വാൻ എന്ന് അമേരിക്കക്കാർ പൊതുവെ വിളിക്കുന്ന മൾട്ടി പർപസ് വാഹനങ്ങൾ ( എം പി വി ) കുടുംബങ്ങൾക്കുള്ളതാണ്. കുടുംബം മുഴുവൻ കയറിയാലും പെട്ടികളും ടെന്റും വാരാന്ത വിനോദയാത്രക്കു വേണ്ട മറ്റു സാമഗ്രികളുമൊക്കെ കൊള്ളിക്കാനാവുന്ന വലിയ വാഹനങ്ങൾ. ഇന്ത്യയിലും എം പി വി കുടുംബ വാഹനങ്ങൾ തന്നെ. വലിയ കുടുംബങ്ങൾക്ക് സുഖസവാരിക്കും അണു കുടുംബങ്ങൾക്ക് അധികസ്ഥലമായും വേഷമിടുന്ന വാഹനം. ടാക്സി വിഭാഗത്തിലും എം പി വികൾക്ക് പ്രിയമാണ്.
∙ രണ്ടു തരമുണ്ട്: എം പി വികൾ രണ്ടു തരത്തിൽപ്പെടും. വലിയ എൻജിനും വലിയ വിലയുമുള്ള വിഭാഗം. ടൊയോട്ട ഇന്നോവയാണ് വിഭാഗത്തിലെ താരം. ധാരാളം സ്ഥലവും വലിയ എൻജിന്റെ കരുത്തും ആഡംബര കാറിെനാത്ത സൗകര്യവും ഇവിടെയുണ്ട്. രണ്ടാം വിഭാഗത്തിലെ ചാംപ്യൻ മാരുതി എർട്ടിഗ. താരതമ്യേന ചെറിയ എൻജിൻ, കുറഞ്ഞ വില, നല്ല ഇന്ധനക്ഷമത, ആവശ്യത്തിനു സ്ഥലസൗകര്യം... ഇതൊക്കെ നേട്ടങ്ങൾ.
∙ എർട്ടിഗ വീണ്ടും: ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കുന്ന എം പി വിയായ മാരുതി എർട്ടിഗ പുതിയ മോഡലുമായി വീണ്ടുമെത്തുന്നു. ഇന്തൊനീഷയിലെ ജക്കാർത്ത മോട്ടോർ ഷോയിൽ അടുത്തിടെ പ്രദർശിപ്പിച്ച വാഹനം ഇന്ത്യയിലെത്താൻ ഇനി ഏതാനും ദിവസങ്ങളുടെ കാത്തിരിപ്പു മതി. അടിമുടി മാറ്റങ്ങളുമായി കൂടുതൽ ആഡംബരമായി എർട്ടിഗ. എന്തൊക്കെ പുതുമകൾ ?
∙ സ്െെറ്റൽ മന്നൻ: രണ്ടാം തലമുറ എർട്ടിഗയുടെ രൂപകൽപനാ മന്ത്രം സ്െെറ്റലാണ്. പഴയതിലും വലുപ്പം തോന്നിക്കും. പ്ലാറ്റ്ഫോമും പുതിയത്. മുൻഭാഗത്തിനും പുതുമയുള്ള ഗ്രില്ലിനും വലുപ്പം കൂടുതലുണ്ട്. എല്‍ ഇ ഡി ഡേ െെടം റണ്ണിങ് ലാംപും പ്രൊജക്റ്റര്‍ ഹെഡ് ലാംപും ഭംഗി കൂട്ടുന്നു. തെല്ലു മസ്‌കുലറായ ഷോൾഡര്‍ലൈനും ബോഡിലൈനുമാണ്. ഒപ്പം ഇന്നോവ ക്രിസ്റ്റയ്ക്ക് സമാനമായ സി പില്ലറുകൾ.
∙ വലുപ്പം കൂടി: ഇഗ്‍നിസ്, ഡിസയർ, ബലേനോ, സ്വിഫ്റ്റ് എന്നീ വാഹനങ്ങളുടെ ഹെർട്ടെക് പ്ലാറ്റ്ഫോമാണ് എർട്ടിഗയിലും. ഭാരക്കുറവും കരുത്തു കൂടുതലുമാണ് ഈ പ്ലാറ്റ്ഫോമിെൻറ ഗുണം. വലുപ്പവും കൂടി. ആദ്യ തലമുറയെക്കാള്‍ 99 മി മി നീളവും 40 മി മി വീതിയുമുണ്ട്. വീല്‍ബെയ്‌സ് 2740 മി മി തന്നെ. രണ്ടാം നിരയിലും മൂന്നാം നിരയിലും കൂടുതല്‍ സ്ഥലമുണ്ട്. മൂന്നാം നിര സീറ്റുകളിലെ അധിക ലെഗ് ഇടമാണ് എർട്ടിഗയുടെ മികവ്.
∙ കാറാണോ ഇത്? ഉള്ളിൽക്കയറിയാൽ ആഡംബര സെഡാനു സമം. സ്വിഫ്റ്റിനും ഡിസയറിനുമുള്ള ഫ്ളാറ്റ് ബോട്ടം സ്റ്റിയറിങ് വീൽ. പുതിയ ഡിസൈനുള്ള എ സി വെന്റ്. 6.8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടൈന്‍മെന്റ് സിസ്റ്റം. കൂള്‍ഡ് ഗ്ലൗ ബോക്‌സ്. ഇന്തൊനീഷയിൽ ഇല്ലാത്ത ഓട്ടമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ ഇന്ത്യയിലെത്തിയേക്കാം.
∙ എൻജിൻ: പുതിയ കെ15 ബി പെട്രോൾ. 104 ബി എച്ച് പി. 18.06 കി മി മൈലേജ്. തുടക്കത്തില്‍ 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമായാണ് എത്തുന്നതെങ്കിലും പിന്നീട് 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിൻ വന്നേക്കാം. ഒക്ടോബറിൽ പ്രതീക്ഷിക്കാം. ടാക്സി വിഭാഗത്തിനായി പഴയ എർട്ടിഗ നില നിർത്തിയേക്കും.