യമഹ ആർഡി 350, ടു സ്ട്രോക് വാഹനങ്ങളുടെ ഡോക്ടർ, രാജു ഭായ് !
ഒരിക്കൽ ഗുരുവായൂരിലെ സാമൂതിരി കോളജിനു മുന്നിലൂടെ തന്റെ 1984 മോഡൽ ആർഡി 350 ഓടിച്ചു പോകുമ്പോൾ കുറച്ചു പെൺകുട്ടികൾ രാജുവിനോടു ചോദിച്ചു: ചേട്ടാ, ഈ വണ്ടിയിലിരുന്നു സെൽഫി എടുത്തോട്ടേ? ദുൽഖർ സൽമാൻ ബാംഗ്ലൂർ ഡേയ്സിൽ ഓടിക്കുന്ന വണ്ടിയാണത്. ടു വീലർ സൂപ്പർ സ്റ്റാർ. രാജു ഭായ് എന്നു പറഞ്ഞാലേ ഇ.എ. രാജു വിനെ

ഒരിക്കൽ ഗുരുവായൂരിലെ സാമൂതിരി കോളജിനു മുന്നിലൂടെ തന്റെ 1984 മോഡൽ ആർഡി 350 ഓടിച്ചു പോകുമ്പോൾ കുറച്ചു പെൺകുട്ടികൾ രാജുവിനോടു ചോദിച്ചു: ചേട്ടാ, ഈ വണ്ടിയിലിരുന്നു സെൽഫി എടുത്തോട്ടേ? ദുൽഖർ സൽമാൻ ബാംഗ്ലൂർ ഡേയ്സിൽ ഓടിക്കുന്ന വണ്ടിയാണത്. ടു വീലർ സൂപ്പർ സ്റ്റാർ.
രാജു ഭായ് എന്നു പറഞ്ഞാലേ ഇ.എ. രാജു വിനെ നാട്ടുകാരും വീട്ടുകാരുമറിയൂ. യമഹ ആർഡി 350, ടു സ്ട്രോക് വാഹനങ്ങളുടെ ഉടമകൾ സ്നേഹപൂർവം ചാർത്തിക്കൊടുത്ത പേരാണത്. ഒരുകാലത്തു യുവാക്കളുടെ ഹൃദയത്തുടിപ്പായിരുന്ന ഈ വാഹനങ്ങൾ നന്നാക്കാനറിയുന്ന അപൂർവം, മെക്കാനിക്കുകളിലൊരാൾ. കാൺപുർ, ചെന്നൈ, ചണ്ഡിഗഡ്, ബെംഗളൂരു, ദമൻ ദിയു, യുപി, രാജസ്ഥാൻ, ആൻഡമാൻ, അലഹാബാദ് എന്നിങ്ങനെ പല ഭാഗങ്ങളിൽനിന്ന് ആളുകൾ രാജു ഭായിയെ തേടി വരും. നേരിട്ടും ഫോണിലൂടെയും വണ്ടി പരിശോധിക്കും, പ്രശ്നം പരിഹരിക്കും. തൃശൂർ ചാവക്കാടുള്ള വർക്‌ഷോപ്പിൽ എപ്പോഴും ആർഡിയോ, ടു സ്ട്രോക് ബൈക്കുകളോ ഉണ്ടാകും.
വിശ്വാസം മാത്രം
വിളിക്കുന്ന പലരെയും നേരിൽ കണ്ടിട്ടുണ്ടാകില്ല, ഫെയ്സ്ബുക്, വാട്സാപ് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴിയുള്ള പരിചയം മാത്രമായിരിക്കും. അതുകൊണ്ടുതന്നെ ലോകത്തിന്റെ ഏതുകോണിലും രാജു ഭായിക്കു പരിചയക്കാരുണ്ട്. പഴയ വണ്ടികൾ സാധാരണ വർക്‌ഷോപ്പുകളിൽ എടുക്കാറില്ല. പണി അറിയുന്നവർ കുറവായതാണു കാരണം. സ്പെയർ പാർട്സ് കിട്ടാനും എളുപ്പമല്ല. ആർഡി എല്ലാവരെയും വിശ്വസിച്ച് ഏൽപിക്കാനുമാവില്ല. ഒറിജിനൽ പാർട്സ് അപൂർവമായതിനാൽ നന്നാക്കാൻ ഏൽപിക്കുമ്പോൾ തന്നെ അവ മോഷണം പോകാറുണ്ടത്രെ.
ഉത്തരേന്ത്യയിൽനിന്നൊക്കെ വാഹനം കുറിയർ ചെയ്യുകയാണു പതിവ്. നന്നാക്കിക്കഴിഞ്ഞാൽ തിരിച്ചും കുറിയർ ചെയ്തു കൊടുത്താൽ മതി. നല്ല സുഹൃദ്‌വലയം ഉള്ളതുകൊണ്ട് സ്പെയർ പാർട്സ് സംഘടിപ്പിക്കാൻ രാജു ഭായിക്കു ബുദ്ധിമുട്ടില്ല. 1990 മുതൽ ഈ ഫീൽഡിലുണ്ട്. ആദ്യകാലത്തു ട്രിച്ചിയിലും ബെംഗളൂരുവിലും കുറെക്കാലം ജോലി ചെയ്തു. 1997ൽ സ്വന്തമായി വർക്‌ഷോപ് തുടങ്ങി. ഇതുവരെ ആയിരത്തിലധികം യമഹ ടു സ്ട്രോക് മോഡലുകൾ റീസ്റ്റോർ ചെയ്തുകൊടുത്തിട്ടുണ്ട്. ആർഡിയാകട്ടെ ഏകദേശം അഞ്ഞൂറെണ്ണവും. സഹായി അനീഷാണ് എല്ലാറ്റിനും കൂടെയുള്ളത്. രാജു ഭായ് യാത്രയിലായിരിക്കുമ്പോൾ വർക്‌ഷോപ്പിന്റെ ചുമതലയും അനീഷിനു തന്നെ.
ആർഡി.. യെവൻ പുലിയാ
ഇന്ത്യയിൽ ഏകദേശം 1500 ആർഡി ബൈക്കുകളേ ഉള്ളൂ. അതിനാൽ വൻ ഡിമാൻഡാണിതിന്. തുടക്കത്തിലെ സെൽഫി കഥയ്ക്കു പിന്നിലെ കാരണവും അതു തന്നെ. ഇതേതാ മോഡൽ എന്നറിയാമോ എന്നു രാജു ചോദിച്ചതിനു പെൺകുട്ടികൾ കൃത്യമായി മറുപടി നൽകി: പിന്നേ... ദുൽഖർ സൽമാൻ ബാംഗ്ലൂർ ഡെയ്സിൽ ഓടിക്കുന്ന ബൈക്കല്ലേ..? വലിയ പെരുന്നാൾ, മറഡോണ തുടങ്ങിയ പല സിനിമകളിലും രാജു ഭായിയുടെ ആർഡിയുടെ ശബ്ദം ഉപയോഗിച്ചിട്ടുണ്ട്.
യാത്രകൾ പെരുത്തിഷ്ടം
എല്ലാ ആർഡി, യമഹ ക്ലബ്ബുകളിലും രാജു ഭായ് മെമ്പറാണ്. അതിനാൽ ഒത്തുകൂടലിലും കൂട്ടായ്മകളിലുമെല്ലാം പങ്കെടുക്കും. ഇടയ്ക്കിടെ യാത്ര പോകാറുണ്ട്. 2018 ൽ റോയൽ എൻഫീൽഡ് ബുള്ളറ്റുമായി ഹിമാലയത്തിലേക്കു പോയി. യാത്രയ്ക്കിടെ ലഡാക്കിൽവച്ച് അവിടെയൊരാളുടെ ആർഡി നന്നാക്കിക്കൊടുത്തു. പോകുന്നയിടങ്ങളിലെല്ലാം ക്ലബ്ബിലെ പരിചയക്കാരുണ്ടാകും. താമസവും മറ്റും അവർ ശരിയാക്കിക്കൊടുക്കാറുണ്ട്. ചിലപ്പോൾ വാട്സാപ് വിഡിയോ കോൾ വഴി എൻജിൻ അഴിച്ചു നന്നാക്കേണ്ടതെങ്ങനെയെന്നും പറഞ്ഞുകൊടുക്കാറുണ്ട്. യമഹ ആർഡി 350, ടു സ്ട്രോക്ക്, സുസുക്കി സമുറായ് തുടങ്ങി വിസ്മരിക്കപ്പെട്ടു പോകേണ്ടിയിരുന്ന പല വാഹനങ്ങളും രാജു ഭായിയുടെ കരവിരുതിൽ പുതുജീവൻ നേടുന്നു. എല്ലാറ്റിനും പിന്തുണയുമായി ഭാര്യ റെമിയും മക്കൾ അനൗഷും ഡെനിഷുമുണ്ട്. ഇംഗ്ലണ്ടിലേക്കൊരു ബൈക്ക് ട്രിപ്പ് പോകണമെന്നാണു രാജു ഭായിയുടെ വലിയ മോഹം.