ക്ലീവ് ലാൻഡ് െെസക്കിൾ വെർക്സ് എന്ന പേരു കേട്ടാൽ തോന്നുന്നത്ര പഴക്കമോ ചരിത്രമോ ആ സ്ഥാപനത്തിനില്ല. 2009 ൽ അമേരിക്കയിലെ ഒഹായോയിൽ സ്ഥാപിതം. ക്ലാസിക് റെട്രോ മോട്ടോർെെസക്കിൾ സ്െെറ്റലിങ്ങിൽ അഗ്രഗണ്യർ. വില മൂന്നു ലക്ഷത്തിൽത്താഴെ. ഇന്ത്യയിലേക്കും രംഗപ്രവേശം ചെയ്യുകയാണ്.
∙ അരക്കോടിയുടെ മുതൽ: സൂപ്പർ െെബക്കുകൾക്ക് സൂപ്പർ വിലയാണ്. ഹാർലി, ട്രയംഫ്, ഇന്ത്യൻ, യമഹ, സുസുക്കി, ഹോണ്ട, ഡുക്കാട്ടി ഇവരൊക്കെയാണ് ഇന്ത്യയിലിന്നു യഥാർത്ഥ സൂപ്പർ െെബക്കുകൾ ഇറക്കുന്നവർ. ക്ലാസിക്, ക്രൂസർ, സ്പോർട്സ് സ്െെറ്റലിങ്ങുകളിലായി 50 ലക്ഷം രൂപ വരെ വില വരും.
∙ 3 ലക്ഷത്തിന് ബി എം ഡബ്ല്യു: ഇതിനൊക്കെ മാറ്റം കുറിച്ചുകൊണ്ട് ഇക്കൊല്ലം ഇറങ്ങുകയാണ് ബി എം ഡബ്ള്യു ജി 310 ആർ. വില മൂന്നു ലക്ഷത്തിൽത്താഴെ. പോക്കറ്റിലൊതുങ്ങുന്ന സൂപ്പർ ബ്രാൻഡ്. 313 സി സിയാക്കി താഴ്ത്തിയാണ് ഈ ലക്ഷ്യത്തിലേക്ക് ബി എം ഡബ്ള്യു. സൂപ്പർെെബക്കല്ല, സൂപ്പർ ബ്രാൻഡാണ് ശരിക്കും.
∙ സൂപ്പർ ബ്രാൻഡുമല്ല: അങ്ങനെയുമുണ്ട് ചില െെബക്കുകൾ. ഉദാഹരണം അമേരിക്കയിൽ നിന്നു തന്നെയുള്ള യു എം മോട്ടോഴ്സ്. െെബക്കുകൾക്കെല്ലാം സൂപ്പർ റെട്രോ ലുക്ക്. വില മൂന്നു ലക്ഷത്തിൽത്താഴെ. സുസുക്കി സൂപ്പർ െെബക്ക് ഇൻട്രൂഡർ എം 1800 ആറിനെ അനുസ്മരിപ്പിക്കുന്ന ഇൻട്രൂഡർ 150. വില ഒരു ലക്ഷം. റോയൽ എൻഫീൽഡ് െെബക്കുകൾ ഇന്ത്യയിലും വിദേശത്തും വേരുറപ്പിക്കാൻ കാരണം ക്ലാസിക് രൂപവും വിലക്കുറവുമത്രെ.
∙ അമേരിക്കൻ ക്ലാസിക്: വില കുറഞ്ഞ അമേരിക്കൻ ക്ലാസിക് െെബക്കുകളുടെ ശ്രേണിയിലാണ് ക്ലീവ് ലാൻഡിെൻറ സ്ഥാനം. ക്ലാസിക്, റെട്രോ, കഫെ റേസർ സ്െെറ്റലിങ്ങുകളിലായി ഒരു പിടി പുതിയ െെബക്കുകൾ എത്തിക്കുകയാണവർ. െെഹദരാബാദ് ആസ്ഥാനമാക്കി പ്രവർത്തനം തുടങ്ങി. വിൽപന ശൃംഖലകൾ പുഷ്ടിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ്. കേരളത്തിൽ ഇതേ വരെ ഡീലർഷിപ് തുടങ്ങിയിട്ടില്ല.
∙ എങ്ങനെ വില കുറയ്ക്കും: സി സി കുറച്ച് വലിയ െെബക്കുകളുടെ രൂപഗുണം നൽകുന്ന പതിവ് അടവു തന്നെ. ഹോണ്ടയിൽ നിന്ന് ഉൾക്കൊണ്ട എൻജിനുകളും െെചനയിലും തായ് വാനിലും നിർമിക്കുന്ന ഘടകങ്ങളും വിലക്കുറവായി. കമ്പനി സ്ഥാപകനായ സ്കോട്ട് കോളോസിമോയാണ് രൂപകൽപന. അതുകൊണ്ടു തന്നെ അക്കാര്യത്തിനായി അധികം കാശു ചെലവില്ല. പിച്ചവച്ചു നടക്കുന്ന പ്രായം തൊട്ട് കാറുകളുടെയും െെബക്കുകളുടെയും ഇടയിൽ വളർന്ന സ്കോട്ടിെൻറ ആവേശവും വിയർപ്പുമാണ് ഒരോ മോഡലും.
∙ മോഡലുകൾ അനവധി: ഇന്ത്യയിൽ ധാരാളം മോഡലുകൾ കൊണ്ടു വരുന്നുണ്ട്. മിസ് ഫിറ്റ്, എയ്സ് ഡീലക്സ്, എയ്സ് സ്ക്രാംബ്ലർ, എയ്സ് കഫെ എന്നിവയാണ് ആദ്യ ഗഡു. എല്ലാം തികഞ്ഞ െെബക്കുകൾ. എല്ലാ മോഡലിനും ഹോണ്ട അധിഷ്ഠിതമായ 229 സി സി നാലു സ്ട്രോക്ക് എയർകൂൾഡ് എൻജിൻ. 15.4 ബി എച്ച് പി.
∙ എയ്സ് കൊള്ളാം: എയ്സ് ഡീലക്സ് ആണ് കൂട്ടത്തിൽ താരം. ക്ലാസിക് െെബക്കുകൾ ഇഷ്ടപ്പെടുന്നവർ സ്വന്തമാക്കാനാഗ്രഹിക്കുന്ന രൂപം. അലൂമിനിയം വീൽസ്, ഇൻവർട്ടഡ് ഫോർക്ക്, കുറച്ച് ഉയർന്ന മുൻ ഫെൻഡർ, പരന്ന സീറ്റുകൾ. റെട്രോ സ്െെറ്റലിങ്ങിൽ ആധുനിക സാങ്കേതികത കലർത്തുക എന്നതാണ് ഡിെെസൻ ഫിലോസഫി. പെർഫോമൻസും അത്യാധുനികം തന്നെ.
∙മിസ് ഫിറ്റ്: രണ്ടാം തലമുറ മിസ് ഫിറ്റ് ഇന്ത്യയിൽ ഇക്കൊല്ലം ഇറങ്ങും. അടുത്ത കൊല്ലം തീരുമ്പോൾ 5000 യൂണിറ്റുകൾ വിൽക്കാനാണ് ശ്രമം. പേരു സൂചിപ്പിക്കുന്നതു പോലെ തെല്ലു വ്യത്യസ്തമായ രൂപമാണ് മിസ് ഫിറ്റ്. സ്ട്രീറ്റിൽ മാത്രമല്ല ട്രാക്കിലും തിളങ്ങാനായുള്ള രൂപകൽപന. ഉയർന്ന വേഗത്തിലും മികച്ച സ്റ്റെബിലിറ്റി. മാറ്റങ്ങൾ തേടുന്നവർക്ക് മിസ് ഫിറ്റാകാം.