ഇതാണു മക്കളേ യഥാർഥ ഓഫ് റോഡിങ്, കണ്ടു പഠിക്ക്...
ഓഫ് റോഡിങ് ഒരു അഡ്വഞ്ചർ സ്പോർട്ട് മാത്രമല്ല, സാങ്കേതികതയാണ്, കലയാണ്, കടുത്ത പരിശീലനമാണ്. എല്ലാത്തിനും പുറമേ യന്ത്രവും മനുഷ്യനുമായുള്ള പരസ്പര വിശ്വാസമാണ്. കാർ റേസിങ്ങിനും റാലിക്കും ഒപ്പം ആഗോള അംഗീകാരമുള്ള മത്സര ഇനം. വള്ളംകളി പോലെ മലയാളിയുടെ മനസ്സിലേക്കും സിരകളിലേക്കും ആവേശമായി പടർന്നു കയറുകയാണ് ഈ
ഓഫ് റോഡിങ് ഒരു അഡ്വഞ്ചർ സ്പോർട്ട് മാത്രമല്ല, സാങ്കേതികതയാണ്, കലയാണ്, കടുത്ത പരിശീലനമാണ്. എല്ലാത്തിനും പുറമേ യന്ത്രവും മനുഷ്യനുമായുള്ള പരസ്പര വിശ്വാസമാണ്. കാർ റേസിങ്ങിനും റാലിക്കും ഒപ്പം ആഗോള അംഗീകാരമുള്ള മത്സര ഇനം. വള്ളംകളി പോലെ മലയാളിയുടെ മനസ്സിലേക്കും സിരകളിലേക്കും ആവേശമായി പടർന്നു കയറുകയാണ് ഈ
ഓഫ് റോഡിങ് ഒരു അഡ്വഞ്ചർ സ്പോർട്ട് മാത്രമല്ല, സാങ്കേതികതയാണ്, കലയാണ്, കടുത്ത പരിശീലനമാണ്. എല്ലാത്തിനും പുറമേ യന്ത്രവും മനുഷ്യനുമായുള്ള പരസ്പര വിശ്വാസമാണ്. കാർ റേസിങ്ങിനും റാലിക്കും ഒപ്പം ആഗോള അംഗീകാരമുള്ള മത്സര ഇനം. വള്ളംകളി പോലെ മലയാളിയുടെ മനസ്സിലേക്കും സിരകളിലേക്കും ആവേശമായി പടർന്നു കയറുകയാണ് ഈ
ഓഫ് റോഡിങ് ഒരു അഡ്വഞ്ചർ സ്പോർട്ട് മാത്രമല്ല, സാങ്കേതികതയാണ്, കലയാണ്, കടുത്ത പരിശീലനമാണ്. എല്ലാത്തിനും പുറമേ യന്ത്രവും മനുഷ്യനുമായുള്ള പരസ്പര വിശ്വാസമാണ്. കാർ റേസിങ്ങിനും റാലിക്കും ഒപ്പം ആഗോള അംഗീകാരമുള്ള മത്സര ഇനം. വള്ളംകളി പോലെ മലയാളിയുടെ മനസ്സിലേക്കും സിരകളിലേക്കും ആവേശമായി പടർന്നു കയറുകയാണ് ഈ മത്സരം. മഹീന്ദ്രയുടെ ഏറ്റവും പുതിയ ഓഫ് റോഡറായ താറിന്റെ ബുക്കിങ്ങിന്റെ മൂന്നിലൊന്നും കേരളത്തിലാണെന്നതും ഇന്ത്യയിൽ ജീപ്പുകൾ ഇന്നും ധാരാളമായുളളതു നമ്മുടെ റോഡുകളിലാണെന്നതും ഇതിനു തെളിവ്.
യുട്യൂബ് നിറയെ ഓഫ് റോഡ് റിവ്യൂകളാണ്. സാധാരണ കാർ പോലും ശരിക്കു ഡ്രൈവ് ചെയ്യാനറിയാത്തവർ വാഹന ഡീലർഷിപ്പുകളിൽച്ചെന്ന് നിങ്ങളുടെ എസ്‌യുവിയുെട ഓഫ് റോഡിങ് വിഡിയോ ഞാനുണ്ടാക്കാം എന്ന് ഒാഫറിടുന്നു. ഓഫ് റോഡിങ്ങിന്റെ പ്രാഥമിക പാഠങ്ങൾ പോലുമറിയാതെ വിദഗ്ധർ ചമയുന്നവർ പെരുകുന്ന കാലത്ത് എന്താണ് ഓഫ് റോഡിങ്ങെന്നു കണ്ടെത്താനാണ് ഈ ശ്രമം. ഓഫ് റോഡ് വാഹനങ്ങളെപ്പറ്റി സംസാരിക്കുന്നത് റോഡ് ആൻഡ് ട്രാക്ക് (ആർ ആൻഡ് ടി) ക്ലബ് സ്ഥാപകനും ഓഫ് റോഡ് വിദഗ്ധനും പരിശീലകനുമായ സാം കുര്യൻ കളരിക്കൽ.
കോട്ടയത്ത് മാങ്ങാനത്ത് ഓഫ് റോഡിങ് പരിശീലനത്തിനു മാത്രമായി ഒരുക്കിയ ട്രാക്കിൽ സാം വിവിധ തരം ഓഫ് റോഡറുകളുടെ വിശേഷങ്ങൾ വിശദീകരിച്ചു തന്നു. ഒരേക്കറിൽ മാങ്ങാനത്തുള്ളതു പരിശീലന ട്രാക്കാണെങ്കിൽ മഡ്, റോക്ക്, വെള്ളം എന്നിങ്ങനെയുള്ള കടുത്ത മത്സരട്രാക്ക് പാമ്പാടിക്കടുത്ത് വെള്ളൂരുണ്ട്. മത്സരങ്ങൾക്ക് ഇറങ്ങാനുള്ള പരിശീനവും ടെസ്റ്റ് റണ്ണുകളുമെല്ലാം ഈ ട്രാക്കിലാണ് നടക്കുന്നത്. എല്ലാ മാസവും ആർ ആൻഡ് ടി ക്ലബിലെ സ്ത്രീകളടക്കമുള്ള 48 അംഗങ്ങൾ ഇവിടെ ഒത്തു കൂടി ഓഫ് റോഡ് ആവേശം ആസ്വദിക്കും.
മാങ്ങാനത്തെ ട്രാക്കിൽനിന്ന് ഓഫ് റോഡിങ് വിശേഷവുമായി സാം. ഓവർ ടു യു സാം...
സോഫ്റ്റ് റോഡർ
ഫോർ വീൽ ഡ്രൈവ് വാഹനങ്ങളിൽ നിരവധി വിഭാഗങ്ങളുണ്ട്. മഹീന്ദ്ര താർ, ജിപ്സി എന്നിവയെ ഹാർഡ് ഓഫ് റോഡർ എന്നു വിളിക്കാമെങ്കിൽ എംജി ഗ്ലോസ്റ്റർ, ടൊയോട്ട ഫോർച്യൂണർ, ഫോഡ് എൻഡവർ പോലുള്ള വാഹനങ്ങളെ സോഫ്റ്റ് ഓഫ് റോഡർ എന്നാണ് വിശേഷിപ്പിക്കുക. സാധാരണ വാഹനങ്ങൾക്കു പോകാൻ കഴിയാത്ത അൽപം മോശമായ വഴികളിലൂടെ ഇത്തരം വാഹനങ്ങൾ സുഖകരമായി ഓടിച്ചുകൊണ്ടു പോകാൻ സാധിക്കും. ഉദാഹരണത്തിന് എസ്റ്റേറ്റ് റോഡുകളിലൂടെയോ അതല്ലെങ്കിൽ ഒരൽപം ദുർഘടപാതകളിലൂടെയോ ഉള്ള യാത്രയൊക്കെയാണെങ്കിൽ സുഖകരവും സുരക്ഷിതവുമായ ഫോർ വീലർ ഓപ്ഷൻ ഉള്ള വാഹനങ്ങളാണ് സോഫ്റ്റ് ഓഫ് റോഡറുകൾ. ടെസ്റ്റ് ട്രാക്കിലെത്തിയ എംജി ഗ്ലോസ്റ്റർ പ്രീമിയം ഓഫ് റോഡറാണ്, എല്ലാ സുഖസൗകര്യങ്ങളോടും കൂടി ആറു പേർക്കു വരെ ഓഫ് റോഡ് ട്രിപ്പുകൾ ചെയ്യാൻ പറ്റിയ വാഹനം.
ഓഫ് റോഡിനായി വാഹനം ഒരുക്കണം
മഹീന്ദ്ര താർ, മാരുതി ജിപ്സി, ഫോഴ്സ് ഗൂർഖ തുടങ്ങിയ വാഹനങ്ങളാണ് ഹാർഡ് ഓഫ് റോഡ് മത്സരങ്ങൾക്ക് കൂടുതലായും ഉപയോഗിക്കുന്നത്. എന്നാല്‍ കമ്പനി പുറത്തിറക്കുന്ന സ്റ്റോക്ക് കണ്ടീഷനിൽ ഈ വാഹനങ്ങൾ പോലും ഓഫ് റോഡ് മത്സരങ്ങൾക്ക് ഇറക്കാൻ സാധിക്കില്ല. അതിനായി ധാരാളം മാറ്റങ്ങൾ വാഹനത്തിൽ വരുത്തേണ്ടതുണ്ട്. മഡ് ടെറൈൻ ടയറുകൾ, റോൾ കേജുകൾ, സ്നോർക്കൽ, വിഞ്ചുകൾ, ബംപർ, സസ്പെൻഷൻ തുടങ്ങി ഏതു ദുർഘടപാതയും താണ്ടാൻ തക്ക വിധത്തിൽ വാഹനത്തെ മാറ്റിയെടുക്കണം. ബംപറുകളും ഫുട് റെസ്റ്റും ഊരി മാറ്റണം. എല്ലാത്തിലുമുപരി കടുത്ത പരിശീലനവും ആവശ്യമാണ്.
ഇല്ലാത്ത വഴിയും വഴിയാകും
സാഹസികത ഇഷ്ടപ്പെടുന്നവരുടെ കലയാണ് ഓഫ് റോഡിങ്. മനോഹരമായ പാതകൾ വേണമെന്നു യാതൊരു നിർബന്ധവും ഇക്കൂട്ടർക്കുണ്ടാകില്ലെന്നു മാത്രമല്ല, വഴികൾ ഇല്ലാത്തയിടങ്ങളിലൂടെ വാഹനങ്ങൾ ഓടിക്കാനായിരിക്കും താല്പര്യവും. ഓഫ് റോഡ് തന്നെ പല തരത്തിലുണ്ട്. മോശം റോഡുകളിലൂടെ ഫോർവീൽ ഡ്രൈവ് വാഹനങ്ങൾ ദിവസവും ഓടിക്കുന്ന നിരവധി ആളുകൾ നമ്മുടെ നാട്ടിലുണ്ട്. എന്നാൽ ഓഫ് റോഡ് മത്സരങ്ങൾ പ്രത്യേകം ഡിസൈൻ ചെയ്ത ട്രാക്കുകളിലാണ് നടക്കുന്നത്. അതിൽ വെള്ളമുള്ള കുഴികളുണ്ടാകും, വലിയ പാറക്കെട്ടുകളുണ്ടാകും, ചെളി നിറഞ്ഞ സ്ഥലങ്ങളുണ്ടാകും, വിഞ്ച് ഉപയോഗിച്ച് വാഹനങ്ങൾ വലിച്ചു കയറ്റണ്ട സ്റ്റേജുകളുണ്ടാകും. ഈ മാർഗതടസ്സങ്ങൾ താണ്ടി ലക്ഷ്യസ്ഥാനത്തെത്തുമ്പോൾ കിട്ടുന്ന സന്തോഷമാണ് ഓഫ് റോഡിങ്ങിന്റെ അല്ലെങ്കിൽ ഒരു ഓഫ് റോഡറുടെ സംതൃപ്തി.
സോഫ്റ്റ് റോഡർ ഓഫ് റോഡുകളിൽ
എസ്‍യുവി, ജീപ്പ്, ജിപ്സി തുടങ്ങി ഓഫ് റോഡ് മത്സരങ്ങളിൽ വിവിധ വിഭാഗങ്ങളുണ്ട്. അതിൽ എസ്‌യുവി വിഭാഗത്തിൽ മത്സരിക്കാൻ പറ്റുന്നൊരു വാഹനമാണ് എംജി ഗ്ലോസ്റ്റർ. പക്ഷേ അതിനായി കുറച്ചു മാറ്റങ്ങൾ വരുത്തണം. മുൻ പിൻ ബംപറുകൾ, ഫുട്സ്റ്റെപ്പുകൾ തുടങ്ങിയവ അഴിച്ചു മാറ്റണം, വിഞ്ച്, സ്നോർക്കൽ തുടങ്ങിയവ ഘടിപ്പിക്കുകയും വേണം. എന്നാൽ മറ്റു വിഭാഗങ്ങളിൽ എംജി ഗ്ലോസ്റ്റർ പോലുള്ള പ്രീമിയം എസ‌്‌യുവികൾ മത്സരിക്കാറില്ല.
എം ജി ഗ്ലോസ്റ്ററും ഓഫ് റോഡും
അഡ്വഞ്ചർ ട്രിപ്പുകൾക്ക് പോകുന്നവർക്കു ചേരുന്ന വാഹനമാണ് ഗ്ലോസ്റ്റർ. ടാർ റോഡുകളിൽനിന്ന് ഇറങ്ങി കുറച്ചു കുന്നും മലയുമെല്ലാം കയറാൻ താൽപര്യമുള്ളവർക്കുള്ള വാഹനം. പ്രീമിയം എസ്‍യുവി വിഭാഗത്തിൽ പെടുന്നതുകൊണ്ടു തന്നെ ആഡംബര സൗകര്യങ്ങളുള്ള ഓഫ് റോഡ് വാഹനം എന്ന് ഗ്ലോസ്റ്ററെ വിളിക്കാം.
സാൻഡ്, സ്നോ, മഡ്, റോക്ക് തുടങ്ങിയ മോഡുകളുള്ളതുകൊണ്ട് നിഷ്പ്രയാസം ഓഫ് റോഡ് ഡ്രൈവ് ചെയ്യാൻ ഗ്ലോസ്റ്ററിനാകും. ഓഫ് റോഡ് മത്സരങ്ങൾക്കായി നിർമിച്ച ട്രാക്കിലും മികച്ച പെർഫോമൻസാണ് ഗ്ലോസ്റ്റർ കാഴ്ചവെച്ചത്. മോശം പാതകളിലെ നിയന്ത്രണവും കയ്യടക്കവും ശ്രദ്ധേയം. ഓഫ് റോഡ് യാത്രകളും അഡ്വഞ്ചർ ട്രിപ്പുകളും ഇഷ്ടപ്പെടുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന വാഹനമാണ് എംജി ഗ്ലോസ്റ്റർ.
English Summary: MG Gloster: Sam Kurian Kalarickal About Off Roading