാണ്. ഓലയുടെ ഉയർന്ന വകഭേദം എസ് വൺ പ്രോ എന്തുകൊണ്ടു വാങ്ങിയെന്നും എങ്ങനെയുണ്ട് സ്കൂട്ടറിന്റെ ഇതുവരെയുള്ള പ്രകടനമെന്നും മനോരമ ഓൺലൈൻ വായനക്കാരോടു പറയുകയാണ് സ്റ്റാജൻ.
എന്തുകൊണ്ട് ഓല സ്കൂട്ടര്‍?
ബുക്ക് ചെയ്യാനുള്ള കുറഞ്ഞ തുകയും മികച്ച സ്റ്റൈലുമാണ് പ്രധാനമായി ആകർഷിച്ചതെന്ന് സ്റ്റാജൻ പറയുന്നു. ആദ്യ ഘട്ടത്തിൽ വാഹനം ബുക്ക് ചെയ്ത മിക്ക ആളുകളെയുംപോലെ, കുറച്ചു കഴിയുമ്പോൾ ക്യാൻസൽ ചെയ്ത് പണം തിരികെ വാങ്ങാം എന്നായിരുന്നു ആലോചന. എന്നാൽ പിന്നീട് 20000 രൂപ കൂടി നൽകി ബുക്കിങ് ഉറപ്പിച്ചു (അതും തിരിച്ചു കിട്ടാനുള്ള വകുപ്പുണ്ടായിരുന്നു). എന്നാല്‍ പിന്നീട് വാഹനം ഓടിച്ചു നോക്കിയപ്പോൾ എല്ലാ പ്രതീക്ഷകളും തെറ്റിച്ചു എന്നതായിരുന്നു സത്യം. അതോടെയാണ് ബാക്കി പണവും അടയ്ക്കാമെന്ന തീരുമാനത്തിലെത്തിയത്.
ഓൺലൈൻ ബുക്കിങ്, ഡെലിവറി
ബുക്ക് ചെയ്യുന്നതും ബാങ്ക് ലോൺ ശരിപ്പെടുത്തുന്നതുമെല്ലാം ഓൺലൈനായാണ്. എന്നാൽ ഒരു തുടക്ക കമ്പനി എന്ന നിലയിൽ ഒരുപാട് ബാലാരിഷ്ടതകൾ ഓല ഇലക്ട്രിക്കിനുണ്ടെന്നു മനസ്സിലായി. അത്യാവശ്യം സിബിൽ സ്കോറുണ്ടായിരുന്നിട്ടും ലോൺ ലഭിച്ചില്ല. പിന്നീട് മുഴുവൻ പണവും നൽകി എടുക്കുകയായിരുന്നു. അടുത്തത് ഡെലിവറിയിലെ നൂലാമാലകളായിരുന്നു. തീയതികൾ പലവട്ടം മാറി. അവസാനം, ഒരു ദിവസം പുലർച്ചെ ഒരുമണിക്കാണ് വാഹനം വീട്ടിലെത്തിച്ചുതന്നത്.
നിർമാണ നിലവാരം
സ്കൂട്ടർ ഡെലിവറി തുടങ്ങിയപ്പോൾ മുതൽ കേൾക്കുന്ന പരാതിയാണ് നിർമാണ നിലവാരത്തെപ്പറ്റി. എന്നാൽ തന്റെ വാഹനത്തിന് അത്തരത്തിലൊരു പ്രശ്നവുമില്ലെന്ന് സ്റ്റാജൻ പറയുന്നു. ഏറ്റവും മികച്ച നിർമാണ നിലവാരമാണ് വാഹനത്തിന്. ചിത്രങ്ങളിൽ ഒരു ടോയ് സ്കൂട്ടർ പോലെ തോന്നുമെങ്കിലും വലിയ സ്കൂട്ടറാണിത്, ഭാരവുമുണ്ട്.
എല്ലാം ആപ്പിൽ, താക്കോലില്ല, കിട്ടാനുണ്ട് ഇനിയും ഫീച്ചറുകൾ
വാഹനം സ്റ്റാർട്ട് ചെയ്യുന്നതു മുതൽ സീറ്റ് അൺലോക്ക് ചെയ്യുന്നതു വരെ മീറ്റർ കൺസോളിലെ ടച്ച് സ്ക്രീൻ ഡിസ്പ്ലെയിലാണ്. താക്കോലുള്ള വാഹനങ്ങൾ ഉപയോഗിച്ച് ശീലിച്ചവരാണ് നമ്മൾ. അതുകൊണ്ടുതന്നെ നമ്പർ ലോക്ക് വച്ച് അൺലോക്ക് ചെയ്യുന്ന സ്കൂട്ടർ ഇതുവരെ സങ്കൽപത്തിൽ മാത്രമായിരിക്കും കണ്ടിരിക്കുക, ഓല അതു യാഥാർഥ്യമാക്കി. പാസ്‌വേഡ് വച്ച് അൺലോക്ക് ചെയ്താൽ മാത്രമേ വാഹനം സ്റ്റാർട്ട് ചെയ്യാൻ സാധിക്കൂ. എന്നാൽ ബാറ്ററി തീർന്ന് വാഹനം നിന്നാലും ഡിസ്പ്ലെ പ്രവർത്തിക്കാനുള്ള മോഡുമുണ്ട്.
കാറുകളിലൊക്കെയുള്ള 7 ഇഞ്ച് ടച്ച് സ്ക്രീനാണ് സ്കൂട്ടറുകളിൽ. മഴ നനഞ്ഞാലും ഇതു പ്രവർത്തിക്കും. ബ്ലൂടൂത്ത്, വൈഫൈ തുടങ്ങിയവയുണ്ട് ഈ സിസ്റ്റത്തിൽ. നാവിഗേഷൻ, ഹിൽഹോൾഡ് അസിസ്റ്റ്, മൂഡ് സൗണ്ടുകൾ, തീം തുടങ്ങിയ ഫീച്ചറുകൾ ഇനിയും ലഭിക്കാനുണ്ട്. അത് അപ്ഡേഷനിലൂടെ ഉടൻ ലഭിക്കുമെന്നാണ് ഓല അറിയിക്കുന്നത്.
നിശബ്ദ പോരാളി
ശബ്ദമുള്ള സ്കൂട്ടറുകളും ബൈക്കുകളും ഓടിച്ച് ശീലിച്ചതുകൊണ്ട് നിശബ്ദമായി ഓടുന്ന ഈ സ്കൂട്ടർ റൈഡിങ്ങിലെ രസം നഷ്ടപ്പെടുത്തുന്നു എന്നാണ് സ്റ്റാജന്റെ വ്യക്തിപരമായ അഭിപ്രായം (മൂഡ് സൗണ്ട് അപ്ഡേറ്റ് വന്നാൽ ആ അഭിപ്രായം മാറിയേക്കാം). എന്നാൽ സ്കൂട്ടറിന്റെ കരുത്തിന് മുന്നിൽ പെട്രോൾ വാഹനങ്ങൾ തോറ്റുപോകും. 8.5 കിലോവാട്ട് കരുത്തു നൽകുന്ന മോട്ടറാണ് ഇതിൽ. പൂജ്യത്തിൽനിന്ന് 40 കിലോമീറ്റർ വേഗം ആർജിക്കാൻ മൂന്നു സെക്കന്‍ഡ് മാത്രം മതി, പരമാവധി വേഗം 115 കിലോമീറ്റർ (എസ് വണ്ണിന് 3.6 സെക്കൻഡ്, 90 കിലോമീറ്റർ). ഭാരമുള്ളതുകൊണ്ട് ഒന്നാന്തരം സ്റ്റെബിലിറ്റിയും വാഹനം നൽകുന്നുണ്ട്. ബ്രേക്കിങ്ങിന്റെ കാര്യക്ഷമത അമ്പരപ്പിക്കും.
ഡ്രൈവ് മോഡുകൾ, ബാറ്ററി
ഹൈപ്പർ, സ്പോർട്സ്, നോർമൽ എന്നിങ്ങനെ മൂന്നു റൈഡ് മോഡുകളുണ്ട്. അതിൽ ഏറ്റവും കരുത്ത് ഹൈപ്പർ മോഡിലും ഏറ്റവും കൂടുതൽ റേഞ്ച് നൽകുന്നത് നോർമൽ മോഡിലുമാണ്. അടിസ്ഥാന വകഭേദത്തിൽ ഹൈപ്പർ മോഡ് ലഭ്യമല്ല. 3.97 കിലോവാട്ട് ബാറ്ററിയാണ് എസ് വൺപ്രോയിൽ ഉപയോഗിക്കുന്നത്. ഒരു യൂണിറ്റ് വൈദ്യുതിക്ക് 6 രൂപ വച്ച് കൂട്ടുകയാണെങ്കിൽ പോലും 130 കിലോമീറ്റർ സഞ്ചരിക്കാൻ വെറും 24 രൂപ മാത്രമേ ചെലവു വരൂ. 224 സെല്ലുകളാണ് എസ്‍ വൺ പ്രോയിലെ ബാറ്ററി, അതുകൊണ്ടുതന്നെ വാറന്റി കാലാവധിക്കു ശേഷം ബാറ്ററിക്കു കേടു സംഭവിച്ചാൽ അതുമാത്രമായി മാറാനും സാധിക്കും.
വാങ്ങുന്നവരോടു പറയാനുള്ളത്
മടിച്ചു നൽക്കാതെ, ഒരു ആശങ്കയും കൂടാതെ സ്വന്തമാക്കാവുന്ന വാഹനമാണ് ഓലയുടെ ഇലക്ട്രിക് സ്കൂട്ടർ. നമ്മൾ ഇന്നുവരെ പരിചയിക്കാത്ത വിൽപനയും വിൽപനാനന്തര സേവനങ്ങളുമാണ് ഓല ഇലക്ട്രിക്കിന്റേത്. അതുകൊണ്ടുതന്നെ പുതിയൊരു കമ്പനി എന്ന നിലയിൽ ബാലാരിഷ്ടതകൾ ഏറെയുണ്ട്, അത് കമ്പനി ഉടൻ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. ചെലവു കുറഞ്ഞ, മലിനീകരണം ഒട്ടുമില്ലാത്ത യാത്രാമാർഗമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഒട്ടും മടിക്കാതെ ഓലയുടെ ഈ സ്കൂട്ടർ സ്വന്തമാക്കാം. എസ്‍ വൺ മോഡലിന് 99,999 രൂപയും എസ് വൺ പ്രോ മോഡലിന് 129999 രൂപയുമാണ് വില.
English Summary: Ola Eelectric Scooter Owner Review