ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര കാർ ബ്രാൻഡായ മെഴ്സിഡസ് – ബെൻസ് എസ് – ക്ലാസിന്റെ നവീകരിച്ച പതിപ്പ് ഇന്ത്യയിലെത്തിയത് രണ്ടു ബഹുമതികളോടെയാണ്. ബിഎസ് 6 എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന ഉന്നത നിലവാരമുള്ള ഡീസൽ എൻജിനുള്ള ഇന്ത്യയിലെ ആദ്യ മെയ്ഡ് ഇൻ ഇന്ത്യ വാഹനം. മെഴ്സിഡീസ് ബെൻസ് ഇന്ത്യ ഇതുവരെ നിർമ്മിച്ചതിൽ വച്ചേറ്റവും കരുത്തുറ്റ ഡീസൽ എൻജിനാണ് എസ് 350 ഡിയുടെ പുതിയ ഇൻ ലൈൻ – 6 എൻജിൻ, എന്നിവയാണത്.
ഇപ്പോൾ ലഭ്യമാകുന്ന ബിഎസ് 4 ഇന്ധനത്തിലും ഓടാനുള്ള ശേഷി ഈ എൻജിനുണ്ട്. പുതിയ എസ് 350 ഡിയിൽ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യകൾ പുക പുറന്തള്ളൽ ഗണ്യമായി കുറയ്ക്കുന്നു. ഫ്ലാഗ്ഷിപ്സലൂണുകളുടെ രാജാവ് എന്ന പദവി കൂടുതൽ ഉറപ്പിക്കുന്ന മാറ്റങ്ങളുമായാണ് പുതിയ എസ് – ക്ലാസ് എത്തുന്നത്. യാത്രക്കാരുടെയും മറ്റു റോഡ് ഉപയോക്താക്കളുടെയും സംരക്ഷണം മെച്ചപ്പെടുത്തുകയും അപകടഭീഷണി കുറയ്ക്കുകയും ചെയ്യുന്ന പുതുതലമുറ റഡാർ – അധിഷ്ഠിത ഡ്രൈവിങ് സഹായ സംവിധാനങ്ങളും ഇതിലുൾപ്പെടുന്നു. ഉന്നത നിലവാരമുള്ള റിയർ – സീറ്റ് കംഫർട്ട് പാക്കേജ് വഴിയുള്ള പരിഷ്ക്കരിച്ച കംഫർട്ട് ഓപ്ഷനുകളും യാത്രക്കാർക്ക് മികച്ച അനുഭവം നൽകുന്ന ഉയർന്ന ആഡംബര സാങ്കേതിക വിനോദ സംവിധാന പാക്കേജുകളും സഹിതമാണ് വാഹനം എത്തുന്നത്.
∙ എസ് 350 ഡി എൻജിൻ
ഒഎം 656 എന്ന ഇൻലൈൻ – സിക്സ് സിലിണ്ടർ എൻജിൻ 210 കിലോവാട്ട് (286 എച്പി) ഔട്ട്പുട്ടാണ് നൽകുന്നുണ്ട്. ഭാവിയിലെ പുക പുറന്തള്ളൽ നിയമങ്ങൾക്കനുസൃതമായി (റിയൽ ഡ്രൈവിങ് എമിഷൻസ്) പുക പുറന്തള്ളൽ കാര്യമായി കുറയ്ക്കുന്ന നിർണ്ണായക ഘടകങ്ങളെല്ലാം നേരിട്ട് എൻജിനിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്നു. മുൻ മോഡലിനെ അപേക്ഷിച്ച് ഔട്ട്പുട്ട് ശ്രദ്ധേയമാംവിധം വർധിച്ചിട്ടുണ്ടെങ്കിലും ആറു ശതമാനം വരെ കുറച്ച് ഇന്ധനം മാത്രമേ പുതിയ എൻജിൻ ഉപയോഗിക്കുന്നുള്ളൂ. പുതിയ കംബഷൻ ചേംബർ ഡിസൈൻ, രണ്ടു ഘട്ടങ്ങളായുള്ള ടർബോ ചാർജിങ്, കാംട്രോണിക് വേരിയബിൾ വാൽവ് – ലിഫ്റ്റ് കൺട്രോളിന്റെ ഉപയോഗം എന്നിവയടക്കമുള്ള സവിശേഷതകളാണ് ഡീസൽ കുടുംബത്തിലെ ഈ ഉന്നത നിലവാരമുള്ള എൻജിനിലുള്ളത്. അലുമിനിയം എൻജിൻ ബ്ലോക്കും സ്റ്റീൽ പിസ്റ്റണുകളും സംയോജിപ്പിച്ചുള്ള ഡിസൈൻ ഫീച്ചറിനൊപ്പം കൂടുതൽ മെച്ചപ്പെടുത്തിയ നാനോസ്ലൈഡ് കോട്ടിങ്ങുള്ള സിലിണ്ടർ വാളുകളും ഉൾപ്പെടുത്തിയിരിക്കുന്നു.
∙ ബിഎസ് 6 സ്റ്റാൻഡേഡിന്റെ ഗുണങ്ങൾ:
ദുരവ്യാപകമായ സാധ്യതയുള്ള ബിഎസ് 6 സ്റ്റാൻഡേഡ് നിലവിലെ ഭാരത് സ്റ്റേജ് 4 എമിഷൻ സ്റ്റാൻഡേർഡിൽ നിന്ന് ഏറെ ഉയരെയാണ്. പാർട്ടിക്കുലേറ്റ് മാറ്ററിന്റെയും (പിഎം) നൈട്രജൻ ഓക്സൈഡ് മാസ് എമിഷന്റെയും പരിധി കുറച്ചിട്ടുണ്ട്. ബിഎസ് 4–മായി താരതമ്യം ചെയ്യുമ്പോൾ ബിഎസ് 6 വാഹനത്തിലെ നൈട്രജൻ ഓക്സൈഡ് പരിധി 68 ശതമാനം വരെയും പിഎം പരിധി 82 ശതമാനം വരെയും കുറവാണ്.
∙ എസ് 450 പെട്രോൾ എൻജിൻ:
ഡ്രൈവിങ് ഹരമേകുന്ന റിഫൈൻഡി വി 6 പെട്രോൾ എൻജിനുമായും പുതിയ എസ് ക്ലാസ് എത്തുന്നു. ട്വിൻടർബോ ചാർജിങ്ങും ഇന്റർകൂളിങ്ങുമുള്ള എസ് 450 ന് 367 എച്പിയാണു കരുത്ത്.
∙ റഡാർ അധിഷ്ഠിത ഡ്രൈവിങ് സഹായ ഫീച്ചറുകൾ
സ്റ്റാൻഡേർഡായി ലഭിക്കുന്ന വിവിധ സുരക്ഷാ ഫീച്ചറുകൾക്കു പുറമേ ഓപ്ഷണലായ സുരക്ഷാ സാങ്കേതിക വിദ്യയും സഹിതമാണ് പുതിയ എസ് – ക്ലാസ് എത്തുന്നത്. പുതിയ റഡാർ അധിഷ്ഠിത ഡ്രൈവിങ് സഹായ സംവിധാനം അപകടഭീഷണി കുറയ്ക്കുകയും യാത്രക്കാരുടെയും മറ്റു റോഡ് ഉപയോക്താക്കളുടെയും സംരക്ഷണം വർധിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം നിർദിഷ്ട സിസ്റ്റം പരിധിക്കുള്ളിൽ നിന്നു കൊണ്ട് ഡ്രൈവറുടെ ആയാസംകുറയ്ക്കുകയും ചെയ്യുന്നു.
ആക്ടീവ് ഡിസ്റ്റൻഡ് അസിസ്റ്റ് ഡിസ്ട്രോണിക് മണിക്കൂറില്‍ 210 കിമീ വരെ വേഗത്തിൽ പോകുമ്പോൾ, മുൻവശത്തെ വാഹനവുമായുള്ള ദൂരം നിയന്ത്രിക്കുകയും ആവശ്യമെങ്കിൽ പരമാവധി വരെ ശക്തിയിൽ ബ്രേക്ക് അപ്ലൈ ചെയ്യുകയും ചെയ്യുന്നു. ആക്ടീവ് സ്റ്റിയറിങ് അസിസ്റ്റ് 210 കിമീ വേഗം വരെ , നേർരേഖയിലുള്ള റോഡ് സ്ട്രെച്ചുകളിലും ചെറിയ വളവുകളിലും ലെയ്നിന്റെ മധ്യഭാഗത്ത് വാഹനത്തെ നിലനിർത്തുന്നതിന് ആക്ടീവ് സ്റ്റീയറിങ് സഹായിക്കുന്നു.
ആക്ടീവ് ബ്രേക്കിങ് അസിസ്റ്റ് മുൻവശത്തുള്ള വാഹനങ്ങളുമായും കാൽനടയാത്രക്കാരുമായുള്ള അപകടത്തിന്റെ പ്രത്യാഘാതം ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നതിന് അടിയന്തിര ബ്രേക്കിങ് ഫംക്ഷൻ സഹായിക്കുന്നു. ബ്ലൈൻഡ് സ്പോട്ട് അസിസ്റ്റ്: ലെയ്ൻ മാറുന്ന സമയത്ത് ബ്ലൈൻഡ് സ്പോട്ടിലുള്ള വാഹനങ്ങളെക്കുറിച്ച് ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുന്നു.