മുളകൊണ്ടൊരു കാർ, ലീറ്ററിന് 178 കി.മീ മൈലേജ് ! മെയ്ഡ് ഇൻ തിരുവനന്തപുരം
മുളകൊണ്ടുള്ള ഫർണിച്ചറുകളും കരകൗശല വസ്തുക്കളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തമായ ചിന്തയാണ് ഒരു കൂട്ടം എൻജിനീയറിങ് വിദ്യാർഥികളുടെ തലയിൽ ഉദിച്ചത്. അതു മറ്റൊന്നുമല്ല. മുളകൊണ്ടുള്ള കാർ. ഇതെങ്ങനെ സാധ്യമാകും. മുളയ്ക്ക് അതിനുള്ള ബലമുണ്ടോ? മാത്രമല്ല ഫിനിഷ് കിട്ടുമോ? തുടങ്ങിയ
മുളകൊണ്ടുള്ള ഫർണിച്ചറുകളും കരകൗശല വസ്തുക്കളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തമായ ചിന്തയാണ് ഒരു കൂട്ടം എൻജിനീയറിങ് വിദ്യാർഥികളുടെ തലയിൽ ഉദിച്ചത്. അതു മറ്റൊന്നുമല്ല. മുളകൊണ്ടുള്ള കാർ. ഇതെങ്ങനെ സാധ്യമാകും. മുളയ്ക്ക് അതിനുള്ള ബലമുണ്ടോ? മാത്രമല്ല ഫിനിഷ് കിട്ടുമോ? തുടങ്ങിയ
മുളകൊണ്ടുള്ള ഫർണിച്ചറുകളും കരകൗശല വസ്തുക്കളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തമായ ചിന്തയാണ് ഒരു കൂട്ടം എൻജിനീയറിങ് വിദ്യാർഥികളുടെ തലയിൽ ഉദിച്ചത്. അതു മറ്റൊന്നുമല്ല. മുളകൊണ്ടുള്ള കാർ. ഇതെങ്ങനെ സാധ്യമാകും. മുളയ്ക്ക് അതിനുള്ള ബലമുണ്ടോ? മാത്രമല്ല ഫിനിഷ് കിട്ടുമോ? തുടങ്ങിയ
മുളകൊണ്ടുള്ള ഫർണിച്ചറുകളും കരകൗശല വസ്തുക്കളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തമായ ചിന്തയാണ് ഒരു കൂട്ടം എൻജിനീയറിങ് വിദ്യാർഥികളുടെ തലയിൽ ഉദിച്ചത്. അതു മറ്റൊന്നുമല്ല. മുളകൊണ്ടുള്ള കാർ. ഇതെങ്ങനെ സാധ്യമാകും. മുളയ്ക്ക് അതിനുള്ള ബലമുണ്ടോ? മാത്രമല്ല ഫിനിഷ് കിട്ടുമോ? തുടങ്ങിയ സംശയങ്ങൾ കേൾക്കുമ്പോഴേ തോന്നാം. അതിനെല്ലാമുള്ള ഉത്തരമാണ് തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവൺമെന്റ് എൻജിനീയറിങ് കോളജിലെ 15 അംഗ വിദ്യാർഥികൾ നിർമിച്ച ബാംബൂ കാർ...ഈ വിജയഗാഥയുടെ കഥ അതു നിർമിച്ച ടീം പ്രവേഗയുടെ ക്യാപ്റ്റനായ അഭിനവ് തന്നെ പറയും
മുളയെന്ന ആശയം
2018 ൽ മെക്കാനിക് ഫൈനൽ ഇയർ വിദ്യാർഥികളാണ് ബാംബൂ കാർ എന്ന ആശയത്തിനു കീ കൊടുക്കുന്നത്. ലോകത്തിലെ മുൻനിര എണ്ണക്കമ്പനികളിലൊന്നായ ഷെൽ ഇന്ത്യയിൽ ആദ്യമായി നടത്തിയ ഷെൽ ഇക്കോ മാരത്തൺ എഷ്യയിൽ പങ്കെടുത്തു. മൂന്നു വീൽ. അലുമിനിയം ഷാസി. ബാംബൂ കൊണ്ടുള്ള ബോഡി. ചെറിയ കാർബുറേറ്റഡ് പെട്രോൾ എൻജിൻ. കൗതുകമായ ഈ കാറിന് അന്ന് മികച്ച ടെക്നിക്കൽ ഇന്നവേഷനുള്ള അവാർഡ് ലഭിച്ചു.
ടീം പ്രവേഗ
ഷെൽ ഇക്കോമാരത്തണിൽ പങ്കെടക്കാൻ തന്നെയാണ് അഭിനവും കൂട്ടരും ബാംബൂ കാറിനെ മോഡിഫൈ ചെയ്യുന്ന പദ്ധതി ഏറ്റെടുത്തത്. മെക്കാനിക്കൽ ഡിപ്പാർട്മെന്റ് പ്രഫസർ അനീഷ് കെ. ജോണും ബാംബൂ റിസർച് സെന്ററിലെ പ്രഫസർ രാജി എമ്മും കട്ടയ്ക്കു കൂടെ നിന്നതോടെ ബാംബൂ കാറിനു പുതു ജീവൻ വന്നു. പ്രകൃതി സൗഹാർദപരമായുള്ള വാഹനമായിരിക്കണം തങ്ങളുടേത് എന്ന ആശത്തിൽ നിന്നാണ് വാഹന നിർമാണത്തിനായി ഇത്തവണയും മുള മതിയെന്ന തീരുമാനത്തിൽ സംഘമെത്തുന്നത്. ഒട്ടേറെ വിദഗ്ധരുമായി സംസാരിച്ച് ധാരാളം ഗവേഷണങ്ങൾക്കു ശേഷമായിരുന്നു ഈ തീരുമാനം.
പരിസ്ഥിതിയിൽ വലിയ മാലിന്യ പ്രശ്നം സൃഷ്ടിക്കുന്നില്ലെന്നതാണ് വാഹനത്തിലെ മുളയുടെ പ്രത്യേകത. ഇവ വർഷങ്ങൾക്കുശേഷം പുനരുപയോഗിക്കാനും സാധിക്കും. കുറഞ്ഞ മുതൽ മുടക്കും പരിസ്ഥിതിയോട് ചേർന്നു നിൽക്കുന്നതും ദീർഘകാലം ഈട് നിൽക്കുന്നതും വളരെ എളുപ്പത്തിൽ നിർമിക്കാവുന്നതുമായ ബാംബൂ ഫാബ്രിക് ആരോഗ്യം ഉറപ്പുനൽകുന്നതാണെന്നും സംഘം അവകാശപ്പെടുന്നു. സിഐപിഇറ്റി (സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പ്ലാസ്റ്റിക്സ് എൻജിനീയറിങ് ആൻഡ് ടെക്നോളജി) ഇൻസ്റ്റിറ്റ്യൂട്ടിൽ ഈ ഷെല്ലിന്റെ ഉറപ്പ് തെളിയിച്ച ശേഷമാണ് ഇവർ വാഹനനിർമാണത്തിന് ബാംബൂ ഫാബ്രിക് ഉപയോഗിച്ചത്.
ഷാസിയും ബാംബൂവിൽ തന്നെയാണ് നിർമിച്ചിരിക്കുന്നത്. ചൂരൽ പോലെ ദൃഢതയുള്ള മുള ഇനമാണ് ഇതിനായി ഉപയോഗിച്ചത്. അത് ഹീറ്റ് ട്രീറ്റ്മെന്റ് ചെയ്തു. ഷിമാനോ സൈക്കിളിന്റെ ടയറുകളും ഡിസ്ക് ബ്രേക്കുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. മുന്നിൽ രണ്ടു ടയറും പിന്നിൽ ഒന്നും എന്ന രീതിയിലാണ് ഡിസൈൻ. ഗോ കാർട്ടിന്റെ പോലുള്ള ഡ്രൈവിങ് പൊസിഷനാണ്. സ്പോർട്സ് സൈക്കിളിന്റേതു പോലെയുള്ള ഹാൻഡിലിലാണ് നിയന്ത്രണം. ഇടതു കൈയിൽ പിൻ ബ്രേക്കും വലതു കൈയിൽ ആക്‌സിലറേറ്ററും. കാലിലാണ് മുൻ ബ്രേക്കിന്റെ നിയന്ത്രണം.
ബാംബൂ ഫാബ്രിക്
2018 ലും ബാംബൂ കൊണ്ടുള്ള പുറം ചട്ടയായിരുന്നു. പക്ഷേ, ട്രാക്കിൽ മത്സരിക്കുമ്പോൾ എയർപോക്കറ്റുകൾ വെല്ലുവിളിയായി. അതിനു പരിഹാരമായി ബാംബൂകൊണ്ടുള്ള തുണിയും ഗ്ലാസ് ഫൈബറും സംയോജിപ്പിച്ച് മിനുസമുള്ള ഷെൽ ഉണ്ടാക്കിയെടുത്തു. കാർബൺ ഫൈബറിന്റെ ദൃഢതയും കനക്കുറവും ഉറപ്പാക്കാൻ ഇതുവഴി സാധിച്ചു. രാജസ്ഥാനിൽനിന്നാണ് ബാംബൂ ഫാബ്രിക് കൊണ്ടുവന്നത്. ഹോണ്ട ജിഎക്സ്35 എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. കാർബുറേറ്റഡ് എൻജിനെ ഫ്യൂവൽ ഇൻജക്‌ഷൻ ആക്കി മാറ്റി. 100 കിലോയിൽ താഴെ മാത്രമേ വാഹനത്തിനു ഭാരമുള്ളൂ. മണിക്കൂറിൽ 40 കിലോമീറ്ററാണ് കൂടിയ വേഗം. ലീറ്ററിന് 178 കിലോമീറ്റർ മൈലേജാണ് ഈ വാഹനത്തിന്റെ മറ്റൊരു ഹൈലൈറ്റ്.
ഷെൽ മാരത്തൺ 2019
കഴിഞ്ഞ വർഷം ബെംഗളൂരുവിൽ വച്ചു നടന്ന ഷെൽ മാരത്തൺ ഇന്ത്യ 2019 മത്സരത്തിൽ പങ്കെടുത്തെങ്കിലും ട്രാക്ക് ഇവന്റിൽ മത്സരം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. ചെറിയ സാങ്കേതിക പ്രശ്നമായിരുന്നു കാരണം. 23 മിനിറ്റിനുള്ളിൽ 9 കിലോമീറ്റർ വരുന്ന ട്രാക്ക് ഓടിച്ചു കാണിക്കണമായിരുന്നു. എന്നാൽ ടെക്‌നിക്കൽ ആൻഡ് സേഫ്റ്റി ഇൻസ്പെക്‌ഷൻ പാസായി ആദ്യ അഞ്ചിൽ ഉൾപ്പെട്ടതോടെ ഏഷ്യയിലേക്കുള്ള മത്സരത്തിനു മുൻഗണന കിട്ടി.
ഇലക്ട്രിക് ബാംബൂ കാർ
ഈ തകരാർ പരിഹരിച്ച് പൂർണമായും പരിസ്ഥിതിയോട് ഇണങ്ങിയ ഇലക്ട്രിക് ബാംബൂകാറുമായി ഈ വർഷത്തെ മത്സരത്തിൽ പങ്കെടുത്ത് ഇവർ സമ്മാനം നേടിയത്. ട്രാക്ക് മത്സരം മലേഷ്യയിൽ നടക്കാനിരിക്കെയാണ് കൊവിഡ് 19 മഹാമാരി വെല്ലുവിളിയായത്. ഇതിനു പിന്നാലെ വാഹനത്തിന്റെ നിർമാണമികവ് കണക്കിലെടുത്ത് ഷെൽ ഏഷ്യ ഓഫ് ട്രാക്ക് അവാർഡ് നൽകുകയായിരുന്നു. ഓൺലൈൻ ആയിട്ടായിരുന്നു അവാർഡ് ദാനം.
ഏഷ്യയിലെ തന്നെ മികച്ച പ്രോജക്ടിനുള്ള അവാർഡാണ് ബാംബൂ കാറിനെ തേടിയെത്തിയത്. ഇലക്ട്രിക് ബാംബൂ കാറിന്റെ പ്രോട്ടോ ടൈപ്പിനാണ് അവാർഡ്. 3000 ഡോളർ (2,28,945 രൂപ) ആണ് സമ്മാനത്തുക. മുള ഉപയോഗിച്ച് ഇലക്ട്രിക് കാറിന്റെ പ്രോട്ടോടൈപ്പ് നിർമിക്കുന്ന ആദ്യ സംഘമാണ് ടീം പ്രവേഗയെന്നും അഭിനവ് വിശദമാക്കുന്നു. 2018 മുതലുള്ള പരിശ്രമങ്ങളാണ് ഫലം കാണുന്നത്. പോക്കറ്റിലൊതുങ്ങുന്ന വിലയിൽ പരിസ്ഥിതിയോട് ഇണങ്ങുന്ന ഉൽപന്നങ്ങൾ നിർമിക്കുകയെന്ന കോളജിന്റെ പരിശ്രമങ്ങളിൽ തങ്ങളും ഭാഗമാകാൻ ശ്രമിച്ചതാണെന്നും ടീം മാനേജരായ അഭിനവ് പി.ശേഖർ പറയുന്നു.
English Summary: Babmoo Car Made By Barton Hill Engineering Collage