ലോകത്തിലെ ഏറ്റവും വലിയ കാർനിർമാതാക്കളിലൊന്നായ ഫോക്സ്‌വാഗന്റെ ആവനാഴിയിലെ അമ്പുകൾ ഒഴിഞ്ഞെന്നു പറഞ്ഞവരുടെ മുഖമടച്ചുള്ള മറുപടിയാണ് ടി റോക്. ഇന്ത്യയിൽ ഏറെ നാളുകൾക്കു ശേഷം ഫോക്സ്‌വാഗൻ എത്തിക്കുന്ന റോക് സ്റ്റാർ. ചെറു എസ് യു വികൾ എങ്ങനെയാകണമെന്നു ടി റോക്കിനെ കണ്ടു പഠിക്കണം. ∙ 20 ലക്ഷം: അവതരണ വിലയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ ഏറ്റവും വലിയ കാർനിർമാതാക്കളിലൊന്നായ ഫോക്സ്‌വാഗന്റെ ആവനാഴിയിലെ അമ്പുകൾ ഒഴിഞ്ഞെന്നു പറഞ്ഞവരുടെ മുഖമടച്ചുള്ള മറുപടിയാണ് ടി റോക്. ഇന്ത്യയിൽ ഏറെ നാളുകൾക്കു ശേഷം ഫോക്സ്‌വാഗൻ എത്തിക്കുന്ന റോക് സ്റ്റാർ. ചെറു എസ് യു വികൾ എങ്ങനെയാകണമെന്നു ടി റോക്കിനെ കണ്ടു പഠിക്കണം.

Volkswagen T-Roc

∙ 20 ലക്ഷം: അവതരണ വിലയാണ്. ജർമനിയിൽ നിന്നു പൂർണമായി ഇറക്കുമതി ചെയ്ത് സകല സൗകര്യങ്ങളുമായി ലഭിക്കുന്ന മിനി എസ‌്‌യുവിക്ക് ഇതു തീരെ കുറവാണ്. പോളോ ത്രീ ഡോർ ജിടി ഇറക്കുമതി ചെയ്തു വിറ്റത് ഇതിലും കൂടിയ വിലയിലായിരുന്നു. ആദ്യ ബാച്ചിലെത്തിയ വാഹനങ്ങൾക്കാണ് ഈ കുറഞ്ഞ വില ബാധകം. പിന്നെ വില കൂടും.

Volkswagen T-Roc
ADVERTISEMENT

∙ എൻജിനല്ലേ താരം: 1.5 ലീറ്റർ ടിഎസ്െഎ ഇവോ ടർബോ എൻജിനാണ് ഹൃദയം. പെട്രോൾ എൻജിനുകളിലെ ഏറ്റവും ആധുനിക സാങ്കേതികതയായ എൻജിന് കുറച്ച് സ്കോഡ സ്വഭാവവുമുണ്ട്. കാരണം സ്കോഡയുടെ സാങ്കേതികമികവും ഈ എൻജിൻ ഉൾക്കൊള്ളുന്നു. ആദ്യമായി ഈ സീരീസ് നിർമാണമാരംഭിച്ചതും സ്കോഡയാണ്. 134 ബി എച്ച് പി വരെയുള്ള മോഡലുകളുണ്ടെങ്കിലും ഇന്ത്യയിൽ 110 ബി എച്ച് പി വരെയുള്ളൂ.

Volkswagen T-Roc

∙ ഗീയർബോക്സും താരമത്രെ: പോളോ ടി എസ് െഎയിൽ നിന്നടക്കം അപ്രത്യക്ഷമായ 7 സ്പീഡ് ഒാട്ടമാറ്റിക് ഡി എസ് ജി ഗീയർബോക്സ് ടി റോക്കിൽ തിരിച്ചെത്തി. കരുത്തുറ്റ എൻജിനും ഗീയർബോക്സും സമന്വയിക്കുമ്പോൾ ടി റോക്ക് ശരിക്കും റോക്ക് സ്റ്റാറാകും.

Volkswagen T-Roc
ADVERTISEMENT

∙ ആത്മ വിശ്വാസം: സ്ട്രോങ്, സ്െെട്രക്കിങ്, സ്പോർട്ടി. ഇതാണ് നിർവചനം. വാഹനത്തിൽ നിന്നു െെഡ്രവറിലേക്ക് ആത്മവിശ്വാസം പടരുന്ന രൂപകൽപന. കാഴ്ചയിൽ എല്ലാ ഫോക്സ്‌വാഗനുകളെയും പോലെ കുലീനം. പരമ്പരാഗത ഗ്രില്ലും ലോഗോയും 17 ഇഞ്ച് വീലുകളിൽ ഉയർന്നുള്ള നിലയും പ്രഥമദൃഷ്ട്യാ യൂറോപ്യൻ ആഢ്യത്തം പ്രകടമാക്കുന്നു.

Volkswagen T-Roc

∙ സ്െെറ്റലിങ്: കാഴ്ചയിലെ സ്െെറ്റലിങ് പോലെ തന്നെയാണ് സൗകര്യങ്ങളും. പനോരമിക് സൺറൂഫ്, എൽഇഡി ഹെഡ്, ടെയിൽലാംപുകൾ. വലയം പോലെ എൽഇഡി നിലകൊള്ളുന്ന ലാംപുകളെല്ലാം തികച്ചും വ്യത്യസ്തം. ഹെഡ് ലാംപും ഫോഗ് ലാംപുകളും ടി റോക്കിെൻറ രൂപഗുണം കാര്യമായി ഉയർത്തുന്നു.

Volkswagen T-Roc
ADVERTISEMENT

∙ പ്രീമിയം: രണ്ടു സോണുകളായി പ്രവർത്തിപ്പിക്കാവുന്ന എസി, ടച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, വിയെന്ന ലെതർ സീറ്റ് തുടങ്ങി ഏല്ലാം പ്രീമിയം എസ്‌യുവിയുടെ പേരു ചീത്തയാക്കാത്ത വിധത്തിൽ. ജർമനിയിൽ നിന്നു നേരിട്ട് ഇറക്കുമതി ചെയ്യുന്ന വാഹനത്തിന്റെ ഫിറ്റിനെയും ഫിനിഷിനെയും പറ്റി കൂടുതൽ എഴുതേണ്ടല്ലോ. സ്ഥലസൗകര്യം ധാരാളം.

Volkswagen T-Roc

∙ സുരക്ഷ: എയർ ബാഗ് ഇന്ത്യയിൽ രണ്ടെണ്ണം മതി. ടി റോക്കിന് ആറെണ്ണമുണ്ട്. എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിങ്, എല്ലാ വീലിനും ഡിസ്ക് ബ്രേക്ക്.

Volkswagen T-Roc

∙ എന്തുകൊണ്ട് ടി റോക്ക്? എന്തിന് ടി റോക്ക് വാങ്ങണം? കാരണങ്ങളിതാ. ഒന്ന്: ജർമൻ ഇറക്കുമതി. നിലവാരം മെഴ്സെഡിസ്, ബി എം ഡബ്യു തലത്തിൽ. രണ്ട്: നാലു വീൽ െെഡ്രവ് സൗകര്യം വേണ്ടെങ്കിൽ ബാക്കിയെല്ലാം തികയുന്ന എസ്‌യുവി. പ്രായോഗികമായി നാലു വീൽ ഇവിടെ എത്ര പേർക്ക് വേണം. മൂന്ന്: എൻജിനും ഗിയർബോക്സും. അത്യാധുനിക എന്‍ജിനും ഗിയർബോക്സുമായുള്ള സമന്വയം അപൂർവം. നാല്: വില. നാലുമീറ്ററിലുമധികം നീളമുള്ള ആധുനികവും സകല സൗകര്യങ്ങളുമുള്ള എസ്‌യുവി 20 ലക്ഷത്തിന് എവിടെ കിട്ടും? അഞ്ച്: അത്യാവശ്യം ഇന്ധനക്ഷമതയും സ്പോർട്ടി പെർഫോമൻസുമുള്ള പെട്രോൾ എൻജിൻ. ഡീസൽ വഴിമാറുന്ന കാലത്ത് പെട്രോൾ എന്തുകൊണ്ടും സ്വീകാര്യം. ഡൽഹിയിൽ ഇപ്പോൾ ഡീസലിന് പെട്രോളിനെക്കാള്‍ വിലയുണ്ട്.

∙ എവിടെ ലഭിക്കും? വിൽപന സംബന്ധിച്ച വിവരങ്ങൾക്ക് വിളിക്കാം. 9895764023

English Summary: VolksWagen T Roc Preview

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT