‘സൂപ്പർ സ്റ്റാറുകളുടെ കാരവൻ ആണോ? ആദ്യ കാഴ്ചയിൽ ആർക്കും സംശയം തോന്നാം ഈ ലോങ് ഷാസി ബസ് കണ്ടാൽ. മോഡലും ഡിസൈനുമെല്ലാം അതുപോലെ. പക്ഷേ രണ്ടു വട്ടം ബസിലെ ഗ്രാഫിക്സ് നോക്കിയാൽ ചില്ലറ കൺഫ്യൂഷനാകും. സത്യത്തിൽ ഇതൊരു ആശുപത്രിയാണ്. ഇന്ത്യയിലെ തന്നെ സഞ്ചരിക്കുന്ന ഏറ്റവും വലിയ കണ്ണാശുപത്രി എന്നു

‘സൂപ്പർ സ്റ്റാറുകളുടെ കാരവൻ ആണോ? ആദ്യ കാഴ്ചയിൽ ആർക്കും സംശയം തോന്നാം ഈ ലോങ് ഷാസി ബസ് കണ്ടാൽ. മോഡലും ഡിസൈനുമെല്ലാം അതുപോലെ. പക്ഷേ രണ്ടു വട്ടം ബസിലെ ഗ്രാഫിക്സ് നോക്കിയാൽ ചില്ലറ കൺഫ്യൂഷനാകും. സത്യത്തിൽ ഇതൊരു ആശുപത്രിയാണ്. ഇന്ത്യയിലെ തന്നെ സഞ്ചരിക്കുന്ന ഏറ്റവും വലിയ കണ്ണാശുപത്രി എന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘സൂപ്പർ സ്റ്റാറുകളുടെ കാരവൻ ആണോ? ആദ്യ കാഴ്ചയിൽ ആർക്കും സംശയം തോന്നാം ഈ ലോങ് ഷാസി ബസ് കണ്ടാൽ. മോഡലും ഡിസൈനുമെല്ലാം അതുപോലെ. പക്ഷേ രണ്ടു വട്ടം ബസിലെ ഗ്രാഫിക്സ് നോക്കിയാൽ ചില്ലറ കൺഫ്യൂഷനാകും. സത്യത്തിൽ ഇതൊരു ആശുപത്രിയാണ്. ഇന്ത്യയിലെ തന്നെ സഞ്ചരിക്കുന്ന ഏറ്റവും വലിയ കണ്ണാശുപത്രി എന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘സൂപ്പർ സ്റ്റാറുകളുടെ കാരവൻ ആണോ? ആദ്യ കാഴ്ചയിൽ ആർക്കും സംശയം തോന്നാം ഈ ലോങ് ഷാസി ബസ് കണ്ടാൽ. മോഡലും ഡിസൈനുമെല്ലാം അതുപോലെ. പക്ഷേ രണ്ടു വട്ടം ബസിലെ ഗ്രാഫിക്സ് നോക്കിയാൽ ചില്ലറ കൺഫ്യൂഷനാകും. സത്യത്തിൽ ഇതൊരു ആശുപത്രിയാണ്. ഇന്ത്യയിലെ തന്നെ സഞ്ചരിക്കുന്ന ഏറ്റവും വലിയ കണ്ണാശുപത്രി എന്നു വിശേഷിപ്പിക്കാം.

സഞ്ചരിക്കുന്ന കണ്ണാശുപത്രി

ADVERTISEMENT

നഗരത്തിലുള്ളതുപോലെയല്ല, കണ്ണാശുപത്രികൾ നാട്ടിൻ പ്രദേശത്തു കുറവായിരിക്കും. മാത്രമല്ല, ഹൈടെക് യുഗത്തിൽ കംപ്യൂട്ടറിന്റെയും മൊബൈൽ ഫോണിന്റെയും ഉപയോഗം കൂടിയതിനാൽ കണ്ണുരോഗങ്ങളുമായി ആശുപത്രി കയറുന്നവരുടെ എണ്ണവും കൂടി. സ്പെഷലൈസ്ഡ് ഹോസ്പിറ്റലുകളുടെ കുറവാണ് മറ്റൊരു  പ്രശ്നം. ഇവയെല്ലാം പരിഗണിച്ച് 2018 ൽ ആണ് സഞ്ചരിക്കുന്ന അത്യാധുനിക ക്ലിനിക് എന്ന ആശയത്തിനു കീ കൊടുക്കുന്നത്. 

സാധാരണ ഒപ്താൽമോളജി ക്യാംപുകളിലെ ലാബുകൾ ചെറിയ വാഹനങ്ങളിലാണ് ഒരുക്കിയിരുന്നത്. തിമിരരോഗ നിർണയവും ചികിത്സയുമാണ് പ്രധാനമായും നടക്കുന്നതും. എന്നാൽ, ഇതിൽനിന്നെല്ലാം വ്യത്യസ്തമായി കണ്ണിനുള്ള ആധുനിക ചികിത്സ ജനകീയമാകണം എന്ന ആശയമാണ് ഈ വലിയ ബസിന്റെ പിറവിക്കു പിന്നിൽ. നമ്മുടെ നാട്ടിൽ നല്ലൊരു കണ്ണാശുപത്രിയുണ്ടോ എന്നു ചോദിക്കുന്നവരുടെ അടുത്തേക്ക് ശ്രീധരീയം തങ്ങളുടെ ഔഷധക്കൂട്ടുകളുമായി എത്തുകയാണ്.

ഹൈടെക് ബസ്

കാരവൻ നിർമാണരംഗത്തെ ഇന്ത്യയിലെ ഒന്നാം നിര സ്ഥാപനമായ ഓജസ് മോട്ടോഴ്സാണ്  ഈ ബസ് നിർമിച്ചിരിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ സ്ഥാപനങ്ങൾക്ക് ഒാജസ് ഇത്തരത്തിലുള്ള മൊബൈൽ യൂണിറ്റുകൾ നിർമിച്ചു നൽകിയിട്ടുണ്ട്. പക്ഷേ, ആദ്യമാണ് ഇത്രയും വലിയ യൂണിറ്റ് നിർമിക്കുന്നത്. വോൾവോ–െഎഷർ കമ്പനിയുടെ 12 മീറ്റർ ബസ് ഷാസിയിലാണ് ഇത് നിർമിച്ചിരിക്കുന്നത്. വീതി 2.6 മീറ്റർ. സൂപ്പർ സ്റ്റാറുകളുടെ കാരവൻ നിർമിക്കുന്ന അതേ ഫിനിഷിലാണ് പുറം ബോഡി ഫിനിഷ് ചെയ്തിരിക്കുന്നത്. ജനാലകൾ നൽകിയിട്ടില്ല. പകരം വലിയ രണ്ട് ഇലക്ട്രിക് ഡോറുകളാണ്. ഡ്രൈവർ കാബിനിലിരുന്ന് പ്രവർത്തിപ്പിക്കാം. ഡോർ തുറക്കുന്നതിനൊപ്പം അകത്തേക്കു കയറാനുള്ള സ്റ്റെപ്പും പറത്തേക്കു വരും. 

ADVERTISEMENT

ആദ്യ ഡോറിനു വശത്ത് വലിയ ഒരു എൽഇഡി ടിവി ഘടിപ്പിച്ചിട്ടുണ്ട്. വാഹനത്തിനുള്ളിലായാണിത്. മെഡിക്കൽ ക്യാംപ് നടക്കുമ്പോൾ ടോക്കൺ അടക്കമുള്ള കാര്യങ്ങളും മറ്റ് അറിയിപ്പുകളും പരസ്യങ്ങളുമെല്ലാം ഇതിലൂടെ പുറത്തിരിക്കുന്നവർക്കു കാണാൻ കഴിയും. അകത്തേക്കു കയറിയാൽ ആശുപത്രിയുടെ അതേ സെറ്റപ്പാണ് ഒരുക്കിയിരിക്കുന്നത്. കയറിച്ചെല്ലുന്നത് ഒരു ഇടനാഴിയിൽ. ഇടതു വശത്തായി റിസപ്ഷൻ. ഡോക്ടറെ കാണാനുള്ളവർക്കിരിക്കാനുള്ള സീറ്റ് ഇടനാഴിയിൽ ക്രമീകരിച്ചിട്ടുണ്ട്. ഡ്രൈവറുടേതു കൂടാതെ നാലു കാബിനുകളുണ്ട് ബസ്സിനുള്ളിൽ. ആദ്യ കാബിൻ പ്രാഥമിക കണ്ണ് ടെസ്റ്റുകൾ നടത്താനുള്ളതാണ്. രണ്ടാമത്തെയും മൂന്നാമത്തെയും കാബിൻ ഡോക്ടർമാർക്ക് രോഗികളെ പരിശോധിക്കാനുള്ളതും. രണ്ടാമത്തെ ഡോക്ടർ കാബിനിൽ ഹോസ്പിറ്റലിലെ സീനിയർ ഡോക്ടർമാരുമായി വിഡിയോ കോൺഫറൻസ് നടത്താനുള്ള സൗകര്യമുണ്ട്. നാലാം കാബിൻ ഫാർമസിയാണ്. ഒരു ബാത്റൂമും ബസിനുള്ളിലുണ്ട്. 

1.75 കോടി രൂപ!

ബസിന്റെ നിർമാണച്ചെലവാണിത്. ഇതിൽ ഒരു കോടിയിലധികം ചെലവഴിച്ചിരിക്കുന്നത് ആശുപത്രി ഉപകരണങ്ങൾക്കാണ്. ഫുള്ളി എയർ കണ്ടീഷനാണ് ബസ്. രണ്ടു രീതിയിലുള്ള എസിയാണ്. ഡൊമസ്റ്റിക് എസിയും വാഹനത്തിലുള്ള എസിയും.  വീടുകളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള നാല് എസികളാണ് എക്സ്ട്രാ നൽകിയിരിക്കുന്നത്. വാഹനത്തിന്റെ പ്ലാറ്റ്ഫോമിനടിയിലായാണ് ഇത് ഘടിപ്പിച്ചിരിക്കുന്നത്. അതിനായി പ്ലാറ്റ്ഫോം സാധാരണയിൽനിന്ന് ഉയർത്തി. വൈദ്യുതി ഇല്ലാത്ത പ്രദേശത്തു പ്രവർത്തിപ്പിക്കുന്നതിനായി ജനറേറ്ററും ഇതിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഈ യൂണിറ്റ് ഈസിയായി പുറത്തേക്കെടുക്കാം. 

എയർ സസ്പെൻഷനാണ്. മോശം റോഡിലൂടെ പോയാലും അകത്തുള്ള ഉപകരണങ്ങൾക്ക് കേടുപാടുണ്ടാകില്ല. ഫ്രഷ് വാട്ടർ, വേസ്റ്റ് വാട്ടർ, ഗ്രേ വാട്ടർ (ആശുപത്രി മാലിന്യങ്ങൾക്കുള്ളത്) എന്നിവ ശേഖരിക്കുന്ന മൂന്ന് തരം വാട്ടർ ടാങ്കുകൾ ബസ്സിലുണ്ട്. വിമാനങ്ങളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള മോട്ടറൈസ്ഡ് വാക്വം ടൊയ്‌ലറ്റ് ഇറക്കുമതിചെയ്തതാണ്. ബസ്സിന് അകത്തും പുറത്തുമായി എട്ടോളം ക്യാമറകളുണ്ട്. വാഹനത്തിനു പുറത്തെയും അകത്തെയും ദൃശ്യങ്ങൾ ആശുപത്രിയിൽ ഇരുന്നു കാണാം. ക്യാംപ് നടക്കുന്ന വേളയിൽ പുറത്തു നിൽക്കുന്നവർക്ക്   വെയിലും മഴയും കൊള്ളാതിരിക്കാൻ ഇലക്ട്രിക്–മാന്വൽ ആയി പ്രവർത്തിപ്പിക്കാവുന്ന ഒാണിങ് (മടക്കാവുന്ന മേൽക്കൂര) നൽകിയിട്ടുണ്ട്.

ADVERTISEMENT

പരമ്പര്യവഴിയിൽ 

ആയുർവേദ ചികിത്സയിൽ 300 വർഷത്തിലേറെ പാരമ്പര്യമുണ്ട് ശ്രീധരീയത്തിന്.1999 ൽ 8 കിടക്കകളുമായി തുടങ്ങിയ ഹോസ്പിറ്റൽ ഇന്ന് 350 കിടക്കകളുള്ള അത്യാധുനിക സൗകര്യങ്ങളുള്ള ഹോസ്പിറ്റലായി വളർന്നു. ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി ഒട്ടേറെ പേരാണു വിദഗ്ധചികിത്സ തേടി ഇവിടെ എത്തുന്നത്. ഒപ്താൽമോളജി മുതൽ ഗൈനക്കോളജി വിഭാഗംവരെ ഇവിടെയുണ്ട്. 

ആയുർവേദ മൊബൈൽ ക്ലിനിക്കിന്റെ സേവനങ്ങൾക്ക് Ph–9446022079

English Summary: Sreedhareeyam Mobile Eye Hospital

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT