ആവശ്യമാണല്ലോ സൃഷ്ടിയുടെ മാതാവ്. മനുഷ്യന്‍ നടന്നും മൃഗങ്ങളുടെ പുറത്തും സഞ്ചരിച്ചുകൊണ്ടിരുന്ന കാലത്തു നിന്ന് പുതിയ ലോകം കണ്ടെത്താനുള്ള ആഗ്രഹം ചക്രത്തിന്റേയും വാഹനങ്ങളുടേയും കണ്ടുപിടുത്തത്തിലെത്തിച്ചു. ഇന്ന് വാഹനങ്ങള്‍ യാത്രസൗകര്യം എന്നതിനപ്പുറം സ്റ്റാറ്റസ് സിമ്പലായിക്കൊണ്ടിരിക്കുന്നു.
മോഹിച്ച് സ്വന്തമാക്കിയ വാഹനങ്ങള്‍ എന്നും പുത്തനായി സൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മില്‍ ഏറെയും. എന്നാല്‍ സമയക്കുറവും സ്ഥായിയായ മടിയും മിക്കപ്പോഴും വാഹനം കഴുകുക എന്ന പ്രാഥമിക കൃത്യത്തില്‍ നിന്നുപോലും നമ്മെ പലരേയും പിന്തിരിപ്പിക്കാറുണ്ട്. വാഹനങ്ങള്‍ കഴുകുന്നതിന് കാര്‍വാഷ് കേന്ദ്രങ്ങളെ ആശ്രയിക്കാന്‍ മടിയുള്ള ഉടമസ്ഥന് അധിക ചിലവില്ലാതെ, സമയനഷ്ടമില്ലാതെ വളരെ എളുപ്പത്തില്‍ കാര്‍ കഴുകുന്നതിന് സഹായിക്കുന്ന ഒരു യന്ത്രവുമായി എത്തിയിരിക്കുകയാണ് മനോജ് എന്ന കോട്ടയംകാരന്‍. കൈതൊടാതെ കാര്‍ കഴുകാന്‍ പറ്റുന്ന ഈ യന്ത്രത്തിന് 'സ്പിന്‍ പവര്‍ ഈസി കാര്‍ വാഷ്' എന്നാണ് പേര്.
സ്പിന്‍ പവര്‍ ഈസി കാര്‍ വാഷ്
മനോജിന്റെ വർഷങ്ങളുടെ പരിശ്രമത്തിന്റെ ഫലമാണ് സ്പിന്‍ പവര്‍ ഈസി കാര്‍ വാഷ് എന്ന യന്ത്രം. കരസ്പര്‍ശമില്ലാതെ കാര്‍ കഴുകാം എന്നതാണ് ഈ കാര്‍വാഷിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ വാഹനത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കിനെ പൂര്‍ണ്ണമായും വൃത്തിയാക്കുകയും ചെയ്യും. കഴുകിയശേഷം കാര്‍ തുടയേ്ക്കണ്ടതില്ല എന്നൊരു മെച്ചമുണ്ട്. സെല്‍ഫ് ക്ലീനിംഗ് ടെക്നോളജിയിലാണ് ബ്രഷിന്റെ നിര്‍മ്മാണം. അതുകൊണ്ടു തന്നെ വീല്‍ആര്‍ച്ചുകള്‍ വൃത്തിയാക്കിയ ബ്രഷുകൊണ്ടു തന്നെ വിന്‍ഡ് സ്‌ക്രീനും ബോഡിയും വൃത്തിയാക്കാം പോറല്‍ വീഴുമെന്ന പേടിയില്ലാതെ. കൂടാതെ കറങ്ങുമ്പോള്‍ വാഹനം വ്യത്തിയാക്കുന്ന ആളുടെ ദേഹത്ത് വെള്ളം തെറിക്കാതിരിക്കാതിരിക്കാനായി ഡബിള്‍ ലെയര്‍ ബ്രഷാണ് ഒരുക്കിയിരിക്കുന്നത്.
വെറും വെള്ളം കൊണ്ടുള്ള വാഷല്ല ഷാമ്പു ഉപയോഗിക്കണമെങ്കില്‍ അതിനും ഈസി കാര്‍ വാഷില്‍ സൗകര്യമുണ്ട്. യന്ത്രത്തില്‍ തന്നെയുള്ള ചെറിയ കണ്ടെയ്നറില്‍ ഷാമ്പു ഒഴിച്ചാല്‍ വെള്ളം ചേര്‍ന്ന്് മിക്സായി ബ്രഷില്‍ എത്തിക്കൊണ്ടിരിക്കും. ഷാംപു വാഷിങ്ങിനിടയില്‍ തന്നെ നോബ് 'വാട്ടര്‍' എന്ന മാര്‍ക്കിങ്ങിലേക്ക് തിരിച്ചാല്‍ വെള്ളം മാത്രമായും ഉപയോഗിക്കാം. കാർ വാഷിങ് യന്ത്രത്തിന് 1 മീറ്റർ നീളമുള്ളതിനാൽ മുട്ടുമടക്കാതെ നടു വളയ്ക്കാതെ എളുപ്പത്തിൽ കഴുകി കുട്ടപ്പനാക്കാം നിങ്ങളുടെ വാഹനം കൈകൊണ്ട് കഴുകുമ്പോൾ ഉണ്ടാകുന്ന വെള്ളത്തിന്റെ നഷ്ടവും സ്പിൻ പവർ കാർവാഷ് കുറയ്ക്കുന്നു.
വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഈ യന്ത്രം എസിയിലും ഡിസിയിലും പ്രവർത്തിക്കാം. അതായത് വൈദ്യുതിയില്ലെങ്കിൽ വാഹനത്തിലെ 12 വോൾട്ട് അഡാപ്റ്ററിൽ കണക്റ്റ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കും. നിലവാരമുള്ള സാമഗ്രികൾകൊണ്ട് നിർമിച്ചതിനാൽ ഏറെ നാൾ ഈടു നില്‍ക്കുന്നതാണ് ഈ ഉപകരണമെന്നും മനോജ് അവകാശപ്പെടുന്നു. മോട്ടോര്‍, എ.സി. അഡാപ്റ്റര്‍ എന്നിവയ്ക്ക് 6 മാസം റീപ്ലേസ്മെന്റ് വാറന്റിയും കമ്പനി നല്‍കുന്നു. നിലവിൽ 6900 രൂപയാണ് ഈ കാർ വാഷ് ലഭ്യമാണ്.
∙ കൂടുതൽ വിവരങ്ങൾക്ക്: 9526763335, 9526763336