ഇന്ത്യയിലെ ഇലക്ട്രിക് വിപ്ലവത്തിന് ബ്രിട്ടനിലെ മോറിസ് ഗാരീജസ് എന്ന എം ജി മോട്ടോഴ്സ് തിരി കൊളുത്തുകയാണ്. കണ്ടാൽ കണ്ണെടുക്കാൻ തോന്നാത്ത രണ്ട് ഇലക്ട്രിക് എസ് യു വികളിൽ ഒന്ന് അടുത്ത ഏതാനും മാസങ്ങളിൽ ഇന്ത്യയിലെത്തിക്കയാണ് ലക്ഷ്യം. ഇതിനു തൊട്ടു മുമ്പായി ഒരു പെട്രോൾ എസ് യു വിയും എം ജി ഇറക്കും. ഇന്ത്യയിലൊട്ടാകെ 45 ഡീലർഷിപ്പുകളിലായി 150 വിൽപന, സേവന സൗകര്യങ്ങളൊരുക്കിക്കൊണ്ടാണ് എം ജി ഇന്ത്യയിലേക്കു പ്രവേശിക്കുകയെന്ന് എക്സിക്യുട്ടിവ് ഡയറക്ടർ പി ബലേന്ദ്രൻ അറിയിച്ചു.
∙ സായ്കും എം ജിയും: ഷാങ്ഹായ് ഒാട്ടമോബിൽ ഇൻഡസ്ട്രീസ് കോർപറേഷൻ എന്ന സായ്ക് െെചനയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളാണ്. വർഷം 70 ലക്ഷം കാറുകളുണ്ടാക്കുന്നു. ഇന്ത്യയിലെ മൊത്തം ഉത്പാദനം 30 ലക്ഷമേയുള്ളൂ. ഫോക്സ് വാഗൻ, ഔഡി, സ്കോഡ കാറുകൾ ലോകവിപണിക്കായി ഉത്പാദിപ്പിക്കുന്നത് സായ്ക് ആണ്. അമേരിക്കയിലെ ജനറൽ മോട്ടോഴ്സ് മോഡലുകളും സായ്ക് നിർമിക്കുന്നു. െെചനയിൽ റോവി എന്ന ബ്രാൻഡിലാണ് സ്വന്തം കാറുകൾ അധികവും വിൽക്കാറ്. വിദേശത്ത് ഈ കാറുകൾക്ക് ബ്രിട്ടീഷ് ബ്രാൻഡായ എം ജി നാമധേയത്തിലാണ് വിൽപന.
∙ ഇലക്ട്രിക്: ഫോസിൽ ഇന്ധനവാഹനങ്ങളുടെ അന്ത്യകാലമാണ്. ഇലക്ട്രിക് വാഹനങ്ങൾ റെഡിയായിക്കഴിഞ്ഞു. പണ്ടത്തെപ്പോലെ ദുർബലമായ, ദൂരശേഷി കുറഞ്ഞ, െെമക്രോ മിനി കാറുകളല്ല ഇനി ഇലക്ട്രിക്. സാധാരണ കാറുകളെയും എസ് യു വികളെയും വെല്ലുന്ന രൂപവും ശക്തിയും 1000 കിലോമീറ്റർ വരെ റേഞ്ചുമുള്ള ഒന്നാന്തരം വാഹനങ്ങൾ. ഈ രംഗത്ത് ലോകത്തിലുള്ള അഞ്ച് കുത്തകകളിലൊന്നാണ് സായ്ക്.
∙ ഫ്യുവൽ സെൽ: ലിതിയം ഫ്യുവൽ സെല്ലുകളാണ് ഇലക്ട്രിക് കാറുകളുടെ ജീവ നാഡി. സെല്ലുകൾ കൂട്ടിച്ചേർത്ത മൊഡ്യൂളുകളാണ് ബാറ്ററി. ബാറ്ററിക്ക് എത്ര വലുപ്പം കൂടുന്നുവോ അത്രയ്ക്ക് ശേഷി വാഹനത്തിനും കൂടും. നിലവിലുള്ള പ്ലാറ്റ്ഫോമിൽ ഇലക്ട്രിക് വാഹനങ്ങൾ നിർമിച്ചാൽ കൂടുതൽ സെല്ലുകൾ കൊള്ളിക്കാനാവില്ല. ബോണറ്റിലും ഡിക്കിയിലും ബാറ്ററി നിറച്ചാലും ദൂര ശേഷി 150 കിലോമീറ്റർ വരെയൊക്കെയേ എത്തൂ. വാഹനത്തിെൻറ പ്ലാറ്റ് ഫോം നിറച്ചും ബാറ്ററി പാക്കുകൾ നിരത്തിയാൽ ശേഷി കൂടും. പക്ഷെ ഇതിനായി പുതിയ രൂപകൽപനകൾ വേണം. സായ്ക് വാഹനങ്ങളെല്ലാം ഇത്തരം രൂപകൽപനയുള്ളവയാണ്.
∙ ഏകാധിപത്യം: ഫ്യുവൽ സെൽ നിർമാണം മുഖ്യമായും ജപ്പാൻ, കൊറിയ, െെചന എന്നിവിടങ്ങളിലെ അഞ്ചു കമ്പനികളുടെ നിയന്ത്രണത്തിലാണ്. ഇതിൽ ഏറ്റവും കരുത്തരായ രണ്ടു െെചനീസ് കമ്പനികളിലൊന്ന് സായ്ക് മോട്ടോഴ്സിെൻറ ഉടമസ്ഥതയിലാണെന്നത് ഈ രംഗത്ത് ലോകവ്യാപകമായ മാറ്റങ്ങൾ വരുത്താനുള്ള സായ്ക് ശേഷി വ്യക്തമാക്കുന്നു. മാറ്റങ്ങൾ ഇന്ത്യയിലും ഉടൻ പ്രതീക്ഷിക്കാം.
∙ െെചനയല്ലേ? െെചനീസ് ഉത്പന്നങ്ങൾക്ക് ഗുണമേന്മയില്ലെന്ന് ഇക്കാലത്ത് ആരും പറയില്ല. െഎ ഫോണടക്കം ഗുണമേന്മയുടെ പര്യായമായുള്ള അമേരിക്കൻ, യൂറോപ്യൻ ഉത്പന്നങ്ങൾ െെചനയിലാണുണ്ടാക്കുന്നത്. െെചനീസ് ഫോൺ ബ്രാൻഡുകൾ ഉപയോഗിച്ചവരാരും മോശം ഉത്പന്നങ്ങളാണിവയെന്നു പറയില്ല. എന്നാൽ ലക്ഷം രൂപയ്ക്കു കിട്ടുന്ന െഎ ഫോൺ സൗകര്യങ്ങളും നിലവാരവും 20000 രൂപയുടെ െെചനീസ് ഫോണിൽ കിട്ടുമെന്ന് എല്ലാവർക്കുമറിയാം. ഇതായിരിക്കും എം ജി വാഹനങ്ങളുടെ ഇന്ത്യയിലെ പിടിവള്ളി.
∙ രണ്ടിലൊന്ന്: ഷാങ്ഹായിലെ ടെസ്റ്റ് ട്രാക്കിൽ ഇന്ത്യയിൽ നിന്നുള്ള മാധ്യമപ്രവർത്തകർക്കായി രണ്ടു മോഡലുകളാണ് ടെസ്റ്റ് െെഡ്രവിനൊരുക്കിയത്. മാർവൽ എക്സ്, ഇ ആർ എക്സ് െെഫവ്. രണ്ടും കിടിലൻ വാഹനങ്ങൾ. ഏതു ജർമൻ കാറിനോടിനും കിട പിടിക്കുന്ന ഫിനിഷും ഈടും ഭംഗിയുമുള്ള വാഹനങ്ങൾ. ഒാടിക്കാൻ പരമസുഖം. ഇന്ത്യയിലെത്താൻ ഈ വാഹനങ്ങൾക്കാണ് സാധ്യത.
∙ മാർവൽ എക്സ്: 2 വീൽ ഡ്രൈവ് 403 കിലോമീറ്ററും 4 വീൽ ഡ്രൈവ് 370 കിലോമീറ്ററും ഒറ്റ ചാർജിൽ സഞ്ചരിക്കും. പരമാവധി വേഗം 170 കി മി. 2 വീൽ ഡ്രൈവ് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ 7.9 സെക്കന്‍ഡിലും 4 വീൽ ഡ്രൈവ് 4.8 സെക്കൻഡിലും എത്തും. ചാർജു ചെയ്യാൻ 8.5 മണിക്കൂർ വേണം. ഫാസ്റ്റ് ചാർജിങ് മോഡിൽ 40 മിനിറ്റുകൊണ്ട് 80 ശതമാനം ചാർജു ചെയ്യാം.
∙ ഇ ആർ എക്്സ് 5: 85 കിലോവാട്ട് കരുത്തും 255 എൻഎം ടോർക്കുമുള്ള എസ് യു വി ഒറ്റ ചാർജിങ്ങിൽ 320 കിലോമീറ്റർ സഞ്ചരിക്കും. പൂജ്യത്തിൽ നിന്ന് 50 കിലോമീറ്ററിലെത്താൻ 4.2 സെക്കന്‍ഡ്. വേഗം 135 കിലോമീറ്റർ. ചാർജു ചെയ്യാൻ 7 മണിക്കൂർ വേണമെങ്കിലും ഫാസ്റ്റ് ചാർജിങ് മോഡിൽ 40 മിനിറ്റുകൊണ്ട് 80 ശതമാനം ചാർജാകും.