കുറഞ്ഞ വിലയ്ക്ക് കാർ നോക്കുകയാണോ? ഫീച്ചറിനാൽ സമ്പന്നം ഈ ബജറ്റ് കാറുകൾ
‘ഒരു കോംപാക്ട് എസ്‌യുവി കണ്ട് ഇഷ്ടപ്പെട്ടു. പക്ഷേ അതിന്റെ ബേസിക് മോഡൽ വാങ്ങാനുള്ള പണമേ കയ്യിലുള്ളു. ബേസിക് മോഡലിൽ എന്തുണ്ടാകാനാണ്, വാങ്ങേണ്ടെന്നു വയ്ക്കാം. അല്ലാതെന്തു ചെയ്യും...’ ഇങ്ങനെയൊരു ചിന്തയുടെ കാലം കഴിയുകയാണ്. കൊടുക്കുന്ന പണത്തിനൊത്ത മൂല്യം തരികയാണ് ഇപ്പോൾ മിക്കവാറും കാർ കമ്പനികളുടെ
‘ഒരു കോംപാക്ട് എസ്‌യുവി കണ്ട് ഇഷ്ടപ്പെട്ടു. പക്ഷേ അതിന്റെ ബേസിക് മോഡൽ വാങ്ങാനുള്ള പണമേ കയ്യിലുള്ളു. ബേസിക് മോഡലിൽ എന്തുണ്ടാകാനാണ്, വാങ്ങേണ്ടെന്നു വയ്ക്കാം. അല്ലാതെന്തു ചെയ്യും...’ ഇങ്ങനെയൊരു ചിന്തയുടെ കാലം കഴിയുകയാണ്. കൊടുക്കുന്ന പണത്തിനൊത്ത മൂല്യം തരികയാണ് ഇപ്പോൾ മിക്കവാറും കാർ കമ്പനികളുടെ
‘ഒരു കോംപാക്ട് എസ്‌യുവി കണ്ട് ഇഷ്ടപ്പെട്ടു. പക്ഷേ അതിന്റെ ബേസിക് മോഡൽ വാങ്ങാനുള്ള പണമേ കയ്യിലുള്ളു. ബേസിക് മോഡലിൽ എന്തുണ്ടാകാനാണ്, വാങ്ങേണ്ടെന്നു വയ്ക്കാം. അല്ലാതെന്തു ചെയ്യും...’ ഇങ്ങനെയൊരു ചിന്തയുടെ കാലം കഴിയുകയാണ്. കൊടുക്കുന്ന പണത്തിനൊത്ത മൂല്യം തരികയാണ് ഇപ്പോൾ മിക്കവാറും കാർ കമ്പനികളുടെ
‘ഒരു കോംപാക്ട് എസ്‌യുവി കണ്ട് ഇഷ്ടപ്പെട്ടു. പക്ഷേ അതിന്റെ ബേസിക് മോഡൽ വാങ്ങാനുള്ള പണമേ കയ്യിലുള്ളു. ബേസിക് മോഡലിൽ എന്തുണ്ടാകാനാണ്, വാങ്ങേണ്ടെന്നു വയ്ക്കാം. അല്ലാതെന്തു ചെയ്യും...’ ഇങ്ങനെയൊരു ചിന്തയുടെ കാലം കഴിയുകയാണ്. കൊടുക്കുന്ന പണത്തിനൊത്ത മൂല്യം തരികയാണ് ഇപ്പോൾ മിക്കവാറും കാർ കമ്പനികളുടെ അടിസ്ഥാന മോഡലുകൾ. കയ്യിലെ ബജറ്റ് തീരെ അനുവദിക്കുന്നില്ലെങ്കിൽ മാത്രമായിരുന്നു നേരത്തേ ഒരാൾ കാറുകളുടെ അടിസ്ഥാന വകഭേദം വാങ്ങിയിരുന്നത്. അടിസ്ഥാന മോഡലിൽ തീരെ സൗകര്യം കുറവായിരിക്കും എന്നതായിരുന്നു കാരണം. ഏതാനും വർഷം മുൻപു വരെ അടിസ്ഥാന മോഡലെന്നാൽ ഒരു സ്റ്റിയറിങ്ങും നാലു ചക്രവും മാത്രമെന്ന രീതിയായിരുന്നു. എസി പോലും പല കമ്പനികളും അതിൽ നൽകിയിരുന്നില്ല.
എന്നാൽ ഇന്ന് ആധുനിക സൗകര്യങ്ങൾ ഓരോ ദിവസവും വാഹനങ്ങളിൽ ഇടം പിടിക്കുന്നത് ഏറ്റവും ഗുണം ചെയ്യുന്നത് അടിസ്ഥാന മോഡലുകൾക്കാണ്. കൂടാതെ സുരക്ഷാ മാനദണ്ഡങ്ങളിൽ സർക്കാർ കർശനനിലപാടെടുക്കുന്നതും ഈ വിഭാഗത്തിലെ കാറുകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുങ്ങാൻ അവസരമൊരുക്കുന്നു. കോവിഡ് വ്യാപന ഭീഷണിക്കിടെ സുരക്ഷയെ കരുതി കാർ വാങ്ങാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് അതുകൊണ്ടുതന്നെ വളരെ കുറഞ്ഞ വിലയ്ക്ക് ആഗ്രഹിക്കുന്ന കാറുകളുടെ ബേസിക് മോഡൽ ധൈര്യമായി സ്വന്തമാക്കാം.
സൗകര്യങ്ങളേറെ...
ഇന്നു വിപണിയിലിറങ്ങുന്ന മിക്കവാറും എല്ലാ കാറുകളുടെയും ബേസ് മോഡലുകളും താരതമ്യേന ഫീച്ചർ സമ്പന്നമാണ്. സുഖകരമായ യാത്രയ്ക്കുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ബേസിക് മോഡലുകളിൽ ഉണ്ട്. രണ്ട് എയർബാഗ്, ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, എസി, പവർ സ്റ്റിയറിങ് എന്നിവയടക്കം എല്ലാ കാറുകളുടെയും അടിസ്ഥാന മോഡലിലുണ്ട്. എല്ലാ കാറുകളുടെയും എല്ലാ മോഡലിലും ആറ് എയർ ബാഗ് വേണമെന്ന വിപ്ലവകരമായ തീരുമാനം ഒരു വർഷത്തിനുള്ളിൽ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.
മോശം റോഡിലും വാഹനത്തിന് സ്ഥിരത നൽകുന്ന ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ(ഇഎസ്‌സി), പ്രതിബന്ധം സ്വയം തിരിച്ചറിഞ്ഞ് വാഹനം നിൽക്കുന്ന ഓട്ടോണമസ് എമർജൻസി ബ്രേക്കിങ്(എഇബി) എന്നിവ 2022–23ഓടു കൂടി നിർബന്ധമാക്കാനുള്ള ആലോചനയിലുമാണ് സർക്കാർ. ലക്ഷ്വറി കാറുകളിലെ ഫീച്ചറുകളായിരുന്ന ഇവ സാധാരണ കാറുകളിലേക്കും ഇറങ്ങിവരുമെന്നു ചുരുക്കും. ഹിൽഹോൾഡ് അസിസ്റ്റ് പോലെ ആഡംബര വാഹനങ്ങളിൽ കണ്ടുവന്നിരുന്ന ഫീച്ചറുകളിൽ പലതും 10 ലക്ഷത്തിനു താഴെ വിലയുള്ള കാറുകളിൽ പോലും ഇപ്പോൾ നൽകുന്നുണ്ട്.
അത്യാധുനിക സാങ്കേതിക വിദ്യകളാണ് ഓരോ ദിവസവും കമ്പനികൾ കാറുകളിൽ അവതരിപ്പിക്കുന്നത്. കാറുകൾ സ്മാർട് ആക്കുന്നതിനുള്ള ഗവേഷണങ്ങൾ ത്വരിതഗതിയിൽ നടക്കുന്നതിനാൽ ഒന്നിനുപിന്നാലെ മറ്റൊന്നായി കൂടുതൽ സൗകര്യങ്ങൾ വാഹനങ്ങളിലേക്ക് എത്തുന്നു. അതോടെ നിലവിലുള്ള അധികം പഴക്കമില്ലാത്ത സാങ്കേതിക സൗകര്യങ്ങൾ അടിസ്ഥാനമോഡലുകളിലേക്കു കൂടി കമ്പനികൾ നൽകും. ഈ പ്രക്രിയയുടെ വേഗം വർധിക്കാനാണ് സാധ്യതയെന്നും അതോടെ ഇന്ത്യയിൽ ബേസിക് മോഡൽ കാറുകൾ പോലും കൂടുതൽ സ്മാർട് ആയി മാറുമെന്നും ഓൺലൈൻ വാഹനസേവനദാതാക്കളായ കാർവാലേയുടെ സിഇഒ ബൻവാരി ലാൽ ശർമ മനോരമ ഓൺലൈനിനോട് പറഞ്ഞു.
കുറഞ്ഞ ചെലവിൽ സുരക്ഷിത യാത്ര
സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുന്നതിന് കാറിൽ ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം(എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ(ഇബിഡി), ബ്രേക്ക് അസിസ്റ്റ്, ടയർ പ്രഷർ മോണിട്ടറിങ് സിസ്റ്റം(ടിപിഎംഎസ്), ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ പാർക്കിങ് സെൻസർ, സ്പീഡ് വാണിങ് സിസ്റ്റം, സീറ്റ് ബെൽറ്റ് വാണിങ്, എയർബാഗ് തുടങ്ങിയ ഫീച്ചറുകളാണ് പ്രധാനം. ഇതിൽ മിക്കവാറും എല്ലാ ഫീച്ചറുകളും അടിസ്ഥാനവകഭേദങ്ങളിൽ നിയമപരമായി തന്നെ ഇപ്പോൾ സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. ഡ്രൈവിങ് സുഗമമാക്കുന്ന മറ്റൊരു പ്രധാന കാര്യമായ പവർ സ്റ്റിയറിങ്ങും എല്ലാ ബേസിക് മോഡലുകളിലും നൽകുന്നു.
എന്നാൽ പവർ വിൻഡോ ഇപ്പോഴും ബേസിക് മോഡലുകളിൽ മുന്നിലെ രണ്ട് ഡോറുകൾക്കു മാത്രമാണ് പല കമ്പനികളും നൽകുന്നത്. അഞ്ചു ലക്ഷത്തിനു താഴെ വിലയുള്ള ചില ബേസിക് മോഡലുകളിൽ മുന്നിലും പിന്നിലും പവർ വിൻഡോ നൽകുന്നുമില്ല. ഇന്ത്യയിലെ ഇടത്തരം ഉപയോക്താക്കൾ പവർ വിൻഡോയ്ക്ക് കാര്യമായ പരിഗണന കൊടുക്കുന്നില്ല എന്നതാണ് മാരുതി സുസുക്കി അടക്കമുള്ള കമ്പനികളുടെ വിലയിരുത്തൽ. കൈകൊണ്ട് കറക്കി അടയ്ക്കുന്ന വിൻഡോ സ്വന്തം വാഹനത്തിൽ വേണമെന്ന് ആഗ്രഹിക്കുന്നവർ ഇപ്പോഴും ഇന്ത്യയിൽ ഒട്ടേറെയാണ്. എന്നാൽ, വില കൂടിയ കാറുകളിൽ ബേസിക് മോഡലിൽ തന്നെ നാലു ഡോറിലും പവർ വിൻഡോ ലഭിക്കും.
ഇന്റർനെറ്റ് കണക്ടിവിറ്റി, കാറിനെ വോയിസ് ഉപയോഗിച്ചു നിയന്ത്രിക്കൽ അടക്കമുള്ള ഏറ്റവും പുതിയ സ്മാർട് ടെക്നോളജി ഇപ്പോഴും ഉയർന്ന വകഭേദങ്ങളിൽ മാത്രമേയുള്ളു. എന്നാൽ അടുത്ത സെറ്റ് സാങ്കേതിക വിദ്യ എത്തുന്നതോടെ ഇതിലെ പല സൗകര്യങ്ങളും അടിസ്ഥാന വകഭേദങ്ങളിലേക്ക് കമ്പനികൾ നൽകും. അങ്ങനെ, സുരക്ഷയ്ക്കായുള്ള ആധുനിക സ്മാർട് ഫീച്ചറുകൾ സർക്കാരിന്റെ നിലപാടുകളുടെ ഫലമായും, വിനോദത്തിനായുള്ള സ്മാർട് ഫീച്ചറുകൾ പുതിയവയുടെ വരവുകൊണ്ടും ബേസിക് മോഡൽ കാറുകൾക്ക് എളുപ്പത്തിൽ ലഭിക്കാനുള്ള വഴിയാണ് ഒരുങ്ങുന്നത്.
10 ലക്ഷം രൂപയ്ക്കുള്ളിൽ വാങ്ങാവുന്ന, ബേസിക് മോഡലുകളിൽ മികച്ച ഫീച്ചറുകൾ ഉൾക്കൊള്ളുന്ന ചില മോഡലുകൾ നോക്കാം. മുകളിൽ പറഞ്ഞിരിക്കുന്ന നിയമപരമായി നിർബന്ധമായുള്ള ഫീച്ചറുകൾക്കു പുറമേ കമ്പനികൾ ബേസിക് മോഡലുകൾക്കു നൽകിയിരിക്കുന്ന അധിക ഫീച്ചറുകളാണ് ഇവിടെ കൊടുക്കുന്നത്:
ടാറ്റ നെക്സോൺ എക്സ്ഇ: ഹിൽ ഹോൾഡ് അസിസ്റ്റ്, മുന്നിൽ ഡിസ്ക് ബ്രേക്ക്, പ്രൊജക്ടർ ഹെഡ്‌ലാംപ്, ഡേടൈം റണ്ണിങ് ലാംപ്, മൂന്ന് ഡ്രൈവ് മോഡുകൾ, ഫ്ലാറ്റ് ബോട്ടം സ്റ്റിയറിങ്, മുന്നിൽ പവർ വിൻഡോ. കൂടാതെ അടിസ്ഥാന മോഡൽ മുതൽ ടർബോ ചാർജ് എൻജിനാണ് ടാറ്റ നെക്സോണിന് നൽകിയിരിക്കുന്നത്. ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷാ റേറ്റിങ്ങും നെക്സോൺ നേടിയിട്ടുണ്ട്.
മഹീന്ദ്ര എക്സ്‌യുവി 300 W4: ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷാ റേറ്റിങ്ങുണ്ട്. കുട്ടികളുടെ സുരക്ഷയിൽ 4 സ്റ്റാർ റേറ്റിങ് നേടിയ ആദ്യ വാഹനമാണ്. അടിസ്ഥാന മോഡൽ മുതൽ ടർബോ ചാർജ് എൻജിൻ, മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്ക്, ഇംപാക്ട് സെൻസിങ് ഡോർ അൺലോക്ക്, പാനിക് ബ്രേക്കിങ് സിഗ്നൽ, മുന്നിലും പിന്നിലും പവർ വിൻഡോ, ബോഡി കളറിൽ തന്നെയുള്ള ഡോർ ഹാൻഡിലും ബംബറും.
നിസാൻ മാഗ്നൈറ്റ് എക്സ്ഇ: ആന്റി റോൾ ബാർ, പുറകിൽ ഡീഫോഗർ, പുറകിൽ വൈപ്പർ, റൂഫ് റെയിൽ, ബോഡി കളറിലുള്ള ഡോർ ഹാൻഡിൽ, മുന്നിലും പിന്നിലും ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റ്, നാല് ഡോറിലും പവർ വിൻഡോ.
മാരുതി ഇഗ്നിസ് സിഗ്മ: ബോഡി കളറിലുള്ള ഡോർ ഹാൻഡിലും മിററും, മുന്നിൽ പവർ വിൻഡോ, ടിൽറ്റ് സിറ്റിയറിങ്, വാഹനം വേഗം കൈവരിക്കുമ്പോൾ ഓട്ടമാറ്റിക് സെൻട്രൽ ലോക്ക്, വലിയ 175/65 R15 ടയർ ബേസിക് മോഡൽ മുതൽ.
ഹോണ്ട ജാസ് വി: ഡേടൈം റണ്ണിങ് ലാംപ്, റിയർ വൈപ്പർ, അലോയ് വീൽ, ഫോഗ് ലാംപ്, ബ്ലൂടൂത്ത് കളർ സ്ക്രീൻ ഓഡിയോ സിസ്റ്റം, സ്റ്റിയറിങ്ങിൽ ഓഡിയോ കൺട്രോൾ, മുന്നിലെ സീറ്റിന്റെ ഹെഡ്റെസ്റ്റ് ക്രമീകരിക്കാം, ഡ്രൈവറുടെ സീറ്റ് ഹൈറ്റ് ക്രമീകരിക്കാം, ക്രൂസ് കൺട്രോൾ, ഓട്ടോ എസി, കീലെസ് എൻട്രി.
ഹ്യുണ്ടായ് ഐ20 മാഗ്ന: പ്രൊജക്ടർ ഫോഗ് ലാമ്പ്, സെൻട്രൽ ലോക്കിങ്, വീൽ കവർ, മൈക്രോ ടൈപ് ആന്റിന, അകത്ത് മെറ്റൽ ഫിനിഷ് ഡോർ ഹാൻഡിൽ, സൺഗ്ലാസ് ഹോൾഡർ, ക്രമീകരിക്കാവുന്ന മുൻ സീറ്റ് ഹെഡ്റെസ്റ്റ്, ഫിക്സ്ഡ് ആംറെസ്റ്റ്, ബ്ലൂടൂത്ത് ഓഡിയോ സിസ്റ്റം, സ്റ്റിയറിങ്ങിൽ ഓഡിയോ കൺട്രോളിങ് സ്വിച്ചുകൾ, നാല് ഡോർ പവർ വിൻഡോ, പിറകിൽ എസി വെൻഡ്, ടിൽറ്റ്, ടെലിസ്കോപ്പിക് സ്റ്റിയറിങ്, ഗ്ലോ ബോക്സ് കൂളിങ്.
English Summary: Feature Rich Budget Cars