വാഹന വിപണിയിൽ മാറ്റങ്ങളുടെ കൊടുങ്കാറ്റാകാൻ ഇവർ

ഇന്ത്യൻ വാഹന വിപണിയിൽ സമഗ്രമാറ്റങ്ങളായിരിക്കും വരും വർഷങ്ങളിൽ നടക്കുക. ഭാരത് ആറ് നിലവാരത്തിലേക്ക് വാഹന ലോകം കാൽവെയ്ക്കുന്നതും ക്രാഷ് ടെസ്റ്റ് പോലുള്ള സുരക്ഷ സംവിധാനങ്ങൾ ഉടൻ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പാസഞ്ചർ കാർ വിപണിയായി ഇന്ത്യ മാറും. ഇരുചക്രവാഹനങ്ങളിൽ നിലവിൽ ലോകത്തിലെ വമ്പൻ ഇന്ത്യ തന്നെ. എംജി, കിയ, പ്യുഷോ തുടങ്ങി നിരവധി വാഹന നിർമാതാക്കൾ ഇന്ത്യൻ അരങ്ങേറ്റത്തിനായി തയാറെടുത്തു കഴിഞ്ഞു. ചെറു കാർ വിപണിയിയും യുട്ടിലിറ്റി വാഹന വിപണിയിലുമായിരിക്കും പ്രധാന മാറ്റങ്ങൾ വരിക. ബിഎസ് 6 വരുന്നതുകൊണ്ടു തന്നെ നിലവിലുള്ള പല വാഹനങ്ങൾക്കും സമഗ്രമായ മാറ്റങ്ങൾ അനിവാര്യമാണ്. അതുകൊണ്ടു തന്നെ ജനപ്രിയ മോഡലുകളുടെയെല്ലാം പുതിയ തലമുറകൾ പുറത്തിറങ്ങിയേക്കാം.

2018 ഫെബ്രുവരിയിൽ നിന്ന് ന്യൂഡൽഹി ഓട്ടോ എക്സ്പോയിലെ പ്രധാന താരങ്ങൾ ഇല്ക്ട്രിക് വാഹനങ്ങളായിരുന്നു. 2019 ൽ സർക്കാർ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പുതിയ നയം കൊണ്ടു വരുമെന്നാണ് കരുതുന്നത്. ഇരുചക്രവാഹനങ്ങളിലും കാറുകളിലും വലിയ മാറ്റങ്ങളായിരിക്കും അതു കൊണ്ടുവരുന്നത്. നിലവിലെ പല നിർമാതാക്കളും ഇലക്ട്രിക് വാഹനങ്ങളുടെ പരീക്ഷണയോട്ടങ്ങൾ ആരംഭിച്ചുകഴിഞ്ഞു. വരും വർഷങ്ങളിൽ അവ പുറത്തിറങ്ങിയേക്കാം. അടുത്ത വർഷം പുറത്തിറങ്ങുന്ന പ്രധാനപ്പെട്ട വാഹനങ്ങളേതൊക്കെയെന്ന് നോക്കാം.