അഡ്വഞ്ചർ ടൂറർ പ്രേമികൾക്ക് ആഹ്ലാദിക്കാൻ വകനൽകി സുസുക്കിയുടെ സ്പോർട് അഡ്വഞ്ചർ ടൂറർ വിപണിയിലെത്തി. കെടിഎം അഡ്വഞ്ചർ 250, 390, റോയൽ എൻഫീൽഡ് ഹിമാലയൻ, ബെനലി ടിആർകെ 251 എന്നീ മോഡലുകൾക്ക് കനത്ത വെല്ലുവിളി ഉയർത്തിയാണ് വി സ്ട്രോം എസ്എക്സ് മോഡലിന്റെ വരവ്. വിശദമായി ഒന്നു കാണാം. ഇന്റർനാഷനൽ ലുക്ക് ഇന്ത്യൻ

അഡ്വഞ്ചർ ടൂറർ പ്രേമികൾക്ക് ആഹ്ലാദിക്കാൻ വകനൽകി സുസുക്കിയുടെ സ്പോർട് അഡ്വഞ്ചർ ടൂറർ വിപണിയിലെത്തി. കെടിഎം അഡ്വഞ്ചർ 250, 390, റോയൽ എൻഫീൽഡ് ഹിമാലയൻ, ബെനലി ടിആർകെ 251 എന്നീ മോഡലുകൾക്ക് കനത്ത വെല്ലുവിളി ഉയർത്തിയാണ് വി സ്ട്രോം എസ്എക്സ് മോഡലിന്റെ വരവ്. വിശദമായി ഒന്നു കാണാം. ഇന്റർനാഷനൽ ലുക്ക് ഇന്ത്യൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഡ്വഞ്ചർ ടൂറർ പ്രേമികൾക്ക് ആഹ്ലാദിക്കാൻ വകനൽകി സുസുക്കിയുടെ സ്പോർട് അഡ്വഞ്ചർ ടൂറർ വിപണിയിലെത്തി. കെടിഎം അഡ്വഞ്ചർ 250, 390, റോയൽ എൻഫീൽഡ് ഹിമാലയൻ, ബെനലി ടിആർകെ 251 എന്നീ മോഡലുകൾക്ക് കനത്ത വെല്ലുവിളി ഉയർത്തിയാണ് വി സ്ട്രോം എസ്എക്സ് മോഡലിന്റെ വരവ്. വിശദമായി ഒന്നു കാണാം. ഇന്റർനാഷനൽ ലുക്ക് ഇന്ത്യൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഡ്വഞ്ചർ ടൂറർ പ്രേമികൾക്ക് ആഹ്ലാദിക്കാൻ വകനൽകി സുസുക്കിയുടെ സ്പോർട് അഡ്വഞ്ചർ ടൂറർ വിപണിയിലെത്തി. കെടിഎം അഡ്വഞ്ചർ 250, 390, റോയൽ എൻഫീൽഡ് ഹിമാലയൻ, ബെനലി ടിആർകെ 251  എന്നീ മോഡലുകൾക്ക് കനത്ത വെല്ലുവിളി ഉയർത്തിയാണ് വി സ്ട്രോം  എസ്എക്സ് മോഡലിന്റെ വരവ്. വിശദമായി ഒന്നു കാണാം.

 

ADVERTISEMENT

ഇന്റർനാഷനൽ ലുക്ക്

 

ഇന്ത്യൻ വാഹനവിപണിയിലെ അ‍ഡ്വഞ്ചർ ടൂറർ വിഭാഗത്തിൽ സുസുക്കി അത്ര സജീവമല്ല. എന്നാൽ, വിദേശ വിപണിയിൽ ഇതേ വിഭാഗത്തിൽ പേരും പെരുമയും നേടിയെടുത്ത സുക്കിയുടെ മോഡലുകൾ ഒട്ടേറെയുണ്ട്. സുസുക്കിയുടെ വിസ്ട്രോം എന്ന മോഡലിനൊപ്പം സാഹസികതയും കൂട്ടിച്ചേർത്തേ വായിക്കാനൊക്കൂ. ഇന്ത്യൻ വിപണിയിൽ ഈ പേര് പുതിയതല്ല. വി സ്ട്രോം 650 എന്നൊരു മോഡലിനെ സുസുക്കി ഇന്ത്യയിൽ എത്തിച്ചിരുന്നു. പക്ഷേ, പ്രതീക്ഷിച്ചത്ര ക്ലിക്കായില്ല. എന്നാൽ ,വി–സ്ട്രോം എസ്എക്സിന്റെ വരവ് രണ്ടും കൽപിച്ചാണ്. ഏറെ പ്രതീക്ഷയോടെയാണ് അഡ്വഞ്ചർ ടൂറർ പ്രേമികൾ ഈ മോഡലിനായി കാത്തിരുന്നത്. 

 

ADVERTISEMENT

കാഴ്ചയിൽ ഏതൊരു ബൈക്ക് പ്രേമിയെയും മോഹിപ്പിക്കുന്ന ഡിസൈൻ മികവ് എസ്എക്സിന് അവകാശപ്പെടാം. രാജ്യാന്തര വിപണിയിലെ സുസുക്കിയുടെ സ്ട്രോം 1050 എന്ന മോ‍ഡലിന്റെ ലുക്ക് തന്നെയാണ് എസ്എക്സിന്റെ ഹൈലൈറ്റ്. സ്പോർട്ടിയും മസ്കുലറും ബോൾഡുമാണ് എസ്എക്സ് 250. കരുത്തൻ രൂപം. ബീക്ക് ഫെൻഡറും മസ്കുലർ ടാങ്കും ഒതുങ്ങിയ മധ്യഭാഗവും  തടിച്ച ടയറുകളുമാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. സിക്സ്പാക്ക് മസിലുള്ള ബോഡിബിൽഡറുടെ ശരീരം പോലെ തോന്നിപ്പിക്കും ബോഡി പാനലുകൾ കണ്ടാൽ. ബീക്ക് ഫെൻഡറും വലിയ എൽഇഡി ഹെഡ്‌ലാംപും ഉയരമുള്ള വൈസറും നക്കിൾ ഗാർഡോടുകൂടിയ ഹാൻഡിൽ ബാറും സാഹസിക പ്രിയരെ എസ്എക്സിലേക്ക് വലിച്ചടുപ്പിക്കും. 

 

ടാങ്ക് സ്കൂപ്പിലെ എസ്എക്സ് എന്ന എഴുത്തും ഗ്രാഫിക്സും സ്പോർട്ടി ഫീൽ നൽകുന്നുണ്ട്. ബൈക്കിന്റെ മഞ്ഞ നിറം നൽകുന്ന എടുപ്പ് ഒന്നു വേറെതന്നെ. മസ്കുലർ ടാങ്കാണെങ്കിലും  ഇരിക്കുമ്പോഴും എണീറ്റു നിൽക്കുമ്പോഴും കാലിനു നല്ല ഗ്രിപ് കിട്ടുന്ന രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. 12 ലീറ്ററാണ് കപ്പാസിറ്റി. ജിക്സർ 250യുടെ അതേ കപ്പാസിറ്റി. വലിയ സീറ്റുകളാണ്. വിശാലമായി ഇരിക്കാം. ഉഗ്രൻ ക്വാളിറ്റിയുള്ള ലഗേജ് റാക്ക്. ഹെഡ്‌ലാംപ് 250 ജിക്സറിലേതെങ്കിൽ ടെയിൽ ലാംപ് 155 സിസി ജിക്സറിനെ ഒാർമിപ്പിക്കുന്നു. ഡ്യൂവൽ ടോൺ ടെയിൽ സെക്‌ഷൻ. സ്പോർട്ടിയായ ഷോർട് സൈലൻസർ. ഒാഫ് റോഡിലും ഒാൺറോഡിലും തിളങ്ങുന്ന നല്ല ത്രെഡ് ഉള്ള  ടയറുകൾ. മൊത്തത്തിൽ ഫിറ്റ് ആൻഡ് ഫിനിഷും പ്ലാസ്റ്റിക് ക്വാളിറ്റിയും പെയിന്റ് ഫിനിഷുമെല്ലാം ഉഗ്രം. 

 

ADVERTISEMENT

എൻജിൻ / റൈഡ്

 

250 സിസി ജിക്സറിലുള്ള അതേ എൻജിൻതന്നെയാണ് വി സ്ട്രോം എസ്എക്സിനും. കൂടിയ കരുത്ത് 26.5 ബിഎച്ച്പി. ടോർക്ക് 22.2 എൻഎം. 6 സ്പീഡ് ട്രാൻസ്മിഷനാണ്. ഷോർട്ത്രോ ഗിയറിന്റെ മാറ്റങ്ങൾ എളുപ്പം.  ജിക്സർ 250യുടെ മെയിൻ ഫ്രെയിമാണ് എസ്എക്സിനു ന‍ൽകിയിരിക്കുന്നത്. സബ്ഫ്രെയിം പുതിയത്. 835 എംഎം ആണ് സീറ്റിന്റെ ഉയരം. കെടിഎം അഡ്വഞ്ചർ 250യെക്കാളും 20 എംഎം ഉയരക്കുറവുണ്ട്. ഉയരം കുറഞ്ഞവർക്ക്, മറ്റു അഡ്വഞ്ചർ ബൈക്കുകളെപ്പോലെ ബാലികേറാമലയല്ല എസ്എക്സ് 250. നിവർന്നിരിക്കാവുന്ന റൈഡിങ് പൊസിഷൻ. ഉയർന്ന ഹാൻഡിൽ ബാർ റിലാക്സ് റൈഡിങ് നൽകുന്നു. എണീറ്റു നിന്നു റൈഡ് ചെയ്യുമ്പോൾ അൽപം കൂടി ഉയരം ഹാൻഡിൽ ബാറിനുണ്ടായിരുന്നെങ്കിൽ എന്ന അഭിപ്രായമുണ്ട്. മാത്രമല്ല ഹാൻഡിലിന്റെ വണ്ണവും അൽപംകൂടി ആകാമായിരുന്നു. 

 

കാഴ്ചയിൽ ഒരു 100 സിസി ബൈക്കിന്റെ ഹാൻഡിൽ പോലെ തോന്നും. സുഖകരമായ സീറ്റാണ്. ലോങ് ട്രിപ്പിൽ അൽപം പോലും മടുപ്പുളവാക്കില്ല. സിറ്റിയിലൂടെ കൂളായി കൊണ്ടു പോകാം. ചെറുവേഗത്തിലെ തിരിക്കലും വളയ്ക്കലുമൊന്നും അത്ര ഹെവിയായി ഫീൽ ചെയ്യില്ല. ഹൈവേയിൽ പാറിപ്പറക്കാൻ തെല്ലും മടിയില്ല എസ്എക്സിന്. ലോ എൻഡ് ടോർക്ക് മികച്ചത്. എങ്കിലും മിഡ് റേഞ്ചിലെ പെർഫോമൻസാണ് എടുത്തു പറയേണ്ടത്. റോഡിൽ നിന്ന് ഒാഫ്റോഡിലേക്ക് ഗതിമാറ്റിപ്പിടിക്കാനും എസ്എക്സ് തയാർ. 205 എംഎം ഗ്രൗണ്ട് ക്ലിയറൻസ് അടിതട്ടുമെന്ന ഭയം അകറ്റും. പക്ഷേ, മുൻ സസ്പെൻഷന്റെ ട്രാവൽ കുറവാണെന്നത് കടുത്ത ഒാഫ്റോഡ് യാത്രകൾക്കു മുതിരരുതെന്ന് മുന്നറിയിപ്പു നൽകുന്നു. ഡിജിറ്റൽ എൽസിഡി ഡിസ്പ്ലെയിൽനിന്നു നട്ടുച്ച നേരത്തും കൃത്യമായി വിവരങ്ങൾ വായിച്ചെടുക്കാം. ബ്ലൂടൂത്ത് കണക്ടിവിറ്റിയുണ്ട്. സുസുക്കിയുടെ റൈഡ് കണക്ട് ആപ്പ് വഴി ഇൻകമിങ് കോൾ, എസ്എംഎസ്, വാട്സാപ് അലർട്ടുകൾ കൺസോളിലൂടെ അറിയാം. ടേൺ ബൈ ടേൺ നാവിഗേഷനുമുണ്ട്. യുഎസ്ബി പോർട്ട് കൺസോളിനു വശത്തായി നൽകിയിട്ടുണ്ട്.

 

ഫൈനൽ ലാപ് 

 

‘ഇന്റർ നാഷനൽ’ ലുക്ക്. ഉഗ്രൻ നിർ‌മാണ നിലവാരം. സിറ്റിയിലും ലോങ്റൈഡിലും നല്ല കംഫർട്ടും പെർഫോമൻസും. എതിരാളികളെക്കാളും വില കുറവ്. എന്നിവയാണ് എസ്‌എക്സിന്റെ മേന്മകൾ. 

 

English Summary: Suzuki Vstrom Test Drive