ഇന്ധനവില ടെൻഷൻ മാറ്റാൻ നെക്സോൺ ഇവി വീട്ടിലെത്തിച്ച് ഡോക്ടർ മോഡൽ
പുതിയ വാഹനം വാങ്ങണമെന്ന ആലോചന വന്നപ്പോൾ 20 ലക്ഷം രൂപയിൽ താഴെ ഓൺ റോഡ് വിലയുള്ള, സുരക്ഷാ പരിശോധനയിൽ ഉയർന്ന റേറ്റിങ് നേടിയ, ഇന്ധന – പരിപാലനച്ചെലവുകൾ കുറവുള്ള ഒരു കോംപാക്ട് എസ്‌യുവി വേണം എന്നാണു ഡോ. ഷിനു ശ്യാമളൻ ചിന്തിച്ചത്. നിലവിൽ ഈ ഗുണങ്ങൾ ഒത്തിണങ്ങിയ ഒരേയൊരു കാർ മാത്രമേ ഇന്ത്യൻ മാർക്കറ്റിൽ ഉള്ളൂ
പുതിയ വാഹനം വാങ്ങണമെന്ന ആലോചന വന്നപ്പോൾ 20 ലക്ഷം രൂപയിൽ താഴെ ഓൺ റോഡ് വിലയുള്ള, സുരക്ഷാ പരിശോധനയിൽ ഉയർന്ന റേറ്റിങ് നേടിയ, ഇന്ധന – പരിപാലനച്ചെലവുകൾ കുറവുള്ള ഒരു കോംപാക്ട് എസ്‌യുവി വേണം എന്നാണു ഡോ. ഷിനു ശ്യാമളൻ ചിന്തിച്ചത്. നിലവിൽ ഈ ഗുണങ്ങൾ ഒത്തിണങ്ങിയ ഒരേയൊരു കാർ മാത്രമേ ഇന്ത്യൻ മാർക്കറ്റിൽ ഉള്ളൂ
പുതിയ വാഹനം വാങ്ങണമെന്ന ആലോചന വന്നപ്പോൾ 20 ലക്ഷം രൂപയിൽ താഴെ ഓൺ റോഡ് വിലയുള്ള, സുരക്ഷാ പരിശോധനയിൽ ഉയർന്ന റേറ്റിങ് നേടിയ, ഇന്ധന – പരിപാലനച്ചെലവുകൾ കുറവുള്ള ഒരു കോംപാക്ട് എസ്‌യുവി വേണം എന്നാണു ഡോ. ഷിനു ശ്യാമളൻ ചിന്തിച്ചത്. നിലവിൽ ഈ ഗുണങ്ങൾ ഒത്തിണങ്ങിയ ഒരേയൊരു കാർ മാത്രമേ ഇന്ത്യൻ മാർക്കറ്റിൽ ഉള്ളൂ
പുതിയ വാഹനം വാങ്ങണമെന്ന ആലോചന വന്നപ്പോൾ 20 ലക്ഷം രൂപയിൽ താഴെ ഓൺ റോഡ് വിലയുള്ള, സുരക്ഷാ പരിശോധനയിൽ ഉയർന്ന റേറ്റിങ് നേടിയ, ഇന്ധന – പരിപാലനച്ചെലവുകൾ കുറവുള്ള ഒരു കോംപാക്ട് എസ്‌യുവി വേണം എന്നാണു ഡോ. ഷിനു ശ്യാമളൻ ചിന്തിച്ചത്. നിലവിൽ ഈ ഗുണങ്ങൾ ഒത്തിണങ്ങിയ ഒരേയൊരു കാർ മാത്രമേ ഇന്ത്യൻ മാർക്കറ്റിൽ ഉള്ളൂ എന്നു മനസ്സിലാക്കിയപ്പോൾ ഉറപ്പിച്ചു, ഗാരിജിൽ അതു തന്നെ മതി: ടാറ്റ നെക്സോൺ ഇവി. ഇന്ത്യ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ തലേന്ന് ഈ ‘സുന്ദരിക്കുട്ടിയെ’ ഗാരിജിൽ എത്തിച്ചപ്പോൾ ഷിനു സ്വാതന്ത്ര്യം നേടിയത് കുതിക്കുന്ന ഇന്ധനവില നൽകുന്ന ടെൻഷനുകളിൽ നിന്നു കൂടിയായിരുന്നു.
‘ഒരു കിലോമീറ്ററിന് ഒരു രൂപ ഇന്ധനച്ചെലവ് എന്നതു ശരിക്കും വിസ്മയിപ്പിക്കുന്ന കണക്കു തന്നെയാണ്. ഒപ്പം വാഹനത്തിന്റെ അത്യുഗ്രൻ പെർഫോമൻസ് കൂടി മനസ്സിലാക്കിയപ്പോൾ ഇലക്ട്രിക് കാർ വാങ്ങാൻ എടുത്ത തീരുമാനം 100 ശതമാനം ശരിയായിരുന്നു എന്നു ബോധ്യമായി. ടെസ്റ്റ് ഡ്രൈവ് ചെയ്ത് ഇഷ്ടപ്പെട്ടിട്ടു തന്നെയാണു വാങ്ങിയത്’, ഷിനു പറഞ്ഞു തുടങ്ങി. തൃശൂർ ജില്ലാ സഹകരണ ആശുപത്രിയിലെ അത്യാഹിത വിഭാഗം മെഡിക്കൽ ഓഫിസർ എന്നതിനു പുറമെ സാമൂഹിക പ്രവർത്തനം, മോഡലിങ്, അഭിനയം എന്നീ മേഖലകളിലും തിളങ്ങുന്ന ഷിനുവിന്റെ ‘ആദ്യ നെക്സോൺ ഇവി യാത്ര’ തന്നെ ചെറിയ ഒരു ‘ലോങ് ഡ്രൈവ്’ ആയിരുന്നു. എറണാകുളത്തെ ടാറ്റ ഷോറൂമിൽ നിന്നു വണ്ടി എടുത്ത് 76 കിലോമീറ്റർ തനിയെ ഓടിച്ചാണു തൃശൂരിലെ വീട്ടിലെത്തിയത്.
‘എറണാകുളത്തെ ഷോറൂമിൽ നിന്നു വണ്ടി എടുക്കുമ്പോൾ മീറ്ററിൽ കാണിച്ചിരുന്നത് 66 ശതമാനം ചാർജ് ആണ്. 126 കിലോമീറ്റർ ഓടാൻ ഈ ചാർജ് മതിയാകും. നോർമൽ ഡ്രൈവ് മോഡിലാണ് വീട്ടിലേക്കുള്ള ദൂരമായ 76 കിലോമീറ്ററും പിന്നിട്ടത് എന്നതിനാൽ യാത്ര അവസാനിപ്പിക്കുമ്പോഴും 48 ശതമാനം ചാർജ് കാറിൽ ബാക്കിയുണ്ടായിരുന്നു. 90 കിലോമീറ്റർ കൂടി ഓടാൻ ഇതു മതിയാകും’.
എസി ഉപയോഗിച്ചു തന്നെയാണ് ഇത്രയും ദൂരം ഓടിച്ചതെന്നും ഷിനു. എന്നാൽ യാത്രയിലൊരിക്കൽ പോലും സ്പോർട്സ് മോഡ് പരീക്ഷിച്ചു നോക്കിയിരുന്നില്ല. ചാർജ് 70 ശതമാനത്തിൽ കുറവുള്ളപ്പോൾ പരമാവധി സ്പോർട്സ് മോഡ് ഉപയോഗിക്കാതെ ഇരിക്കുന്നതാകും ചാർജ് വേഗത്തിൽ കുറയാതെയിരിക്കാൻ നല്ലത് എന്നും ഷിനുവിന്റെ ടിപ്പ്. സ്പോർട്സ് മോഡിൽ നെക്സോൺ ഇവി ഒരു പെർഫോമൻസ് കാർ ആയി മാറുന്നതു ശരിക്കും മനസ്സിലാകുമെന്നു പറഞ്ഞപ്പോൾ ഷിനുവിന്റെ സ്വരത്തിൽ ത്രിൽ നിറഞ്ഞു.
മുൻപ് മാരുതി സുസുക്കി എസ്എക്സ് ഫോർ ഡീസൽ കാർ ആയിരുന്നു ഷിനു ഉപയോഗിച്ചിരുന്നത്. മികച്ച യാത്രാസുഖം ഉള്ള വാഹനമായിരുന്നു ഇത്. പിന്നീട് ചെറുകാർ എന്ന നിലയിൽ മാരുതിയുടെ തന്നെ എ സ്റ്റാറും എടുത്തു. ഇപ്പോൾ എസ്എക്സ് ഫോർ മാറ്റിയാണ് നെക്സോൺ എടുത്തത്. നല്ലൊരു ഇലക്ട്രിക് ചെറുകാർ പുറത്തിറങ്ങുന്നതു വരെ എ സ്റ്റാർ മാറ്റില്ലെന്ന് നെക്സോണിന്റെ വരവോടെ ഷിനുവും ഭർത്താവ് ഡോ. രാഹുലും തീരുമാനിച്ചിട്ടുണ്ട്. പുതിയ കാലത്തെ ഇലക്ട്രിക് വാഹന സാങ്കേതികവിദ്യ അത്രയ്ക്കും മികവു പുലർത്തുന്നുവെന്നാണ് ഇരുവരുടെയും പക്ഷം. മകൾ 6 വയസ്സുകാരി ദേവാഞ്ജലിക്കും നെക്സോൺ റൈഡ് നന്നായി ഇഷ്ടപ്പെട്ടു.
മികച്ച യാത്രാസുഖം ഉണ്ടായിരുന്നുവെങ്കിലും എസ്എക്സ് ഫോറിനു പവർ കുറവായിരുന്നു എന്നു തോന്നിയത് നെക്സോൺ ഓടിച്ചു കഴിഞ്ഞപ്പോഴാണെന്ന് ഈ ‘മോഡൽ ഡോക്ടർ’ പറയുന്നു. കണ്ണു ചിമ്മുന്ന വേഗത്തിൽ നെക്സോൺ നൂറു കിലോമീറ്റർ വേഗം കൈവരിക്കും. വാഹനത്തെപ്പറ്റി കൂടുതൽ മനസ്സിലാക്കിയപ്പോഴാണ് തങ്ങളുടെ ഏറ്റവും വേഗമേറിയ യാത്രാവാഹനം എന്ന റെക്കോർഡ് ടാറ്റ തന്നെ നെക്സോണിനു നൽകിയിട്ടുണ്ടെന്ന് ഈ ‘ഇവി ഉടമ’ അറിയുന്നത്. തൃശൂരിൽ വിയ്യൂരിൽ ഫാസ്റ്റ് ചാർജിങ് സ്റ്റേഷൻ ഉണ്ടെങ്കിലും നിലവിൽ വീട്ടിലെ പവർ പ്ലഗിൽ തന്നെയാണ് തന്റെ നെക്സോൺ ഇവി ഷിനു ചാർജ് ചെയ്യുന്നത്. 8 മണിക്കൂറുകൾ കൊണ്ട് ഫുൾ ചാർജ് ആകും. ‘ഫുൾ ചാർജ്’ ആയാൽ തനിയെ ‘കട്ട് ഓഫ്’ ആകുന്ന ഉപകരണം കാറിനൊപ്പം ലഭിക്കുന്നുമുണ്ട്. ടോപ്പ് മോഡലിനു തൊട്ടു താഴെയുള്ള എക്സ്‌സെഡ് പ്ലസ് മോഡലാണ് ഷിനു സ്വന്തമാക്കിയിരിക്കുന്നത്.
റെയിൻ സെൻസിങ് വൈപ്പറുകൾ, സൺറൂഫ് എന്നീ ആഡംബര സൗകര്യങ്ങളാണ് ടോപ്പ് മോഡലിൽ ഇതിൽ നിന്നു കൂടുതലായി ഉള്ളത് എന്നതിനാലാണ് ഇപ്പോഴത്തെ മോഡൽ തന്നെ മതിയെന്നു തീരുമാനിച്ചത്. 17 ലക്ഷം രൂപയാണ് ഇതിന്റെ ഓൺറോഡ് വില. ഡീസൽ ഫുൾ ഓപ്ഷൻ നെക്സോണിനെക്കാൾ മൂന്നര ലക്ഷം രൂപയോളം മാത്രമാണ് ഇവി എക്സ്‌സെഡ് പ്ലസ് മോഡലിനു കൂടുതലുള്ളത്. ഇതും ആകർഷകമായി തോന്നിയെന്നു ഷിനു. ഗീയർ ലീവറിനു പകരം നോബ് ആണെന്നതാണ് ആകെയൊരു കുറവായി കാറിനുൾവശത്തു തോന്നിയത്. അതുപക്ഷേ സ്ഥലസൗകര്യം കൂട്ടുന്നു എന്നാണു ടാറ്റയിലെ വിദഗ്ധർ പറയുന്നത്. പൂർണമായും ശബ്ദരഹിതമായ വാഹന അനുഭവവും നെക്സോൺ ഇവി ടെസ്റ്റ് ഡ്രൈവ് ചെയ്തപ്പോഴാണ് ഷിനു ആദ്യമായി അനുഭവിച്ചറിഞ്ഞത്. യാത്രാസുഖത്തിലും നെക്സോൺ ഇവി മുൻപന്തിയിലാണെന്നു ഷിനു സാക്ഷ്യപ്പെടുത്തുന്നു.
‘നിലവിൽ കെഎസ്ഇബി സ്റ്റേഷനുകളിലും ഷോറൂമുകളിലും ഫാസ്റ്റ് ചാർജിങ് സംവിധാനം ഉണ്ട്. ഹൈവേകളുടെ വശങ്ങളിലെ നല്ല പാർക്കിങ് സൗകര്യമുള്ള റസ്റ്ററന്റുകളും കോഫി ഷോപ്പുകളും കേന്ദ്രീകരിച്ച് ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ ഒരുക്കിയാൽ വളരെ വേഗം ഇവികൾ നിരത്തുകൾ കീഴടക്കും. ഒരു ദൂരയാത്രയിൽ ഭക്ഷണം കഴിക്കാനായി എന്തായാലും അര മണിക്കൂർ നമ്മൾ ചെലവാക്കണം. ആ സമയത്തു തന്നെ കാർ ചാർജ് ആകുക കൂടി ചെയ്താൽ എത്ര സൗകര്യമായിരിക്കും അത്’, ഷിനു പറയുന്നു. സാമൂഹിക പ്രവർത്തക എന്ന നിലയിൽ ഇതിനു വേണ്ട നടപടികൾ സംസ്ഥാന സർക്കാർ ഒരുക്കണമെന്ന അപേക്ഷയും ഷിനു സർക്കാരിനു മുന്നിൽ വയ്ക്കുന്നു. ഒരു ഫുൾ ചാർജിൽ 500 കിലോമീറ്റർ ദൂരം താണ്ടാൻ കഴിയുന്ന വാഹനങ്ങൾ പുറത്തിറങ്ങുകയും അതു ന്യായമായ വിലയ്ക്കു ലഭ്യമാകുകയും ചെയ്താൽ അടുത്ത 10 വർഷത്തിനുള്ളിൽ നമ്മുടെ ഹൈവേകളിൽ ഇലക്ട്രിക് വാഹനങ്ങൾ നിറയുമെന്നും ഷിനു പ്രത്യാശ പ്രകടിപ്പിച്ചു.
English Summary: Dr. Shinu Syamalan Bought Tata Nexon EV