ഹ്യുേണ്ടയുടെ കോട്ടയാണ് അൽകസാർ. വിൽപനയിൽ പുതിയ മാനങ്ങൾ തീർത്ത ക്രേറ്റയുടെ പിൻഗാമി. ‌ഇറങ്ങി ദിവസങ്ങള്‍ക്കൊണ്ട് വിൽപന ഗ്രാഫ് കോട്ട പോലെ ഉയരുന്നു. അൽകസാർ എന്ന പദത്തിനർത്ഥവും കോട്ട എന്നു തന്നെയാണ്; സ്പാനിഷ് വാക്ക്. മിനി എസ് യു വികളിൽ ഏറ്റവും വിൽപനയുള്ള ക്രേറ്റയ്ക്ക് ഒരു നിര സീറ്റു കൂടി നൽകി അൽകസാർ

ഹ്യുേണ്ടയുടെ കോട്ടയാണ് അൽകസാർ. വിൽപനയിൽ പുതിയ മാനങ്ങൾ തീർത്ത ക്രേറ്റയുടെ പിൻഗാമി. ‌ഇറങ്ങി ദിവസങ്ങള്‍ക്കൊണ്ട് വിൽപന ഗ്രാഫ് കോട്ട പോലെ ഉയരുന്നു. അൽകസാർ എന്ന പദത്തിനർത്ഥവും കോട്ട എന്നു തന്നെയാണ്; സ്പാനിഷ് വാക്ക്. മിനി എസ് യു വികളിൽ ഏറ്റവും വിൽപനയുള്ള ക്രേറ്റയ്ക്ക് ഒരു നിര സീറ്റു കൂടി നൽകി അൽകസാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹ്യുേണ്ടയുടെ കോട്ടയാണ് അൽകസാർ. വിൽപനയിൽ പുതിയ മാനങ്ങൾ തീർത്ത ക്രേറ്റയുടെ പിൻഗാമി. ‌ഇറങ്ങി ദിവസങ്ങള്‍ക്കൊണ്ട് വിൽപന ഗ്രാഫ് കോട്ട പോലെ ഉയരുന്നു. അൽകസാർ എന്ന പദത്തിനർത്ഥവും കോട്ട എന്നു തന്നെയാണ്; സ്പാനിഷ് വാക്ക്. മിനി എസ് യു വികളിൽ ഏറ്റവും വിൽപനയുള്ള ക്രേറ്റയ്ക്ക് ഒരു നിര സീറ്റു കൂടി നൽകി അൽകസാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹ്യുണ്ടേയ്‌യുടെ കോട്ടയാണ് അൽകസാർ. വിൽപനയിൽ പുതിയ മാനങ്ങൾ തീർത്ത ക്രേറ്റയുടെ പിൻഗാമി. ‌ഇറങ്ങി ദിവസങ്ങള്‍ക്കൊണ്ട് വിൽപന ഗ്രാഫ് കോട്ട പോലെ ഉയരുന്നു. അൽകസാർ എന്ന പദത്തിനർത്ഥവും കോട്ട എന്നു തന്നെയാണ്; സ്പാനിഷ് വാക്ക്. മിനി എസ് യു വികളിൽ ഏറ്റവും വിൽപനയുള്ള ക്രേറ്റയ്ക്ക് ഒരു നിര സീറ്റു കൂടി നൽകി അൽകസാർ ഉരുക്കു കോട്ടയായി എത്തുമ്പോൾ എതിരാളികൾ ഓടിയൊളിക്കുമോ?

എതിരാളികൾ

ADVERTISEMENT

നാലു വീൽ ഡ്രൈവ് ഇല്ലാത്ത ഏഴു സീറ്ററുകളെല്ലാം സാങ്കേതികമായി അൽകസാറിന് എതിരാളികളാണ്. സീറ്റുകളുടെ എണ്ണത്തിൽ കൂടുതൽ ഊന്നൽ നൽകുന്നവരുടെ കണ്ണിൽ അഞ്ചു ലക്ഷം മുതൽ 25 ലക്ഷം വരെ വില പരിധിയില്‍ വരുന്ന കുറെ വാഹനങ്ങളുണ്ട്. ഇവയേതൊക്കെ? ഇങ്ങു താഴെ ഡാറ്റ്സൻ ഗോ പ്ലസ്, റെനോ ട്രൈബർ, മാരുതിയുടെ എർട്ടിഗ, എക്സ് എൽ 6, മഹീന്ദ്ര മരാസോ. ഈ പട്ടികയ്ക്ക് ഇനിയും നീളം കൂട്ടാം. എന്നാൽ കാറിനു സമാനമായ പ്ലാറ്റ്ഫോമിൽ നിർമിച്ച മറ്റധികം വാഹനങ്ങൾ ഈ വിഭാഗത്തിലില്ല.

ഗോയും ട്രൈബറും

ഇക്കൂട്ടത്തിലെ ഇക്കോണമി വണ്ടികൾ. ഗോയ്ക്ക് 4.30 – 7.05 ലക്ഷം വരെയും ട്രൈബറിന് 5.50 – 7.9 ലക്ഷം വരെയും വില. രണ്ടു മോഡലുകൾക്കും നാലു മീറ്ററിൽ തെല്ലു താഴെ നീളം. പുറമെ നീളം ഒരുപോലെയെങ്കിലും വീൽ ബേസിൽ 15 സെന്റിമീറ്ററിന്റെ അധികം ട്രൈബറിന് ഉള്ളിൽ കുറച്ചു കൂടി സ്ഥലം നൽകുന്നു. ആദ്യ രണ്ടു നിര സുഖകരം. അവസാനത്തെ നിര കുട്ടികൾക്ക് പറ്റും. മുതിർന്നവർക്ക് എന്തായാലും ദീർഘദൂരയാത്ര പറ്റില്ല. രണ്ടും പെട്രോൾ. ഗോയിലെ മൂന്നു സിലണ്ടർ 1.2 ലീറ്റർ എൻജിന് 68 ബിഎച്ച്പി, 19.2 കിമി മൈലേജ്. ട്രൈബറിന് 1 ലീറ്റർ 3 സിലണ്ടർ. 19 കി മി ഇന്ധനക്ഷമത. എഎംടി ഒാട്ടമാറ്റിക് ഓപ്ഷനുണ്ട്. ചെറിയ ബജറ്റിൽ 7 സീറ്റർ വേണമെന്ന് ആഗ്രഹിക്കുന്നവരുടെ മോഹസാഫല്യമായണ് ഈ രണ്ട് കാറുകൾ. ഉപയോഗ, പരിപാലന ചെലവുകൾ താരതമ്യേന കുറവ്. എസിയും സ്റ്റീരീയോയും പവർ സ്റ്റീയറിങ്ങും പവർവിൻഡോയുമടക്കം അവശ്യം ആഡംബരങ്ങളുമുണ്ട്.

എർട്ടിഗ, എക്സ് എൽ 6

ADVERTISEMENT

രണ്ടും ഒന്നു തന്നെ. എർട്ടിഗയുടെ ആഡംബര പതിപ്പാണ് എക്സ് എൽ 6. അൽകസാർ വാങ്ങാൻ തയാറെടുക്കുന്നവർക്കുള്ള നല്ല മറ്റൊരു മാർഗമാണ് ഈ വാഹനങ്ങൾ. പണ്ട് ഡീസലുണ്ടായിരുന്നെങ്കിലും ഇപ്പോൾ 1.4 ഹൈബ്രിഡ് മാത്രമേയുള്ളൂ. 77 ബി എച്ച് പി. 19 കിമി ഇന്ധനക്ഷമത. മൂന്നു നിര സീറ്റുകളിലും മുതിർന്നവർക്കു സുഖമായിരിക്കാം. സാധാരണ നിലയിൽ 209 ലീറ്ററും മൂന്നാം നിര മടക്കിയാൽ 550 ലീറ്ററും രണ്ടും മൂന്നും നിരകൾ മടക്കിയാൽ 803 ലീറ്ററും ബൂട്ട് ഇടം. അതായത് നല്ലൊരു മിനി വാനിനൊപ്പം ലോഡിങ് സ്ഥലം. അതുകൊണ്ടു തന്നെ പ്രായോഗികതയിൽ മുന്നിൽ ഈ മാരുതികൾ തന്നെ.

അതിമനോഹരമായ ആഡംബര ഉൾവശമാണ് എക്സ് എൽ 6 ന്. രണ്ടു നിര ബക്കറ്റ് സീറ്റുകളും നാലു സ്പീഡ് ഒാട്ടമാറ്റിക്കും അടക്കം സുഖസമൃദ്ധം. മാനുവൽ മോഡലുമുണ്ട്. എർട്ടിഗയും തീരെ മോശമെന്നു പറയാനാവില്ല. എല്ലാ മാരുതികൾക്കുമുള്ള മിനിമം ഗാരണ്ടിയുണ്ട് ഫിറ്റിനും ഫിനിഷിനും. മാരുതി ആണെന്നതു തന്നെ ഈ രണ്ട് വാഹനങ്ങളുടെയും മികവ്. ഏതു നഗരത്തിലും കുറഞ്ഞ ചിലവിൽ സർവീസ് സൗകര്യമടക്കം ഉടമയ്ക്ക് തലവേദനകളില്ലാതെ സമാധാനമായി ജീവിക്കാം. വില എർട്ടിഗ 7.86 – 10.66 ലക്ഷം. എക്സ് എൽ 6 ന് 9.94 മുതൽ 11.81 ലക്ഷം വരെ.

മരാസോ

മഹീന്ദ്ര മരാസോയാണ് ഇക്കൂട്ടത്തിൽ ഡീസൽ മാത്രമുള്ള മോഡൽ. 1.5 ലീറ്റർ നാലു സിലണ്ടർ ടർബോ ഡീസൽ. 121 ബി എച്ച് പിയോെട കരുത്തിലും മുമ്പൻ. 17.33 എന്ന മാന്യമായ ഇന്ധനക്ഷമത. 12.30–14.35 ലക്ഷം വരെയെത്തുന്ന കൊക്കിലൊതുങ്ങുന്ന വില. 4585 മി മി നീളവുമായി കൂട്ടത്തിൽ ഏറ്റവും വലുപ്പം. തൊട്ടു താഴെ നിൽക്കുന്ന അൽകസാറിന് അഞ്ചു മി മി കുറവാണ്. സ്ഥലസൗകര്യത്തിന്റെ കാര്യത്തിലും മരാസോയ്ക്ക് മുന്‍തൂക്കം. 2760 മി മി വീൽബേസ് തന്നെ കാരണം. അൽക്കസാറിനും സമാന വീൽ ബേസാണെങ്കിലും മരാസോയുടെ സീറ്റ് രൂപകൽപന ഉള്ളിൽ അധിക സ്ഥലമായി പരിണമിക്കുന്നു. ആഡംബരങ്ങളെല്ലാം ആവശ്യത്തിനുണ്ട്. ധാരാളം യാത്ര ചെയ്യേണ്ടവർക്ക് ഡീസലിന്റെ മികവുള്ള മരാസോ പരിഗണിക്കാം. ഒരു ഓട്ടമാറ്റിക് മോഡൽ കൂടി മഹീന്ദ്രയ്ക്ക് കൊണ്ടുവരാമായിരുന്നു.

ADVERTISEMENT

അൽകസാർ

ആഡംബരത്തിലും രൂപകൽപനയിലും പുതുമയിലും ഈ വിഭാഗത്തിലെ സുൽത്താനാണ് അൽകസാർ. 2 ലീറ്റർ പെട്രോളും 1.5 ‍ഡീസലും. 159 പി എസ്, 115 പിഎസ് എന്നിങ്ങനെ കൂട്ടത്തിലെ ഏറ്റവും കരുത്തൻ. ഏറ്റവും സുന്ദരൻ. ഉള്ളിൽ പ്രീമിയം ഫിനിഷ്. ലെതർ എന്നു തോന്നിപ്പിക്കുന്ന മേൽത്തരം പ്ലാസ്റ്റിക് ഘടകങ്ങൾ. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടമാറ്റിക്; എതിരാളികൾക്ക് ആർക്കുമില്ലാത്ത മികവ്. മൂന്നു നിര സീറ്റുകളും മുതിർന്നവർക്കായി രൂപകൽപന ചെയ്തതാണ്. ഈ വിഭാഗത്തിൽ ഏറ്റവും പ്രീമിയവും ഡ്രൈവിങ് സുഖവും അൽകസർ നൽകും. വിലയും പ്രീമിയം.16.88 – 20.28 ലക്ഷം വരെ.

ഏതു വാങ്ങും?

പ്രീമിയം വേണ്ടവർക്ക് കണ്ണടച്ച് അൽകസാർ. പ്രായോഗികതയും കൂടുതൽ യാത്രയും ഉള്ളവർക്ക് മരാസോ. കുറഞ്ഞ വിലയ്ക്ക് ആഡംബരവും ഉപയോഗക്ഷമതയും എർട്ടിഗയും എക്സ് എൽ സിക്സും. 6 ലക്ഷം മുടക്കി 7 സീറ്റർ വാങ്ങാൻ ഗോയും ട്രൈബറും.