സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ അഥവാ യൂസ്ഡ് വാഹനങ്ങളുടെ വിപണി എക്കാലവും സജീവമാണ്. ഉപയോഗിച്ച് പുതുമ മാറാത്ത വാഹനങ്ങൾ മുതൽ വാഹന പ്രേമികൾക്ക് പ്രിയങ്കരമായ ചില പഴയ മോഡലുകൾ വരെ യൂസ്ഡ് വാഹന വിപണിയിൽ കിട്ടും. ഇത്തരക്കാരൻ പോക്കറ്റിന് ഇണങ്ങിയ വാഹനങ്ങൾക്കായും ചില ബ്രാൻഡുകളെ അതിരില്ലാതെ സ്നേഹിക്കുന്നവർ അത്

സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ അഥവാ യൂസ്ഡ് വാഹനങ്ങളുടെ വിപണി എക്കാലവും സജീവമാണ്. ഉപയോഗിച്ച് പുതുമ മാറാത്ത വാഹനങ്ങൾ മുതൽ വാഹന പ്രേമികൾക്ക് പ്രിയങ്കരമായ ചില പഴയ മോഡലുകൾ വരെ യൂസ്ഡ് വാഹന വിപണിയിൽ കിട്ടും. ഇത്തരക്കാരൻ പോക്കറ്റിന് ഇണങ്ങിയ വാഹനങ്ങൾക്കായും ചില ബ്രാൻഡുകളെ അതിരില്ലാതെ സ്നേഹിക്കുന്നവർ അത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ അഥവാ യൂസ്ഡ് വാഹനങ്ങളുടെ വിപണി എക്കാലവും സജീവമാണ്. ഉപയോഗിച്ച് പുതുമ മാറാത്ത വാഹനങ്ങൾ മുതൽ വാഹന പ്രേമികൾക്ക് പ്രിയങ്കരമായ ചില പഴയ മോഡലുകൾ വരെ യൂസ്ഡ് വാഹന വിപണിയിൽ കിട്ടും. ഇത്തരക്കാരൻ പോക്കറ്റിന് ഇണങ്ങിയ വാഹനങ്ങൾക്കായും ചില ബ്രാൻഡുകളെ അതിരില്ലാതെ സ്നേഹിക്കുന്നവർ അത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ അഥവാ യൂസ്ഡ് വാഹനങ്ങളുടെ വിപണി എക്കാലവും സജീവമാണ്. ഉപയോഗിച്ച് പുതുമ മാറാത്ത വാഹനങ്ങൾ മുതൽ വാഹന പ്രേമികൾക്ക് പ്രിയങ്കരമായ ചില പഴയ മോഡലുകൾ വരെ യൂസ്ഡ് വാഹന വിപണിയിൽ കിട്ടും. ഇത്തരക്കാരൻ പോക്കറ്റിന് ഇണങ്ങിയ വാഹനങ്ങൾക്കായും ചില ബ്രാൻഡുകളെ അതിരില്ലാതെ സ്നേഹിക്കുന്നവർ അത് കണ്ടെത്താനും സെക്കൻഡ് ഹാൻഡ് വിപണിയെ ആശ്രയിക്കുന്നു. 

മലപ്പുറം പോലുള്ള ജില്ലകളിൽ ഗൾഫ് പണത്തിന്റെ സ്വാധീനം സെക്കൻഡ് ഹാൻഡ് വാഹന വിപണിയെ വർഷങ്ങളായി സജീവമാക്കുന്നു. അവധിക്ക് നാട്ടിൽ വരുന്ന പ്രവാസികളും ജോലി തേടി ഗൾഫിലേക്ക് പോകുന്നവരും പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തുന്നവരും ഒക്കെ ചേർന്നാണ് മലപ്പുറത്തിന്റെ ഈ വിപണിയെ ചലിപ്പിക്കുന്നത്. 

ADVERTISEMENT

എന്നാൽ മോട്ടർ വാഹന ഉപയോഗത്തിന് കാല പരിധി നിശ്ചയിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ച വെഹിക്കിൾ സ്ക്രാപേജ് പോളിസി നിയമം ഈ വിപണിയെ വളർത്തുമോ അതോ തളർത്തുമോ എന്നതാണ് ആശങ്ക. 20 വർഷമായ സ്വകാര്യ വാഹനങ്ങളും 15 വർഷമായ വാണിജ്യ വാഹനങ്ങളും സ്വമേധയാ പൊളിച്ചുവിൽക്കുന്നതിനാണ് കേന്ദ്രനയം രൂപപ്പെടുത്തുന്നത്.

റോഡിൽ ഇറങ്ങുന്ന ഓരോ വാഹനത്തിനും പരമാവധി 20 വർഷം വരെ ജീവിക്കാനള്ള സ്വാതന്ത്ര്യമേ ഈ നിയമം അനുവദിക്കുന്നള്ളു. അങ്ങനെ വന്നാൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിൽ നല്ലൊരു പങ്ക് കാറുകളും ബസുകളും ലോറികളും നിരത്തിൽ നിന്ന് അപ്രത്യക്ഷമാകും. അവ പൊളിച്ച് ആക്രി വിലയ്ക്ക് വിൽക്കേണ്ടി വരും. 20 വർഷത്തിലേറെ പഴക്കമുള്ള 51 ലക്ഷം സ്വകാര്യ വാഹനങ്ങളും 15 വർഷത്തിലേറെയായ 34 ലക്ഷം ലഘു വാണിജ്യ വാഹനങ്ങളും രാജ്യത്തുണ്ടെന്നാണ് കണക്ക്. ഇതിനു പുറമേ 17 ലക്ഷം ഭാരവാഹനങ്ങളും ഇടത്തരം വാഹനങ്ങളും വേറെയും.

ADVERTISEMENT

പഴമയോടുള്ള പ്രിയം

പഴയ വാഹനങ്ങളെ താൽപര്യപൂർവം പരിപാലിച്ചുപോരുന്നവർ, പൗരാണിക കാലത്തെ വാഹനങ്ങളെ തലമുറകളായി സംരക്ഷിച്ചു പോരുന്നവർ, അറ്റകുറ്റപ്പണി നടത്തിയും നന്നാക്കിയും പഴയ വാഹനങ്ങളെ ഓടിച്ച് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നവർ, അങ്ങനെ ഒട്ടേറെ പേർ ഈ നിയമം നടപ്പായാൽ കഷ്ടത്തിലാകും. എന്നാൽ അനുദിനം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന വാഹന ഉൽപാദന മേഖലയിൽ പുതിയ പുതിയ സൗകര്യങ്ങൾ ഉൾക്കൊള്ളാൻ ഇത്തരം നവനിയമങ്ങൾ ആവശ്യമാണ് എന്ന് വാദിക്കുന്നവരും ഉണ്ട്. കാരണം പഴയ തരം വാഹനങ്ങളോ യന്ത്രസംവിധാനങ്ങളോ അല്ല ഇന്ന് ഉള്ളത്. റോഡ് സൗകര്യങ്ങളും ഏറെ മെച്ചപ്പെട്ടിരിക്കുന്നു. പണ്ട് ഒരു വാഹനത്തിന്റെ ഏറ്റവും കൂടിയ സ്പീഡ് 100 കിലോമീറ്റർ ആയിരുന്നെങ്കിൽ ഇന്ന് ന്യൂജെൻ വാഹനങ്ങൾക്ക് 180 ന് മുകളിലാണ്. അപ്പോൾ പഴയ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർ ഇത്തരം പുതിയ വാഹനങ്ങൾക്ക് ഒപ്പം സഞ്ചരിക്കാനാകാതെ റോഡിൽ തടസ്സമായി മാറുന്നു. ആ സ്ഥിതിയിൽ പഴയ വാഹനങ്ങളുടെ ഒരു കൂട്ടം റോഡിൽ നിന്ന് പിൻവലിയുന്നത് പുതിയ വാഹനങ്ങൾക്ക് രംഗപ്രവേശം നടത്താൻ സഹായകമാകുന്നു. കിതച്ചു കിതച്ച് മുന്നേറുന്ന പഴയ വാഹനങ്ങൾ റോഡിനെ തളർത്തുന്നു. ഇന്ധന വില വർധന, പോലുള്ളവ അനുദിനം വാഹന വ്യവസായത്തെ സ്വാധീനിക്കുമ്പോൾ ഇന്ധനം കുടിച്ചു തീർക്കുന്ന പഴയ വാഹനങ്ങളെ സംരക്ഷിക്കുന്നത് സാധാരണക്കാർക്കും ബാധ്യതയാകും.

ADVERTISEMENT

പുതുക്കുന്ന ആയുസ്

ഇപ്പോൾ സ്വകാര്യ വാഹനങ്ങൾക്ക് 15 വർഷം ആണ് ആർസി ബുക്കിൽ നൽകുന്ന ആയുസ്. പിന്നീട് 5 വർഷത്തേക്ക് പുതുക്കി നൽകും. അങ്ങനെ ഓരോ. 5 വർഷത്തിലും പുതുക്കി എത്ര കാലം വരെ വേണമെങ്കിലും ഉപയോഗിക്കാമായിരുന്നു. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെയും ചരക്കു വാഹനങ്ങളുടെയും പെർമിറ്റ് ഓരോ വർഷവും പുതുക്കണം. തലമുറകൾ പഴക്കമുള്ള വാഹനങ്ങളെ ഇങ്ങനെ റജിസ്ട്രേഷൻ പുതുക്കി സൂക്ഷിക്കാനും വാഹന എക്സിബിഷനുകളിൽ പ്രദർശിപ്പിക്കാനും കഴിഞ്ഞിരുന്നു. പുതിയ പൊളിക്കൽ നിയമം ഇത്തരം വാഹനങ്ങൾക്ക് ഭീഷണിയാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.

മലയോരങ്ങളുടെ മേൽവിലാസമായിരുന്നു ജീപ്പുകൾ. പഴയ തലമുറയ്ക്ക് പരിചയമുള്ള വില്ലീസ് പെട്രോൾ ജീപ്പ് മുതൽ മഹേന്ദ്ര കമ്പനിയുടെ ജീപ്പ് വരെ ഒരു കാലം. ഇന്ന് ജീപ്പ് ഉൽപാദനമില്ല. എന്നാൽ പല മലയോരങ്ങളിലെയും അങ്ങാടികളെ ഇന്നും കീഴടക്കുന്നത് ഏതു മലയും കയറുന്ന ഈ സാഹസികനെ ആണ്. പുതിയ നിയമം ഈ പഴയ ജീപ്പ് യുഗത്തിനും അന്ത്യം കുറിച്ചേക്കാം.

ആശങ്കയിലും പ്രതീക്ഷ

മലപ്പുറം ജില്ലയിൽ ആയിരത്തിലധികം സെക്കൻഡ് ഹാൻഡ് വാഹന ഏജന്റുമാർ പ്രവർത്തിക്കുന്നു. അസോസിയേഷനിൽ അംഗത്വമില്ലാതെ പ്രവർത്തിക്കുന്ന നൂറുകണക്കിന് ആളുകൾ വേറെയുമുണ്ട്. പൊളിക്കൽ നിയമം പഴയ വാഹനങ്ങളെ നിരത്തിൽ നിന്ന് അപ്രത്യക്ഷമാക്കുമെങ്കിലും ഇത് സെക്കൻഡ് ഹാൻഡ് വാഹനക്കച്ചവടത്തെ ഒരു രീതിയിലും ബാധിക്കില്ലെന്ന് വാഹനക്കച്ചവട രംഗത്ത് 25 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന മലപ്പുറത്തെ അമ്പാളി പത്മകുമാർ പറയുന്നു. ഓരോ പുതിയ വാഹനങ്ങൾ ഇറങ്ങുമ്പോഴും പഴയത് വിറ്റൊഴിവാക്കുന്നവരുണ്ട്. അപ്പോൾ നിശ്ചിത പ്രായപരിധിക്ക് ഇപ്പുറമുള്ള വാഹനങ്ങൾ സെക്കൻഡ് ഹാൻസ് വിപണിയിൽ എത്തിക്കൊള്ളുമെന്നാണ് പത്മകുമാറിന്റെ വിലയിരുത്തൽ. പഴയ വാഹനങ്ങൾ ഒഴിവാകുന്നതോടെ  കൂടുതൽ ഇലക്ട്രിക് വാഹനങ്ങളും സിഎൻജി വാഹനങ്ങളും റോഡിലിറങ്ങുമെന്നും ഇത് അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും വാഹന വ്യവസായത്തിന് ഉണർവു പകരാനും ഇടവരുത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 

English Summary: Impact Of Vehicle Scrappage Policy In Used Cars Market

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT