െഎ 20: ആരെട വീരാ, പോരിനു വാടാ...
ആറു കൊല്ലത്തിനു ശേഷം െഎ 20 മൊത്തം പുതുതായി വരുമ്പോൾ എന്തൊക്കെ പ്രതീക്ഷിക്കാം. രൂപം മാത്രമല്ല ഭാവവും പ്രകടനവും മെച്ചപ്പെടണം. ഗുണത്തിലും ഉപയോഗത്തിലും ഹ്യുണ്ടേയ് എന്നും നൽകുന്ന മിനിമം ഗാരന്റി തുടരണം. കാലികമായ മാറ്റങ്ങൾ ഉൾക്കൊള്ളണം... പുതിയ െഎ 20 ഇതെല്ലാമാണ്. ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടിലൂടെ. ആറു

ആറു കൊല്ലത്തിനു ശേഷം െഎ 20 മൊത്തം പുതുതായി വരുമ്പോൾ എന്തൊക്കെ പ്രതീക്ഷിക്കാം. രൂപം മാത്രമല്ല ഭാവവും പ്രകടനവും മെച്ചപ്പെടണം. ഗുണത്തിലും ഉപയോഗത്തിലും ഹ്യുണ്ടേയ് എന്നും നൽകുന്ന മിനിമം ഗാരന്റി തുടരണം. കാലികമായ മാറ്റങ്ങൾ ഉൾക്കൊള്ളണം... പുതിയ െഎ 20 ഇതെല്ലാമാണ്. ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടിലൂടെ.
ആറു കൊല്ലം, ആറര ലക്ഷം
വിജയത്തിന്റെ കണക്കാണ്. എലീറ്റ് െഎ 20 ആറു കൊല്ലം കൊണ്ട് 6.7 ലക്ഷം കാറുകൾ വിറ്റു. ചെറിയ കാര്യമല്ല. പ്രീമിയം ഹാച്ച് ബാക്ക് വിഭാഗത്തിൽ അധികം എതിരാളികൾക്കൊന്നും കയ്യെത്തിപ്പിടിക്കാനാവാത്ത വിജയം. മൂന്നാം തലമുറയിലെത്തുമ്പോൾ എന്താണ് ഈ പ്രീമിയം ഹാച്ചിനെ ചലിപ്പിക്കുന്നത്.
കാലം മാറി: മത്സരമേറി
ആറു കൊല്ലം മുമ്പ് രാജസ്ഥാൻ മരുഭൂമിയിൽ രണ്ടാം തലമുറ ടെസ്റ്റ് ഡ്രൈവ് ചെയ്യുമ്പോൾ ഉറപ്പായിരുന്നു ഈ കാർ ഹിറ്റ്. കോവിഡ് പശ്ചാത്തലത്തിൽ പുതിയ െഎ 20 ക്ക് ഔദ്യോഗിക മീഡിയ ഡ്രൈവ് ഇല്ല. പരിമിതികൾക്കുള്ളിൽ കേരളത്തിൽത്തന്നെ ഡ്രൈവ് ഒതുങ്ങി. ആറു കൊല്ലം മുമ്പു കാര്യമായ എതിരാളികൾ ഇല്ലായിരുന്നെങ്കിൽ ഇന്ന് ടാറ്റയുടെ ആൽട്രോസ് അടക്കം ശക്തരായ എതിരാളികളുടെ നീണ്ട നിര. പുതിയ സാഹചര്യം െഎ20 അതിജീവിക്കുമോ?
എല്ലാം മാറി
പുതിയ െഎ 20 യുടെ ഹൈലൈറ്റ് പുതിയ ഗ്രിൽ ആണ്. ഹ്യുണ്ടേയ് കുടുംബത്തിലെ മറ്റ് ആധുനിക വാഹനങ്ങളെ അനുസ്മരിപ്പിക്കുന്ന ഗ്രിൽ. ഗ്രിൽ ഫ്രേം ഇല്ല. അതുപോലെ ക്രോമിയത്തിനു പകരം പിയാനോ ബ്ലാക്ക്. ഗ്രില്ലിന്റെ തുടർച്ചയെന്നു തോന്നിപ്പിക്കുന്ന ഫോഗ് ലാംപ്. പ്രത്യേകതയുള്ള ഹെഡ്ലാംപ്. ബോണറ്റിലും വശങ്ങളിലും മസ്കുലിൻ രൂപം. പിയാനോ ബ്ലാക്ക് പിന്തുടർച്ച പിന്നിലും കണ്ടെത്താം. സെഡ് രൂപത്തിലുള്ള പിൻ ലാംപുകൾ. പുറത്തെല്ലാം പുതുമ. ഉള്ളിലോ?
പുതിയ പ്ലാറ്റ്ഫോം
കെ പ്ലാറ്റ്ഫോമിലാണ് നിർമാണം. 40 ശതമാനം അധിക കാഠിന്യമുണ്ടെന്ന് നിർമാതാക്കൾ. 100 കിലോ തൂക്കം കുറഞ്ഞു. വീതി പഴയ മോഡലിനെക്കാള്‍ 4 സെന്റി മീറ്റർ കൂടിയപ്പോൾ ഈ വിഭാഗത്തിലെ ഏറ്റവും വീതിയുള്ള കാറായി. സുരക്ഷയിൽ ആഗോള നിലവാരം. എൻ സി എ പി ടെസ്റ്റ് ഫലം വരുന്നതേയുള്ളൂ.
ഉപയോഗക്ഷമത
അനാവശ്യ ജാഡകൾ മാറ്റി ഉപയോഗത്തിലെ അനായാസതയാണ് പുതിയ വാഹനത്തിന്റെ പ്രത്യേകത. മറ്റധികം കാറുകളിൽ കണ്ടിട്ടില്ലാത്ത, ഗ്രിൽ പോലെ തോന്നിക്കുന്ന ഡാഷ് ബോർഡ് ഭാഗത്താണ് എ സി വെന്റുകൾ. വലിയ 10.25 ഇഞ്ച്ഡിസ്പ്ലേ കൺസോൾ. പ്രത്യേകതകളുള്ള സ്റ്റീയറിങ്. നല്ല സീറ്റുകൾ. തീം നിറം കറുപ്പ്.
ബോസാണ്
സബ് വൂഫറടക്കമുള്ള ബോസ് സൗണ്ട് സിസ്റ്റം ഈ വിഭാഗത്തിൽ മറ്റാർക്കുമില്ല. വെർനയ്ക്കു സമാനമായ ഇൻസ്ട്രുമെന്റ് കൺസോൾ. എയർ പ്യൂരിഫയറും വയർലെസ് ചാർജറുമടക്കം ആധുനിക സൗകര്യങ്ങൾ. പിൻ എ സി വെന്റ്. 311 ലീറ്റർ ഡിക്കി. പിന്നിലും ധാരാളം ലെഗ് റൂം. കയറാനും ഇറങ്ങാനും എളുപ്പം.
ഒന്നല്ല, രണ്ടല്ല, മൂന്ന്
മൂന്ന് എൻജിൻ ഒപ്ഷനുകളും അസംഖ്യം ഗിയർ ബോക്സ് കോംബിനേഷനുകളും. 1.2 ലീറ്റർ കാപ്പ, 1 ലീറ്റർ ടർബോ പെട്രോൾ. കാപ്പയ്ക്ക് 85 ബി എച്ച് പിയും ടർബോയ്ക്ക് 120 ബി എച്ച് പിയും. ഡ്രൈവ് ചെയ്തത് ടർബോ ഓട്ടമാറ്റിക്. നിശ്ശബ്ദനായ പടയാളി. പിക്കപ്പും സ്മൂത്‌നെസ്സും അപാരം. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടമാറ്റിക്. നഗരത്തിലും ഹൈവേയിലും ഡ്രൈവിങ് അനുഭൂതി. 1.5 ഡീസൽ മോഡലുമുണ്ട്, 100 ബിഎച്ച്പി. ആറു സ്പീഡ് മാനുവൽ, െഎ എം ടി ഓട്ടമാറ്റിക് മോഡലുകളുമുണ്ട്. താരം ടർബോ ഡി സി ടി മോഡൽ. 10 സെക്കൻഡിൽ താഴെ മതി 100 കി മി വേഗത്തിലെത്താൻ.
വില- 6.87 ലക്ഷം മുതൽ 11.43 ലക്ഷം വരെ
ടെസ്റ്റ് ഡ്രൈവ്: പോപ്പുലർ ഹ്യുണ്ടേയ്, 9895790650
English Summary: Hyundai i20 Test Drive