Activate your premium subscription today
ഇന്ത്യയിൽ ഏറ്റവും വിജയം കണ്ട അഞ്ചു കാറുകളുടെ പട്ടികയെടുത്താൽ അതിനു മുകൾ നിരയിൽത്തന്നെ സ്വിഫ്റ്റും ഡിസയറും ഇടം പിടിക്കും. ഏറ്റവും അധികം വിൽക്കപ്പെട്ട, അതിലധികം സ്നേഹിക്കപ്പെട്ട ഹാച്ച് ബാക്കും അതിൽ അധിഷ്ഠിതമായ സെഡാനും. സ്വിഫ്റ്റ് 30 ലക്ഷത്തിലധികവും ഡിസയർ 27 ലക്ഷവും ഇന്ത്യയിലിറങ്ങി. ഈ ചരിത്രയാത്രയുടെ
എസ്യുവികളുടെ പുഷ്കല കാലമാണ് ഇന്ത്യയിലിപ്പോൾ. മൈക്രൊ എസ്യുവി മുതൽ മുകളിലേക്കുള്ള വണ്ടികളെല്ലാം എല്ലാം എസ്യുവി. ഇക്കഴിഞ്ഞ രണ്ടു മാസം തുടർച്ചയായി ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെട്ട വാഹനവും എസ്യുവിയാണ്. സെഡാനും ഹാച്ച് ബാക്കുമൊന്നും ആർക്കും വേണ്ട. അവരുടെ ആവശ്യം... യഥാർത്ഥത്തിൽ ഇക്കാണുന്നതൊക്കെ
ഇന്ത്യയിലെ വാഹനവ്യവസായ രംഗത്ത് ധൂമകേതുവായി ഇടിച്ചിറങ്ങുന്നു എംജി കോമറ്റ്. 8 ലക്ഷം രൂപയ്ക്ക് 230 കി മീ റേഞ്ചുള്ള കൊച്ചു കാർ ഇലക്ട്രിക് കാറുകൾക്കു മാത്രമല്ല നിലവിലുള്ള എല്ലാ കാറുകൾക്കും ഭീഷണിയാണ്.വിലക്കുറവിലല്ല കാര്യംഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാർ എന്നതല്ല എല്ലാം തികഞ്ഞ ആദ്യ
ലക്ഷണമൊത്ത സെഡാൻ എങ്ങനെയാകണമെന്ന നിർവചനമായി പുത്തൻ ഹ്യുണ്ടേയ് വെർന. കാറുകളിൽനിന്ന് എസ്യുവികളിലേക്ക് വഴുതിപ്പോകുന്ന ജനപ്രീതി തിരികെ കാറിലേക്കെത്തിക്കാനുള്ള അഴകും കഴമ്പുമുള്ള സുന്ദരൻ. ഇന്ത്യയുടെ മനം വെർന കവരുമോ? ഓടിച്ചു നോക്കാം... ആക്സന്റായും വെർനയായും സുദീർഘമായ ചരിത്രമുള്ള കാറാണ് ഹ്യുണ്ടേയ് വെർന.
ടോയോട്ടയും സുസുക്കിയും എസ്യുവികളിൽ കൊണ്ടുവന്ന ഹൈബ്രിഡ് തരംഗം കാറുകളിലേക്കു പകരാൻ ഹോണ്ട. വില കുറച്ച് സൗകര്യങ്ങളും ഭംഗിയും ഉയർത്തിയെത്തുന്ന പുതിയ സിറ്റി, ഹൈബ്രിഡ് സെഡാൻ തേടുന്നവരുടെ ആഗ്രഹം സഫലമാക്കുന്നു. സ്ട്രോങ് ഹൈബ്രിഡ് സാങ്കേതികതയിൽ ലോകത്ത് ഏറ്റവും‘സ്ട്രോങ്ങായ’ ജപ്പാനിൽനിന്നു തന്നെയെത്തുന്ന
ഏറ്റവും മികച്ച ടാറ്റ ഏതെന്നു ചോദിച്ചാൽ നിസ്സംശയം പറയാം, ടിയാഗോ. മൂന്നു കാരണങ്ങളുണ്ട്. ഒന്ന്: ടാറ്റയുടെ എക്കാലത്തെയും കാറായ ഇൻഡിക്കയുടെ പിൻഗാമിയാണ് ടിയാഗോ. ഇൻഡിക്ക ഇന്ത്യയിലെ കാർ വിപണി നിർവചിച്ചതുപോലെ ടിയാഗോ ആധുനിക കാലത്തെ ഹാച്ച് ബാക്കുകളെ പുനർ നിർവചിച്ചു. രണ്ട്: അത്യാഡംബര കാറുകളിലെ സുഖസൗകര്യങ്ങൾ ഈ
ചെറുതായാലും വലുതായി വരാം എന്നതിനുദാഹരണമാണ് പുതിയ ഓൾട്ടോ. വലുപ്പം മാത്രമേ കുറവുള്ളൂ. വലിയ കാറിലുള്ള ഏതാണ്ടെല്ലാ സൗകര്യങ്ങളും ഓൾട്ടോയിലുമെത്തി. ചെറിയ കാർ മതി, സൗകര്യങ്ങളിലൊന്നും വിട്ടുവീഴ്ചയ്ക്കില്ലെന്നു തീരുമാനിക്കുന്നവർക്കാണ് ഇനി ഓൾട്ടോ. ഓൾട്ടോ ചരിതം ഓൾട്ടോ പാരമ്പര്യം 1979 ൽ ജപ്പാനിൽ
ഹൈബ്രിഡുകൾ പുത്തരിയല്ല. മൈക്രൊ ഹൈബ്രിഡ് വിഭാഗത്തിൽ മാരുതിയും മഹീന്ദ്രയുമൊക്കെ വർഷങ്ങളായി കാറുകളിറക്കുന്നു. ചെറിയൊരു ബാറ്ററിയും എൻജിൻ സ്റ്റാർട്ട്, സ്റ്റോപ്പ് സംവിധാനവുമൊക്കെച്ചേർന്ന് അടിസ്ഥാന ഹൈബ്രിഡ് പ്രവർത്തനം. എന്നാൽ പുതിയ ഹോണ്ട സിറ്റി ഇ എച്ച്ഇവി പൂർണ ഹൈബ്രിഡാണ്. 19 ലക്ഷം രൂപയ്ക്ക് ഹൈബ്രിഡ്
സ്കോഡ സ്ലാവിയ ജനിച്ചത് ഇന്ത്യയ്ക്കു വേണ്ടിയാണ്. രണ്ടു പതിറ്റാണ്ടിലധികമായി ഇന്ത്യയിൽ സാന്നിധ്യമുണ്ടായിരുന്നെങ്കിലും ഇന്ത്യയ്ക്കായി ആദ്യം അവതരിപ്പിക്കുന്ന സ്കോഡ. അഭിമാനിക്കാം. സൈക്കിളായും കാറായും സ്കോഡയുടെ സ്ഥാപകരായ വക്ലാവ് ക്ലമൻറും വക്ലാവ് ലൗറിനും ആദ്യമായി നിർമിച്ചത് സൈക്കിളാണ്, അതിനു
വെറുമൊരു ഹാച്ചല്ല ബലേനോ. മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് പ്രതീക്ഷകൾക്ക് കാതങ്ങൾ മുന്നിൽ ഓടിയ കാർ. സ്വന്തം സ്വിഫ്റ്റിനും മറ്റനേകം എതിരാളികൾക്കും ഹാച്ച് ബാക്കിൽ ഇനിയും ആഢംബരമാകാം എന്നു കാട്ടിക്കൊടുത്തവാഹനം. 10 ലക്ഷം ഉപഭോക്താക്കളുടെ പ്രതീക്ഷകൾക്കും മുകളിലെത്തിയ കാർ. പ്രകടനപരതയും സൗന്ദര്യവും ആഢംബരവും
ചരിത്രം തിരുത്താൻ സെലേറിയോ. മാരുതിയുടെ തട്ടകം ചെറു കാറുകളാണെങ്കിൽ കുറച്ചു നാളുകളായി ആ തട്ടകം ഏതാണ്ടു ശൂന്യമായിരുന്നു. ഈ ശൂന്യതയിൽ പൂർണ നിറവായി വരികയാണ് സെലേറിയോ. നീണ്ട ഇടവേളയ്ക്കു ശേഷമെത്തുന്ന മാരുതിയുടെ സമ്പൂർണ ചെറുകാർ.എന്താണിത്ര വിശേഷം?ചെറു കാറുകൾ വേറെയുമില്ലേ, സെലേറിയോയ്ക്കെന്താ
പെട്രോളിലോടുന്ന ടാറ്റ ആൽട്രോസിന് ശക്തി പോരാ എന്ന ആരോപണവുമായി നടക്കുന്നവർക്ക് മുഖമടച്ചുള്ള മറുപടിയാണ് ആൽട്രോസ് ഐ ടർബോ. ഒരു ഹാച്ച് ബാക്ക് കാറിന് ആവശ്യത്തിലധികമായിരുന്ന 86 ൽ നിന്ന് 110 ബി എച്ച് പിയിലേക്ക് ഉയർന്ന ടർബോ കരുത്ത് വിമർശകരുടെ വായകൾ എന്നെന്നേക്കുമായി മൂടിക്കെട്ടും. 113 ൽ നിന്ന് 140
ആറു കൊല്ലത്തിനു ശേഷം െഎ 20 മൊത്തം പുതുതായി വരുമ്പോൾ എന്തൊക്കെ പ്രതീക്ഷിക്കാം. രൂപം മാത്രമല്ല ഭാവവും പ്രകടനവും മെച്ചപ്പെടണം. ഗുണത്തിലും ഉപയോഗത്തിലും ഹ്യുണ്ടേയ് എന്നും നൽകുന്ന മിനിമം ഗാരന്റി തുടരണം. കാലികമായ മാറ്റങ്ങൾ ഉൾക്കൊള്ളണം... പുതിയ െഎ 20 ഇതെല്ലാമാണ്. ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടിലൂടെ. ആറു
ഡിസയറിൽ നിന്നു സ്വിഫ്റ്റ് പോയപ്പോൾ പകരം എന്തു കിട്ടി? ഡിസയറിന് സ്വിഫ്റ്റിനെക്കാൾ ആയിരത്തിലധികം മടങ്ങ് മികവുണ്ടായി. പുതിയ മനോഹര രൂപവും ധാരാളം സവിശേഷതകളുമായി സ്വിഫ്റ്റല്ലാത്ത ഡിസയർ ടെസ്റ്റ് ഡ്രൈവിലേക്ക്. ∙ വിൽപനക്കുതിപ്പ്: മാസം ശരാശരി 16500 ഡിസയറുകൾ നിരത്തിലിറങ്ങുന്നുണ്ട്. ഈ വിഭാഗത്തിൽ ഏറ്റവുമധികം
വെന്റൊയിലെ അതേ ഡീസൽ എൻജിനും സാങ്കേതികതയും ലക്ഷത്തിലധികം വിലക്കുറവുമായി അമിയോ. സ്കോഡയടക്കം എല്ലാ ഫോക്സ് വാഗൻ മധ്യനിര കാറുകളിലും കണ്ടെത്താവുന്ന അതേ 1.5 ഡീസലാണ് അമിയോയുടെ കുതിപ്പിനു പിന്നിലും. ∙ ഫോക്സ്വാഗൻ: പീപ്പിൾസ് കാർ എന്ന ഫോക്സ്വാഗൻ പേര് അന്വർത്ഥമാക്കും വിധം 6.19 ലക്ഷത്തിന് അമിയോ എന്ന—ഡീസൽ
ഹ്യുണ്ടേയ് ഏറ്റവുമധികം വിൽക്കുന്ന കാറുകളിലൊന്നാണ് അക്സൻറ്. ഗ്രാൻഡ്, ക്രേറ്റ, അക്സൻറ്. ഇവ മൂന്നുമാണ് എന്നും വിൽപനപ്പട്ടികയുടെ മുകളിൽ. അക്സൻറിനെ വീണ്ടും മുകളിലേക്കു കയറ്റാൻ ഇപ്പോൾ ചില മാറ്റങ്ങളുമായി പുതിയ അക്സൻറ്. ∙ ലെജൻഡ്: കേട്ടിട്ടും കണ്ടിട്ടുമില്ലാത്ത കാറൊന്നുമല്ല ആക്സൻറ്. ഇന്ത്യയിൽ ഹ്യുണ്ടേയുടെ
ക്ലച്ചും ഗിയറുമില്ലാത്ത കാർ.അതാണല്ലോ ഓട്ടമാറ്റിക്. എന്നാൽ എ എം ടി ഓട്ടമാറ്റിക്കല്ല. മാനുവൽ ഗിയർ ബോക്സ് ഓട്ടമാറ്റിക്കായി മാറ്റിയിരിക്കുകയാണ്. ∙ ഗുണങ്ങൾ:. മികച്ച ഇന്ധനക്ഷമത. മാനുവൽ ഗീയർ പോലെ തന്നെ. ഇന്ത്യയിൽ ഒരു ഓട്ടമാറ്റിക്കും നൽകാത്ത മൈലേജ് ഈ കാറുകൾക്കു കിട്ടും. രണ്ട്: കുറഞ്ഞ അറ്റകുറ്റപ്പണി.
ബി എം ഡബ്ള്യു സെവൻ സീരീസ് താണിറങ്ങി വന്നാൽ പുതിയ െെഫവ് സീരീസായി. കാറുകളില് ആഡംബരത്തിെൻറ അവസാനവാക്കെന്നു വിശേഷിപ്പിക്കുന്ന സെവൻ സീരീസിെൻറ എല്ലാ സാങ്കേതികതകളും സുഖസൗകര്യങ്ങളും ആധുനികതയും രണ്ടാഴ്ച മുമ്പ് ഇന്ത്യയിലെത്തിയ പുതിയ െെഫവ് സീരീസ് സ്വന്തമാക്കിയിട്ടുണ്ട്. കാഴ്ചയിലും ഏഴാം സീരീസിനോട് സാമീപ്യം
മെഴ്സെഡിസ് സെഡാൻ തന്നെ വേണം. എന്നാൽ അരക്കോടിയോ അതുക്കും മേലെയോ കൊടുക്കാനും മടി.ഇതാണവസ്ഥയെങ്കിൽ ഇതാ സി എൽ ഇ. മെഴ്സെഡിസ് തുടക്കക്കാർക്കായി ഒരുക്കിയിറക്കുന്ന സെഡാൻ. വില തെല്ലു കുറവാണെന്നു കരുതി മടുക്കരുത്. കെട്ടിലും മട്ടിലും എടുപ്പിലുമൊക്കെ സി ക്ലാസിനെക്കാൾ കേമൻ. വിലയിലാണെങ്കിൽ ലക്ഷങ്ങളുടെ
ഹ്യുേണ്ടയ് മധ്യനിരയിലെ പടക്കുതിരയാണ് വെർന. ചന്തത്തിലും മികവിലും കുതിപ്പിലുമൊക്കെ എക്കാലത്തും എതിരാളികൾക്ക് ഒരു കാതം മുന്നിൽ. വില തെല്ലു കൂടുതലായിരുന്നത് ഒരു കുറവായിക്കരുതിയവർക്ക് എട്ടു ലക്ഷമെന്ന മാന്ത്രിക വിലയുമായി പുത്തൻ വെർന ജനിച്ചിരിക്കുന്നു. ∙ ചരിത്ര വെർന: ഇന്ത്യയിൽ മോശമല്ലാത്ത പാരമ്പര്യവും
∙ വലിയ കുടുംബ കാർ എന്ന ഗണത്തിൽ യൂറോപ്പിലും ലോകത്തൊട്ടാകെയും ഏറെ ജനപ്രീതി നേടിയ പസാറ്റ് എട്ടാം തലമുറ ഇന്ത്യയിലുമെത്തി. ഏതാനും വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം വീണ്ടുമെത്തുമ്പോൾ പസാറ്റ് ആകെയൊന്നു മാറിയിട്ടുണ്ട്. തെല്ലു തടിച്ച രൂപവും അതിനൊത്ത പ്രകടനവുമായിരുന്നു പഴയ മോഡലിെൻറ മുഖമുദ്രയെങ്കിൽ പുതിയ പസാറ്റ്
ടാറ്റയുടെ മാനം കാത്ത കാറാണ് ടിയാഗോ. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം ടാറ്റാ പ്രേമികളും അല്ലാത്തവരുമായ കാർ സ്നേഹികൾ ആവേശപൂർവം െെകക്കൊണ്ട ടാറ്റ. ഇറങ്ങി ഒറ്റക്കൊല്ലം തികയും മുമ്പ് 65000 കാറുകൾ, ഒരു ലക്ഷം ബുക്കിങ്. കാർ വിപണിയിൽ ടാറ്റയുടെ സാന്നിധ്യം ഇപ്പോൾ മുഖ്യമായും കണ്ണിൽപ്പെടുന്നത് ടിയാഗോയിലൂടെയാണ്.
ടാറ്റയുടെ ഭാഗ്യ ഹാച്ച്ബാക്ക് ടിയാഗോ മെസ്സിയെപ്പോലൊരു കായിക താരമാണെങ്കിൽ ഉടൻ നിരത്തിലിറങ്ങാൻ പോകുന്ന ടിഗോർ സ്റ്റൈൽ മന്നനാണ്. വെറുമൊരു തുടക്കക്കാരന്റെ സെഡാനല്ല, സ്റ്റൈലൻ സ്റ്റൈൽബാക്ക് കാറാണ് ടിഗോർ. വലുപ്പവും വിലയും കുറവാണെങ്കിലും വലിയ സെഡാനുകളെയും വെല്ലാൻ കരുത്തുള്ള സ്റ്റൈലൻ കാർ. ∙ സ്റ്റൈൽ ബാക്ക്:
റെഡിഗോ പണ്ടേ റെഡിയായിരുന്നു. ഇപ്പോഴിതാ ഒാട്ടമാറ്റിക്കുമായി എന്തിനും റെഡി. ഇതോടെ റെഡിഗോ ഏറ്റവും മികച്ച ഒാട്ടമാറ്റിക്ക് ചെറുകാറെന്ന ബഹുമതിയിലേക്കുമെത്തുകയാണ്. ∙ ശരിക്കും? കാരണം ഈ വിഭാഗത്തിലെ മറ്റു കാറുകൾക്കില്ലാത്ത പ്രത്യേകതകൾ പലതും റെഡിഗോ ഒാട്ടമാറ്റിക്കിനുണ്ട്. വിലയിൽ വളരെ മുന്നിൽ നിൽക്കുന്ന മാനുവൽ
അമേയ്സിങ്... പുതിയ ഹോണ്ട അമേയ്സ് കണ്ടാൽ ആരും പ്രതികരിച്ചു പോകും. സത്യത്തിൽ ഈ കാറിന് അമേയ്സുമായി പുലബന്ധം പോലുമില്ല. ആകെയുള്ള ബന്ധം പേരിൽ മാത്രം. മറ്റൊരു പേരിൽ അമേയ്സിനു മുകളിൽ ഈ കാർ ഇറക്കിയാലും തെറ്റില്ലായിരുന്നു.∙ സിറ്റി, സിയാസ്, യാരിസ്: തൊട്ടു മുകളിൽ നിൽക്കുന്ന ഈ കാറുകളുമായാണ്
വയോസ് വരുമെന്നോർത്തു കാത്തിരുന്നവർക്ക് കുറച്ചുകൂടി പുതുമയുള്ള യാരിസുമായി ടൊയോട്ട. എറ്റിയോസ് ഇറങ്ങിയ കാലം മുതൽ കേൾക്കാൻ തുടങ്ങിയതാണ് വയോസ് വരുമെന്ന കിംവദന്തികൾ. എറ്റിയോസിനെക്കാൾ മെച്ചപ്പെട്ട, കൂടുതൽ സൗകര്യങ്ങളും ആഡംബരവുമുള്ള ഒരു ടൊയോട്ട വരുന്നുവെന്ന വാർത്തയിൽ നിന്നു മെനഞ്ഞെടുത്ത നുണയായിരുന്നു
ഫ്രീസ്െെറ്റൽ... ആ പേരിൽത്തന്നെ എല്ലാമുണ്ട്. ഇന്ത്യയിലെ ആദ്യത്തെ കോംപാക്ട് യൂട്ടിലിറ്റി വെഹിക്കിൾ എന്നാണ് ഫോഡ് ഈ വാഹനത്തെ വിശേഷിപ്പിക്കുന്നത്. മിനി എസ് യു വി എന്നല്ല വിശേഷണം എന്നതു ശ്രദ്ധേയം. തികച്ചും വ്യത്യസ്തമായ അനുഭവത്തിലേക്ക് ഉപഭോക്താക്കളെ കൊണ്ടെത്തിക്കുകയാണ് ലക്ഷ്യം. പരിമിതികളില്ലാതെ ‘ഫ്രീ’ ആയ
ബീറ്റിലിെൻറ പാതയിലേക്ക് പോളോയും. പുതിയ എൻജിനുമായി പോളോ കൂടുതൽ കരുത്തും അധിക െെമലേജും നേടി ജനപ്രീതിയിലേക്ക്. ബീറ്റിലാണ് അന്നത്തെയും എന്നത്തെയും ഫോക്സ് വാഗൻ. ഹിറ്റ്ലറിെൻറ കാലത്തു പിറന്ന ജനകീയ കാർ. ഇരു ചക്ര ചെലവിൽ കാറോടുമെന്നു കണ്ടു പിടിച്ചതും പ്രാവർത്തികമാക്കിയതും ബീറ്റിലാണ്. പുതിയ എൻജിനെത്തിയതോടെ
അഞ്ചിനും ഏഴിനും ഇടയ്ക്ക് അത്ഭുതമായി ആറ് വരയ്ക്കുകയാണ് ബി എം ഡബ്ല്യു. ഒപ്പം ആറിലൂടെ പുതിയ മാനങ്ങളും ആഡംബരവും രചിക്കപ്പെടുന്നു. ചെറിയൊരു സംശയം. ഫൈവ് സീരീസ് സെഡാനും സെവൻ സീരീസ് ലിമോസിനുമിടയിൽ എന്തിനാണിപ്പൊഴൊരു സിക്സ്? ∙ പണ്ടുമുണ്ട് ആറ്: എക്സ് സിക്സ് എസ് യു വി ഇറങ്ങിയിട്ടുണ്ടങ്കെിലും കാറിൽ ആറ്
ടാറ്റ ടിയാഗോയ്ക്ക് എസ് യു വിയായും ഒരു ജന്മം. പൂർണ എസ് യു വിയാണെന്നു പറയാനാവില്ല, എസ് യു വിയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടു ജനിച്ച ഹാച്ച് ബാക്കാണ് ടിയാഗോ എൻ ആർ ജി. അർബൻ ടഫ്റോഡർ എന്ന വിഭാഗത്തിലാണ് ഈ വാഹനം പെടുന്നതെന്ന് ടാറ്റ. ∙ മാനം കാത്തു: ടാറ്റയുടെ മാനം കാത്ത കാറാണ് ടിയാഗോ. ഏറെ നാളത്തെ ഇടവേളയ്ക്കു
സാൻട്രൊ: സ്ഥാപനത്തെ ജനിപ്പിച്ച കാർ. ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യയുടെ ആദ്യ തലവനായിരുന്ന ബി വി ആർ സുബ്ബുവിെൻറ പുസ്തകത്തിെൻറ ശീർഷകം ഇന്ത്യയിലെ കാര്യത്തിൽ അക്ഷരാർത്ഥത്തിൽ ശരി. സാൻട്രൊയുടെ പിന്നിലിരുന്നാണ് ഹ്യുണ്ടേയ് മോട്ടോർ എന്ന കൊറിയൻ വാഹന നിർമാതാക്കൾ ഇന്ത്യയിലെ രണ്ടാമതു കാർ കമ്പനിയായി വളർന്നത്. രണ്ടു
മാരുതിയുടെ വിജയഗാഥയാണ് സിയാസ്. ഇതുവരെ 2.20 ലക്ഷം കാറുകൾ. മാരുതിയുടെ ആഡംബര മുഖം. ഇന്ത്യയിലെ നിറസാന്നിധ്യമാണെങ്കിലും സുസുക്കിയെ ആഡംബര നിർമാതാക്കളായി കാണാൻ മടിയുള്ളവർക്കുള്ള മറുപടി. നാലു കൊല്ലത്തിനു ശേഷം ഇപ്പോഴിതാ നേരിയ മുഖം മിനുക്കലുകളും പുതിയ െെഹബ്രിഡ് 1.5 പെട്രോളിെൻറ മികവുമായി സിയാസ്. ∙
ബോണറ്റിനു മുന്നിൽ ടൊയോട്ട ലോഗോയുണ്ടെങ്കിൽപ്പിന്നെ പേടിക്കേണ്ടെന്നാണു പ്രമാണം. ടൊയോട്ടയ്ക്കു ലോകത്തൊട്ടാകെയുള്ള ഈ വിശ്വാസ്യത ദശകങ്ങൾ ഊട്ടിയുറപ്പിച്ചതാണ്. ലോകത്തിലെ ഏറ്റവും വലിയ കാർ നിർമാതാക്കള് ഇതേ വിശ്വാസ്യതയുടെ പര്യായമായി ഇന്ത്യയിലും സജീവ സാന്നിധ്യം. ∙ ലിമിറ്റഡ്: ജാപ്പനീസ് കാർ നിർമാണ ഭീമന്മാർ
പുതിയ െഎ 20 ഒാട്ടമാറ്റിക് നൽകുന്ന അധിക നേട്ടങ്ങൾ ഇതൊക്കെ: വിലയിൽ രണ്ടര ലക്ഷം കുറവ്. ഇന്ധനക്ഷമത ലീറ്ററിന് 3 കിലോമീറ്ററെങ്കിലും അധികം. പഴയ ടോർക്ക് കൺവർട്ടർ ഒാട്ടമാറ്റിക്കിെനക്കാൾ മികച്ച സി വി ടി സാങ്കേതികത. 1.2 കാപ്പ എൻജിെൻറ മികവ്. കുറച്ചുകൂടി മെച്ചപ്പെട്ട െെഡ്രവിങ്. മികവുകൾ മാത്രമായി പുതിയൊരു
ജാപ്പനീസ് വാഹന നിർമാണ െെവദഗ്ധ്യത്തിെൻറ പൂർണതയാണ് ചെറിയ കാറുകൾ. ലോകത്ത് ഏറ്റവുമധികം ചെറുകാറുകൾ ഉത്പാദിപ്പിക്കുന്നത് ജാപ്പനീസ് നിർമാതാക്കളാണ്. വലിയ കാറുകളിലുള്ള സൗകര്യങ്ങളെല്ലാം െതല്ലും ചോരാതെ ചെറിയ കാറുകൾക്കും നൽകുന്നതിലാണ് ജപ്പാൻകാരുടെ വിജയം. പുറമെ കുറഞ്ഞ വിലയും പരിപാലനച്ചെലവും മികച്ച ഈടും. ∙
നാലു മീറ്ററിൽ താഴെ നീളമുള്ള സെഡാൻ കാറിൽ വലിയ കാറിനൊത്ത െെഡ്രവിങ് മികവ് കൊണ്ടുവരിക നിസ്സാര സംഗതിയല്ല. ലോകത്തൊട്ടാകെ എൻജിനിയർമാരെ വലയ്ക്കുന്ന പ്രശ്നം. കുറഞ്ഞ വീൽ ബേസും മൊത്തത്തിലുള്ള വലുപ്പക്കുറവും വാഹനത്തിന്റെ യാത്രാസുഖത്തെയും െെഡ്രവിങിനെയും പ്രതികൂലമായി ബാധിക്കും. ഹാച്ച്ബാക്കിൽ ലഭിക്കുന്നതിലും
ഉപ്പും തേയിലയും മുതൽ പണിയായുധങ്ങളും താജ് ഹോട്ടലും അടക്കം ടാറ്റയുടെ പേരുള്ളതൊക്കെ ഗുണമേന്മയാണ്. ഈയൊരു ഖ്യാതിക്ക് തെല്ലു മങ്ങലേൽപ്പിച്ചത് ടാറ്റയുടെ കാറുകളാണെങ്കിൽ ഇതാ മറുപടി. ടിയാഗോ, ടിഗോർ; ഇടയ്ക്കൊരു ചീത്തപ്പേരുണ്ടായെങ്കിൽ അതു തിരുത്താൻ ജനിച്ച ഭാഗ്യതാരങ്ങൾ. വിൽപനയിലും ജനപ്രീതിയിലും ഇതിലും
കണ്ണുകൾക്ക് കുളിർമയായി കാതുകൾക്ക് ഇമ്പമായി ചടുലമായൊരു താളലയമായി പുതിയ സ്വിഫ്റ്റ്. ഇന്ത്യയിൽ ഇന്നു വരെയിറങ്ങിയ രണ്ടു മുൻഗാമികളെയും പിന്നിലാക്കുന്ന ചന്തവും സൗകര്യങ്ങളും ആധുനികതയും മൂന്നാം തലമുറയിൽ ഒരുമിക്കുന്നു. ശക്തിയുടെയും കുതിപ്പിന്റെയും പര്യായമായ ചുവപ്പിൽ കുളിച്ചു നിൽക്കുന്ന സ്വിഫ്റ്റിന്റെ ആദ്യ
∙ ഹ്യുണ്ടേയ് െഎ 20 നിസ്സാര കാറല്ല. മുഖ്യമായും യൂറോപ്പിനു വേണ്ടി ജർമനിയിൽ രൂപകൽപന ചെയ്തു നിർമിച്ചതാണ്. യൂറോപ്പിൽ 2008 ൽ ഇറങ്ങിയ െഎ 20 ചെറിയ പരിഷ്കാരങ്ങളോടെ 2011 ൽ ഇവിടെയും വന്നു, പിന്നെ ഇന്ത്യ കീഴടക്കി. ∙ വിജയഗാഥ: 10 കൊല്ലം കൊണ്ട് ഇറങ്ങിയത് 10 ലക്ഷത്തിലധികം കാറുകൾ. 2011 ൽ ഇന്ത്യയിൽ പുറത്തിറങ്ങി
പുതിയ സാങ്കേതികതയും കൂടുതലായി കുറെ സൗകര്യങ്ങളും ചേർത്തു പിടിച്ച് നിസ്സാൻ െെമക്ര വീണ്ടും വാർത്തയിലേക്ക്. ഇന്ത്യയിലിറങ്ങി എട്ടു വർഷം തികച്ചിട്ടും പുതുമകൾ മാറാതെ െെമക്ര. ഇന്ത്യയിലിന്നു ലഭിക്കുന്ന ഏറ്റവും മികച്ച സി വി ടി ഒാട്ടമാറ്റിക് ഹാച്ച് ബാക്ക് കാറുകളിലൊന്നിെൻറ െടസ്റ്റ് െെഡ്രവിലേക്ക്. ∙ ലോക കാർ:
ജോധ്പൂരിലെ വരണ്ട റോഡുകളിലൂടെ പൊടി പിടിച്ച, ഭംഗിയില്ലാത്ത, ചതുരവടിവുള്ള കെട്ടിടങ്ങള് പിന്നിട്ട് രാജകീയമായ ഗേറ്റിനു മുന്നിലെത്തി. കൊളോണിയല് കാലത്തെ സേവകര്ക്കിണങ്ങുന്ന വേഷവിധാനങ്ങളുള്ള കാവല്ക്കാര് വലിയ ഗേറ്റ് തള്ളിത്തുറന്നത് ഉള്ളു തണുപ്പിക്കുന്ന മരൂപ്പച്ചയിലേക്ക്. സ്വര്ഗവാതില് തുറന്നതു പോലെ.
വിശ്വവിഖ്യാതമായ ഡി എസ് ജി ഗിയർബോക്സും ഒരു ലീറ്റർ ഡീസലിന് 22 കി മി ഇന്ധനക്ഷമതയുമുള്ള ഫോക്സ്വാഗൻ അമിയോയ്ക്ക് ഒാൺറോഡ് വില 9.99 ലക്ഷം. കരുത്തും ഭംഗിയും പ്രായോഗികതയും സമന്വയിക്കുന്ന ചെറിയ കാർ. ∙ പല തരം: ഓട്ടമാറ്റിക്കുകൾ പലതരമുണ്ട്. ഇങ്ങു താഴെ മാനുവൽ ഓട്ടമാറ്റിക്ക് മുതൽ മുകളിൽ മെഴ്സെഡിസിലും ബി എം
ഫോക്സ്വാഗന്റെ ഇന്ത്യൻ നിരയിലെ ആഡംബര വാഹനങ്ങളിലൊന്നാണ് പസാറ്റ്. 2014 ൽ വിപണിയിൽ നിന്ന് പിൻവലിച്ച കാർ രണ്ടാം അങ്കത്തിനെത്തിയത് 2017 ലാണ്. രൂപത്തിലും ഉപയോഗത്തിലും ചുറുചുറുക്കിന്റെ പ്രതീകമാണ് പുതിയ പസാറ്റ്. ഒഴുകിയിറങ്ങുന്ന മനോഹരമായ സ്പോർട്ടി രൂപവും കുതിക്കുന്ന പ്രകടനവും നൽകുന്ന പസാറ്റിന്റെ െെഡ്രവ്
വേഗത്തിനും മികവിനും മാത്രമായൊരു ടാറ്റ. അതാണു ടിയാഗോ ജെടിപി. കടുംചുവപ്പു നിറമുള്ള ജെടിപി ബാഡ്ജിങ് ടിയാഗോക്കു പിന്നിൽ കണ്ടാൽ വിട്ടേക്കൂ, മത്സരം വേണ്ട. വേഗത്തിലും പെർഫോമൻസിലും ടിയാഗോയേ ജയിക്കൂ. ടിഗോറിനുമുണ്ട് ജെടിപി രൂപാന്തരം. ∙ വലിയ മാറ്റം:എൻജിൻ ശക്തിയിൽ 30 ബിഎച്ച്പി അധികമെത്തുന്നത് ചെറിയ
ഹോണ്ട നിരയിലെ രാജ്യാന്തര സാന്നിധ്യമായ സിവിക് തിരിച്ചെത്തി. 2013 ൽ ഇന്ത്യ വിട്ട സിവിക് ഏറ്റവും പുതിയ രൂപമായി പുനരവതരിക്കുകയാണ്. അഞ്ചു െകാല്ലത്തെ ഇടവേളയ്ക്കു ശേഷം എത്തുമ്പോള് ലോകത്തിൽ ഇന്നു ലഭിക്കുന്ന ഏറ്റവും പുതിയ മോഡൽ ഇന്ത്യയ്ക്കു കിട്ടും. പത്താം തലമുറ.∙ താരം: ഹോണ്ടയുടെ താരമാണ് സിവിക്.
ഇന്ത്യയിലെ റോഡുകളിലെ നിറസാന്നിധ്യമാണ് വാഗൻ ആർ. റോഡിലേക്കിറങ്ങിയാൽ ഒരു വാഗൻ ആർ എങ്കിലും കാണാതെ തിരിച്ചു കയറാൻ പറ്റില്ല. 1999 മുതൽ രണ്ടു തലമുറയിലായി 22 ലക്ഷം കാറുകൾ. അധികം കാറുകൾക്കൊന്നും കിട്ടാത്ത സൗഭാഗ്യം. ഇപ്പോഴിതാ വിജയത്തിനു തുടർച്ചയായി മൂന്നാം തലമുറ. ∙ ജപ്പാനിലും: 1993 മുതൽ ജപ്പാനിലിറങ്ങുന്ന
ടാറ്റ ടിഗോറിന് പുതുമോടി. ടിഗോർ റിഫ്രഷ്. നിലവിലുള്ള ടിഗോറിൽ ഒരു പിടി പരിഷ്കാരങ്ങളോടെ വില വർധിപ്പിക്കാതെ മുഖം മിനുക്കൽ. ∙ പിൻ ചന്തം: സ്റ്റൈൽ ബാക്ക് എന്നാണ് ടിഗോർ അറിയപ്പെടുന്നത്. എന്താണത്? സ്റ്റൈലൻ ബാക്ക്. അത്ര തന്നെ. ഇന്നിറങ്ങുന്ന ഒരു കാറിനുമില്ലാത്ത ഒരു പിന്നഴക്. ഡിക്കിക്കും ഹാച്ച് ബാക്കിനും മധ്യേ
ടാറ്റയുടെ സൂപ്പർ പ്രീമിയം ഹാച്ച് ആൽട്രോസ്. ഇന്ത്യക്കായല്ല, ലോകത്തിനായി ജനിച്ച കാർ. ജനീവ ഒാട്ടൊ ഷോയിൽ തരംഗം തീർത്ത പ്രോട്ടോെെടപ് ഇന്നിപ്പോൾ രാജസ്ഥാനിലെ ജയ്സാൽമിറിൽ നിരത്തു നിറഞ്ഞോടാനെത്തി. കൊട്ടാരങ്ങളുടെ നഗരത്തിൽ നിന്ന് മരുപ്പാതകളിലൂടെ പാക്കിസ്ഥാൻ അതിർത്തിയിലെ ലോംഗോവാൾ വരെ 130 കിലോമീറ്റർ. കടും
Results 1-48