‘എസ്‌യുവി ഉണ്ടോ സഖാവേ ഒരു ക്രോസോവർ എടുക്കാൻ...’ എന്നൊരു ചോദ്യം എറിഞ്ഞാൽ, ഇതിൽ ഒന്നെങ്കിലും ഉണ്ടെന്നു പറയുന്നവരാണു ലോകത്തെ കാർ നിർമാതാക്കളിൽ ഭൂരിഭാഗവും. ഇന്ത്യയിൽ മാത്രമല്ല ലോകത്തിലെ ഏറ്റവും വലുതും മത്സരം നിറഞ്ഞതുമായ എല്ലാ വാഹന വിപണികളിലും എസ്‌യുവി (സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾ) പ്രേമം

‘എസ്‌യുവി ഉണ്ടോ സഖാവേ ഒരു ക്രോസോവർ എടുക്കാൻ...’ എന്നൊരു ചോദ്യം എറിഞ്ഞാൽ, ഇതിൽ ഒന്നെങ്കിലും ഉണ്ടെന്നു പറയുന്നവരാണു ലോകത്തെ കാർ നിർമാതാക്കളിൽ ഭൂരിഭാഗവും. ഇന്ത്യയിൽ മാത്രമല്ല ലോകത്തിലെ ഏറ്റവും വലുതും മത്സരം നിറഞ്ഞതുമായ എല്ലാ വാഹന വിപണികളിലും എസ്‌യുവി (സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾ) പ്രേമം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘എസ്‌യുവി ഉണ്ടോ സഖാവേ ഒരു ക്രോസോവർ എടുക്കാൻ...’ എന്നൊരു ചോദ്യം എറിഞ്ഞാൽ, ഇതിൽ ഒന്നെങ്കിലും ഉണ്ടെന്നു പറയുന്നവരാണു ലോകത്തെ കാർ നിർമാതാക്കളിൽ ഭൂരിഭാഗവും. ഇന്ത്യയിൽ മാത്രമല്ല ലോകത്തിലെ ഏറ്റവും വലുതും മത്സരം നിറഞ്ഞതുമായ എല്ലാ വാഹന വിപണികളിലും എസ്‌യുവി (സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾ) പ്രേമം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘എസ്‌യുവി ഉണ്ടോ സഖാവേ ഒരു ക്രോസോവർ എടുക്കാൻ...’ എന്നൊരു ചോദ്യം എറിഞ്ഞാൽ, ഇതിൽ ഒന്നെങ്കിലും ഉണ്ടെന്നു പറയുന്നവരാണു ലോകത്തെ കാർ നിർമാതാക്കളിൽ ഭൂരിഭാഗവും. ഇന്ത്യയിൽ മാത്രമല്ല ലോകത്തിലെ ഏറ്റവും വലുതും മത്സരം നിറഞ്ഞതുമായ എല്ലാ വാഹന വിപണികളിലും എസ്‌യുവി (സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾ) പ്രേമം അലയടിക്കുകയാണ്. സ്റ്റേഷൻ വാഗൺ (എസ്റ്റേറ്റ്) കാറുകളോടുള്ള പ്രിയം കാരണം ചില യൂറോപ്യൻ രാജ്യങ്ങളിൽ ഈ പ്രേമച്ചൂട് കൂടാൻ അൽപം താമസിച്ചു എന്നതൊഴിവാക്കിയാൽ‌ എല്ലായിടത്തും എസ്‌യുവികൾ ചൂടപ്പം പോലെ വിറ്റുപൊയ്ക്കൊണ്ടിരിക്കുന്നു.

പരമ്പരാഗത ‘റഫ് ആൻഡ് ടഫ്’ എസ്‌യുവികൾ വേണമെന്ന് ആർക്കും ഇപ്പോൾ നിർബന്ധമില്ല. എസ്‌യുവി ബോഡി ഷെയ്പ്പുള്ള ക്രോസ്ഓവറുകൾ ആയാലും മതി. തങ്ങളുടെ മോഡ‍ൽ ലൈനപ്പിൽ ഒരു അസ്സൽ എസ്‌യുവി ഇല്ലാത്ത നിർമാതാക്കൾ പോലും, എസ്‌യുവി ആണോ ഹാച്ച്ബാക്ക് ആണോ സ്റ്റേഷൻ വാഗൺ ആണോ എന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ ആകാത്ത രൂപവും അൽപം കൂടുതൽ ഗ്രൗണ്ട് ക്ലിയറൻസും കുറച്ചു വലിയ ടയറുകളും വലുപ്പം തോന്നിക്കുന്ന ബോഡി ക്ലാഡിങ്ങുകളും ഒക്കെ ചേർത്തു വച്ചൊരു വാഹനം നിർമിച്ചു പിടിച്ചു നിൽക്കാൻ ശ്രമിക്കുകയാണിപ്പോൾ. ഒരു ഫോർ വീൽ ഡ്രൈവ് കൂടി ഇണക്കിച്ചേർത്താൽ വണ്ടിക്ക് ‘ക്ഷത്രിയ രക്തം’ ആണെന്നു കൂടി പറഞ്ഞു പരസ്യവും ചെയ്യാം. ആർക്കും ഫോർ വീൽ ഡ്രൈവ് വേണ്ടിയിട്ടൊന്നും അല്ല, പിന്നെ പറയുമ്പോൾ ഒരു ഗമ. 

ADVERTISEMENT

കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും, ഗോഡ്ഫാദർ സിനിമയിൽ ‘അഞ്ഞൂറാൻ’മാരുടെ വീടിനു മുന്നിൽ ‘സ്ത്രീകൾക്കു പ്രവേശനമില്ല’ എന്ന് എഴുതി വച്ചിരിക്കുന്നതു പോലെ ‘എസ്‌യുവികൾക്ക് പ്രവേശനമില്ല’ എന്ന നിലപാടുമായി തുടരുന്ന കുറച്ചു കമ്പനികൾ ഉണ്ട്. സ്പോർട്സ് കാറുകളും ആഡംബര സെഡാനുകളും മാത്രം നിർമിച്ചിരുന്ന റോൾസ് റോയ്സും ബെന്റ്‌ലിയും ലംബോർ‌ഗീനിയും ആസ്റ്റൻ മാർട്ടിനും വരെ അസ്സൽ എസ്‌യുവികൾ ഉണ്ടാക്കിയിട്ടും കുലുങ്ങാത്ത ‘ധൈര്യശാലി’കളെപ്പറ്റി... (ശ്രദ്ധിക്കാൻ: ഇന്നേ ദിവസം വരെ മോഡൽ ലൈനപ്പിൽ എസ്‌യുവി ഇല്ലാത്ത ബ്രാൻഡുകളെപ്പറ്റി മാത്രമാണു പറയാൻ പോകുന്നത്. പട്ടിക അപൂർണമെങ്കിൽ കമെന്റ് ചെയ്യുമല്ലോ...)

പോൾസ്റ്റാർ

വോൾവോ കാർസിന്റെ പെർഫോമൻസ് വിഭാഗം ആയിരുന്ന പോൾസ്റ്റാർ 2017ൽ ആണ് മറ്റൊരു കാർ ബ്രാൻഡ് ആയി മാറിയത്. ഇലക്ട്രിക് – ഹൈബ്രിഡ് വാഹനങ്ങൾ നിർമിക്കുകയാണ് ബ്രാൻഡ് പിറവിയുടെ ഉദ്ദേശ്യം. നിലവിൽ എസ്‌യുവികൾ ഒന്നുപോലും നിർമിക്കുന്നില്ല പോൾസ്റ്റാർ. എന്നുവച്ച് ‘ഞാൻ ഒരിക്കലും എസ്‌യുവി നിർമിക്കില്ല... ഇതു സത്യം, സത്യം, സത്യം...’ എന്നൊരിക്കലും ഒരിടത്തും പോൾസ്റ്റാർ പറഞ്ഞിട്ടില്ല. പോൾസ്റ്റാർ 1, പോൾസ്റ്റാർ 2 എന്നീ രണ്ടു കാറുകളാണ് ഇപ്പോൾ ബ്രാൻഡ് നിർ‌മിക്കുന്നത്. പോൾസ്റ്റാർ 1 എന്നത് 2 ഡോർ ഹൈബ്രിഡ് സ്പോർട്സ് കാറും പോൾസ്റ്റാർ 2 ഇലക്ട്രിക് 5 ‍‍ഡോർ സ്പോർട്സ് കാറുമാണ്.

ലോട്ടസ്

ADVERTISEMENT

എലീസ്, എക്സീജ്, ഇവോറ, എവിജ... കേൾക്കുമ്പോൾ ഒരുമിച്ച് ഉണ്ടായ നാലു കുട്ടികൾക്ക് പേരിട്ടതുപോലെ തോന്നുമെങ്കിലും ഇവ നാലും ലോട്ടസ് കാർസ് യുകെ പുറത്തിറക്കുന്ന ഒന്നാന്തരം കാറുകൾ ആണ്. എല്ലാത്തിന്റെയും ഡിഎൻഎ സ്പോർട്സ് കാറുകളുടേതു തന്നെ. എലീസ് രണ്ടു സീറ്റുള്ള റോഡ്സ്റ്ററും (കൺവെർട്ടബിൾ) എക്സീജ് അതിന്റെ കൂപ്പ് വകഭേദവും ആണ്. ഇവോറ സ്പോർട്സ് കാറും എവിജ ഇലക്ട്രിക് സ്പോർട്സ് കാറും ആണ്. അധികം വൈകാതെ ലോട്ടസ് ഈ നാലു മോഡലുകളും മാറ്റി പുതയവ കൊണ്ടുവരും. അപ്പോൾ ഒരു എസ്‌യുവിയും രംഗപ്രവേശം ചെയ്തുകൂടായ്കയില്ല. 

ലാൻച്യ

യിപ്സിലൺ എന്ന ഹാച്ച്ബാക്ക് കാർ ആണ് ലാൻച്യയൂടെ തുറുപ്പു ചീട്ട്. ഇറ്റലിയിൽ മാത്രമാണ് ലാൻച്യ ഇപ്പോൾ വാഹനങ്ങൾ വിൽക്കുന്നത്. ഫിയറ്റിന്റെയും ജീപ്പിന്റെയും ഒക്കെ ഉടമയായ സ്റ്റെലന്റിസ് ഗ്രൂപ്പ് ആണു ലാൻച്യയുടെയും മുതലാളി. മുൻപ് ഒട്ടേറെ പെർഫോർ‌മൻസ് കാറുകൾ നിർമിച്ച ലാൻച്യ ഇടയ്ക്കു ക്രൈസ്‌ലർ ടൗൺ‌ ആൻഡ് കൺട്രി എന്ന എംപിവി വോയേജർ എന്ന പേരിൽ പുറത്തിറക്കിയിരുന്നു. എന്നിട്ടും എസ്‌യുവി പുറത്തിറക്കാൻ ശ്രമിച്ചില്ല.

ക്രൈസ്‌ലർ

ADVERTISEMENT

സ്റ്റെലന്റിസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ വാഹന ബ്രാൻഡ് ആണ് ക്രൈസ്‌ലർ. ഒരുകാലത്ത് അമേരിക്കയിലെ 3 വലിയ വാഹന കമ്പനികളിലൊന്നായിരുന്ന ക്രൈസ്‌ലർ പിന്നീട് ബെൻസിന്റെ ഉടമകളായ ഡയംലറിന്റെയും അതുകഴിഞ്ഞ് ഫിയറ്റിന്റെയും കൈകളിൽ എത്തിപ്പെടുകയായിരുന്നു. ഫിയറ്റ് ക്രൈസ്‌ലർ ഗ്രൂപ്പും ഫ്രാൻസിലെ പ്യൂഷൊ – സിട്രൻ ഉടമകളായ പിഎസ്എ ഗ്രൂപ്പും ലയിച്ചു സ്റ്റെലന്റിസ് ആയപ്പോൾ ക്രൈസ്‌ലർ ആ കുടക്കീഴിലായി. 

നിലവിൽ ഒരു എസ്‌യുവി പോലും ക്രൈസ്‌ലർ നിർമിക്കുന്നില്ല. പസിഫിക്ക എന്ന മിനി വാനും 300 എന്ന സെഡാനും വോയേജർ എന്ന എംപിവിയും ആണ് ക്രൈസ്‌ലറിന്റെ മോഡൽ ലൈനപ്പിൽ ഉള്ളത്. മുൻപ് ഡോജ് ഡ്യൂറങ്കോ പ്ലാറ്റ്ഫോമിൽ ആസ്‌പെൻ എന്ന എസ്‌യുവി പുറത്തിറക്കിയിട്ടുണ്ട് ക്രൈസ്‌ലർ. 2007ൽ പുറത്തിറങ്ങി 2009ൽ പക്ഷേ ആസ്‌പെൻ നിരത്തിൽ നിന്നു പിൻവാങ്ങി. ഡോജ്, ജീപ്പ്, റാം എന്നീ ബ്രാൻഡുകൾ എല്ലാം ക്രൈസ്‌ലറിന്റെ കീഴിൽ വരുന്നവയാണ്. അവയെല്ലാം അത്യുഗ്രൻ എസ്‌യുവികൾ നിർമിക്കുകയും നന്നായി വിൽക്കുകയും ചെയ്യുന്നതുകൊണ്ടാകാം ക്രൈസ്‌ലർ എസ്‌യുവി ബിസിനസിൽ നിന്നു പിൻവാങ്ങിയത്. 

റാം എന്നത് ക്രൈ‌സ്‌ലറിന്റെ പിക്കപ്പ് ട്രക്ക് ഡിവിഷൻ ആണെന്നതിനാൽ അവർക്കും എസ്‌യുവി എന്ന നിർവചനത്തിൽപ്പെടുന്ന വാഹനങ്ങളില്ല. എന്നാൽ റാം പിക്കപ്പ് ട്രക്കുകളിൽ കിടിലൻ ഫോർവീൽ ഡ്രൈവ് വാഹനങ്ങൾ ഉണ്ടുതാനും. 

ഫെറാറി

എഫ്8 ട്രിബ്യൂട്ടോ, എഫ്8 സ്പൈഡർ, ജിടിസി 4 ല്യൂസോ, 812 സൂപ്പർഫാസ്റ്റ്, 812 ജിടിഎസ്, റോമ എന്നിങ്ങനെ 10 മോഡലുകൾ ഫെറാറിക്കു നിലവിലുണ്ട്. ഇതിലൊന്നു പോലും എസ്‌യുവി അല്ല. ഏറ്റവുമൊടുവിൽ, ഈ ഇറ്റാലിയൻ സൂപ്പർകാർ വീരന്റെ ഏറ്റവും വലിയ എതിരാളികളിൽ ഒന്നായ ആസ്റ്റൺ മാർട്ടിൻ വരെ എസ്‌യുവി നിർ‌മിച്ചെങ്കിലും ഫെറാറി കുലുങ്ങിയിട്ടില്ല. എന്നാൽ ‘തങ്ങൾക്കും പണി അറിയാം’ എന്നൊന്നു നാട്ടാരെ കാണിക്കാൻ ഒരു മോഡൽ‌ വന്നുകൂടായ്കയില്ല. പറയാൻ വിട്ടുപോയതാണ്, ആസ്റ്റൻ മാ‍ർട്ടിൻ എസ്‌യുവിയുടെ പേര് ഡിബിഎക്സ്.

ലണ്ടൻ ടാക്സി

ലണ്ടൻ ഇലക്ട്രിക് വെഹിക്കിൾ കമ്പനി (മുൻപ് ലണ്ടൻ ടാക്സി) പുറത്തിറക്കുന്ന ബ്ലാക്ക് ടാക്സി കാറുകൾ (ക്യാബുകൾ എന്നും പറയും) ലോകപ്രശസ്തമാണ്. ചൈനയിലെ ഗീലി കമ്പനി ലണ്ടൻ ടാക്സി കമ്പനിയുടെ ഉടമകൾ ആകുകയും പിന്നീട് അത് ലണ്ടൻ ഇവി കമ്പനിയാക്കുകയും ചെയ്തതോടെ അതുവരെ ഫോസിൽ ഇന്ധനങ്ങളിൽ‌ ഓടിയിരുന്ന ലണ്ടൻ ടാക്സി ഇലക്ട്രിക്കായി. അടിമുടി സ്റ്റൈലും മാറ്റി. എന്നിട്ടും അതൊരു എസ്‌യുവി ആയില്ല. 

പുതിയ ഒട്ടേറെ വാഹനങ്ങൾ പുറത്തിറക്കാൻ കമ്പനിക്കു പദ്ധതിയുണ്ടെന്നു പ്രഖ്യാപിച്ചിട്ടുണ്ട് അവർ. ഇതിൽ മിക്കതും കമേഴ്സ്യൽ വാഹനങ്ങൾ ആയിരിക്കുമെന്നും പറയപ്പെടുന്നു. എന്നാൽ എസ്‌യുവി പുറത്തിറക്കുമെന്ന് ഇവരും ഇതുവരെ ഉറപ്പിച്ചു പറഞ്ഞിട്ടില്ല.

ഇവയ്ക്കൊപ്പം ബുഗാട്ടി, മക്‌ലാരൻ, കോണിസെഗ്, പഗാനി, സെൻവോ, മോർഗൻ എന്നീ സൂപ്പർകാർ നിർമാതാക്കളും സ്മാർട് എന്ന ചെറുകാർ ബ്രാൻഡും എസ്‌യുവികൾ നിർമിക്കുന്നില്ല. സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലുക എന്ന ഉദ്ദേശ്യത്തോടെ ഡയംലർ (ബെൻസിന്റെ ഉടമ) ആരംഭിച്ച ബ്രാൻഡ് ആണ് സ്മാർട്. അതുകൊണ്ട് ചിലപ്പോൾ ഒരു ‘സ്മാർട് എസ്‌യുവി’ പിറന്നേക്കാം. എന്നാൽ മറ്റു സൂപ്പർകാർ നിർമാതാക്കൾ ആരും തന്നെ എസ്‌യുവി പ്രേമം ഉള്ളവരല്ല. ഇനി എസ്‌യുവി പ്രേമം തുടങ്ങിയിട്ടുണ്ടെങ്കിൽ തന്നെ അത് ഇതുവരെ പരസ്യമാക്കിയിട്ടുമില്ല. 

English Summary: Car Brands Refuse to Build An SUV