എന്തുകൊണ്ട് ആൽട്രോസ്, ടാറ്റയുടെ ആദ്യ പ്രീമിയം ഹാച്ച് വാങ്ങാൻ 6 കാരണങ്ങള്‍
ടാറ്റയുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്കാണ് ആൽട്രോസ്. ടിയാഗോ, നെക്സോൺ, ഹാരിയർ തുടങ്ങിയ വാഹനങ്ങളിലൂടെ ടാറ്റയ്ക്ക് ലഭിച്ച മുൻതൂക്കം മുതലെടുക്കാൻ എത്തിയ സ്പോർട്ടി പ്രീമിയം ഹാച്ച്ബാക്ക്. കാഴ്ചയിലും പ്രകടനത്തിലും സെഗ്‌മെന്റിലെ മറ്റേതു വാഹനങ്ങളെയും വെല്ലുവിളിക്കുന്ന ആൽട്രോസിന്റെ മികച്ചതാക്കുന്നതെന്ത്?

ടാറ്റയുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്കാണ് ആൽട്രോസ്. ടിയാഗോ, നെക്സോൺ, ഹാരിയർ തുടങ്ങിയ വാഹനങ്ങളിലൂടെ ടാറ്റയ്ക്ക് ലഭിച്ച മുൻതൂക്കം മുതലെടുക്കാൻ എത്തിയ സ്പോർട്ടി പ്രീമിയം ഹാച്ച്ബാക്ക്. കാഴ്ചയിലും പ്രകടനത്തിലും സെഗ്‌മെന്റിലെ മറ്റേതു വാഹനങ്ങളെയും വെല്ലുവിളിക്കുന്ന ആൽട്രോസിന്റെ മികച്ചതാക്കുന്നതെന്ത്? പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റിലെ കറുത്ത കുതിരയാകുമോ ആൽട്രോസ്? അറിയാം ഈ കാര്യങ്ങള്‍
ടാറ്റ ആൽട്രോസ് ടെസ്റ്റ് ഡ്രൈവ് റിവ്യു
∙ ഏറ്റവും മികച്ച ലുക്ക്: നിരത്തിലെ ഏറ്റവും മികച്ച സ്റ്റൈലൻ ഹാച്ചുകളിലൊന്നാണ് ആൽട്രോസ്. കണ്ടാൽ കണ്ണെടുക്കില്ല. വലുപ്പം കൂടിയ ഗ്രിൽ, ബംബര്‍, പ്രൊജക്റ്റർ ഹെഡ്‌ലാംപുകൾ തുടങ്ങി സ്റ്റൈലിഷായ മുൻഭാഗം. മസ്കുലർ വീൽ ആർച്ചുകൾക്കുള്ളിൽ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും സ്വിഫ്റ്റിനു സമാനമായി ഡോർ നോബുകളുമാണ് വശങ്ങളിലെ പ്രത്യകത. പിയാനോ ബ്ലാക് ഫിനിഷുള്ള പിൻഭാഗം ആൽട്രോസിനെ തികച്ചും വ്യത്യസ്തനാക്കുന്നത്. ആൽട്രോസ് എന്ന് എഴുത്തും ടെയിൽ ലാംപുമെല്ലാം ഒറ്റ കൺസോളിൽ മനോഹരമായി ഉൾക്കൊള്ളുന്നു. മൊത്തത്തിൽ സ്പോർട്ടി ലുക്കാണ് ആൽട്രോസിന്.
∙ 90 ഡിഗ്രി തുറക്കുന്ന ഡോറുകൾ: യുവാക്കളെ മാത്രം ലക്ഷ്യം വെച്ചല്ല പ്രായമായവരേയും പരിഗണിച്ചാണ് ആൽട്രോസിന്റെ രൂപകൽപന. അനായാസം കയറി ഇറങ്ങാനാവുന്ന, 90 ഡിഗ്രി തുറക്കുന്ന ഡോറുകളാണ് കാറിൽ. ഡോർ പാഡിൽ കുട സൂക്ഷിക്കാനുള്ള സൗകര്യം വരെയുണ്ട്.
∙ സ്റ്റൈലിഷ് ഇന്റീരിയർ: സെഗ്‌മെന്റിലെ തന്നെ ഏറ്റവും മികച്ചത് എന്നു പറയാവുന്ന ഇന്റീരിയർ. ഗ്രേയും കറുപ്പുമുള്ള ഇന്റീരിയർ പ്രീമിയം ഫീൽ നൽകുന്നുണ്ട്. അനലോഗ് ഡിജിറ്റൽ സങ്കലനമാണ് മീറ്റർ കൺസോള്‍. ഇൻഫോടൈൻമെന്റ് സിസ്റ്റിലെ വിവരങ്ങൾ കാണിച്ചു തരുന്ന 7 ഇഞ്ച് ടിഎഫ്ടി കളർ ഡിസ്പ്ലെ. മീഡിയ കൺട്രോൾ, ക്രൂസ് കൺട്രോൾ എന്നിവയുടെ സ്വിച്ചുകളുള്ള ഫ്ലാറ്റ് ബോട്ടം സ്റ്റിയറിങ് വീൽ എന്നിവ മികച്ചു നിൽക്കുന്നു. കൂടാതെ നാലു സ്പീക്കറും രണ്ട് ട്വീറ്ററുമുള്ള ഹർമൻ മ്യൂസിക്ക് സിസ്റ്റവും പ്ലസ് പെയിന്റാണ്. എസി വെന്റും 12 വോട്ട് ചാർജിങ് സോക്കറ്റും പിറകിലുമുണ്ട്.
∙ ധാരാളം സ്ഥലം: ചെറിയ കാര്യങ്ങളിലുള്ള ടാറ്റയുടെ ശ്രദ്ധ. കൂൾഡ് ഗ്ലൗ ബോക്സ്, ആം റസ്റ്റിന് താഴെയുള്ള സ്റ്റോറേജ് തുടങ്ങി ഡോർ പാഡിൽ കുട വയ്ക്കാനുള്ള സൗകര്യം വരെയുണ്ട്. മികച്ച ഹെഡ്‌റൂം. പിന്നിലേക്ക് എത്തിയാൽ മൂന്നു പേർക്കു സുഖമായി ഇരിക്കാം. ട്രാൻസ്മിഷണൻ ഹബ് ഇല്ലാത്തതുകൊണ്ട് നടുക്കിരിക്കുന്ന ആളിനും യാത്ര സുഖകരം.
∙ ബിഎസ്6 ഡീസൽ എൻജിൻ: മിക്കവാറും 2020 ഏപ്രിലിന് ശേഷം പുറത്തിറങ്ങുന്ന ബിഎസ് 6 നിലവാരമുള്ള ചുരുക്കം ചില ഡീസൽ ഹാച്ചുകളിലൊന്നാകും ആൽട്രോസ്. 1.5 ലീറ്റർ നാലു സിലിണ്ടർ ഡീസൽ എൻജിന് 90 പിഎസ്, 200 എൻഎം ടോർക്കുമുണ്ട്. ബിഎസ് 6 നിലവാരത്തിലുള്ള 1.2 ലീറ്റർ മൂന്നു സിലിണ്ടർ പെട്രോൾ എൻജിന്റെ കരുത്ത് 86 പിഎസും ടോർക്ക് 113 എൻഎമ്മുമാണ്.
∙ ഗാഡ്ജെറ്റ്സ്: വാച്ചുപോലെ കൈയിൽ കെട്ടുന്ന സ്മാർട്ട് കീ, റെയിൻ സെൻസറിങ് വൈപ്പറുകൾ, ഓട്ടോ ഹെഡ്‌ലാംപ് തുടങ്ങി ഈ വിഭാഗത്തിൽ മറ്റൊരു കാറിനുമില്ലാത്ത സൗകര്യങ്ങൾ. യൂറോപ്പിലേക്ക് കണ്ണും നട്ടിരിക്കുന്ന മോഡലായതിനാൽ ഇലക്ട്രിക് െവർഷനും ഭാവിയിൽ വരും.
ടാറ്റ ഇന്നുവരെ പുറത്തിറക്കിയതിൽ വെച്ച് ഏറ്റവും മികച്ച കാറുകളിലൊന്നാണ് ആൽട്രോസ്. അടുത്ത വർഷം ആദ്യ വില പ്രഖ്യാപിച്ച് വിപണിയിലെത്തുന്നതോടെ ടാറ്റയുടെ നിരയിലെ ഏറ്റവും വിൽപനയുള്ള കാറുകളിൽ ഒന്നായും ആൽട്രോസ് മാറും.
English Summary: Know More About Tata Altroz