റോയൽ എൻഫീൽഡ് സ്ക്രാം 411 എന്നാൽ ഹിമാലയൻ ആണോ? കൂടുതൽ അറിയാം
അഡ്വഞ്ചർ ക്രോസോവർ! റോയൽ എൻഫീൽഡിന്റെ ഏറ്റവും പുതിയ മോഡലായ സ്ക്രാം 411 നെ കമ്പനി വിശേഷിപ്പിക്കുന്നതിങ്ങനെയാണ്. അഡ്വഞ്ചർ ടൂറർ എന്നു കേട്ടിട്ടുണ്ട്. പക്ഷേ, ക്രോസോവർ ഇരുചക്ര വിപണിയിൽ ആദ്യമാണ്. അതുതന്നെയാണ് ഹിമാലയന്റെ സ്ക്രാംബ്ലർ പതിപ്പായ സ്ക്രാമിന്റെ സവിശേഷതയെന്നു റോയൽ എൻഫീൽഡ് പറയുന്നു. ഹിമാലയനും
അഡ്വഞ്ചർ ക്രോസോവർ! റോയൽ എൻഫീൽഡിന്റെ ഏറ്റവും പുതിയ മോഡലായ സ്ക്രാം 411 നെ കമ്പനി വിശേഷിപ്പിക്കുന്നതിങ്ങനെയാണ്. അഡ്വഞ്ചർ ടൂറർ എന്നു കേട്ടിട്ടുണ്ട്. പക്ഷേ, ക്രോസോവർ ഇരുചക്ര വിപണിയിൽ ആദ്യമാണ്. അതുതന്നെയാണ് ഹിമാലയന്റെ സ്ക്രാംബ്ലർ പതിപ്പായ സ്ക്രാമിന്റെ സവിശേഷതയെന്നു റോയൽ എൻഫീൽഡ് പറയുന്നു. ഹിമാലയനും
അഡ്വഞ്ചർ ക്രോസോവർ! റോയൽ എൻഫീൽഡിന്റെ ഏറ്റവും പുതിയ മോഡലായ സ്ക്രാം 411 നെ കമ്പനി വിശേഷിപ്പിക്കുന്നതിങ്ങനെയാണ്. അഡ്വഞ്ചർ ടൂറർ എന്നു കേട്ടിട്ടുണ്ട്. പക്ഷേ, ക്രോസോവർ ഇരുചക്ര വിപണിയിൽ ആദ്യമാണ്. അതുതന്നെയാണ് ഹിമാലയന്റെ സ്ക്രാംബ്ലർ പതിപ്പായ സ്ക്രാമിന്റെ സവിശേഷതയെന്നു റോയൽ എൻഫീൽഡ് പറയുന്നു. ഹിമാലയനും
അഡ്വഞ്ചർ ക്രോസോവർ! റോയൽ എൻഫീൽഡിന്റെ ഏറ്റവും പുതിയ മോഡലായ സ്ക്രാം 411 നെ കമ്പനി വിശേഷിപ്പിക്കുന്നതിങ്ങനെയാണ്. അഡ്വഞ്ചർ ടൂറർ എന്നു കേട്ടിട്ടുണ്ട്. പക്ഷേ, ക്രോസോവർ ഇരുചക്ര വിപണിയിൽ ആദ്യമാണ്. അതുതന്നെയാണ് ഹിമാലയന്റെ സ്ക്രാംബ്ലർ പതിപ്പായ സ്ക്രാമിന്റെ സവിശേഷതയെന്നു റോയൽ എൻഫീൽഡ് പറയുന്നു. ഹിമാലയനും സ്ക്രാം 411 ഉം തമ്മിൽ വ്യത്യാസമുണ്ടോ? എന്താണ് ഈ ക്രോസോവറിന്റെ പുതുമ? വിശദമായി ഒന്നു കാണാം..
ഹിമാലയൻ തന്നെയല്ലേ?
സ്വാഭാവികമായും എല്ലാവരുടെ ഉള്ളിലും ഉയർന്നേക്കാവുന്ന ചോദ്യമാണിത്. ശരിയാണ്, സ്ക്രാം 411 കണ്ടാൽ ഹിമാലയനല്ലേ എന്നു തോന്നും. ഹിമാലയന്റെ പ്ലാറ്റ്ഫോമും അതേ എൻജിനുമൊക്കെത്തന്നെയാണ് സ്ക്രാം 411 മോഡലിലുമുള്ളത്. പക്ഷേ രണ്ടു പേരും തമ്മിൽ മാറ്റമുണ്ട്.
സ്ക്രാം 411
ഡിസൈനിൽ കാര്യമായ മാറ്റമില്ല. പക്ഷേ, അളവുകളിൽ ചെറിയ വ്യത്യാസമുണ്ട്. നീളം 30 എംഎം കുറഞ്ഞു. വീതി സമം. ഉയരത്തിലാണ് കാര്യമായ മാറ്റമുള്ളത്. മൊത്തത്തിൽ 205 എംഎം കുറവുണ്ട് ഹിമാലയനെക്കാൾ. മാത്രമല്ല, വീൽബേസിലും 10 എംഎമ്മും ഗ്രൗണ്ട് ക്ലിയറൻസിൽ 20 എംഎമ്മിന്റെ കുറവുമുണ്ട് ഹെഡ്‌ലാംപ് പരിഷ്കരിച്ചു. ഹാൻഡിൽ ബാർ തിരിച്ചാലും ഹെഡ്‌ലാംപ് നേരെ നിൽക്കുന്ന തരത്തിലുള്ള പ്രത്യേക യൂണിറ്റായിരുന്നു ഹിമാലയനിലേത്. എന്നാൽ, സ്ക്രാംബ്ലറിൽ സാദാ ബൈക്കുകളിലെപ്പോലെയാണ് ഹെഡ്‌ലാംപ് ഘടിപ്പിച്ചിരിക്കുന്നത്.
ഹെഡ്‌ലാംപിനെ പൊതിഞ്ഞ് പുതിയ മെറ്റൽ കൗളും അതിൽ റോയൽ എൻഫീൽഡ് ബാഡ്‌ജിങ്ങും നൽകിയിട്ടുണ്ട്. അനലോഗ് – ഡിജിറ്റൽ മീറ്റർ കൺസോളാണ്. വട്ടത്തിലുള്ള അനലോഗ് മീറ്ററിനുള്ളിൽ ഗിയർ പൊസിഷനും ട്രിപ് മീറ്ററും ക്ലോക്കുമൊക്കെയുള്ള ചെറിയ ഡിജിറ്റൽ മീറ്റർ നൽകിയിരിക്കുന്നു. മിറ്റിയോറിലും ക്ലാസിക് 350യിലും നൽകിയ ട്രിപ്പർ നാവിഗേഷൻ ഇതിലുമുണ്ട്. വശങ്ങളിലേക്കു വന്നാൽ ടാങ്കിനു താഴെയായി നൽകിയ ചെറിയ ഷീൽഡാണു പുതുമ.
മെറ്റലിൽത്തന്നെയാണ് ഇത് നിർമിച്ചിരിക്കുന്നത്. ഇതിൽ ആർഇ എന്ന എഴുത്തു നൽകിയിട്ടുണ്ട്. ടാങ്ക് ഹിമാലയനിലുള്ളതുതന്നെ. 15 ലീറ്ററാണ് കപ്പാസിറ്റി. പെയിന്റ് ക്വാളിറ്റിയും നിറവും ഉഗ്രൻ. സ്പോർട്ടിയായ സൈഡ് പാനൽ ഡിസൈൻ. ഇതിൽ ഹിമാലയൻ സ്ക്രാം 411 എന്നെഴുതിയിരിക്കുന്നു. പിൻ മഡ്ഗാർഡോടു ചേർത്ത് നമ്പർ പ്ലേറ്റ് ഹോൾഡറും ഇൻഡിക്കേറ്ററും ഘടിപ്പിച്ചിരിക്കുന്നത് പുതുമയുണ്ട്. ഈ ഭാഗം കട്ടിയേറിയ ഫൈബറിലുമാണ് നിർമിച്ചിരിക്കുന്നത്. മഡ്ഗാർഡ് മെറ്റലിലും
ഉയരം കുറഞ്ഞു
ഹിമാലയന് ഉയരം കൂടുതലെന്നു പറഞ്ഞു വിഷമിച്ചവർക്ക് സ്ക്രാം ആശ്വാസമേകും. ഹിമാലയനെക്കാളും 5 എംഎം സീറ്റിനു ഉയരക്കുറവുണ്ട്. സിംഗിൾസീറ്റാണ്. എന്നാൽ, രണ്ടു തട്ടായി ക്രമീകരിച്ചിരിക്കുന്നു. വിശാലമായി ഇരിക്കാം. പിന്നിലെ ഗ്രാബ് റെയിൽ പരിഷ്കരിച്ചിട്ടുണ്ട്. ലഗേജ് റാക്കും അനുബന്ധ ഘടകങ്ങളും ഒഴിവാക്കി. എങ്കിലും പില്ലൺ റൈഡറിനു നല്ല ഗ്രിപ് കിട്ടുന്ന രീതിയിലാണ് ഡിസൈൻ. മാത്രമല്ല, ഇറങ്ങി ബൈക്ക് തിരിക്കുമ്പോൾ കൂളായി കൈകാര്യം ചെയ്യാൻ ഇത് സഹായിക്കുന്നുണ്ട്.
ഹെവിയല്ല!
ഹിമാലയൻ ഹെവിയാണെന്നു കരുതുന്നവരെ സ്ക്രാം തെല്ലൊന്നു സമാധാനിപ്പിക്കും. കാരണം, ഹിമാലയനെക്കാളും 5 കിലോഗ്രാം ഭാരക്കുറവുണ്ട് സ്ക്രാമിന്. ഹിമാലയനു 190 കിലോഗ്രാമും സ്ക്രാമിനു 185 കിലോഗ്രാമുമാണ് ഭാരം. സ്ക്രാമിനു സെന്റർ സ്റ്റാൻഡ് സ്റ്റാൻഡേർഡ് ഫിറ്റിങ്ങല്ല. ആക്സസറിയാണ്.
ടയർ സൈസിലും മാറ്റം
ഹിമാലയനിൽ മുന്നിൽ 21 ഇഞ്ച് വീലായിരുന്നു. സ്ക്രാമിൽ 19 ഇഞ്ച് സ്പോക്ക് വീലാണ് നൽകിയിരിക്കുന്നത്. പിന്നിൽ 17 ഇഞ്ച് സ്പോക്ക് വീൽ. ഡ്യൂവൽ പർപ്പസ് ടയറാണ്. എൻജിൻ മാറ്റമില്ല. പക്ഷേ, 411 സിസി സിംഗിൾ സിലിണ്ടർ എയർകൂൾഡ് എൻജിനാണ്. കൂടിയ കരുത്ത് 6500 ആർപിഎമ്മിൽ 24.3 ബിഎച്ച്പി. ടോർക്ക് 4250 ആർപിഎമ്മിൽ 32 എൻഎമ്മും. ഹിമാലയനിലുള്ള അതേ എൻജിനെങ്കിലും ട്യൂണിങ് വ്യത്യാസമുണ്ട്. ത്രോട്ടിൽ റെസ്പോൺസ് മെച്ചപ്പെട്ടു. മാത്രമല്ല, ടോർക്ക് ഡെലിവറിയിലും പുരോഗതിയുണ്ട്. ഗാംഭീര്യമുള്ള എക്സോസ്റ്റ് നോട്ടാണ്. 5 സ്പീഡ് ട്രാൻസ്മിഷന്റെ മാറ്റങ്ങൾ കൃത്യതയുള്ളത്.
റൈഡ്
സിറ്റി , ഹൈവേ റൈഡിനു കൂടുതൽ ഇണങ്ങുന്ന തരത്തിലാണ് റൈഡിങ് പൊസിഷൻ. ഹാൻഡിൽ ബാറിന്റെ ഉയരം കുറച്ചു. ഒപ്പം റൈഡറിലേക്കുള്ള അകലവും കുറച്ചു. ഫലം സിറ്റി റൈഡിലും ഹൈവേ ക്രൂസിങ്ങിലും കംഫർട്ട് കൂടി. ഉയരം കുറഞ്ഞവർക്ക് റൈഡ് ലളിതമായി. ബെംഗളൂരു സിറ്റിയിലൂടെയും കോലാറിലേക്കുള്ള ഹൈവേയിലൂടെയും ഏകദേശം 100 കിലോമീറ്ററിനു മുകളിൽ റൈഡ് ചെയ്തു. ചെറു വേഗത്തിലും ഉയർന്ന വേഗത്തിലും നല്ല നിയന്ത്രണം. നഗരത്തിരക്കിൽ ഈസിയായി കൊണ്ടുപോകാം.
ഒാഫ് റോഡർ
ഉയരവും ഭാരവും റൈഡിങ് പൊസിഷനുമെല്ലാം മാറ്റിയെന്നു കരുതി ഒാഫ്റോഡ് പെർഫോമൻസിൽ പിന്നിലല്ല സ്ക്രാംബ്ലർ. ബെംഗളൂരു ബിഗ്റോക്കിലെ ഒാഫ്റോഡ് റൂട്ടിലും മോട്ടോ ക്രോസ് ട്രാക്കിലും സ്ക്രാംബ്ലർ അതിന്റെ മികവ് കാട്ടിത്തന്നു. കൈകാര്യം ചെയ്യാൻ വളരെ ഈസിയാണ്. ഒാഫ് റോഡിൽ എണീറ്റു നിന്നു റൈഡ് ചെയ്യുമ്പോഴും നല്ല കൺട്രോൾ കിട്ടുന്നുണ്ട്. ഹെവിയായി ഫീൽ ചെയ്യുന്നില്ല എന്നതാണ് എടുത്തു പറയേണ്ടത്.
190 എംഎം ട്രാവലുള്ള സസ്പെൻഷനാണ് മുന്നിൽ. പിന്നിൽ 180 എംഎം ട്രാവലുള്ള മോണോഷോക്കും. ഒാഫ്റോഡിലും ഒാൺറോഡിലും സ്ക്രാം തിളങ്ങിനിൽക്കുന്നത് സസ്പെൻഷന്റെയും ഷാസിയുടെയും മികവും കൊണ്ടാണ്. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കാണ്. ഡ്യൂവൽ ചാനൽ എബിഎസുണ്ട്. പക്ഷേ, ഹിമാലയനിലെപ്പോലെ സ്വിച്ചബിൾ അല്ല.
ഫൈനൽ ലാപ്
ഹിമാലയന്റെ ഡിസൈൻ അടിപൊളി. പക്ഷേ, അതിന്റെ ഭാരവും സീറ്റിന്റെ ഉയരവും ഹാൻഡിൽബാർ പൊസിഷനുമൊക്കെ മൊത്തത്തിൽ ഹെവിയായിട്ടു തോന്നും എന്നു പരാതിപ്പെടുന്നവർക്ക് ഇണങ്ങും സ്ക്രാം 411. ഹിമാലയന്റെ ഡിസൈൻ ഇഷ്ടമാണ്. പക്ഷേ ഒാഫ് റോഡ് അധികം പോകാറില്ല. സിറ്റി റൈഡും ആഴ്ചയിൽ ഒരിക്കൽ ഒരു ലോങ് ട്രിപ്പും മാത്രം. ഇത്തരക്കാരെയും തൃപ്ത്തിപ്പെടുത്തും സ്ക്രാം 411. ചുരുക്കിപ്പറഞ്ഞാൽ ഹിമാലയന്റെ ഡിസൈൻ മികവിൽ ഉയരവും ഭാരവും കുറഞ്ഞ സിറ്റിയിലും ഹൈവേയിലും മിന്നിക്കാൻ പറ്റുന്ന, ഒാഫ്റോഡിൽ കുതിച്ചു നിൽക്കുന്ന അഡ്വഞ്ചർ ക്രോസോവർ അതാണ് സ്ക്രാം 411.
English Summary: Royal Enfield Scam 411 Test Ride Report