ഡാഷ് ക്യാമറയുണ്ടായിരുന്നെങ്കിൽ എന്നാശിക്കാത്ത ഡ്രൈവർമാരുണ്ടാകില്ല. നിത്യേന പലതരം ഡ്രൈവിങ് സാഹചര്യങ്ങളിലൂടെയാണു നാം കടന്നുപോകുന്നത്. തൃശ്ശൂരിൽനിന്നു കൊച്ചിയിലേക്കുളള യാത്രയിലാണ് അപകടകരമായി റെഡ് സിഗ്നൽ കടന്നു പൊയ്ക്കൊണ്ടിരുന്ന ഫയർ ആൻഡ് റെസ്ക്യു ടീമിന്റെ ബസ് കണ്ണിൽ പെട്ടത്. അഞ്ചോ ആറോ റെഡ് സിഗ്നൽ ആ ബസ്

ഡാഷ് ക്യാമറയുണ്ടായിരുന്നെങ്കിൽ എന്നാശിക്കാത്ത ഡ്രൈവർമാരുണ്ടാകില്ല. നിത്യേന പലതരം ഡ്രൈവിങ് സാഹചര്യങ്ങളിലൂടെയാണു നാം കടന്നുപോകുന്നത്. തൃശ്ശൂരിൽനിന്നു കൊച്ചിയിലേക്കുളള യാത്രയിലാണ് അപകടകരമായി റെഡ് സിഗ്നൽ കടന്നു പൊയ്ക്കൊണ്ടിരുന്ന ഫയർ ആൻഡ് റെസ്ക്യു ടീമിന്റെ ബസ് കണ്ണിൽ പെട്ടത്. അഞ്ചോ ആറോ റെഡ് സിഗ്നൽ ആ ബസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാഷ് ക്യാമറയുണ്ടായിരുന്നെങ്കിൽ എന്നാശിക്കാത്ത ഡ്രൈവർമാരുണ്ടാകില്ല. നിത്യേന പലതരം ഡ്രൈവിങ് സാഹചര്യങ്ങളിലൂടെയാണു നാം കടന്നുപോകുന്നത്. തൃശ്ശൂരിൽനിന്നു കൊച്ചിയിലേക്കുളള യാത്രയിലാണ് അപകടകരമായി റെഡ് സിഗ്നൽ കടന്നു പൊയ്ക്കൊണ്ടിരുന്ന ഫയർ ആൻഡ് റെസ്ക്യു ടീമിന്റെ ബസ് കണ്ണിൽ പെട്ടത്. അഞ്ചോ ആറോ റെഡ് സിഗ്നൽ ആ ബസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാഷ് ക്യാമറയുണ്ടായിരുന്നെങ്കിൽ എന്നാശിക്കാത്ത ഡ്രൈവർമാരുണ്ടാകില്ല.  നിത്യേന പലതരം ഡ്രൈവിങ് സാഹചര്യങ്ങളിലൂടെയാണു നാം കടന്നുപോകുന്നത്.  തൃശ്ശൂരിൽനിന്നു കൊച്ചിയിലേക്കുളള യാത്രയിലാണ് അപകടകരമായി റെഡ് സിഗ്നൽ കടന്നു പൊയ്ക്കൊണ്ടിരുന്ന ഫയർ ആൻഡ് റെസ്ക്യു ടീമിന്റെ ബസ് കണ്ണിൽ പെട്ടത്. അഞ്ചോ ആറോ റെഡ് സിഗ്നൽ ആ ബസ് മറികടന്നു. നമ്മുടെ വാഹനം നിർത്തി ഫോട്ടോ എടക്കാനോ വീഡിയോ എടുക്കാനോ നമുക്ക് സാഹചര്യം അനുവദിക്കാത്ത അവസ്ഥയിൽ ഡാഷ് ക്യാം ഉണ്ടായിരുന്നെങ്കിൽ ആ നിയമലംഘനം റെക്കോഡ് ചെയ്യാമായിരുന്നു, നമ്മുടെ കാരണം കൊണ്ടല്ലാത്ത അപകടങ്ങൾ മുന്നിൽ നടക്കുമ്പോൾ നിരപരാധിത്വം ബോധിപ്പിക്കാൻ ദൃശ്യങ്ങൾ റെക്കോഡ് ചെയ്യുന്നതുവഴി കഴിയും. 

ഒരു സുഹൃത്തിന്റെ നാഗർകോവിൽ യാത്രാനുവം  കേട്ടോളൂ. ഓട്ടോറിക്ഷ തട്ടി സൈക്കിൾ യാത്രക്കാരൻ കാറിന്റെ മുന്നിലേക്കു മറിഞ്ഞുവീണു. ഓട്ടോ നിർത്താതെ പോയി. നേരം സന്ധ്യ. നമ്മുടെ സുഹൃത്ത്  ചോരയൊലിപ്പിച്ചു കിടന്ന സൈക്കിളുകാരനെ കണ്ടു നിർത്തി കാര്യം അന്വേഷിച്ചു. പൊടുന്നനെയാണ് ആൾക്കൂട്ടമുണ്ടായത്.  സൈക്കിളുകാരനോടു ചോദിക്കാതെ തന്നെ ആൾക്കാർ കാറുടമയോടു കയർക്കാനും കാശുചോദിക്കാനും തുടങ്ങി. ഒടുവിൽ സൈക്കിൾ യാത്രികൻ വേണ്ടിവന്നു ഓട്ടോയാണ് ഇടിച്ചതെന്നു പറയാൻ.  സൈക്കിളുകാരന് ബോധം മറഞ്ഞിരുന്നുവെന്നു കരുതുക. സ്വാഭാവികമായും കുറ്റക്കാരൻ ആ കാറുകാരൻ ആകും. അല്ലെന്നു തെളിയുംവരെ സമയവും കാശും മാനവും നഷ്ടപ്പെടും. വർഷങ്ങളായി ഇങ്ങനെ കേസ് നടത്തേണ്ടി വന്നു തന്റെ നിരപരാധിത്വം തെളിയിച്ച ഒരാളുടെ വാർത്ത നമ്മൾ വായിച്ചതാണല്ലോ. പരിക്കേറ്റയാളെ തന്റെ കാറിൽ ആശുപത്രിയിലെത്തിച്ചതായിരുന്നു അദ്ദേഹം ചെയ്ത കുറ്റം.  താമസിയാതെ അപകടത്തിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിന്റെ തലയിലായി.  അഞ്ചോ ആറോ വർഷം കേസ് നടത്തിയാണ് താൻ നിരപരാധിയാണെന്ന് അദ്ദേഹം തെളിയിച്ചത്.   ഇത്തരം അവസ്ഥകളിൽ കാറിലെ മൂന്നാംകണ്ണായി പ്രവർത്തിക്കുന്ന ഡാഷ് ക്യാമറയിലെ ദൃശ്യം നമ്മുടെ രക്ഷയ്ക്കെത്തും.  

ADVERTISEMENT

എന്താണ് ഡാഷ് ക്യാമുകൾ

കാറിനുള്ളിൽ ഘടിപ്പിക്കുന്ന ക്യാമറകളെയാണ് ഡാഷ് ക്യാം എന്നു വിളിക്കുന്നത്.  ഓരോ യാത്രയിലെയും ദൃശ്യങ്ങൾ ഇവ പകർത്തുകയും നിശ്ചിത സമയം കഴിഞ്ഞാൽ ഡിലീറ്റ് ആക്കുകയും ചെയ്യും. വിപണിയിലെ ഡാഷ് ക്യാമറകളെ പരിചയപ്പെടും മുൻപ്  അവ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്നു നോക്കാം. 

വീഡിയോ ക്വാളിറ്റി

ഫുൾഎച്ച്ഡി വീഡിയോ പകർത്തുന്ന ക്യാമറകൾ വാങ്ങുക. എന്നാലേ നല്ല ഗുണമേൻമയുള്ള ദൃശ്യങ്ങൾ ലഭിക്കൂ. എച്ച്ഡി ക്വാളിറ്റി മാത്രമുള്ള ക്യാമറകളിൽ പലപ്പോഴും ദൃശ്യങ്ങൾ വ്യക്തതയോടെ പതിയണമെന്നില്ല.  മറ്റു വാഹനങ്ങളുടെ നമ്പർ പ്ലേറ്റിന്റെ ചിത്രമൊക്കെ ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ നല്ല ഗുണമേൻമയുള്ള ദൃശ്യങ്ങളാണ് നമുക്കു വേണ്ടത്.  

ADVERTISEMENT

ക്യാമറ ആംഗിൾ

വൈഡ് ആംഗിൾ ലെൻസുകളായിരിക്കും മിക്ക ക്യാമറകളിലും. സാധാരണ ലെൻസ് ഉള്ള ക്യാമറകളെക്കാൾ വിശാലമായ ദൃശ്യം പകർത്താൻ ഇവയ്ക്കാകും. എത്ര ഡിഗ്രി കൂടുതൽ വൈഡ് ആകുന്നുവോ അത്രയും ഭാഗത്തെ ദൃശ്യങ്ങൾ പകർത്താം. 

സ്റ്റോറേജ് കപ്പാസിറ്റി

ഫുൾഎച്ച്ഡി വീഡിയോ സ്റ്റോർ ചെയ്യാനുള്ള കൂടിയ കപ്പാസിറ്റിയുള്ള മെമ്മറി കാർഡുകൾ സപ്പോർട്ട് ചെയ്യുന്നവയായിരിക്കണം ഡാഷ് ക്യാമറകൾ. മെമ്മറി കൂടിയാൽ ഏറെ യാത്രകളുടെ ദൃശ്യങ്ങൾ ഡിലീറ്റ് ആക്കാതെ സൂക്ഷിക്കാം. 

ADVERTISEMENT

കണക്ടിവിറ്റി

വൈ-ഫൈ കണക്ടിവിറ്റിയുള്ള ക്യാമറകൾ തെരഞ്ഞെടുക്കുക. ക്യാമറയിലെ ദൃശ്യങ്ങൾ എളുപ്പത്തിൽ ഫോണിലേക്കു മാറ്റാൻ വൈ-ഫൈ ഉള്ളതു സൗകര്യമാണ്. അല്ലെങ്കിൽ ഓരോ സമയത്തും ദൃശ്യങ്ങൾ സേവ് ചെയ്യാൻ മെമ്മറി കാർഡ് ഊരിമാറ്റി കംപ്യൂട്ടറുമായി കണക്ട് ചെയ്യേണ്ടിവരും. ഇതൊരു പതിവായാൽ  കാർഡ് എറർ ആകാൻ സാധ്യത കൂടുതലാണ്. 

ജിപിഎസ് സൗകര്യം

ദൃശ്യങ്ങൾ പകർത്തിയ സ്ഥലം കൂടി ദൃശ്യത്തോടൊപ്പം റെക്കോഡ് ചെയ്യുന്ന സംവിധാനം നല്ലതാണ്. ജിപിഎസ് ലോഗിങ് എന്നു സാങ്കേതികനാമം. പല സന്ദർഭങ്ങളിലും ജിപിഎസ് ലോഗിങ് ഡ്രൈവറെ സഹായിക്കും. നമ്മുടെ കാർ എവിടെയായിരുന്നു എന്നു തെളിയിക്കാൻ ഇതുകൊണ്ടു പറ്റും. 

ജി-സെൻസർ

ചലനം മനസ്സിലാക്കി വീഡിയോ റെക്കോഡ് ചെയ്യാൻ ജി സെൻസർ സഹായിക്കും. ഉദാഹരണത്തിന് പാർക്ക് ചെയ്ത കാറിന് അനക്കം വല്ലതും ഉണ്ടായാൽ ജി-സെൻസർ ഉള്ള ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങും. വഴിയരികിൽ പാർക്ക് ചെയ്ത കാറിൽ അയൽവാസി കല്ലുകൊണ്ടിടിച്ചു നടന്നു മറഞ്ഞത് ക്യാമറയിൽ പതിഞ്ഞതുപോലുള്ള ഉദാരണങ്ങൾ ഏറെ. 

ഫ്രെയിം പെർ സെക്കൻഡ്

ഒരു സെക്കൻഡിൽ എത്ര ഫ്രെയിമുകൾ പകർത്തിയാണ് വീഡിയോ തയാറാക്കുന്നത് എന്നതിന്റെ കണക്ക് ആണിത്. ഫ്രെയിംനമ്പർ കൂടുംതോറും  വീഡിയോ സ്മൂത്ത് ആകും. നല്ല ക്യാമറകൾ ഫുൾഎച്ച്ഡി 60 fps ക്വാളിറ്റിയുള്ളവയാണ്. സ്മൂത്ത് വീഡിയോ ലഭിക്കും എന്നാൽ 30 fps ദൃശ്യങ്ങളിൽ ജർക്ക് ഉണ്ടാകും.  60 fps വീഡിയോ സേവ് ചെയ്യാൻ മെമ്മറി കൂടുതൽ വേണ്ടിവരും.  30 fps ആയാലും മതി. 

ടൈംലാപ്സ് വീഡിയോ ശേഷി

പലപ്പോഴും നീണ്ട വീഡിയോ റെക്കോഡിങ് ആവശ്യമില്ലാതെ വരും. അതിനാൽ ടൈംലാപ്സ് വീഡിയോ സൗകര്യം ക്യാമറയിലുണ്ടോ എന്നു നോക്കാവുന്നതാണ്. കൃത്യമായ ഇടവേളകളിൽ വീഡിയോ പകർത്തി അവ ഒന്നായി സേവ് ചെയ്യുന്ന രീതിയാണ് ടൈംലാപ്സ് വീഡിയോ. കുറഞ്ഞ മെമ്മറി മതിയാകുമെന്നത് നേട്ടം. 

രാത്രി ദൃശ്യങ്ങൾ

രാത്രിയാത്രയിൽ മിനിമം ഗുണമേൻമയുള്ള ദൃശ്യങ്ങളെങ്കിലും പകർത്താനാകണം. കാരണം പകൽമാത്രമല്ലല്ലോ നമ്മൾ യാത്ര ചെയ്യുക. മൗണ്ട് എങ്ങനെയാകണം വിൻഡ് ഷീൽഡിൽ താൽക്കാലികമായി സക്ക് ചെയ്തു ഘടിപ്പിക്കുന്ന മൗണ്ടുകളാണ് നല്ലത്.  ഡാഷ് ബോർഡിൽ ഒട്ടിക്കുന്ന തരവും ലഭ്യം.  ഒട്ടിക്കുന്നവ, കുറച്ചു കാലത്തിനു ശേഷം ഇളകിപ്പോരാൻ സാധ്യത കൂടുതലാണ്. 

ഡ്രൈവർ മോണിറ്റർ

ചില ഡാഷ് ക്യാമറകളിൽ കാറിനുൾവശത്തെ ദൃശ്യവും പകർത്താനുള്ള ലെൻസ് ഉണ്ടായിരിക്കും. ഫോണുകളിൽ രണ്ടു ക്യാമറകൾ ഉള്ളതുപോലെതന്നെ. പലപ്പോഴും സുരക്ഷിതത്വത്തെക്കാൾ നമ്മുടെ ഡ്രൈവിങ് രീതി മനസ്സിലാക്കാൻ ഇത്തരം ക്യാമറകൾ സഹായിക്കും.

English Summary: Know More About Dash Cam