കോന വിട്ട് ലിന്റു റോണി ഔഡി ക്യൂ 4 ഇട്രോണിലേക്ക്
ഹ്യുണ്ടേയ് കോന ഇലക്ട്രിക്കിൽ നിന്ന് ഔഡി ക്യൂ4 ഇട്രോണിലേക്ക് എത്താൻ മിനിസ്ക്രീൻ താരവും ഇൻസ്റ്റഗ്രാം റീൽസ് – ടിക്ടോക്ക് അഭിനേത്രിയും യുകെ മലയാളിയുമായ ലിന്റു റോണി എടുത്തത് ഒരു വർഷമാണ്. കഴിഞ്ഞ കേരളപ്പിറവി ദിനത്തിലാണു ദക്ഷിണ കൊറിയൻ ഇലക്ട്രിക് കാറിൽ നിന്ന് ജർമൻ ഇലക്ട്രിക് കാറിലേക്ക് ലിന്റു ഈ ‘ഹൈജംപ്’
ഹ്യുണ്ടേയ് കോന ഇലക്ട്രിക്കിൽ നിന്ന് ഔഡി ക്യൂ4 ഇട്രോണിലേക്ക് എത്താൻ മിനിസ്ക്രീൻ താരവും ഇൻസ്റ്റഗ്രാം റീൽസ് – ടിക്ടോക്ക് അഭിനേത്രിയും യുകെ മലയാളിയുമായ ലിന്റു റോണി എടുത്തത് ഒരു വർഷമാണ്. കഴിഞ്ഞ കേരളപ്പിറവി ദിനത്തിലാണു ദക്ഷിണ കൊറിയൻ ഇലക്ട്രിക് കാറിൽ നിന്ന് ജർമൻ ഇലക്ട്രിക് കാറിലേക്ക് ലിന്റു ഈ ‘ഹൈജംപ്’
ഹ്യുണ്ടേയ് കോന ഇലക്ട്രിക്കിൽ നിന്ന് ഔഡി ക്യൂ4 ഇട്രോണിലേക്ക് എത്താൻ മിനിസ്ക്രീൻ താരവും ഇൻസ്റ്റഗ്രാം റീൽസ് – ടിക്ടോക്ക് അഭിനേത്രിയും യുകെ മലയാളിയുമായ ലിന്റു റോണി എടുത്തത് ഒരു വർഷമാണ്. കഴിഞ്ഞ കേരളപ്പിറവി ദിനത്തിലാണു ദക്ഷിണ കൊറിയൻ ഇലക്ട്രിക് കാറിൽ നിന്ന് ജർമൻ ഇലക്ട്രിക് കാറിലേക്ക് ലിന്റു ഈ ‘ഹൈജംപ്’
ഹ്യുണ്ടേയ് കോന ഇലക്ട്രിക്കിൽ നിന്ന് ഔഡി ക്യൂ4 ഇട്രോണിലേക്ക് എത്താൻ മിനിസ്ക്രീൻ താരവും ഇൻസ്റ്റഗ്രാം റീൽസ് – ടിക്ടോക്ക് അഭിനേത്രിയും യുകെ മലയാളിയുമായ ലിന്റു റോണി എടുത്തത് ഒരു വർഷമാണ്. കഴിഞ്ഞ കേരളപ്പിറവി ദിനത്തിലാണു ദക്ഷിണ കൊറിയൻ ഇലക്ട്രിക് കാറിൽ നിന്ന് ജർമൻ ഇലക്ട്രിക് കാറിലേക്ക് ലിന്റു ഈ ‘ഹൈജംപ്’ നടത്തിയത്.
ലിന്റു ഔഡി ക്യൂ4 ഇട്രോണും കോന ഇലക്ട്രിക്കും സ്വന്തമാക്കിയത് യുകെയിലെ ഓൺടു എന്ന ഇലക്ട്രിക് കാർ സബ്സ്ക്രിപ്ഷൻ കമ്പനി വഴിയാണ്. അതിനാൽ കാറിന്റെ വില ഒന്നോടെ നൽകുന്നതിനു പകരം മാസം സബ്സ്ക്രിപ്ഷൻ ഫീസാണ് (ഇഎംഐ പോലെ) അടയ്ക്കുന്നത്. ലോൺ എടുത്തു വണ്ടി വാങ്ങുന്നതിനെ അപേക്ഷിച്ച് സബ്ക്രിപ്ഷൻ രീതിയുടെ ഗുണം വാഹനത്തിന്റെ സമയാസമയം നടത്തേണ്ട സർവീസ് അടക്കമുള്ള കാര്യങ്ങൾ എല്ലാം തന്നെ സബ്സ്ക്രിപ്ഷൻ കമ്പനി നോക്കിക്കൊള്ളും എന്നതാണ്. പെട്രോൾ ബങ്കുകളിൽ നിന്നു ചാർജ് ചെയ്യുന്നതു മുതൽ അവിടുത്തെ കഫെറ്റീരിയകളിൽ നിന്നു ചായ കുടിക്കുന്നതിനു വരെ സാധരണയിൽ നിന്നു കുറഞ്ഞ നിരക്ക് ആയിരിക്കും എന്നതും സവിശേഷതയാണ്. ബ്രിട്ടീഷ് പെട്രോളിയം, ഷെൽ എന്നീ കമ്പനികളുടെ ബങ്കുകളിലാണ് ഓൺടു കമ്പനിയുടെ കാറുകൾക്കു പ്രത്യേക നിരക്കിൽ സേവനങ്ങൾ ലഭ്യമാകുക.
‘ഗീസർ ബ്ലൂ’ എന്ന് ഔഡി വിളിക്കുന്ന നീല നിറമാണു ക്യൂ 4 ഇട്രോണിന്. ഔഡിയുമായി സഹകരണമുള്ള സോനോസ് കമ്പനിയുടെ സൗണ്ട് സിസ്റ്റം കാറിൽ ഒരുക്കിയതു ഭർത്താവ് റോണി ഈപ്പന്റെ താൽപര്യപ്രകാരമാണെന്നു ലിന്റു. 8 സ്പീക്കറുകൾ ഉള്ള പ്രീമിയം മ്യൂസിക് സിസ്റ്റമാണ് ഇത്. റീൽസ് – ടിക്ടോക് വിഡിയോകൾ സ്ഥിരമായി ചെയ്യുന്ന ആളെന്ന നിലയിൽ അതു തനിക്ക് ഉപകരപ്രദമായി എന്നു ലിന്റു. ഒരു കൊച്ചു തിയറ്റർ പോലെ കാറിന് അകം ഉപയോഗിക്കാം.
ഒരു ഫുൾ ചാർജിൽ 500 കിലോമീറ്റർ ആണു കാർ ഓടുക. കോനയെ അപേക്ഷിച്ച് ക്യൂ4 ഇട്രോൺ കുറച്ചുകൂടി വേഗം ഫാസ്റ്റ്ചാർജിങ് രീതിയിൽ ഫുൾ ചാർജിലേക്ക് എത്തുമെന്നു ലിന്റുവിന്റെ സാക്ഷ്യം. 1 മണിക്കൂർ 55 മിനിറ്റ് വേണമായിരുന്നു കോന ഇലക്ട്രിക്കിന് എങ്കിൽ ഔഡി ക്യു4 ഇട്രോൺ 1 മണിക്കൂർ 10 മിനിറ്റ് കൊണ്ട് ബാറ്ററിയിൽ ചാർജ് നിറയ്ക്കും. എന്നാൽ, ഇപ്പോൾ യൂറോപ്പിൽ ശൈത്യകാലമായതിനാൽ വാഹനത്തിൽ ഹീറ്റർ ഉപയോഗിക്കുന്നതുകൊണ്ട് കമ്പനി അവകാശപ്പെടുന്ന റേഞ്ച് ലഭിക്കാറില്ലെന്നു ലിന്റു പറയുന്നു. വേനൽക്കാലമാകുമ്പോൾ ഇതു ‘നോർമൽ’ ആകുമെന്നാണു വയ്പ്പ് എന്നും ലിന്റു പ്രത്യാശ പ്രകടിപ്പിച്ചു.
ജാഗ്വാർ, ടെസ്‌ല, ഔഡി...
കോന ചെറിയ കാർ ആയതുകൊണ്ട് കുറച്ചു നാൾ കഴിഞ്ഞപ്പോൾ തന്നെ അതു മാറ്റണമെന്നു തോന്നിത്തുടങ്ങിയിരുന്നുവെന്ന് ലിന്റു. കോനയ്ക്കു മുൻപ് ഫോക്സ്‌വാഗൺ പസാറ്റ് ആയിരുന്നു ലിന്റു – റോണി ദമ്പതികളുടെ കാർ. അതുകൊണ്ടു കൂടിയാകാം സ്ഥലക്കുറവ് പെട്ടെന്നു തോന്നിത്തുടങ്ങിയതെന്നു റോണി. കുറച്ചു നാൾ മുൻപ് ലിന്റുവിന്റെയും റോണിയുടെയും മാതാപിതാക്കളും യുകെയിലേക്ക് എത്താൻ തയാറെടുപ്പു നടത്തിയിരുന്നു. ഇതുകൂടി മനസ്സിൽ കണ്ടാണ് വലിയ വണ്ടി എടുക്കണമെന്ന് ഇരുവരും ചേർന്നു തീരുമാനിച്ചത്.
‘കോനയുടെ പിൻസീറ്റ് ദൂരയാത്രകൾക്കു യോജിച്ചതല്ല. 2ൽ കൂടുതൽ ആളുകളുടെ പെട്ടിയും സാധനങ്ങളുമൊക്കെ വയ്ക്കാനും കുറച്ചു പാടാണ്. അങ്ങനെയാണു വലിയ വണ്ടി വേണമെന്ന ആലോചന വരുന്നത്. യുകെ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ തരക്കേടില്ലാത്ത ശമ്പളമുള്ള ദമ്പതികൾക്ക് മികച്ച ബ്രാൻഡുകളുടെ കാറുകൾ വാങ്ങാൻ വലിയ ബുദ്ധിമുട്ടില്ല. ആ ആത്മവിശ്വാസത്തിലും ധൈര്യത്തിലും ആണ് ഔഡി ക്യൂ4 ഇട്രോണിലേക്ക് ഞാനും റോണിയും രണ്ടും കൽപിച്ച് എത്തിയത്’, ലിന്റു വിവരിച്ചു.
ഇലക്ട്രിക് മോഡലുകളായ ജാഗ്വാർ ഐപേസും ടെസ്‌ല മോഡൽ 3, മോഡൽ എസ് എന്നിവയും ആണ് ഔഡിക്കൊപ്പം ഇവരുടെ പട്ടികയിൽ ഇടം പിടിച്ചിരുന്നത്. വാഹനത്തിന്റെ വില ഔഡി ക്യൂ4 ഇട്രോണിനെക്കാൾ അൽപം കൂടും എന്നതിനാലും വാഹനത്തിന്റെ പിൻഭാഗത്തിന്റെ രൂപകൽപന അത്ര സുഖകരമായില്ലെന്നതും കൊണ്ടാണ് ഐപേസിലേക്ക് പോകാതിരുന്നത്.
ടെസ്‌ല കാറുകളുടെ എണ്ണം ഇംഗ്ലണ്ടിലെ റോഡുകളിൽ വല്ലാതെ കൂടിയതിനാൽ അതിലേക്കും പോയില്ല. കാറിന്റെ കാര്യത്തിൽ കുറച്ചൊക്കെ വ്യത്യസ്തത ആഗ്രഹിക്കുന്ന ആളാണു താനും ഭർത്താവും എന്നു ലിന്റു. അങ്ങനെ ഔഡിയിലേക്ക് എത്തുകയായിരുന്നു. എല്ലാ വാഹനങ്ങളുടെയും കടും നീല നിറമാണ് അന്വേഷിച്ചിരുന്നത്. എന്നാൽ, ഔഡിക്കാണു നീലനിറം നന്നായി ചേരുന്നതെന്ന് അഭിപ്രായപ്പെട്ടതു റോണി ആണ്.
തന്റെ സ്വപ്ന ബ്രാൻഡുകളാണു ജാഗ്വാർ – ലാൻഡ്റോവറും മെഴ്സിഡെസ് ബെൻസും എന്നും ലിന്റു പറഞ്ഞു. ‘കോനയുടെ ഉടമയായിരുന്നപ്പോൾ അടുത്തതായി സ്വന്തമാക്കുന്നത് ഒരു ഔഡിയായിരിക്കുമെന്നു ചിന്തിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ ഔഡിയുടെ ഉടമയായപ്പോൾ തൊട്ടടുത്ത വാഹനം മെഴ്സിഡെസ് ബെൻസോ ജാഗ്വാർ – ലാൻഡ്റോവറോ ആയിരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്’, ലിന്റു തന്റെ ‘കൂൾ ഡ്രീം’ മറച്ചുവച്ചില്ല. 50000 പൗണ്ട് (50 ലക്ഷം രൂപ) ആണ് ലിന്റു എടുത്ത ഔഡി ക്യൂ4 ഇട്രോൺ മോഡലിന്റെ വിപണിവില. ഐപേസിന് 60000 പൗണ്ടും (60 ലക്ഷം രൂപ) ടെസ്‌ല മോഡൽ 3ക്ക് 53000 പൗണ്ടും (53 ലക്ഷം രൂപ) മോഡൽ എസിന് 63000 പൗണ്ടും (63 ലക്ഷം രൂപ) ആണ് യുകെയിലെ വില.
‘ഔഡി ക്യു 4 40 ഇട്രോൺ’ എന്ന മോഡലാണ് ലിന്റു സ്വന്തമാക്കിയത്. 77 കിലോവാട്ട് അവർ ബാറ്ററിയാണ് ഇതിനുള്ളത്. പിൻവീൽ ഡ്രൈവ് ആയ വാഹനത്തിന് 150 കിലോവാട്ട് (201 ബിഎച്ച്പി) ആണു കരുത്ത്. 310 ന്യൂട്ടൻമീറ്റർ കുതിപ്പുശേഷിയുള്ള ക്യു4 8.5 സെക്കൻഡുകൾ കൊണ്ട് പൂജ്യത്തിൽ നിന്നു 100 കിലോമീറ്റർ വേഗം കൈവരിക്കും. വാഹനത്തിന്റെ ഭാരം രണ്ടു ടണ്ണിലേറെ ഉണ്ടെന്നതു കൂടി കണക്കിലെടുക്കുമ്പോൾ ഇത് മികച്ച കണക്കുകളാണെന്നു ബോധ്യപ്പെടും. 38 മിനിറ്റുകൾ കൊണ്ട് 80 ശതമാനം ചാർജ് ചെയ്യാമെന്നതും ഈ മോഡലിന്റെ മേന്മയാണ്. ഔഡിയുടെ ക്വാട്രോ നാലു വീൽ സംവിധാനവും ഈ മോഡലിൽ ഉണ്ട്.
2030 ആകുമ്പോഴേക്ക് രാജ്യത്തെ ഭൂരിഭാഗം യാത്രാവാഹനങ്ങളും ഇലക്ട്രിക്കിലേക്ക് മാറ്റുന്നതിനായി വർഷംതോറും കൂടുതൽ ആനുകൂല്യങ്ങൾ സർക്കാരും വാഹനലോകവും ഉപഭോക്താക്കൾക്കു നൽകിക്കൊണ്ടിരിക്കുകയാണ്. മുൻപ് കോന ഇലക്ട്രിക്കിന്റെയും ഇപ്പോൾ ഔഡി ക്യൂ4 ഇട്രോണിന്റെയും ഉടമ ആയതു മുതൽ ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്റെ ‘സുഖം പിടിച്ചു’ പോയി എന്നും കുസൃതിച്ചിരിയോടെ ലിന്റു. അതുകൊണ്ട് ഇനി പെട്രോൾ – ഡീസൽ മോഡലുകളിലേക്കൊരു തിരിച്ചുപോക്കില്ലെന്നു ലിന്റുവും റോണിയും ഉഗ്രശപഥം ചെയ്തിട്ടുണ്ട്.
‘എസ്‌യുവി പ്രേമം ബാധിച്ചു...’
കോനയെ ഹ്യുണ്ടേയ് എസ്‌യുവി എന്നാണു വിളിക്കുന്നതെങ്കിലും യഥാർഥ എസ്‌യുവി ഫീൽ ലഭിച്ചത് ഔഡി ക്യൂ4ന്റെ ഡ്രൈവർ സീറ്റിൽ ഇരുന്നപ്പോൾ ആണെന്നാണ് ലിന്റുവിന്റെ അഭിപ്രായം. അൽപം ഉയരത്തിലുള്ള ഇരിപ്പും അത്യുഗ്രൻ മുൻവശക്കാഴ്ചയും എസ്‌യുവികളിൽ ലഭിക്കുന്നതുപോലെ വേറെ ഒരു കാറിലും ലഭിക്കില്ലെന്നു മനസ്സിലാക്കിയ അന്നു മുതലാണ് ലിന്റുവിനും ‘എസ്‌യുവി പ്രേമം’ തുടങ്ങിയത്. ഇതു രണ്ടും തരുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും നടി.
ഔഡി ക്യൂ 4 ഇട്രോൺ എടുത്തതു മുതൽ ഇടയ്ക്കിടെ പുഞ്ചിരിക്കാൻ വക കിട്ടുന്നുണ്ടെന്നും ലിന്റു. എങ്ങനെയെന്നാൽ, ഏതു പാർക്കിങ് ഏരിയയിൽ പോയാലും ആരെങ്കിലും വന്നു ലിന്റുവിനോടൊ റോണിയോടോ പറയും ‘Oh Nice car, nice colour...’. ‘കാർ വാങ്ങിയിട്ട് ഏകദേശം 3 മാസമാകുന്നു. ഇതുവരെ ഈ അപ്രതീക്ഷിത അഭിനന്ദനങ്ങൾ അവസാനിച്ചിട്ടില്ല...’, ഇതുപറഞ്ഞ് ലിന്റു സ്വന്തം കോളർ ഉയർത്തി അഭിമാനം പങ്കുവച്ചു. കാർ തിരഞ്ഞെടുത്തതു ഭർത്താവ് ആണെങ്കിലും നിറം തിരഞ്ഞെടുത്തതിന്റെ ക്രെഡിറ്റ് തനിക്കു തന്നെ എന്ന അർഥത്തിൽ...
English Summary: Lintu Rony New Audi Q4