ബസിലെ സീറ്റിൽ നിന്ന് ബിഎംഡബ്ല്യുവിലേക്ക്! ടിനി ടോമിന്റെ വാഹനവിശേഷങ്ങൾ
മിമിക്രിയിലൂടെ കടന്നുവന്നു, ഇപ്പോൾ സിനിമകളിലൂടെയും മിനിസ്ക്രീനിലൂടെയും പ്രേക്ഷകരുടെ ഇഷ്ടതാരമായ ടിനി ടോം തന്റെ വാഹനവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.ആദ്യ വാഹനം...എന്റെ ജീവിതയാത്ര തുടങ്ങുന്നത് ഏറ്റവും വലിയ വണ്ടിയിൽനിന്നാണ്- ട്രെയിൻ!. പ്രോഗ്രാമുകൾക്ക് ദൂരദേശങ്ങളിൽ പോയിരുന്നത് ട്രെയിനിലായിരുന്നു.
മിമിക്രിയിലൂടെ കടന്നുവന്നു, ഇപ്പോൾ സിനിമകളിലൂടെയും മിനിസ്ക്രീനിലൂടെയും പ്രേക്ഷകരുടെ ഇഷ്ടതാരമായ ടിനി ടോം തന്റെ വാഹനവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.ആദ്യ വാഹനം...എന്റെ ജീവിതയാത്ര തുടങ്ങുന്നത് ഏറ്റവും വലിയ വണ്ടിയിൽനിന്നാണ്- ട്രെയിൻ!. പ്രോഗ്രാമുകൾക്ക് ദൂരദേശങ്ങളിൽ പോയിരുന്നത് ട്രെയിനിലായിരുന്നു.
മിമിക്രിയിലൂടെ കടന്നുവന്നു, ഇപ്പോൾ സിനിമകളിലൂടെയും മിനിസ്ക്രീനിലൂടെയും പ്രേക്ഷകരുടെ ഇഷ്ടതാരമായ ടിനി ടോം തന്റെ വാഹനവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.ആദ്യ വാഹനം...എന്റെ ജീവിതയാത്ര തുടങ്ങുന്നത് ഏറ്റവും വലിയ വണ്ടിയിൽനിന്നാണ്- ട്രെയിൻ!. പ്രോഗ്രാമുകൾക്ക് ദൂരദേശങ്ങളിൽ പോയിരുന്നത് ട്രെയിനിലായിരുന്നു.
മിമിക്രിയിലൂടെ കടന്നുവന്നു, ഇപ്പോൾ സിനിമകളിലൂടെയും മിനിസ്ക്രീനിലൂടെയും പ്രേക്ഷകരുടെ ഇഷ്ടതാരമായ ടിനി ടോം തന്റെ വാഹനവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
ആദ്യ വാഹനം...
എന്റെ ജീവിതയാത്ര തുടങ്ങുന്നത് ഏറ്റവും വലിയ വണ്ടിയിൽനിന്നാണ്- ട്രെയിൻ!. പ്രോഗ്രാമുകൾക്ക് ദൂരദേശങ്ങളിൽ പോയിരുന്നത് ട്രെയിനിലായിരുന്നു. ലോക്കൽ പ്രോഗ്രാമുകൾക്ക് നമ്മുടെ കെഎസ്ആർടിസി ബസിലും. റെയിൽവേ സ്റ്റേഷനിലെയും ബസ് സ്റ്റാൻഡിലെയും കൊതുകുകടി കൊണ്ട് നിലത്തുകിടന്നു ഉറങ്ങാൻ ശ്രമിച്ചു, ഉറക്കച്ചടവോടെ കയറിയ നിരവധി സ്റ്റേജുകളാണ് സ്വന്തമായ വാഹനത്തോടുള്ള എന്റെ ആഗ്രഹത്തെ ജ്വലിപ്പിച്ചത്.
ബസിൽ സൈഡ് സീറ്റിലിരുന്നു യാത്ര ചെയ്യുമ്പോൾ ഏസി കാറുകൾ ഞാൻ കൊതിയോടെ കണ്ടിട്ടുണ്ട്. എന്നെങ്കിലും എനിക്കതിൽ യാത്ര ചെയ്യാൻ കഴിയുമോ എന്നാലോചിട്ടുണ്ട്. കുറച്ചു വർഷങ്ങൾക്കുശേഷം ദൈവാനുഗ്രഹം കൊണ്ട് ഒരു മാരുതി കാർ ഞാൻ സ്വന്തമാക്കി. എന്റെ ആദ്യ കാർ... ഗ്യാസായിരുന്നു അതിൽ ഇന്ധനം. വീട്ടിൽ അടുപ്പെരിഞ്ഞില്ലെങ്കിലും അടുക്കളയിലെ ഗ്യാസുകുറ്റി പൊക്കി കാറിൽ വച്ചുപയോഗിച്ച് ഞാൻ യാത്ര ചെയ്തിട്ടുണ്ട്! അത്രയ്ക്കുണ്ടായിരുന്നു വാഹങ്ങളോടുള്ള ഇഷ്ടം.
മമ്മൂക്ക ഉദ്‌ഘാടനം ചെയ്ത വണ്ടി...
ഇപ്പോൾ മൂന്നു വാഹനങ്ങളാണ് എനിക്കുള്ളത്. ഞാൻ ഷൂട്ടിനുവേണ്ടി മാറിനിൽക്കുമ്പോൾ വീട്ടിലെ കാര്യങ്ങൾ നോക്കുന്നത് ഭാര്യയാണ്. വീട് നോക്കുന്നതിലെ നല്ലൊരു ശതമാനം ബുദ്ധിമുട്ടുകളും ഭാര്യയെ ഡ്രൈവിങ് പഠിപ്പിച്ചാൽ മാറും എന്നാണ് എന്റെ അനുഭവം. അതിനുവേണ്ടിയാണ് ഹോണ്ട ബ്രിയോ ഓട്ടമാറ്റിക് വാങ്ങിയത്. വീട്ടിലെ മിക്ക ആവശ്യങ്ങൾക്കുവേണ്ടിയും ഓടിനടക്കുന്നത് ഈ വാഹനമാണ്.
ഓഫ്‌റോഡിങ്ങിനോട് താൽപര്യമുണ്ട്. അതിനുവേണ്ടിയാണ് പജീറോ സ്‌പോർട് വാങ്ങിയത്. ഈ വണ്ടി ആദ്യമായി കീ ഇട്ടു സ്റ്റാർട്ട് ചെയ്ത്, ഓടിച്ച്, ഉദ്‌ഘാടനം ചെയ്തത് എന്റെ വഴികാട്ടിയായ മെഗാസ്റ്റാർ മമ്മൂട്ടിയാണ്. മമ്മൂക്ക എന്റെ സിനിമാജീവിതത്തിലെ രാശിയായിരുന്നു. അതിനുശേഷം വാഹനങ്ങളുടെയും രാശിയായി. ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ഞങ്ങൾക്ക് ഒരുപാട് ഉപകാരപ്പെട്ട വാഹനമാണ് പജീറോ. ശരിക്കും ബോട്ട് പോലെയായിരുന്നു ഞങ്ങൾ ആ സമയത്ത് ഇതുപയോഗിച്ചത്.
പ്രത്യേകമായി വാങ്ങി ഫിറ്റ് ചെയ്ത സ്‌നോർക്കലാണ് മുങ്ങിയ റോഡിലൂടെ വണ്ടി ഓടിക്കാൻ സഹായിച്ചത്. സ്‌നോർക്കൽ ഉണ്ടെങ്കിൽ എൻജിനിൽ വെള്ളം കയറുന്നത് ഒഴിവാക്കാം. ഹൈറേഞ്ചിലും ദുർഘടമായ റോഡിലൂടെയുമൊക്കെ ഓടിക്കാൻ ഫോർ വീൽ ഡ്രൈവ് കൂടാതെ ടെറൈൻ ഡ്രൈവ് മോഡുമുണ്ട്. നമ്മളെ വഴിയിൽ കിടത്തില്ല എന്നുറപ്പ് തരുന്ന ഒരു വണ്ടിയായിട്ടാണ് എനിക്ക് പജീറോ അനുഭവപ്പെട്ടത്. കുടുംബവും സുഹൃത്തുക്കളും ഒരുമിച്ച് ഓഫ് റോഡിങ്ങിനു പോകുന്നതാണ് ഏറ്റവും സന്തോഷം. അതോടൊപ്പം സൈക്ലിങും ഇഷ്ടമാണ്. ഷൂട്ടിങ്ങിനു പോകുമ്പോൾ സൈക്കിളും കൂടെകൊണ്ടുപോകും അതിനുവേണ്ടി വണ്ടിയുടെ പിന്നിൽ റാക്ക് ഘടിപ്പിച്ചിട്ടുണ്ട്. ഓരോ യാത്ര പോകുമ്പോഴും ഓരോ ആക്‌സസറീസ് ഞാൻ വാങ്ങിയിരുന്നു. ഓസ്‌ട്രേലിയയിൽ പോയപ്പോൾ വാങ്ങിയതാണ് ഫോഗ് ലാമ്പുകൾ. അതുപോലെ മുന്നിൽ ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കറുകളും വിദേശിയാണ്.
ഇഷ്ടവാഹനം...
നിരവധി വാഹനങ്ങൾ ഓടിച്ചു നോക്കിയിട്ടുണ്ടെങ്കിലും എനിക്ക് ഏറ്റവും ഇഷ്ടമായത് ബിഎംഡബ്ള്യുവാണ്. ഒരുസമയത്ത് എന്റെ ഡ്രീംകാറായിരുന്നു. അടുത്തിടെ ഒരെണ്ണം സ്വന്തമാക്കി. ബിഎംഡബ്ള്യു എം സ്‌പോർട് എന്ന എഡിഷനാണ് സ്വന്തമാക്കിയത്. പവർഫുൾ വാഹനമാണ്. നോർമൽ മോഡ് കൂടാതെ സ്‌പോർട് മോഡുമുണ്ട്. നല്ല റോഡാണെങ്കിൽ 10 സെക്കൻഡിൽ വേഗം നൂറു കടക്കും. ഡൈനാമിക് ട്രാക്‌ഷൻ കൺട്രോൾ സംവിധാനമുള്ളതുകൊണ്ട് ഒരു സ്പോർട്സ് കാറിന്റെ പെർഫോമൻസും ലഭിക്കും. കുടുംബവുമൊത്ത് സഞ്ചരിക്കുമ്പോൾ ഇതെല്ലാം നൽകുന്ന കംഫർട്ട് വളരെ വലുതാണ്.
പുതിയതായി ഇറങ്ങുന്ന വാഹങ്ങളുടെ വാർത്തകളും ഫീച്ചറുകളുമൊക്കെ ഞാൻ പിന്തുടരാറുണ്ട്. ഭാവിയിൽ പുതിയ കാറുകൾ ഞാൻ ചിലപ്പോൾ സ്വന്തമാക്കുമായിരിക്കും. നിലവിൽ ഈ വാഹനങ്ങൾ കൊണ്ട് ഞാൻ തൃപ്തനാണ്. എന്തായാലും കെഎസ്ആർടിസി ബസിലെ സൈഡ് സീറ്റിൽ നിന്നും ബിഎംഡബ്ള്യുവിന്റെ ഡ്രൈവിങ് സീറ്റിലേക്ക് എന്നെ എത്തിച്ച ദൈവത്തോടും പ്രേക്ഷകരോടും എന്നും കടപ്പാട് മാത്രമാണ്.