പുതിയ എൻജിനടക്കമുള്ള പരിഷ്കാരങ്ങളുമായി ജാവയുടെ ക്ലാസിക് താരം
ഇന്ത്യൻ മണ്ണിലേക്കുള്ള തിരിച്ചുവരവിൽ തങ്ങളുടെ ക്ലാസിക് മോഡലിന്റെ തനി പകർപ്പുമായാണ് ജാവ രംഗത്തെത്തിയത്. ഇപ്പോഴിതാ ജാവ പ്രേമികളുടെ മനം കവർന്ന മോഡലിനെ പരിഷ്കരിച്ചിറക്കിയിരിക്കുകയാണ് കമ്പനി. മാറ്റമെന്തെന്നു നോക്കാം. ക്ലാസിക് ലുക്ക് ഒറ്റനോട്ടത്തിൽ നിലവിലുണ്ടായിരുന്ന ക്ലാസിക്കിന്റെ ഡിസൈനിൽനിന്നു
ഇന്ത്യൻ മണ്ണിലേക്കുള്ള തിരിച്ചുവരവിൽ തങ്ങളുടെ ക്ലാസിക് മോഡലിന്റെ തനി പകർപ്പുമായാണ് ജാവ രംഗത്തെത്തിയത്. ഇപ്പോഴിതാ ജാവ പ്രേമികളുടെ മനം കവർന്ന മോഡലിനെ പരിഷ്കരിച്ചിറക്കിയിരിക്കുകയാണ് കമ്പനി. മാറ്റമെന്തെന്നു നോക്കാം. ക്ലാസിക് ലുക്ക് ഒറ്റനോട്ടത്തിൽ നിലവിലുണ്ടായിരുന്ന ക്ലാസിക്കിന്റെ ഡിസൈനിൽനിന്നു
ഇന്ത്യൻ മണ്ണിലേക്കുള്ള തിരിച്ചുവരവിൽ തങ്ങളുടെ ക്ലാസിക് മോഡലിന്റെ തനി പകർപ്പുമായാണ് ജാവ രംഗത്തെത്തിയത്. ഇപ്പോഴിതാ ജാവ പ്രേമികളുടെ മനം കവർന്ന മോഡലിനെ പരിഷ്കരിച്ചിറക്കിയിരിക്കുകയാണ് കമ്പനി. മാറ്റമെന്തെന്നു നോക്കാം. ക്ലാസിക് ലുക്ക് ഒറ്റനോട്ടത്തിൽ നിലവിലുണ്ടായിരുന്ന ക്ലാസിക്കിന്റെ ഡിസൈനിൽനിന്നു
ഇന്ത്യൻ മണ്ണിലേക്കുള്ള തിരിച്ചുവരവിൽ തങ്ങളുടെ ക്ലാസിക് മോഡലിന്റെ തനി പകർപ്പുമായാണ് ജാവ രംഗത്തെത്തിയത്. ഇപ്പോഴിതാ ജാവ പ്രേമികളുടെ മനം കവർന്ന മോഡലിനെ പരിഷ്കരിച്ചിറക്കിയിരിക്കുകയാണ് കമ്പനി. മാറ്റമെന്തെന്നു നോക്കാം.
ക്ലാസിക് ലുക്ക്
ഒറ്റനോട്ടത്തിൽ നിലവിലുണ്ടായിരുന്ന ക്ലാസിക്കിന്റെ ഡിസൈനിൽനിന്നു കാര്യമായ മാറ്റം പറയാനില്ല. എന്നാൽ ‘എന്നെയൊന്നു സൂക്ഷിച്ചുനോക്കിക്കേ,’ എന്നു പപ്പു പറഞ്ഞതുപോലെ കാര്യമായി നോക്കിയാൽ മാറ്റം അറിയാൻ കഴിയും. പുതിയ മിസ്റ്റിക് ഒാറഞ്ചുനിറവും ക്രോം ഫിനിഷും മൊത്തത്തിലുള്ള കാഴ്ചയിൽ ക്ലാസ് ലുക്കാണ് സമ്മാനിക്കുന്നത്. ഒാരോ പാർട്ടുകളിലൂടെയും കണ്ണോടിച്ചാൽ ക്വാളിറ്റി കൂടിയതായി കാണാം. കേബിളുകളെല്ലാം ഭംഗിയായി പാക്ക് ചെയ്തിരിക്കുന്നതും പാർട്ടുകളുടെ ചേർപ്പും ഫിനിഷുമെല്ലാം ഉദാഹരണം. സ്വിച്ച് ഗിയറിന്റെ കാര്യത്തിൽ മാത്രമാണ് ചെറിയ നിരാശ. 125, 150 സിസി ബൈക്കുകളുടെ നിലവാരമേ ഇതിനുള്ളൂ.
മുൻ മോഡലിനെക്കാളും അൽപം ഉയരത്തിലുള്ള ഹാലജൻ ഹെഡ് ലാംപ് യൂണിറ്റാണ്. ലൈറ്റിന്റെ വട്ടം കുറച്ചിട്ടുണ്ട്. കാഴ്ചയിൽ ഒരു പ്രത്യേക എടുപ്പുണ്ട് ഇപ്പോൾ. ക്രോംഫിനിഷിന്റെ വെട്ടിത്തിളക്കം ഹെഡ് ലാംപിലും ടാങ്കിലും എൻജിനിലും ട്വിൻ സൈലൻസറിലുമെല്ലാം ഉണ്ട്. ക്രോം ഫിനിഷില്ലെങ്കിൽ എന്തു ജാവ! അതിലല്ലേ ക്ലാസിക് ഫീൽ!
ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സീറ്റും റീഡിസൈൻ ചെയ്തു. വിന്റേജ് ഫീൽ നൽകുന്ന നിറവും അക്കങ്ങളുമാണ് മീറ്റർ കൺസോളിൽ. ചെറിയ ഡിജിറ്റൽ മീറ്ററും നൽകിയിട്ടുണ്ട്. റൈഡ് ചെയ്യുമ്പോൾ കൺസോളിലെ വിവരങ്ങൾ വായിച്ചെടുക്കുക അൽപം ബുദ്ധിമുട്ടാണ്. ടെസ്റ്റ് ഡ്രൈവിനു കിട്ടിയ വാഹനത്തിലെ വലിയ വൈസർ ആക്സസറിയാണ്. കാഴ്ചയിലും ഗംഭീര ലുക്കാണ്. റൈഡിൽ വിൻഡ് ബ്ലാസ്റ്റ് തടയുന്നതിൽ ഇതു ഗുണകരമാണ്. കൂടാതെ ടൂറിങ് ആക്സസറികളുമുണ്ട്. സ്പോക് വീൽ, ട്യൂബ് ടയർ എന്നിവയിൽ മാറ്റമില്ല. അളവുകളിൽ മാറ്റമുണ്ട്. വീൽബേസ് കൂടി. സീറ്റിന്റെ ഉയരത്തിലും ഗ്രൗണ്ട് ക്ലിയറെൻസിലും വർധനയുണ്ട്.
പുതിയ എൻജിൻ
പഴയ 294 സിസി എൻജിനു പകരം 334 സിസി എൻജിൻ വന്നു എന്നതാണ് മാറ്റങ്ങളിൽ പ്രധാനം. എൻജിൻ വലുപ്പം കൂടിയതോടെ പവർ ഒൗട്ട്പുട്ടിലും മാറ്റമുണ്ട്. പവർ കൂടിയിട്ടുണ്ടാകും എന്നു കരുതിയാൽ തെറ്റി. പവർ 5 ബിഎച്ച്പിയോളം കുറഞ്ഞു. 22.5 ബിഎച്ച്പിയാണ് കൂടിയ കരുത്ത്. എന്നാൽ ടോർക്കിൽ 1 എൻഎമ്മും കൂടിയിട്ടുണ്ട് (28.1 എൻഎം).
പവറും ടോർക്കിലും വലിയ മാറ്റമില്ലെങ്കിലും ഇതു രണ്ടും മാക്സിമം കിട്ടുന്ന ആർപിഎം റേഞ്ചിൽ കാര്യമായ പുരോഗതി വരുത്തിയത് റൈഡിൽ പ്രതിഫലിക്കുന്നു. പവർ മുൻ മോഡലിനെക്കാളും 750 ആർപിഎം നേരത്തേ കിട്ടും. ടോർക്ക് 500 ആർപിഎം നേരത്തെയും. എൻജിൻ റിഫൈൻഡ്മെന്റ് മുൻമോഡലിനെക്കാളും മെച്ചപ്പെട്ടു. ലോ എൻഡിലും മിഡ് റേഞ്ചിലും നല്ല പെർഫോമൻസ് പുറത്തെടുക്കുന്നുണ്ട് ഈ എൻജിൻ. കാതിനിമ്പമായ എക്സോസ്റ്റ് നോട്ട് തന്നെയാണ് 350യിലും. െഎഡിലിങ് ബീറ്റ് രസമുണ്ട്.
റൈഡ്
പിന്നിലേക്കു താഴ്ന്നിറങ്ങുന്ന ക്ലാസിക് ലുക്കിൽ ചെറിയ മാറ്റം 350യിൽ വരുത്തിയിട്ടുണ്ട്. സീറ്റിന്റെ ഉയരവും സസ്പെൻഷന്റെ നീളവും കൂട്ടിയതാണു കാരണം. 790 എംഎം ആണ് സീറ്റിന്റെ ഉയരം (മുൻ മോഡലിൽ 760 എംഎം). നല്ല കുഷനുള്ള, റൈഡ് കംഫർട്ടേറിയ സൂപ്പർ സീറ്റാണ്. സിറ്റി ഡ്രൈവിലും ഹൈവേയിലും ഒട്ടും മടുപ്പിക്കാത്ത റൈഡിങ് പൊസിഷൻ. വീൽബേസ് കൂട്ടിയത് (1449 എംഎം) സ്റ്റെബിലിറ്റിയിൽ ഗുണപ്പെട്ടു. വളവുകൾ രസമായി വീശിയെടുക്കാം. നല്ല ടയർ പ്രൊഫൈൽ മാറ്റിയത് റോഡ് ഗ്രിപ്പ് കൂട്ടി. ഡബിൾ ക്രാഡിൽ ഷാസിയാണ്. പുതിയ സബ്ഫ്രേമാണ്. ഡ്യുവൽ ചാനൽ എബിഎസ് സ്റ്റാൻഡേർഡ് ഫിറ്റിങ്ങാണ്. മാത്ര മല്ല സൈഡ് സ്റ്റാൻഡ് എൻജിൻ കട്ട് ഒാഫ് ഫീച്ചറുമുണ്ട്.
വില
2.15 ലക്ഷമാണ് ജാവ 350യുെട എക്സ്ഷോറൂം വില. പഴയ മോഡലിനെക്കാളും ഏകദേശം പതിനൊന്നായിരം രൂപയേ കൂടുതലുള്ളൂ.
ഫൈനൽ ലാപ്
ക്ലാസിക് ലുക്ക് തന്നെയാണ് ജാവ 350യുെട ഹൈലൈറ്റ്. ഫിറ്റ് ആൻ്ഡ് ഫിനിഷ്, റൈഡ് കംഫർട്ട് എന്നിവ മെച്ചപ്പെട്ടതും ടോർക്കിയായ പുതിയ എൻജിന്റെ പെർഫോമൻസും എടുത്തു പറയാവുന്ന സവിശേഷതകൾ.